മുല്ലപ്പെരിയാർ ആണോ കെ-റെയിൽ ആണോ ആവശ്യം…? ; എന്തേ മുഖ്യമന്ത്രിക്കിത്ര തിടുക്കം

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണോ സിൽവർ ലൈൻ വേണോ നിരവധി തവണ അതിവിഗദ്ധർ ഉൾപ്പെടെ ആവശ്യപ്പെട്ട ഡാമിൻ്റെ ബലക്ഷയം പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളാൻ കേരളം ഭരിക്കുന്ന ഇടത് സർക്കാറ് തയ്യാറല്ല. തമിഴ്നാടിൻ്റെ ആവശ്യം അംഗീകരിച്ചു കേരളത്തിലെ കൊച്ചി ഉൾപ്പെടെ ഉള്ള ആറ് ജില്ലകൾക്ക് ഭീക്ഷണി ഉണ്ടാകുന്ന മുല്ലപെരിയാർ എന്ന അഗ്നിപർവ്വതം പോലെ എത് നിമിഷവും പൊട്ടാൻ സാധ്യതയുള്ള ഒരു ബോംബ് ഞെഞ്ചിൽ കെട്ടിവച്ചുകൊണ്ട് കേരളം ഉറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. തമിഴ് നാട് മുല്ലപെരിയാർ അങ്ങനെ തന്നെ സൂക്ഷിക്കട്ടെ, കേരളത്തിൻ്റെ സ്ഥലത്ത് പുതിയ ഡാം നിർമ്മിക്കുന്നതിന് ആർക്കാണ് വിരോധം?ആർക്കും ഉപകാരമില്ലാത്ത കെ റയിൽ പദ്ധതി സിപിഐഎമ്മിന് കമ്മീഷൻ തടയും എന്നല്ലാതെ പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല്ലാത്തത് ആണ്. ജനപ്രതിനിധികൾക്ക് നിയമസഭാ സമ്മേളനം കഴിഞ്ഞ് അതാത് ദിവസം ഇതിൽ കയറി വീട്ടിൽ പോകാം , മന്ത്രിമാർക്ക് ഒരു…

Read More

വടകര പോലീസ് സ്റ്റേഷന് മുന്നിൽ നോക്കുകുത്തി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

വടകര:കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയത്തിലും, കേരളത്തിൽ വർദ്ധിച്ച് വരുന്ന ഗുണ്ടാ-ക്വട്ടേഷൻ അക്രമങ്ങളിൽ പോലീസ് കാണിക്കുന്ന നിസ്സംഗതയിലും പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്സ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പോലീസ് സ്റ്റേഷനു മുന്നിൽ നോക്കു കുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സദസ്സ് ഡി.സി.സി ജനറൽ സെക്രട്ടറി ടി.വി സുധീർ കുമാർ ഉദ്ഘാടനം ചെയ്തു.”കേരളത്തിൽ ഗുണ്ടാ രാജാണ് നടക്കുന്നതെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണെന്നും “അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി..യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.ടി.കെ നജ്മൽ, വി.കെ പ്രേമൻ, കെ.കെ കൃഷ്ണദാസ്, സജിത്ത് മാരാർ,രജിത്ത് കോട്ടക്കടവ്,അഭിനന്ദ് ജെ മാധവ്, അനന്തു വി കെ, ബവിത്ത് അഴിയൂർ, സിജു പുഞ്ചിരിമിൽ, റസാഖ് കൈനാട്ടി, ശശിധരൻ കുറുമ്പയിൽ,ശ്രീജീഷ് ചോറോട്, ജയകൃഷ്ണൻ, അഖിൽനാഥ്, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Read More

