ഒമിക്രോണ്‍ ; അബുദാബിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ഈ മാസം 26 മുതല്‍ 7 ദിവസം ഇടവേളകളില്‍ പിസിആര്‍ ടെസ്റ്റ് എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കിയാലേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കൂ.ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതു ബാധകമാണ്.അല്‍ഹൊസന്‍ ആപ്പിലാണ് ഗ്രീന്‍പാസ് കാണിക്കേണ്ടതെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു. വിവിധ സ്ഥാപനങ്ങളും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിച്ചും ഗ്രീന്‍പാസ് നോക്കിയുമാണ് ഷോപ്പിങ് മാള്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.അബുദാബിയില്‍ സൗജന്യമായി പിസിആര്‍ ടെസ്റ്റ് എടുക്കാനുള്ള സംവിധാനമുണ്ട്. 2 വര്‍ഷത്തോളമായി അബുദാബി നിവാസികള്‍ക്ക് സൗജന്യമായി പിസിആര്‍ ടെസ്റ്റ് നടത്തിവരികയാണ് സര്‍ക്കാര്‍.

Read More

യുപിയിൽ വ്യാപാരിയുടെ പക്കൽ കോടികളുടെ നോട്ടുകെട്ടുകൾ; എണ്ണിത്തീർക്കാനാവാതെ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: കാൺപുരിൽ സുഗന്ധവ്യാപാരിയുടെ വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 150 കോടിയോളം രൂപ പിടിച്ചെടുത്തു. പിയൂഷ് ജെയ്‌ൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നാണ് ഇത്രയധികം രൂപ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥർക്ക് എണ്ണിത്തീർക്കാനാവാത്തയത്രയും നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. കണ്ടെടുത്തതിൽ എണ്ണിത്തീർന്നത് ഇത്രയുമാണെന്നും ബാക്കി എണ്ണിക്കൊണ്ടിരിക്കുകയാണെന്നും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ചെയർമാൻ വിവേക് ജോറി അറിയിച്ചു.സിബിഐസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വീണ്ടെടുപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. സിബിഐസിയും ആദായ നികുതി വകുപ്പും ജിഎസ്ടിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ജെയ്‌നിന്റെ വീട്ടിലെ അലമാരകളിൽ നോട്ടുകെട്ടുകൾ അടങ്ങിയ കവറുകൾ അടുക്കി വച്ചിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. പേപ്പർ കവറുകളിലാക്കി മഞ്ഞ ടേപ്പ് ഒട്ടിച്ചാണ് നോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ നിലത്തിരുന്ന് നോട്ടുകൾ എണ്ണുന്നതും ഇവർക്കു ചുറ്റും നോട്ടുകളുടെ കൂമ്പാരവും നോട്ടെണ്ണൽ യന്ത്രവും ദൃശ്യങ്ങളിലുണ്ട്. വ്യാഴാഴ്ച…

Read More

തിരയെഴുത്തിലെ സാഹിത്യചോദന;സംവിധാനത്തിലെ ക്ലാസിക് മാതൃക

നിസാർ മുഹമ്മദ് തിരുവനന്തപുരം: മലയാള സിനിമയിൽ സാഹിത്യം സന്നിവേശിപ്പിച്ചും ക്ലാസിക് ഭാവനകൾ സമ്മിശ്രണം ചെയ്തും അഭ്രപാളിയിലെ ആസ്വാദനത്തെ ഉൺമയുടെ ഉയർച്ചയിലെത്തിച്ച സംവിധായകനായിരുന്നു കെഎസ് സേതുമാധവൻ. വെറും നാടക വാചകങ്ങളും അതിവൈകാരികമായ രംഗങ്ങളും നിറഞ്ഞ മലയാള  സിനിമയുടെ ദൃശ്യഭാഷയെ യഥാർത്ഥ ജീവിത തലത്തിലേക്ക് വഴി തിരിച്ചുവിട്ട പ്രതിഭ. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യ കൃതികൾ സിനിമയാക്കിയ സംവിധായകൻ കെ.എസ് സേതുമാധവനാണ്. തകഴി ശിവശങ്കരപിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി, മുട്ടത്തുവർക്കി, തോപ്പിൽ ഭാസി, മലയാറ്റൂർ രാമചന്ദ്രൻ, ഉറൂബ്, കെ.ടി മുഹമ്മദ്, എം.ടി വാസുദേവൻ നായർ, സി. രാധാകൃഷ്ണൻ, അയ്യനേത്ത്, പാറപ്പുറത്ത് തുടങ്ങി പ്രമുഖ മലയാള സാഹിത്യകാരൻമാരുടെയെല്ലാം കൃതികൾ അദ്ദേഹം സിനിമയാക്കി. തമിഴിലെ ഇന്ദിരാ പാർഥസാരഥി, ബാലഹരി തെലുങ്കിലെ പത്മരാജൻ തുടങ്ങിയവരുടെ രചനകളും സേതുമാധവൻ സിൽവർ സ്ക്രീനിലെത്തിച്ചു. തീരെ ജനപ്രീതി നേടാത്ത രചനകൾ പോലും തന്റെ വൈഭവത്തിലൂടെ മികച്ച മലയാള ചലച്ചിത്രങ്ങളാക്കി…

