മികച്ച ജീവിത ശൈലി വളർത്തിയെടുക്കാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മണപ്പുറം യോഗ സെന്റർ പ്രവർത്തനമാരംഭിച്ചു

തൃശ്ശൂർ: മണപ്പുറം ഫൗണ്ടേഷന്റെ  ഭാഗമായി പ്രവർത്തിക്കുന്ന മണപ്പുറം യോഗ സെന്റർ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തനമാരംഭിച്ചു. തൃശ്ശൂർ എംജി റോഡ് ബ്രഹ്മസ്വം മഠം ശ്രീ ശങ്കര കോംപ്ലക്സ് രണ്ടാം നിലയിൽ  പ്രവർത്തനമാരംഭിച്ച   യോഗ സെന്ററിന്റെ ഉദ്ഘാടന കർമം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പരംപൂജ്യ ചിദാനന്ദപുരി സ്വാമിജി  നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വിപി നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മായോഗ ഡയറക്ടർ പ്രമോദ് കൃഷ്‌ണ ആമുഖവും, മണപ്പുറം ഫൗണ്ടേഷൻ സിഇഒ  ജോർജ് ഡി ദാസ് സ്വാഗതവും പറഞ്ഞു.നിരന്തരസാധന ചെയ്യുവാനുള്ള യോഗ പരിശീലന ഹാൾ, മെഡിറ്റേഷൻ ഹാൾ, ലൈബ്രറി, റീഡിങ് റൂം, യോഗിക്  കൗൺസിലിംഗ് റൂം,യോഗ സെമിനാറുകൾ-യോഗ ക്ലാസ്സുകൾ  ഓൺലൈനായും ഓഫ്‌ലൈനായും  നടത്തുവാനുള്ള സൗകര്യങ്ങൾ, എന്നിവ   യോഗ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.സ്ത്രീകൾക്ക് മാത്രമായുള്ള ക്ലാസുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക  ക്ലാസുകൾ എന്നിവയ്ക്കു പുറമേ പ്രഗത്ഭആചാര്യൻമാർ നയിക്കുന്ന…

Read More

ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടകർക്കു നൽകുന്ന സഹായം മാതൃകാപരം അഡ്വ എ സുരേഷ്കുമാർ

ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജൺ കമ്മിറ്റി യുടെ നേതൃത്വത്തിൽ മൂന്നു വര്ഷമായി നടത്തി വരുന്ന ശബരിമല സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശത്തിന് എത്തുന്ന അയ്യപ്പ ഭക്തൻ മാർക്ക് മുനിസിപ്പൽ ഇടത്താവളത്തിലും, ബസ് സ്റ്റാൻടുകളിലും ലഖു ഭക്ഷണവും, കുടി വെള്ളവും, ചുക്ക് കാപ്പിയും പുതുവർഷ ദിവസം വിതരണം ചെയ്തു , ഒഐസിസി ജിദ്ദ നടത്തുന്ന പ്രവർത്തനം മാതൃക പരമെന്നു ചടങ്ങ് ഉത്ഘടനം ചെയ്ത കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു. ജില്ലാ ഐ എൻ ടി യു സി വൈസ് പ്രസിഡന്റ്‌ ഇക്ബാൽ, അശോക് കുമാർ മൈലപ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നാട്ടിൽ ഒഐസിസി യുടെ ഹെല്പ് സെൽ ഈ സീസണിൽ മൈലപ്ര അമ്മ സ്റ്റാൾ ബിൽഡിങ്ങിൽ ഉണ്ടാകും.നാട്ടിൽ കൂടുതൽ വിവരങ്ങൾ ക്ക്‌ അശോക് കുമാർ മൈലപ്രയെയും 9605982754…

Read More

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കാസർഗോഡ് സ്വദേശിയായ ഷകീബ് അഹമ്മദിൽ നിന്നും 357 ഗ്രാം തൂക്കം വരുന്ന 24 തങ്ക കട്ടി ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലും ബഹ്‌റൈനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ വന്നിറങ്ങിയ കളത്തിൽ അബ്ദുൽ ആദിലിൽ നിന്നും 1022 ഗ്രാം സ്വർണ്ണ മിശ്രിതം ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോാഗസ്ഥർ എയർപോർട്ടിൽ എത്തി യാത്രക്കാരെ പിടികൂടിയത്.

