എംഎം മണിക്ക് പാർട്ടി അവധി നൽകി ചികിത്സയ്ക്ക് അയയ്ക്കണം : അഡ്വ.ജയ്സൺ ജോസഫ്

കൊച്ചി : മരണ ശേഷവും പി ടി തോമസിന്റെ ഓർമ്മകൾ പോലും സിപിഎമ്മിനെ ഭയപ്പെടുത്തുന്നതായി കെപിസിസി നിർവാഹകസമിതി അംഗം അഡ്വ.ജയ്സൺ ജോസഫ്.മതേതരകേരളത്തിന്റെ ജ്വലിക്കുന്ന അഗ്നി നക്ഷത്രം ആയിരുന്നു പി ടി.കമ്മ്യൂണിസ്റ്റ് സർവാധിപത്യത്തിന്റെ മുഖംമൂടി വലിച്ചു ചീന്തി കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ ജീർണതയുടെ യഥാർത്ഥ മുഖം പൊതുസമൂഹത്തിന്റെ മുൻപിൽ തുറന്നുകാട്ടിയ പി ടി യെ മരണശേഷവും വേട്ടയാടുന്ന എം എം മണിയെ പോലെയുള്ളവർക്ക് ചരിത്രം മാപ്പുനൽകുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകരുടെ പക്ഷത്തായിരുന്നു പി ടി. നിയമലംഘനം നടത്തി കൈയേറിയ ഭൂമികളിൽ റിസോർട്ടുകൾ നിർമിക്കുകയും പ്രക്യതി ദുരന്തങ്ങൾക്ക് വഴിതെളിക്കുന്ന പരിസ്ഥിതി ആഘാത നടപടികൾ സൃഷ്ടിക്കുന്ന ഭൂമാഫിയകൾക്കെതിരെ പി ടി എടുത്ത നിലപാടുകൾ എത്ര കൃത്യതയുള്ളതാണെന്ന് ബോധ്യമുള്ള ജനസഞ്ചയമാണ് പി ടി യെ ഒരു നോക്ക് കാണുവാൻ വഴിയോരങ്ങളിൽ കാത്തുനിന്നത്.ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിയോ പാർട്ടിയുടെ അധ്യക്ഷനോ…

Read More

പി.ടി തോമസിനെതിരെ അധിക്ഷേപ പ്രസംഗവുമായി മണി ; മണിക്കെതിരെ പ്രതിക്ഷേധം ഉയരുന്നു

ഇടുക്കി :അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി .തോമസിനെ രൂക്ഷമായി വിമർശിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി . പി.ടി തോമസ് തന്നെയും സി.പി.എം പാർട്ടി യെയും ഒരുപാട് ദ്രോഹിച്ച ആളാണെന്നും തനിക്കെതിരെ കള്ളക്കേസുണ്ടാക്കാൻ മുൻപന്തിയിൽ നിന്ന ആളാണ് പി.ടി.തോമസ് എന്നും ഇടുക്കി ജില്ലാ സമ്മേളന സമാപന ചടങ്ങിൽ എം.എം.മണി പരാമർശിച്ചു. വിവാദ പരാമർശത്തിനെതിരെ വലിയ പ്രതിക്ഷേധമാണ് ഉയരുന്നത് . ‘പി.ടി തോമസ് മരിച്ചു, മരിക്കുമ്പോൾ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തിൽ തർക്കമില്ല… മരിക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. എറണാകുളത്തുവെച്ച് സൈമൺ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നിൽ തോമസിന് പങ്കുണ്ട്. മരിച്ച് കിടന്നാലും ഞങ്ങൾക്ക് പറയാനുള്ളത് പറയും, ആരോടും പറയും. ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേർന്നാണ് എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോൾ മരിച്ചപ്പോൾ പുണ്യാളനാണെന്നൊന്നും പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. പൊതുപ്രവർത്തകനാകുമ്പോൾ…

