എല്ലാ അഴിമതികളും കഴിഞ്ഞ് “എനക്കറിയില്ല” എന്ന് പറഞ്ഞാലുടൻ “ഓമ്പ്രാ…. ” എന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് കൈയ്യടിക്കേണ്ട ഗതികേടാണ് സി പി എമ്മിനുള്ളത് : കെ സുധാകരൻ

തിരുവനന്തപുരം : എല്ലാ അഴിമതികളും കഴിഞ്ഞ് “എനക്കറിയില്ല” എന്ന് പറഞ്ഞാലുടൻ “ഓമ്പ്രാ…. ” എന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് കൈയ്യടിക്കേണ്ട ഗതികേടാണ് സി പി എമ്മിനുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.ശിവശങ്കരൻ ഐ എ എസിനെതിരെയുള്ള കേസുകൾ കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ നിർത്തിവെച്ചതും, ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ സുരേന്ദ്രനുൾപ്പെടെയുള്ളവർ കുറ്റാരോപിതരായ കുഴൽപ്പണ കേസിൽ പിണറായി പോലീസ് പെട്ടെന്ന് നിശബ്ദരായതും കേരളത്തിലേവരും ശ്രദ്ധിച്ച കാര്യമാണ്. “താൻ ടിഷ്യൂ പേപ്പർ ചുരുട്ടി കൊടുത്താലും ഒപ്പിടുന്ന വിഡ്ഡിയാണ് പിണറായി വിജയൻ ” എന്ന് പറഞ്ഞു നടന്ന ശിവശങ്കരനാണ് ഒരിക്കൽക്കൂടി ‘ഒറിജിനൽ മുഖ്യമന്ത്രി’പദവിയിലേക്കെത്തുന്നത്. സ്വർണ്ണക്കള്ളക്കടത്തും ലൈഫ്മിഷൻ അഴിമതിയുമടക്കം കുറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് യാതൊരു ധാർമികതയുമില്ലാതെ ശിവശങ്കരനെ തിരിച്ചെടുക്കുന്നത്. പത്താം ക്ലാസ് പോലും പാസ്സാകാത്ത ഇഷ്ടക്കാരി സ്വപ്നയെ ഉന്നത പദവിയിൽ നിയമിച്ചതും പമ്പാ മണൽക്കടത്തും ഒക്കെ പിണറായി വിജയന് വേണ്ടി ശിവശങ്കരൻ…

Read More

സിൽവർ ലൈൻ;സർക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതി. സർവേ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ വിശദീകരണയോഗം ഇന്നലെ കൊച്ചിയിൽ നടത്തി മുഖ്യമന്ത്രി തന്റെ പിടിവാശി വീണ്ടും വ്യക്തമാക്കിയ സമയത്തുതന്നെയാണ് ഏറെ പ്രസക്തവും സുപ്രധാനവുമായ ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. വിശദമായ പരിശോധന പോലുമില്ലാതെ സംസ്ഥാനത്ത് നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സർവേ നടപടികൾക്കായും കെ റെയിൽ ഓഫിസുകൾ തുറക്കുന്നതിനും പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ നാലു പേർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെ വിവിധ ഹർജികൾ പരിഗണിച്ചിരുന്നു. ഹർജി പരിഗണിക്കവേ, സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെയും…

Read More

മികച്ച ജനപ്രതിനിധിയ്ക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം എംഎൽഎമാരായ ഷാഫി പറമ്പിലിനും എം വിൻസെന്റിനും

തിരുവനന്തപുരം :മികച്ച ജനപ്രതിനിധിയ്ക്കുള്ള കലാഭവൻ മണി മെമ്മോറിയൽ ഗ്ലോബൽ എക്സലൻസി പുരസ്കാരത്തിന് എംഎൽഎമാരായ ഷാഫി പറമ്പിലിലും വിൻസെന്റും അർഹരായി. ഇരുവർക്കും പുറമേ കായംകുളം എംഎൽഎ യു പ്രതിഭാഹരിയും പുരസ്കാരത്തിന് അർഹയായി.കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എം.എ കരീം, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ശേഖരൻ നായർ എന്നിവർ ചെയർമാൻമാരായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ജനുവരി 19 ന് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പുരസ്‌കാരം വിതരണം ചെയ്യും. 

Read More

മികച്ച വാർത്താ അവതാരകനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജയ്ഹിന്ദ് ടിവിക്ക്

തിരുവനന്തപുരം : കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാമത് ഗ്ലോബൽ എക്സലെൻസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച ചാനൽ ന്യൂസ് റീഡറിനുള്ള പുരസ്കാരത്തിന്, ജയ്ഹിന്ദ് ടി വി എക്സിക്യൂട്ടീവ് എഡിറ്റർ എസ് രഞ്ജിത്ത് അർഹനായി.കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എം.എ കരീം, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ശേഖരൻ നായർ എന്നിവർ ചെയർമാൻമാരായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ജനുവരി 19 ന് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പുരസ്‌കാരം വിതരണം ചെയ്യും.

