‘ഞങ്ങൾ എന്ത് കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുക ; രൂക്ഷവിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി

തെരുവിൽ മാംസാഹാര ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഏതാനും തെരുവ് കച്ചവടക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് മുൻസിപ്പൽ കോർപറേഷൻ നടപടിയെ വിമർശിച്ചത്. ”ഞങ്ങൾ എന്ത് കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുക? അധികാരത്തിലിരിക്കുന്ന ഒരാൾക്ക് തങ്ങൾ ഇതാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് തോന്നിയതുകൊണ്ടാണോ? നാളെ എന്റെ വീടിന് പുറത്ത് ഞാൻ എന്താണ് കഴിക്കേണ്ടത് എന്നും നിങ്ങൾ തീരുമാനിക്കുമോ? നാളെ നിങ്ങളെന്നോട് കരിമ്പ് ജ്യൂസ് കുടിക്കരുത് അത് ഡയബറ്റിസിന് കാരണമാവും, അല്ലെങ്കിൽ ആ കാപ്പി കുടിക്കരുത് എന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്നൊക്കെ പറയില്ലേ?”- ജസ്റ്റിസ് ബിരേൻ വൈഷ്ണവ് ചോദിച്ചു.

Read More

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ ; സയൻസ് ബാച്ചുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം:  സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കിയിട്ടുണ്ട്. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു.വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്. താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Read More

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുകത സേന മേധാവി ബിബിൻ റാവത്തിനടക്കം 13 പേർക്ക് ആദരാഞ്ജലിയർപ്പിക്കാൻ ഡൽഹിയിൽ പ്രമുഖരെത്തി

ഡൽഹി : ഊട്ടി കുനൂരിൽ വെച്ച് നടന്ന അപകടത്തിൽ മരണ പെട്ട സംയുകത സേന മേധാവി ബിബിൻ റാവത്തിനടക്കം 13 പേർക്ക് ആദരാഞ്ജലിയർപ്പിക്കാൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖരെത്തി .രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി ,പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ് , പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരാണ് എത്തിയത് .ആദരാഞ്ജലി അർപ്പിച്ചു കഴിഞ്ഞാൽ മൃതദേഹം സേനയുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും .

Read More

വിതുരയിൽ ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിതുരയിൽ ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു. വിതുര തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ സൗരവ് (6)ആണ് മരിച്ചത്. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ എർത്തു കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.

Read More

“ഒരു കനേഡിയൻ ഡയറി” ഡിസംബർ 10-ന്

പോൾ പൗലോസ്,ജോർജ് ആന്റണി, സിമ്രാൻ,പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രം”ഒരു കനേഡിയൻ ഡയറി” ഡിസംബർ പത്തിന് പ്രദർശനത്തിനെത്തുന്നു. എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച്കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ ആദ്യ മലയാളം സിനിമയായ “ഒരു കാനേഡിയൻ ഡയറി ” ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്.പ്രസാദ് മുഹമ്മ,അഖിൽ ആർ സി, കവലയൂർ,ജിൻസി ബിനോയ്,ജോവന്ന ടൈറ്റസ്,ജിൻസ് തോമസ്,ആമി എ എസ്,പ്രതിഭ,ദേവി ലക്ഷണം,സണ്ണി ജോസഫ്,ബെൻസൺ സെബാസ്റ്റ്യൻ,ഡോസൺ ഹെക്ടർ,ചാഡ്,സ്റ്റീവ്,ബിനോയ്കൊട്ടാരക്കര,ജാക്സൺ ജോയ്,ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം വി ശ്രീകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം വി ശ്രീകുമാർ തന്നെ നിർവ്വഹിക്കുന്നു. ശിവകുമാർ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികൾക്ക് കെ.എ.ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണിമേനോൻ, മധുബാലകൃഷ്ണൻ,…

Read More

ബിപിന്‍ റാവത്തിന്റെയും ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു

ഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. പ്രത്യേക വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിൽ എത്തിച്ചത്. രാത്രി എട്ടരയോടെ അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങുകൾക്ക് തുടക്കമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 8.50നാണ് എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒൻപത് മണിയോടെ പാലം വ്യോമതാവളത്തിൽ എത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 9.15നും എത്തി അന്തിമോപചാരം അർപ്പിക്കും.

Read More

കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണത്തിന് ധാരണ ; അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്. ജനുവരി മുതൽ പുതിയ ശമ്പളം ജീവനക്കാർക്കു ലഭിക്കും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പത്തു വർഷത്തെ ഇടവേളക്കു ശേഷമാണ് ശമ്പളം പരിഷ്ക്കരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.ജീവനക്കാരുടെ സംഘടനകളുമായുള്ള ചർച്ചയ്ക്കുശേഷം അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു. നേരത്തെ ഇത് 8730 രൂപ ആയിരുന്നു. 11 സ്‌കെയിലുകളായി തിരിച്ചാണ് വർദ്ധന. അംഗീകൃത ട്രേഡ് യൂണിയനുകളും മാനേജ്മെന്റും ഈ മാസത്തിനു മുൻപ് കരാറിൽ ഒപ്പിടണം. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത ഒഴിവാക്കാൻ വരുമാനം വർദ്ധിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി.ഡ്രൈവർമാർക്ക് അധിക ക്ഷാമബത്ത നടപ്പാക്കും. അന്തർസംസ്ഥാന ദീർഘദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച് സംവിധാനം ഏർപ്പെടുത്തും. ഡ്രൈവർ കം കണ്ടക്ടർ എന്ന…