Read More

‘ബ്രിട്ടോ ചക്രക്കസേരയിലേറിയതിനു കാരണം കർമ്മഫലം മാത്രമാണ് ; പി ടി യ്ക്ക് അതിൽ റോൾ ഒന്നുമില്ല’ ; സഹപാഠിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ

കൊച്ചി : എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമായ പി ടി തോമസിന്റെ മരണത്തിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം നേതാവ് ബ്രിട്ടോയ്ക്ക് കത്തിക്കുത്ത് ഏറ്റതും ആയി ബന്ധപ്പെട്ട് പി ടി യ്ക്കെതിരെ സിപിഎം സൈബർ സഖാക്കൾ വ്യാജ പ്രചരണം നടത്തുകയായിരുന്നു. വ്യാജ പ്രചരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അന്ന് മഹാരാജാസിൽ പഠിച്ച സഹപാഠി അഡ്വ. സാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം വേണ്ടിയിരുന്നില്ല സീന. പറയാതിരിക്കാനാകുന്നില്ല.ബ്രിട്ടോ ചക്രക്കസേരയിലേറിയതിനു കാരണം കർമ്മഫലം മാത്രമാണ്. P.T.ക്ക് അതിൽ റോൾ ഒന്നുമില്ല. പ്രാണരക്ഷാർഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിനു P.T . എന്തു പിഴച്ചു? കുത്തു നടക്കുന്നതിനു തൊട്ടു 7 മിനിട്ട് മുമ്പ് ജിയോ മാത്യു കിടന്നിരുന്ന EKM Govt. ആശുപത്രിയിലെ മുറിയിൽ ഞാനുമുണ്ടായിരുന്നു. തലേന്ന് മഹാരാജാസിൽ വച്ച് SFIക്കാർ സംഘം ചേർന്നു ആക്രമിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ജിയോയെ…

Read More

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മതപരിവര്‍ത്തന നിരോധനവും ഗോവധ നിരോധനവും പിന്‍വലിക്കും : ഡി കെ ശിവകുമാര്‍

ബംഗലൂരു: കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിന്‍വലിക്കുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍.മതപരിവര്‍ത്തന നിരോധന ബില്ല് പാസായാല്‍ 2023ലെ തിരഞ്ഞടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അതു പിന്‍വലിക്കും. ഗോവധ നിരോധന നിയമവും റദ്ദാക്കും. ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. തങ്ങള്‍ ഭൂരിപക്ഷമാണെന്ന മിഥ്യാധാരണയിലാണ് ബിജെപി രമിക്കുന്നത്. ഒരു സമുദായത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞയെടുത്തത് അവര്‍ മറന്നു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചതോടെ ഹിന്ദു കര്‍ഷകര്‍ ബുദ്ധിമുട്ടിലാണെന്നും ശിവകുമാര്‍ പറഞ്ഞു.

Read More

ഹർഭജൻ സിങ്‌ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മൊഹാലി: ഇനി ക്രിക്കറ്റിൽ ഹർഭജൻ സിങ്ങിന്റെ സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഓഫ് സ്പിന്നർ ഹർഭജൻ സിങ് വ്യക്തമാക്കി.പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹർഭജൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള താരം 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും കളിച്ചു. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തിൽ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാൻ വിട പറയുകയാണ്. 23 വർഷത്തെ കരിയർ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവർക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. ഹർഭജൻ ട്വീറ്റ് ചെയ്തു.

Read More

‘കാലിക്കറ്റിൽ’പരീക്ഷ രഹസ്യജോലികൾക്കായി കരാർ നിയമനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവനിലെ രഹസ്യസ്വഭാവമുള്ള ജോലികൾക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക അസിസ്റ്റന്റുമാരെ നിയമിക്കുന്നത് വിവാദമാകുന്നു. പരീക്ഷകളുടെ ഉത്തരക്കടലാസ് ഫാൾസ് നമ്പറിങ്,ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന രഹസ്യ ജോലികൾക്കായി നൂറ് പേരെയാണ് അസിസ്റ്റന്റുമാരായി നിയമിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ,പരീക്ഷാ കൺട്രോളർ,ഫിനാൻസ് ഓഫീസർ തുടങ്ങിയ ഉന്നത തസ്തികകളിൽ സ്ഥിരം ഉദ്യോഗസ്ഥരെ ഒഴിവാക്കി കരാർ നിയമനങ്ങൾ നടത്തിയതിന് പിന്നാലെ അസിസ്റ്റന്റുമാരെയും കരാർ രീതിയിൽ നിയമിക്കുന്നതോടെ ഈ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എന്ത് ക്രമക്കേടും അധികൃതർക്ക് ചെയ്യാനാകുമെന്നാണ് ആരോപണം.യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിൽ താമസക്കാരായ 36 വയസിനുതാഴെ പ്രായമുള്ള ബിരുദധാരികളിൽ നിന്നുമാണ് നിയമനങ്ങൾ നടത്തുകയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് അഞ്ച് ദിവസം സമയവും സർവ്വകലാശാല അനുവദിച്ചിരുന്നു. താൽക്കാലികമായാണ് നിയമിക്കുന്നതെങ്കിലും ഇവർക്ക് കാലാവധി നീട്ടിക്കൊടുക്കാനാണ് ധാരണ . അനധ്യാപക തസ്തികകളിലേയ്ക്കുള്ള സ്ഥിരം നിയമനങ്ങൾ പി.എസ്.സി മുഖേന മാത്രമേ നടത്താനാവൂ…