Read More

അഭിഭാഷകക്ഷേമനിധി തട്ടിപ്പ് ; അപ്പീൽ നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാർ കൗൺസിൽ

കൊച്ചി: അഭിഭാഷകക്ഷേമനിധി തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്പീൽ നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാർ കൗൺസിൽ പത്രക്കുറുപ്പിൽ അറിയിച്ചൂ. 2007-15 കാലഘട്ടത്തിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് ബാർ കൗൺസിലാണെന്നും അഭിഭാഷകരുടെ പണം തട്ടിയെടുക്കുന്നതിന് ആരേയും അനുവദിക്കില്ലെന്നും ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ജോസഫ് ജോൺ വ്യക്തമാക്കി. ഹൈക്കോടതി വിധി അംഗീകരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സർക്കാരിനെ അറിയിക്കുമെന്നും ബാർ കൗൺസിൽ ചെയർമാൻ നൽകിയ പ്രസ്താവനയിൽ പറയുന്നു.കേരള ബാർ കൗൺസിലിന്റെ അഭിഭാഷക ക്ഷേമനിധിയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സിബിഐയ്ക്കു വിടാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിലവിലുള്ള കേസിന്റെ രേഖകൾ ഇതിനായി എത്രയും വേഗം സിബിഐയ്ക്കു കൈമാറണമെന്നും അന്വേഷണം സി.ബി.ഐ യ്ക്കു വിടുന്നതിനാവശ്യമായ നടപടിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളും ഡിജിപിയും ഒരുമാസത്തിനകം പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു..

Read More

ദേശീയ പാതാവികസനം ; കുതിരാൻ പരീക്ഷണ സ്‌ഫോടനം വെള്ളിയാഴ്ച്ച

തൃശൂർ: ദേശീയ പാതാവികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർവശം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്‌ഫോടനം നടത്തുന്ന വേളയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിനായി സ്ഥലം തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പെന്നോണം ആദ്യ അലാറം മുഴക്കും. സ്‌ഫോടനത്തിന് തൊട്ടുമുമ്ബ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴക്കാനും യോഗത്തിൽ തീരുമാനമായതായി ജില്ലാ കലക്ടർ അറിയിച്ചു.

Read More

സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു ; 14 ജില്ലകളിലും ഒമിക്രോൺ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസർഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 32 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തൃശൂർ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തൃശൂരിൽ 4 പേർ യുഎഇയിൽ നിന്നും, ഒരാൾ വീതം ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും,…

Read More

മോദി തന്നിഷ്ടം കാട്ടി, വീഴ്ച പറ്റിയപ്പോൾ രോഷം കർഷകരോടും പഞ്ചാബ് സർക്കാരിനോടും

ന്യൂഡൽഹി: അവസാന നിമിഷം യാത്രയുടെ രീതി മാറ്റുകയും കർഷകരെ വെല്ലുവിളിച്ചു റാലിക്കെത്തുകയും ചെയ്ത പ്രധാന്ന്ത്രി നരേന്ദ്ര മോദി ഇരുപതു മിനിറ്റോളം ഫ്ലൈഓവറിൽ കുടുങ്ങി. ഒടുവിൽ റാലി റദ്ദാക്കി മടങ്ങിയ മോദി അരിശം തീർക്കുന്നത് പഞ്ചാബ് സർക്കാരിനോടും കർഷകരോടും.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ട് പരിപാടികളാണ് പഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭട്ടിൻഡയിലാണ് വിമാനമിറങ്ങിയത്. അവിടെ നിന്നു ഹെലികോപ്റ്ററിലായിരുന്നു യാത്ര നേരത്തേ നിശ്ചയിക്കപ്പെട്ടത്. എന്നാൽ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല.പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോടും ഡിജിപിയോടും അന്വേഷിച്ചു. പോകാം എന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. ഇരുപത് മിനിറ്റ് കൊണ്ട് ഹെലികോപ്റ്ററിൽ എത്താമായിരുന്ന യാത്ര അങ്ങനെ രണ്ട് മണിക്കൂറായി നീണ്ടു. സാധാരണ പ്രധാനമന്ത്രിയുടെ…

