പ്രണയം രക്തച്ചൊരിച്ചിലാകരുത് ; ലേഖനം വായിക്കാം

നീലിമ വിനോദ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുവാനും അവസ്ഥകൾ മനസ്സിലാക്കാനും പഠിക്കാത്തപ്പോഴാണ്,ആ പക്വത ഇല്ലാത്തപ്പോഴാണ് ബന്ധങ്ങൾ അരോചകമായി  മാറുന്നത്.പ്രണയബന്ധത്തിലും വിവാഹബന്ധത്തിലും നിലനിൽക്കുന്ന പുരുഷാധിപത്യ സ്വഭാവവും ഇതിന് പ്രധാന കാരണമായി മാറുന്നുണ്ട്. ഒരാൾ പറയുന്നത് പോലെ മാത്രം കാര്യങ്ങൾ മുന്നോട്ട് പോവുകയും, എപ്പോഴും  പൊരുത്തപ്പെടേണ്ടിയും വരുന്നത്  അപ്പുറത്തെ ആൾ മാത്രം ആവുമ്പോൾ, പ്രതീക്ഷിച്ചത് പോലെ മനോഹരമായി ആ ബന്ധം മുന്നോട്ട് പോകണമെന്നില്ല.ജനാധിപത്യപരമല്ലാത്ത, പുരുഷമേധാവിത്വപരമായ കുടുംബ സംവിധാനവും ബന്ധങ്ങളുമാണ് ഇതിന് അടിസ്ഥാനം. പ്രണയത്തിൽ ആവുന്നതിന് മുൻപേ തന്നെ ഈ പറയുന്ന തെറ്റായ ചിന്താഗതികൾ നമ്മുടെ ഉള്ളിൽ കയറുന്നുവെന്നതാണ് വാസ്തവം. അവൾ എന്റെ അല്ലെങ്കിൽ മറ്റാർക്കും അവളെ കിട്ടണ്ട എന്ന മനോഭാവത്തിൽ, പ്രണയം നിരസിച്ചത് കൊണ്ട് നടന്ന എത്രയെത്ര കൊലപാതകങ്ങൾ..? പ്രണയത്തിൽ ആയതിന് ശേഷം ആ ബന്ധത്തിൽ തുടരാൻ തയ്യാറല്ലെന്ന് പറഞ്ഞത് കൊണ്ട് നടന്ന എത്രയെത്ര അനിഷ്ഠ സംഭവങ്ങൾ ..?. വലിയ ആഘോഷമായി…

Read More

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ നേരിട്ട സംഭവം ; നീതി കിട്ടിയെന്ന് പെൺകുട്ടിയുടെ അച്ഛൻ

തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട സംഭവത്തിൽ നീതി കിട്ടിയെന്ന് പരാതിക്കാരിയായ പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നൽകുമെന്ന് തോന്നക്കൽ സ്വദേശിയായ ജയചന്ദ്രൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.എസ്.ആർ.ഒയിലേക്ക് വന്ന ഒരു വാഹനം കാണാനുള്ള കൗതുകം കൊണ്ടാണ് മകൾ ദേശീയപാതയോരത്ത് നിന്നത്. അപ്പോഴാണ് പോലീസിന്റെ ഫോൺ മോഷ്ടിച്ചെന്ന ആരോപണം ഉയർന്നത്. സത്യം എന്താണെന്ന് തെളിഞ്ഞു. പോലീസുകാരിയാണ് തെറ്റുകാരിയെന്ന് തെളിഞ്ഞു. ഇനിയെങ്കിലും സർക്കാർ ഈ കേസിൽ അപ്പീൽ പോകരുതെന്നും മകളെ കരയിക്കരുതെന്നും പറഞ്ഞ ജയചന്ദ്രൻ തനിക്ക് നീതി ലഭിക്കുന്നതിനായൊപ്പം നിന്ന മാധ്യമങ്ങളോടും മനുഷ്യാവകാശ പ്രവർത്തകരോടും നന്ദിയും അറിയിച്ചു. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയത്. എട്ട് വയസുള്ള തന്റെ മകൾക്കെതിരെ സർക്കാർ ഇനി അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം…

Read More

ചർച്ച നടത്താതെ പൊതു പരീക്ഷാ തീയതി പ്രഖ്യാപനം പ്രതിഷേധാർഹം: കെ.പി.എസ്.ടി.എ

തിരുവനന്തപുരം: ചർച്ച നടത്താതെ പൊതു പരീക്ഷാ തീയതി പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ അസോസിയേഷൻ(കെ.പി.എസ്.ടി.എ). പൊതു പരീക്ഷകൾ മാർച്ച് അവസാനം തുടങ്ങി ഏപ്രിൽ അവസാനം തീരുന്ന മുറയ്ക്കുള്ള ടൈം ടേബിൾ പൊതു വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ഇത്തരം വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപായി വിദ്യാഭ്യാസ നയരൂപീകരണ സമിതി(ക്യു.ഐ.പി) അംഗങ്ങളുടെ യോഗം ചേരാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഇത്തരം യോഗം ചേർന്നിട്ടില്ല. പൊതു പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പോലും ഇത്തരം സമിതിയുടെ യോഗം വിളിച്ചു ചേർക്കാൻ തയ്യാറാകാത്തതിൽ കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നവംബർ ഒന്നിന് പൊതു വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടോ പിന്നീടുള്ള വിദ്യാലയങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനോ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന ഇത്തരം സമിതികളുടെ യോഗം ചേർന്നിട്ടില്ല. അടിയന്തിരമായി ക്യു.എ.പി യോഗം ചേർന്ന് വിദ്യാഭ്യാസ മേഖലയിലെ…