Read More

ക്വട്ടേഷന്‍ നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍ ;മകളുടെ പ്രണയ വിവാഹം ബന്ധുവിനെ കൊല്ലാന്‍ ദമ്പതികള്‍ ക്വട്ടേഷന്‍ നല്‍കിയത് മൂന്നു തവണ

കോഴിക്കോട്: പ്രണയ വിവാഹവുമായ് ബന്ധപ്പെട്ട ദുരഭിമാന കൊലയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മകളുടെ പ്രണയവിവാഹത്തിന് സഹായിച്ചുവെന്നതിന്റെ പേരില്‍ ബന്ധുവിനെ കൊല്ലാന്‍ മൂന്ന് തവണയാണ് അച്ഛനും അമ്മയും ക്വട്ടേഷന്‍ നല്‍കിയത്.ദമ്പതികളായ തലക്കുളത്തൂര്‍ പാലോറ മൂട്ടില്‍ അജിത, ഭര്‍ത്താവ് അനിരുദ്ധന്‍, ഇവര്‍ക്ക് പുറമെ ക്വട്ടേഷന്‍ ഏറ്റെടുത്ത അയല്‍വാസി സുഭാഷ് ബെന്നി, തലക്കുളത്തൂര്‍ സൗപര്‍ണിക വീട്ടില്‍ അരുണ്‍, തലക്കുളത്തൂര്‍ കണ്ടം കയ്യില്‍ വീട്ടില്‍ അശ്വന്ത്, അന്നശ്ശേരി കണിയേരി മീത്തല്‍ അവിനാഷ്, തലക്കുളത്തൂര്‍ പുലരി വീട്ടില്‍ ബാലുപ്രണവ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് എ.സിപി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, എസ് ഐ ഷാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.അജിതയും അനിരുദ്ധനുമാണ് മൂന്നുവട്ടം ക്വട്ടേഷന്‍ നല്‍കിയത്. വാപ്പോളിത്താഴം കയ്യാലത്തൊടിയില്‍ വസ്ത്രവ്യാപാരം നടത്തി വരികയായിരുന്ന റിനീഷിനെതിരെയാണ് ഇവര്‍ മൂന്നു തവണ ക്വട്ടേഷന്‍ നല്‍കിയത്. ആദ്യം ആലപ്പുഴയിലെ…

Read More

കെ-റെയിൽ : പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാരിസ്ഥിതിക – സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സർക്കാരിൻ്റെ അന്തിമാനുമതി ലഭിക്കാതെയും കെ-റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാട്ടുന്ന ധൃതി ദുരൂഹമാണെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നത് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിന് ഹൈക്കോടതിയും ഇപ്പോൾ താക്കീത് നൽകിയിരിക്കുകയാണ്. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സർക്കാരിനില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇക്കാര്യം തന്നെയാണ് ഹൈക്കേടതിയും ഇപ്പോൾ ശരിവെച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു..

Read More

പി ടി യ്ക്ക് കേരളം നൽകിയത് രാജകീയ വിടവാങ്ങൽ ; ഭാര്യ ഉമ പറയുന്നു

കൊച്ചി : പി ടി തോമസിന് കേരളം നൽകിയത് രാജകീയ വിടവാങ്ങൽ ആണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉമ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടുക്കിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ പുലർച്ചെയും കടുത്ത മഞ്ഞ് സമയത്തും അനേകായിരം പേരാണ് പി ടിയെ ഒരു നോക്കു കാണുവാൻ വഴികളിൽ കാത്തുനിന്നത്. മുമ്പൊരിക്കലും ഒരു രാഷ്ട്രീയ നേതാവിനും ജനങ്ങൾ ഇത്തരത്തിൽ വിടവാങ്ങൽ നൽകുന്നത് കണ്ടിട്ടേയില്ല. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഏതുവിധത്തിൽ നടത്തണമെന്ന് ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ യാതൊരു ആശങ്കയ്ക്കും ഇടവരുത്താതെ അദ്ദേഹംതന്നെ സുഹൃത്തിനോട് എല്ലാം പറഞ്ഞ് ഏൽപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥ മൂർച്ഛിച്ചത് മുതൽ നേതാക്കൾ നിരന്തരം ബന്ധപ്പെടുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ദുഃഖത്തിൽ ഒപ്പം നിന്നവരോട് നന്ദി രേഖപ്പെടുത്തുന്നതായും ഉമ മാധ്യമങ്ങളോട് പറഞ്ഞു.

Read More