Read More

കെ റെയിലിൽ അനാവശ്യ ധൃതി ; സിപിഐ കൗൺസിലിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ കെ റെയിലിനെതിരേ രൂക്ഷ വിമർശനം. ജനങ്ങളെ സർക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ടുപോകുന്നത് പ്രകോപനപരമാണെന്നുമാണ് വിമർശനമുണ്ടായത്. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ സംസ്ഥാന എക്‌സിക്യൂട്ടീവിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പദ്ധതിക്കെതിരേയുള്ള വിമർശനം. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ നേരത്തെ വിശദമായ ചർച്ച നടന്നിരുന്നു. ഇതിലെ തീരുമാനങ്ങളും ചർച്ചയുടെ സംക്ഷിപ്ത രൂപവുമാണ് മുല്ലക്കര രത്‌നാകരൻ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തെ അറിയിച്ചത്.കല്ലിടൽ ധൃതിപിടിച്ചുള്ള തീരുമാനമാണെന്നും ഇത് പ്രകോപനപരമായ നീക്കമാണെന്നും മുല്ലക്കര ചൂണ്ടിക്കാണിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതിയുമായി മുന്നോട്ടുപോകാൻ. ഇല്ലെങ്കിൽ ഒപ്പം നിൽക്കുന്ന ജനവിഭാഗത്തിന്റെ എതിർപ്പ് നേരിടേണ്ടിവരുമെന്നുമാണ് കൊല്ലം ജില്ലാ കമ്മിറ്റിലുണ്ടായ ചർച്ചയെന്ന് മുല്ലക്കര രത്‌നാകരൻ യോഗത്തിൽ അറിയിച്ചു. വികസന പ്രവർത്തനങ്ങളിൽ ഇത്ര ധൃതിപിടിച്ചുള്ള സമീപനം പാടില്ല. ഇങ്ങനെ പോയാൽ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിയില്ലെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിമർശനമെന്നും…

Read More

ഏഴുപേർക്ക് അവയവങ്ങൾ നൽകി വിനോദ് മടങ്ങി, ചരിത്രത്തിൽ ഇടംപിടിച്ച്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാനത്തിലൂടെ കൊല്ലം കിളികൊല്ലൂർ സ്വദേശി വിനോദ് മെഡിക്കൽ സയൻസിൽ ഇടം പിടിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്റ്റർമാരാണ് ശ്രമകരമായ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്. ഏഴ് പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവൻ പകർന്ന് വിനോദ് യാത്രയായത്.കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 54 കാരനായ വിനോദ് ഡിസംബർ 30നാണ് അപകടത്തിൽപ്പെട്ടത്. കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കുവച്ച് വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിച്ചു മറിഞ്ഞു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഒരു വൃക്ക കിംസിൽ ചികിത്സയിൽ കഴിയുന്നയാൾക്കു കൈമാറും. മറ്റൊരെണ്ണം തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കൈകൾ രണ്ടും ( ഷോൾഡർ മുതൽ) എറണാകുളം…

Read More

പിടി തോമസ് അനുസ്മരണം

അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎൽഎയുടെ അനുസ്മരണ യോഗം ശനി(ജനു 8)യാഴ്ച രാവിലെ പത്തിന് ഇന്ദിരാഭാവനിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ബെറ്റി മോൾ മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

Read More

സില്‍വര്‍ ലൈനില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍; യു.ഡി.എഫ് ലഘുലേഖ പുറത്തിറക്കി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ്് പുറത്തിറക്കി. യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ലഘുലേഖ പ്രകാശനം ചെയ്തത്. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള യു.ഡി.എഫിന്റെ ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. പദ്ധതിയുടെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ലഘുലേഖ. ഇതിനൊപ്പം കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തും.

Read More