Read More

എം. ശിവശങ്കർ സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ സ്‌​പോ​ർ​ട്‌​സ് യു​വ​ജ​ന​കാ​ര്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ ശി​വ​ശ​ങ്ക​ർ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച ഉ​ത്ത​ര​വ് കൈ​പ്പ​റ്റി​യി​രു​ന്നു. മു​ൻ ഐ​ടി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ ശി​വ​ശ​ങ്ക​റി​നെ ബു​ധ​നാ​ഴ്ച മു​ത​ൽ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു​കൊ​ണ്ടു ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ് ഉ​ത്ത​ര​വി റ​ക്കി​യി​രു​ന്നു.

Read More

ചന്ദ്രശേഖരനെതിരേ റിപ്പോര്‍ട്ട് ലഭിക്കുംവരെ പരസ്യപ്രസ്താവന പാടില്ലെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: കേരള കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ആര്‍ ചന്ദ്രശേഖരനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിപ്പോര്‍ട്ട് ആകുന്നതുവരെ പരസ്യപ്രസ്താവനകളോ, ആക്ഷേപങ്ങളോ പാടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അതു കടുത്ത അച്ചടക്കലംഘനമായി കരുതും. ചന്ദ്രശേഖരനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ രാജ്യത്തെ എല്ലാ പരിശോധനാ സംവിധാനങ്ങളും അന്വേഷിച്ച് ഒരു തെളിവുമില്ലാതെ ഒഴിവാക്കിയതാണ്. ചിലര്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതുകൊണ്ടാണ് ഇതിനൊരു പൂര്‍ണ്ണവിരാമമിടാന്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണത്തിനു തീരുമാനിച്ചത്. ആര്‍. ചന്ദ്രശേഖരന്‍ മുന്‍കാല കെ.പി. സി.സി. അദ്ധ്യക്ഷന്മാരോട് പാര്‍ട്ടി അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുവരെ അന്വേഷിച്ചില്ലെന്ന ചന്ദ്രശേഖരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. സത്യസന്ധമായ വ്യക്തിത്വം സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണ്. ചന്ദ്രശേഖരന് പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം നടത്തുന്നത്.…

Read More

കെ റെയിലിനെതിരെ സമരം ശക്തമാക്കാൻ ഡി സി സി തീരുമാനം

കൊച്ചി: ജനവിരുദ്ധമായ കെ റെയിൽ പദ്ധതിക്കെതിരെ സമരം ശക്തമാക്കാൻ ജില്ലാ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വെല്ലുവിളിക്കും ഭീഷണിക്കും മുന്നിൽ മുട്ടു മടക്കേണ്ടതില്ലെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് തടയാൻ ഏതറ്റം വരെയും പോകാൻ യോഗം തീരുമാനിച്ചു. ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു, കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. മൂലമ്പിള്ളി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും ശക്തമായ പ്രക്ഷോഭവും ജനകീയ സദസ്സുകളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ മാരായ കെ . ബാബു, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, എൻ അശോകൻ, ദീപ്തി മേരി വർഗീസ്, കെ. പി ധനപാലൻ, ജയ്സൺ ജോസഫ്, ജോസഫ് വാഴക്കൻ, ടോണി ചമ്മിണി, മുഹമ്മദ് കുട്ടി മാസ്റ്റർ, പി.ഡി മാർട്ടിൻ, കെ. പി ബേബി എന്നിവർ പ്രസംഗിച്ചു.

Read More

ചന്ദ്രശേഖരനെതിരേ റിപ്പോർട്ട് ലഭിക്കുംവരെ പരസ്യപ്രസ്താവന പാടില്ല : കെ സുധാകരൻ എംപി