കെ- റെയിൽ പാരിസ്ഥിതിക ആഘാതം ഭയാനകം: മുല്ലപ്പള്ളി

കോഴിക്കോട്: കെ – റെയിലിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാൾ അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങളാണ് ആശങ്കപ്പെടുത്തുന്നതെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ റെയിൽ പദ്ധതിക്ക്‌ വേണ്ടി വൻ തോതിൽ പാറ പൊട്ടിക്കേണ്ടി വരും. അതുവഴി പശ്ചിമ ഘട്ടം തകരും. പുറത്തു വന്നതാണ് ഡിപിആർ എങ്കിൽ കേരളത്തിന്റെ ഭാവിയോർത്ത് പദ്ധതിയിൽ നിന്ന് ഇപ്പോൾ തന്നെ പിന്മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Read More

നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് സ്പേസിന് വാട്സാപ്പ് ഒരു ഭീഷണിയാണോ …? എന്നാൽ ഇതിന് പരിഹാരവുമായി വന്നിരിക്കുകയാണ് വാട്സാപ്പ് ഇപ്പോൾ

ലോകത്താകമാനം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള മെസ്സേജിങ് അപ്ലിക്കേഷൻ ആണ് വാട്സാപ്പ് . മെസ്സേജിനോടൊപ്പം ചിത്രങ്ങളും വിഡിയോയും ഡോക്യൂമെൻറ്സും എത്രയും എളുപ്പത്തിൽ തന്നെ അയക്കാം എന്നതും വാട്സാപ്പിന്റെ പ്രേത്യേകതയാണ് .കൂടാതെ വീഡിയോകാളുകളും വോയിസ് കാളുകളും വാട്സാപ്പിലൂടെ ചെയ്യുവാൻ സാധിക്കും . എന്നാൽ നമ്മുടെ ഫോണിന്റെ സ്റ്റോറേജ് സ്പേസ് പെട്ടെന്ന് തന്നെ നിറയുവാനും വാട്സാപ്പ് കാരണമാകുന്നുണ്ട് .നമ്മൾ അയക്കുന്ന എല്ലാ സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും വിഡിയോകളുടേയുമെല്ലാം ഒരു കോപ്പി വാട്സാപ്പ് സൂക്ഷിക്കുന്നുണ്ട് .ഇതും സ്റ്റോറേജ് സ്പേസ് തീർക്കുന്നതിന് കാരണമാകുന്നുണ്ട് . എന്നാൽ ഇതിനെല്ലാം പരിഹാരവുമായി വന്നിരിക്കുകയാണ് വാട്സാപ്പ് ഇപ്പോൾ വാട്സാപ്പിന്റെ പുതിയ സ്റ്റോറേജ് മാനേജ്‌മന്റ് ഫീച്ചറിലൂടെ നമ്മുടെ മൊബൈലിലെ വാട്സാപ്പ് ഉപയോഗപെടുത്തിയിട്ടുള്ള എല്ലാ വിധ ബഹുമാധ്യമങ്ങളിലൂടെയും കടന്ന് ചെന്ന് നമുക്ക് ആവശ്യാനുസരണം ഫയലുകൾ ഡിലീറ്റ് ചെയ്യാവുന്നതാണ് . ഇത് എങ്ങനെ എന്ന് നോക്കാം ആദ്യമായി നിങ്ങളുടെ വാട്സാപ്പ് ഏറ്റവും പുതിയ വേർഷൻ…

Read More

ശബരിമല മകരവിളക്ക് തീർത്ഥാനടനത്തിനു തുടക്കം; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇതോടെ മകരവിളക്ക് ഉല്‍സവത്തിനും തുടക്കമായി. വൈകീട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് ആഴി തെളിയിച്ചു. ശബരിമല വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി ഗണപതിയേയും നാഗരാജാവിനേയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബര്‍ 26 ന് നട അടച്ചിരുന്നു. ഇന്ന് നട തുറന്നെങ്കിലും നാളെപുലര്‍ച്ചെ മുതല്‍ മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും.ഒരു ഇടവേളയ്ക്കുശേഷം എരുമേലി കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി…