Read More

ശബരിമലയിൽ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ജീവനക്കാരന് പരിക്ക് ; തീർത്ഥാടകനെ പോലീസ് പിടികൂടി

പമ്പ: ത​ർ​ക്ക​ത്തി​നി​ടെ തീ​ർ​ഥാ​ട​ക​ൻ എ​റി​ഞ്ഞ തേ​ങ്ങ വീ​ണ് ശ​ബ​രി​മ​ല​യി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻറെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.കോ​ഴി​ക്കോ​ട് ഉ​ള്ളേ​രി സ്വ​ദേ​ശി ബി​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ച്ച​യ്ക്ക് ന​ട അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ബി​നീ​ഷും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് മാ​ളി​ക​പ്പു​റ​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള ഒ​രു സം​ഘം അ​യ്യ​പ്പ​ന്മാ​ർ മാ​ളി​ക​പ്പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ചു. ഇ​വ​രെ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ത്തി​ൽ ഒ​രാ​ൾ ബി​നീ​ഷി​ൻറെ ത​ല​യ്ക്ക് തേ​ങ്ങ കൊ​ണ്ട് എ​റി​യു​ക​യാ​യി​രു​ന്നു. തേ​ങ്ങ എ​റി​ഞ്ഞ തീ​ർ​ഥാ​ട​ക​നെ പി​ന്നീ​ട് പമ്പ​യി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.

Read More

ആർ എസ് പി 22-ാം ദേശീയ സമ്മേളനം കൊല്ലത്ത് വെച്ച് നടത്താൻ തീരുമാനിച്ചു

കൊല്ലം : ആർ എസ് പി 22-ാം ദേശീയ സമ്മേളനം കൊല്ലത്ത് വെച്ച് നടത്താൻ തീരുമാനിച്ചു . 2022 സെപ്റ്റംബർ 22 മുതൽ 26 വരെയായിരിക്കും സമ്മേളനം നടത്തുക . 22 ന് ആരംഭദിവസം റെഡ് വോളൻ്റീയേഴ്സ് മാർച്ചും പ്രകടനവും പൊതുസമ്മേളനവും ഉണ്ടായിരിക്കും . ജൂൺ 24, 25, 26 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ വെച്ചായിരിക്കും സംസ്ഥാന സമ്മേളനം നടത്തുക . ജില്ലാ സമ്മേളനങ്ങൾ മെയ് മാസത്തിലും മണ്ഡലം സമ്മേളനങ്ങൾ ഏപ്രിൽ മാസത്തിലും നടത്തും . ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങൾ ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ആയിരിക്കും നടത്തുക .

Read More

യാത്രക്കാരനെ ചവിട്ടിയിട്ടില്ല ; ടിക്കറ്റില്ലാത്തതിനാലാണ് ഇറക്കിവിട്ടത് : എഎസ്‌ഐ

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി എഎസ്ഐ പ്രമോദ് . യാത്രക്കാരനെ ചവിട്ടിയിട്ടില്ലെന്നാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് പറയുന്നത്. ടിക്കറ്റില്ലാത്തത് കൊണ്ട് യാത്രക്കാരനെ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിടുക മാത്രമാണ് ചെയ്തത്. ഇയാൾ ആരെന്ന് അറിയില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും എഎസ്ഐ പറഞ്ഞു. ടിക്കറ്റില്ലാതെ മദ്യപിച്ചാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നാണ് എഎസ്ഐ പറയുന്നത്. സ്ത്രീകളുള്ള സ്ലീപ്പർ കംമ്പാർട്ട്മെന്റിൽ ഇരുന്ന ഇയാളെ എഴുന്നേൽപ്പിച്ചു. തുടർന്ന് വടകര സ്റ്റേഷനെത്തിയപ്പോൾ അവിടെ ഇറക്കിയെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.ടിക്കറ്റില്ലാതെ മാവേലി എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ കയറിയ ആൾക്കാണ് എഎസ്ഐ പ്രമോദിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. സ്ലീപ്പർ കോച്ചിൽ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള…