Read More

‘കടുവ’ സിനിമ പ്രദർശിപ്പിക്കുന്നതിന് കോടതിയുടെ താൽകാലിക വിലക്ക്

കൊച്ചി: ‘കടുവ’ സിനിമ പ്രദർശിപ്പിക്കുന്നത്​ കോടതി താൽക്കാലികമായി വിലക്കി. ഹർജി തീർപ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ്​ എറണാകുളം ജില്ല സബ് കോടതി വിലക്ക്​ ഏർപ്പെടുത്തിയത്​.സമൂഹ മാധ്യമങ്ങളിലും ഒ.ടി.ടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന്​ വീണ്ടും പരിഗണിക്കും.ജോസ് കുറുവനാക്കുന്നേലിന്റെ ഹർജി അനുവദിച്ചാണ്​ കോടതിയുടെ ഇടക്കാല ഉത്തരവ്. ജിനു വർഗീസ് എബ്രഹാമാണ് എതി‍ർകക്ഷി.

Read More

കേസ് അന്വേഷണത്തിന് കൈക്കൂലി;പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കേസ് അന്വേഷണത്തിന് കൈക്കൂലി ആവശ്യപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു പരാതിക്കാരിയിൽ നിന്നു ചെലവിനു പണം വാങ്ങിയ നടപടി തെറ്റെന്നു കോടതി വ്യക്തമാക്കി. ചിൽഡ്രൻസ് ഹോമിലുണ്ടായിരുന്ന മക്കളെ വിട്ടുകിട്ടുന്നതിനു അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവേയാണ് കോടതി നിരീക്ഷണമുണ്ടായത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ടു കൊച്ചി സിറ്റി പോലിസ് കമ്മീഷണറോട് റിപ്പോർട്ട് സമർപ്പിക്കണമെന്നു കോടതി നിർദ്ദേശം നൽകിയിരുന്നു. പൊലിസുകാരനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. അമ്മയുടെ മൊഴിയെടുത്തപ്പോൾ കൈക്കൂലി സംബന്ധിച്ചു പരാമർശമുണ്ടെങ്കിലും പരാതിയായി ലഭിച്ചിട്ടില്ലെന്നു സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. കേസ് അന്വേഷണത്തിനു ഡൽഹിയിൽ പോകുന്നതിനുള്ള യാത്രാ ചെലവ് താമസ സൗകര്യം എന്നിവയ്ക്ക് പണം ആവശ്യപ്പെട്ടത് തെറ്റാണെന്നു…

Read More

കേരളത്തിൽ മദ്യലഭ്യതക്കുറവിന് സാധ്യത ; ഇനി സ്റ്റോക്കുള്ളത് ഒരു മാസത്തേക്കുള്ള മദ്യം മാത്രം

തിരുവനന്തപുരം: എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന ബവ്കോ നിർദേശത്തെത്തുടർന്ന് വൻകിട മദ്യക്കമ്പനികൾ മദ്യവിതരണം ഭാഗികമായി നിർത്തി. ഈ സാഹചര്യം തുടർന്നാൽ ജനുവരിയോടെ മദ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നും ഇതര സംസ്ഥാനങ്ങളിലെ മദ്യക്കമ്പനികളിൽനിന്നു മദ്യം ഇറക്കുമതി ചെയ്യാൻ ചർച്ചകൾ ആരംഭിച്ചതായും ബവ്കോ മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും അറിയിച്ചു. ഒരു മാസത്തേക്കുള്ള മദ്യം ഇപ്പോൾ സ്റ്റോക്കുണ്ട്. എക്സൈസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തീരുമാനത്തിൽനിന്ന് ഒരുകാരണവശാലും പിന്നോട്ടു പോകേണ്ടതില്ലെന്നാണ് ബവ്കോയുടെ നിലപാട്.വൻകിട മദ്യക്കമ്പനികൾക്കു വേണ്ടി ചെറുകിട മദ്യ ബ്രാൻഡുകളെ ഉദ്യോഗസ്ഥർ തഴയുന്ന രീതിക്കെതിരെയും നടപടികൾ ആരംഭിച്ചു. ആകെ വിൽപ്പനയുടെ 21% സർക്കാരിനു നികുതിയായി നൽകുന്ന ചെറുകിട ബ്രാൻഡുകളുടെ മദ്യം രണ്ടു ദിവസത്തിനകം വിൽപന നടത്താൻ ഷോപ്പ് മാനേജർമാർക്കു നിർദേശം നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും എംഡി മുന്നറിയിപ്പു നൽകി.വിപണിയുടെ 85 ശതമാനം കയ്യടക്കിയിരിക്കുന്ന വൻകിട ബ്രാൻഡുകൾ വിൽക്കുന്നതിന്റെ ഏഴു ശതമാനമാണ് സർക്കാരിനു നികുതിയായി…

Read More