Read More

റൈസിംഗ് സ്റ്റാർ സി സി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രശസ്ത ക്രിക്കറ്റ് ടീം ആയ റൈസിംഗ് സ്റ്റാർ സി സി യുടെ ഈ സീസണിലേക്കുള്ള ജഴ്സി പ്രകാശനം നടന്നു. സാൽമിയയിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യ സ്‌പോണ്‍സര്‍ ആയ മുഹമ്മദ് സലാഹ് & റീസാ യൂസഫ് ബെഹ്‌ബെഹാനി കമ്പനി അഡ്മിൻ മാനേജർ ബി എസ് പിള്ളൈ പ്രകാശനം നിർവ്വഹിച്ചു.  റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് ക്യാപ്റ്റൻ വിപിൻ രാജേന്ദ്രൻ ജഴ്‌സി ഏറ്റു വാങ്ങി .കോ സ്‌പോണ്‍സർ അൽ ജസീറ ട്രാവൽ & കാർഗോ സിഇഒ സയ്ദ് അലവി, റൈസിംഗ് സ്റ്റാർ സി സി കുവൈത്ത് കോർഡിനേറ്റർസ് ബിജു സി എ, അനീഷ് അക്ഷയ, ജയേഷ് കൊട്ടോല തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷിജു കാവാലം സ്വാഗതവും ജിജോ ബാബു ജോൺ നന്ദിയും പറഞ്ഞു.

Read More

പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പിടിയിൽ

കൊച്ചി: പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പിടിയിൽ. കാക്കനാട് ഒളിവിൽ കഴിയവെയാണ് ഇവർ പിടിയിലായത്. ഇവരെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ വിസ്മയയുടെ മരണകാരണത്തിൽ തുമ്പുണ്ടാക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ പൊലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിയിരുന്നത്.സംഭവത്തിൽ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പറവൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു . പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തിൽ നിന്ന്…

Read More

ഇന്ത്യക്ക് ഒരു രക്ഷിതാവേയുളളൂ അത് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ആണ് ; കെ സുധാകരൻ

കാസർ​ഗോഡ്: ഇന്ത്യക്ക് ഒരു രക്ഷിതാവേയുളളൂ അത് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനേയും അംബേദ്കറേയും പോലുളള ലക്ഷകണക്കിന് കർമധീരരായ കോൺ​ഗ്രസ് പ്രവർത്തകുടെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന ഇന്ത്യ. എന്നാൽ ഭരണഘടനയിൽ തന്നിഷ്ടത്തിന് നിയമങ്ങളും ബില്ലുകളും പാസാക്കി ജനാധിപത്യ വിരുദ്ധ പാതയിലാണ് മോദി സർക്കാർ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മോദി സർക്കാരിന്റെ അതേ നയങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ പിന്തുടർന്നുകൊണ്ടിരിക്കുന്നത്. അതിനുത്തമ ഉദാഹരണമാണ് കെ.റെയിൽ പദ്ധതി. വികസനത്തിലല്ല കമ്മീശനിലാണ് പിണറായി വിജയന്റെ കണ്ണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ ദുരിതത്തിലാക്കുന്ന കെറെയിൽ പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുകയും കേരളത്തിലെ കൊലയാളി രാഷ്ട്രീയത്തിന് അന്ത്യകൂദാശ കൊടുക്കാൻ കോൺ​ഗ്രസ് രം​ഗത്തിറങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കാസർ​ഗോഡ് ബദിയടുക്കയിൽ വച്ച് നടന്ന കോൺ​ഗ്രസ് രക്തസാക്ഷി അനുസ്മരണ റാലിക്ക് ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More