Read More

സിപിഐയുടെ നിലപാട് സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കണം: കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് തകർന്നാലുള്ള ശൂന്യത നികത്താൻ ഇടതുപക്ഷത്തിനു കെൽപ്പില്ലെന്ന സിപിഐയുടെ നിലപാട്, കോൺഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാൻ ശ്രമിക്കുകയും അതിന് ബിജെപിക്ക് ഒത്താശ പാടുകയും ചെയ്യുന്ന സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.സിപിഎമ്മിന്റെ നിലപാടുകളും നടപടികളും സംഘപരിവാറിനെയാണ് സഹായിക്കുന്നതെന്ന് ജനാധിപത്യമതേതര ബോധ്യമുള്ള എല്ലാവർക്കും സുവ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെുപ്പിൽ പിണറായി സർക്കാരിന് രണ്ടാമൂഴം ലഭിച്ചതു തന്നെ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ്. പിണറായി സർക്കാരിന്റെ ഭരണത്തിൽ ഏറ്റവും കൂടുതൽ തലോടൽ ലഭിക്കുന്നതും സംഘപരിവാർ ശക്തികൾക്കാണ്.ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ കെൽപ്പുള്ള ഏകകക്ഷി കോൺഗ്രസ് ആണെന്നും സിപിഎമ്മിന് യാതൊരു പ്രസക്തിയുമില്ലെന്നും അവർ മനസിലാക്കണം. രാജ്യത്ത് 763 എംഎൽഎമാരും ലോക്സഭയിൽ 52 എംപിമാരും രാജ്യസഭയിൽ 34 എംപിമാരും കോൺഗ്രസിനുണ്ട്. 6 സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യകക്ഷികളോടൊപ്പം ഭരിക്കുന്നു. 12 സംസ്ഥാനങ്ങളിൽ മുഖ്യപ്രതിപക്ഷകക്ഷി കോൺഗ്രസ് ആണ്. രാജ്യവ്യാപകമായി കോൺഗ്രസിന് മുക്കിലും മൂലയിലും സാന്നിധ്യമുണ്ട്.കേരളത്തിൽ മാത്രം…

Read More

വർഗ്ഗീയ ശക്തികളുമായി സമരസപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കേരളത്തിൽ വർഗ്ഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാനവ സൗഹാർദ്ദ സന്ദേശ സത്യഗ്രഹ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസംഘടനകളിൽ പോലും ചേരിതിരിവുകൾ ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതല്ല. പാർട്ടിക്കെതിരെ നിൽക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുകയാണ്.  കേരളത്തിന്റെ രാഷ്ട്രീയം മുഖ്യമന്ത്രിക്ക് അറിയില്ല. തീവ്രവാദ ശക്തികളെ തടഞ്ഞു നിർത്തിയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. എല്ലാ വർഗ്ഗീയ ശക്തികളുമായി സമരസപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ കാവൽ പദ്ധതി പൂർണ്ണമായി പരാജയപ്പെട്ടു. ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും സ്വതന്ത്രമായി അക്രമം നടത്തുകയാണ്. സാമൂഹ്യ വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്.ഇവരെ നിയന്ത്രിക്കാൻ പദ്ധതികൾ ഇല്ലെന്നു മാത്രമല്ല അവരെ സഹായിക്കാനാണ് പോലീസ് നിലകൊള്ളുന്നതെന്നു അദ്ദേഹം പറഞ്ഞു.  പണ്ട് പോലീസ് സ്‌റ്റേഷന്റെ ചുമതല എസ്‌ഐക്കായിരുന്നു. ഇന്ന്…