Read More

മാതാവിനെ മാനഭംഗപ്പെടുത്താന്‍ ശ്രമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വയോധികനെ കൊന്ന് കിണറ്റില്‍ തള്ളി

കല്‍പ്പറ്റ: മാതാവിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വയോധികനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൊലപ്പെടുത്തി ചാക്കിലാക്കി കിണറ്റില്‍ തള്ളി. അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിരംകൊല്ലിയില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആയിരംകൊല്ലി മണ്ണില്‍തൊടിക മുഹമ്മദാ(65)ണ് കൊല്ലപ്പെട്ടത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അമ്മയും മക്കളും അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മാതാവ് പോലീസ് കസ്റ്റഡിയിലാണ്. മുഹമ്മദ് ഇടക്കിടെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. മുഹമ്മദിന് അമ്പലവയലിലും മലപ്പുറത്തും ഭാര്യമാര്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കിണറ്റില്‍ നിന്നു മൃതദേഹം കണ്ടെടുത്തു. മുഹമ്മദിന്റെ ഒരു കാല്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഇത് അമ്പലവയല്‍ ടൗണിനടുത്തുള്ള മട്ടം ആശുപത്രിക്കുന്ന് എന്ന സ്ഥലത്തു നിന്നു പോലീസ്…

Read More

അതിഥി തൊഴിലാളികളുമായി ഊഷ്മള ബന്ധം വേണം; ‘അടി വാങ്ങിയ പൊലീസിന്’ എഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: കിഴക്കമ്പലത്ത് പൊലീസിന് നേരെ അതിഥി തൊഴിലാളികളുടെ അക്രമം ഉണ്ടായതിന് പിന്നാലെ, ഇതര സംസ്ഥാന തൊഴിലാളികളുമായി ഊഷ്മള ബന്ധം സ്ഥാപിക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ഇറക്കിയ സർക്കുലറിനെതിരെ സേനയിൽ അതൃപ്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് സർക്കുലർ പുറപ്പെടുവിച്ചത്. കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു അന്യസംസ്ഥാന തൊഴിലാളികളുടെ ശ്രമമെന്ന് എഫ്ഐആറിൽ ഉണ്ടായിട്ടു പോലും അവരെ വെള്ളപൂശാനുള്ള ശ്രമമായിട്ടേ സർക്കുലർ കരുതപ്പെടൂവെന്നാണ് സേനയിലെ സംസാരം. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടൽ സൗഹൃദപരമാകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.അന്യസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടുപോകുമോയെന്ന ആശങ്കയെ തുടർന്നാണ് സർക്കുലർ ഇറക്കിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാൽ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. പൊലീസിന്റെ…

Read More

മത്സ്യത്തൊഴിലാളികളുടെ അപകട മരണം ; ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലും നോഡൽ ഓഫിസർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ കർശനമാക്കുമെന്നു മന്ത്രി പറഞ്ഞു. കടലിൽ പോകുന്നവരുടെ പൂർണ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ നിർബന്ധമായും അറിയിക്കണം. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇക്കാര്യത്തിൽ വീഴ്ചവരുത്തരുത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരിമിതികൾ മനസിലാക്കി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയണം. അപകടത്തിൽ മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് ആനൂകുല്യങ്ങൾ വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. യഥാസമയം ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ട…

Read More

കേരളത്തിൽ ഏഴുപേർക്ക് കൂടി ഒമിക്രോൺ ; സംസ്ഥാനത്ത് ആകെ രോഗബാധിതർ 64

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ച 32ഉം 40ഉം വയസുള്ള രണ്ടുപേർ യു.എ.ഇ.യില്‍ നിന്നു വന്നവരാണ്. 28കാരനായ മറ്റൊരാൾ അയര്‍ലന്‍ഡില്‍ നിന്നും എത്തിയതാണ്. 51കാരനായ വേറൊരാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Read More

ജനുവരി രണ്ടിന് ശേഷം കുട്ടികളുടെ വാക്സിനേഷന് മുൻഗണന : ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ജനുവരി രണ്ടിന് ശേഷം 15 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് മുൻഗണന നൽകുമെന്ന് ആരോഗ്യവകുപ്പ്. ഇതിനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കും. മുതിർന്നവരുടേയും കുട്ടികളുടേയും വാക്‌സിനേഷനുകൾ തമ്മിൽ കൂട്ടിക്കലർത്തില്ല. കുട്ടികൾക്ക് ആദ്യമായി കോവിഡ് വാക്‌സിൻ നൽകുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചായിരിക്കും വാക്‌സിൻ നൽകുക. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്‌സിനായിരിക്കും നൽകുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഒമിക്രോൺ പശ്ചാത്തലത്തതിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സിൻ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് നൽകുക. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത ശേഷം…

Read More

ബിജെപിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ: ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക സംസ്ഥാനങ്ങളിലും ബിജെപിയുടെ എതിരാളി കോണ്‍ഗ്രസ് മാത്രമാണ്. കേരളത്തില്‍ മാത്രമായി ചുരുങ്ങിയ സിപിഎമ്മിന് ബിജെപിയെ നേരിടാന്‍ ശേഷിയില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സിപിഎം ഉള്‍പ്പെടെ ശ്രമിക്കുന്നത്.സിപിഎമ്മിന്റെ പല നിലപാടുകളും ബിജെപിക്ക് സഹായകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2474 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂർ 237, കോട്ടയം 203, കണ്ണൂർ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസർഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,12,641 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3737 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 20,400 കോവിഡ് കേസുകളിൽ, 11 ശതമാനം…

Read More