മിൽമ കാലിത്തീറ്റയ്ക്ക് വിലക്കിഴിവ് തുടരും ; വർദ്ധിച്ചു വരുന്ന വേനൽകൂടി കണക്കിലെടുത്താണ് ക്ഷീരകർഷകർക്ക് നൽകിവരുന്ന ആനുകൂല്യം ദീർഘിപ്പിക്കാൻ മിൽമ ഭരണസമിതി തീരുമാനിച്ചത്

തിരുവനന്തപുരം: ക്ഷീരകർഷകർക്കുള്ള പുതുവത്സര സമ്മാനമായി മിൽമ കാലിത്തീറ്റയ്ക്ക് ഏർപ്പെടുത്തിയ വിലക്കിഴിവ് 2022 ജനുവരി 31 വരെ നീട്ടി. കൊവിഡിനാൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകരെ സഹായിക്കുന്നതിനാണ് മിൽമ ഗോമതി റിച്ച് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 25 രൂപയും മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 70 രൂപയും ഡിസംബർ മുതൽ വിലക്കിഴിവിൽ നൽകിവരുന്നത്. വിലക്കിഴിവ് പ്രകാരം മിൽമ കാലിത്തീറ്റ ഫാക്ടറികളിൽ നിന്നും വിതരണം ചെയ്യുന്ന 1240 രൂപവില വരുന്ന 50 കിലോ മിൽമ ഗോമതി റിച്ച് കാലിത്തീറ്റ ചാക്കൊന്നിന് 1215 രൂപയ്ക്കും 1370 രൂപ വിലവരുന്ന 50 കിലോ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 1300 രൂപയ്ക്കും ലഭിക്കും. വർദ്ധിച്ചു വരുന്ന വേനൽകൂടി കണക്കിലെടുത്താണ് ക്ഷീരകർഷകർക്ക് നൽകിവരുന്ന ആനുകൂല്യം ദീർഘിപ്പിക്കാൻ മിൽമ ഭരണസമിതി തീരുമാനിച്ചത്. മിൽമ കാലിത്തീറ്റയ്ക്ക് അനുവദിച്ചിട്ടുള്ള അധിക വിലക്കിഴിവ് ക്ഷീരകർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്…

Read More

സ്‌പൈസി ഫുഡ്സിൻറെ സേവനങ്ങൾ 50 പുതിയ സ്ഥലങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കുന്നു

ഇന്ത്യയിലെ മുൻനിര ഫുഡ് ഓർഡർ ആൻറ് ഡെലിവറി കമ്പനിയായ സ്‌പൈസി ഫുഡ്സ് അവരുടെ സേവനങ്ങൾ കേരളത്തിലെ 50 പുതിയ സ്ഥലങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു .തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,തൃശൂർ , മലപ്പുറം ,കാസർകോട് എന്നീ ജില്ലകളിലെ എല്ലാ പഞ്ചായത്ത് – മുനിസിപ്പൽ പ്രദേശങ്ങളിൽ ഭക്ഷണം , പലചരക്ക് ,മൽസ്യം ,മാംസം ,ഫാർമസ്യുട്ടിക്കൽ എന്നിവയുടെ ഡെലിവറി സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു . പാലക്കാട് , കോഴിക്കോട് ജില്ലകളിൽ 2022 ജനുവരി ഒന്ന് മുതൽ പ്രവർത്തനക്ഷമമാകും . ഇടുക്കി ,എറണാകുളം, കണ്ണൂർ ജില്ലകളിലും കാസർകോടിൻറെ ചില ഭാഗങ്ങളിലും നിലവിൽ കമ്പനിയുടെ സർവ്വീസുകൾ ലഭ്യമാണ് . പുതിയ സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻറെ ഭാഗമായി ഭക്ഷണം വാങ്ങുന്നതിനുള്ള കമ്പനിയുടെ ഫുഡ് വൗച്ചറുകൾ അവതരിപ്പിച്ചു . ഈ കൂപ്പൺ ഉപയോഗിച്ച് കേരളത്തിലുടനീളമുള്ള ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാം എന്നതാണ്…

Read More