കേരള കാഷ്യു ഡവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായിരുന്ന ആർ ചന്ദ്രശേഖരനെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ റിപ്പോർട്ട് ആകുന്നതുവരെ പരസ്യപ്രസ്താവനകളോ, ആക്ഷേപങ്ങളോ പാടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ അതു കടുത്ത അച്ചടക്കലംഘനമായി കരുതും. ചന്ദ്രശേഖരനെതിരേ ഉയർന്ന ആരോപണങ്ങൾ രാജ്യത്തെ എല്ലാ പരിശോധനാ സംവിധാനങ്ങളും അന്വേഷിച്ച് ഒരു തെളിവുമില്ലാതെ ഒഴിവാക്കിയതാണ്. ചിലർ ഈ വിഷയം വീണ്ടും ചർച്ചയ്ക്ക് വിധേയമാക്കുന്നതുകൊണ്ടാണ് ഇതിനൊരു പൂർണ്ണവിരാമമിടാൻ പാർട്ടി തലത്തിൽ അന്വേഷണത്തിനു തീരുമാനിച്ചത്. ആർ. ചന്ദ്രശേഖരൻ മുൻകാല കെ.പി. സി.സി. അദ്ധ്യക്ഷന്മാരോട് പാർട്ടി അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഇതുവരെ അന്വേഷിച്ചില്ലെന്ന ചന്ദ്രശേഖരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി തലത്തിൽ അന്വേഷിക്കാൻ തീരുമാനിച്ചത്. സത്യസന്ധമായ വ്യക്തിത്വം സംരക്ഷിക്കേണ്ടത് പാർട്ടിയുടെ കടമയാണ്. ചന്ദ്രശേഖരന് പാർട്ടിയിൽ നിന്നും നീതി ലഭിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം നടത്തുന്നത്. ഇത്…

Read More

മലയാറ്റൂർ അവാർഡ് ജോർജ് ഓണക്കൂറിന്

തിരുവനന്തപുരം: ഉപാസന സാംസ്കാരിക വേദി ഏർപ്പെടുത്തിയ മലയാറ്റൂർ അവാർഡ് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്. 10,000 രൂപയും സരസ്വതിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയുമാണ് അവാര്‍ഡ്. ദൃശ്യമാധ്യമ രംഗത്തെ പ്രവര്‍ത്തനത്തിനുള്ള മലയാറ്റൂര്‍ അവാര്‍ഡ് മനോരമ ന്യൂസിലെ എന്‍ കെ ഗിരീഷിനാണ്.  രവി തൊടുപുഴയ്ക്ക് (നോവല്‍) ഡോ അനില്‍കുമാര്‍ എസ് ഡിയ്ക്ക് (കഥ) ഡോ. സുകേഷ് ആര്‍ എസ് (കവിത) ശാന്തി അനില്‍കുമാര്‍ (സംഗീതം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ. അര്‍ജുന്‍ അടാട്ട് (പാലക്കാട്) പങ്കു ജോബി (കൊല്ലം) പി സി മോഹന്‍ (കോഴിക്കോട്) മുരളീധരന്‍ തെക്കാട്ട് (തൃശൂര്‍) ഹംസ കോട്ടുകാല്‍ (മലപ്പുറം) എന്നിവർക്ക് ആദരവ് നൽകാനും സാംസ്കാരിക വേദി തീരുമാനമെടുത്തു. മാർച്ചിൽ തിരുവനന്തപുരത്ത് അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും നടക്കും.

Read More

ഡിജിഇ ഓഫീസിൽ കെട്ടിക്കിടക്കുന്നത് 15,000 ഫയലുകൾ കുറ്റസമ്മതവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ ആയിരക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ഒടുവിൽ വിദ്യാഭ്യാസ മന്ത്രി തുറന്നു സമ്മതിച്ചു. ഏതാണ്ട് 15,000-ത്തോളം ഫയലുകളാണ് ഡിജിഇ ഓഫീസിൽ കെട്ടിക്കിടക്കുന്നതെന്ന് മന്ത്രി കെ ശിവൻകുട്ടി പറഞ്ഞു. ഇതിൽ 6,000 ഫയലുകൾ ഒരു മാസത്തിനകം തീർപ്പാക്കും. ബാക്കിയുള്ളവയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കണം. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജീവനക്കാരുടെ പെൻഷനുകളിന്മേൽ 1,271 ഫയലുകളിൽ നടപടി പൂർത്തിയാക്കേണ്ടതുണ്ട്. അധ്യാപക പുനർവിന്യാസം, സംരക്ഷണം എന്നിവയുടെ 918 ഫയലുകൾ കെട്ടിക്കിടക്കുകയാണ്. അധ്യാപകരുടെ നിയമനം, അംഗീകാരം എന്നിവയുമായി ബന്ധപ്പെട്ട 5,088 ഫയലുകളിൽ ഇനിയും തീർപ്പാക്കാനുണ്ട്. എയിഡഡ്, എൽപി, യുപി അധ്യാപക – അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാരം സംബന്ധിച്ച അപ്പീലുകളിൽ 1881 ഫയലുകൾ ഉണ്ട്. വിജിലൻസ് സെക്ഷൻ ഫയലുകളിൽ 1204 എണ്ണം ബാക്കിയുണ്ട്. മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട 666 ഫയലുകൾ ഉണ്ട്. ഒരു വർഷത്തിനു മേലെ…

Read More