Read More

പൊലീസ്, സർവകലാശാല : മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്നു ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് ആവർത്തിക്കുന്ന പൊലീസ് കുറ്റകൃത്യങ്ങളിലും കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന നാണംകെട്ട നടപടികളിലും മുഖ്യമന്ത്രി കാണിക്കുന്ന നിസം​ഗമായ മൗനം അപകടം ചെയ്യുമെന്നു മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന്റെതന്നെ അന്തസ് ഇടിക്കുന്ന നടപടികളാണ് കേരളത്തിലെ സർവകലാശാല‌കളിൽ നടക്കുന്നതെന്നാണു ​ഗവർണർ പറയുന്നത്. എന്നാൽ ​ഗവർണറുടെ ആക്ഷേപത്തിന് ഇതുവരെ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ​ഗവർണർ പറഞ്ഞത് മുഖ്യമന്ത്രി അം​ഗീകരിക്കുന്നു എന്നാണോ അതിനർഥമെന്നു ചെന്നിത്തല ചോദിച്ചു. ബിടിഎച്ച് ഹോട്ടലിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ സർവകലാശാലകളിലെ വഴിവിട്ട കാര്യങ്ങൾ സംബന്ധിച്ചു താൻ ​ഗവർണറോട് ആറ് ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിനൊന്നും ​ഗവർണർ മറുപടി പറഞ്ഞില്ല. താൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചതുമില്ല. ഭരണഘടനയുടെ 51 എ വകുപ്പ് ഉയർത്തിക്കാട്ടി ​ഭരണഘടനാ പദവികളെ വിമർശിക്കരുതെന്നു മാത്രമാണ് ​ഗവർണർ പറഞ്ഞത്. എന്നാൽ തന്റെ ചോദ്യങ്ങൾ തള്ളിക്കളയാതെ ​ഗവർണർ ഒഴിഞ്ഞു മാറുകയായിരുന്നു. ​തന്റെ സംശയങ്ങൾക്ക് മുഖ്യമന്ത്രിയും മറുപടി നൽകുന്നില്ല. ഇത്…

Read More

കണ്ണൂർ സർവ്വകലാശാല വിസി നിയമനം ; കോൺഗ്രസിൽ യാതൊരു ഭിന്നതയും ഇല്ല : വി ഡി സതീശൻ

ആലപ്പുഴ: കണ്ണൂർ സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിൽ ഒരു ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ അഭിപ്രായമാണെന്നും ആരും തള്ളിപറഞ്ഞിട്ടില്ലെ. പിന്നെ എങ്ങനെയാണ് ഭിന്നസ്വരമെന്ന് പ്രചരണം മനസിലാകുന്നില്ല. വൈസ് ചാൻസലറെ പുറത്താക്കാതെ ചാൻസിലർ പദവി ഒഴിയുന്നു എന്ന് ഗവർണർ പറയുന്നത് സർക്കാരിനെ സഹായിക്കാനാണ്. വി.സിയെ പുറത്താക്കുകയോ രാജിവെപ്പിക്കുകയോ ചെയ്യാത്ത ഗവണറുടെ നിലപാടിനെയാണ് എതിർക്കുന്നത്. ചെയ്യേണ്ടത് ചെയ്യാതെ ഞാൻ ഒഴിയുകയാണെന്ന് ഗവർണർ പറഞ്ഞത് ശരിയായില്ല. സിൽവർ ലൈൻ നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖൻമാരെ കാണാൻ ഇറങ്ങിയിരിക്കുന്നു. വരേണ്യവർഗവുമായുള്ള ചർച്ച പദ്ധതിയുടെ നിഗൂഢത വർദ്ധിപ്പിക്കുന്നു. കേന്ദ്ര നിയമം അനുസരിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാതെ സർക്കാർ മുന്നോട്ട് പോകുന്നത്. ഇത് യു.ഡി.എഫും കോൺഗ്രസും അംഗീകരിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചത്…

Read More