കൊന്നിട്ടും പക തീരാതെ സിപിഎം ; ഈ പാപക്കറ മായില്ല

ആദർശ് മുക്കട കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു പെരിയ ഇരട്ടക്കൊലപാതകം. പത്തൊമ്പതും ഇരുപത്തിമൂന്നും വയസ്സുള്ള രണ്ട് ചെറുപ്പക്കാരെ അങ്ങേയറ്റം പൈശാചികമായാണ് സിപിഎം വകവരുത്തിയത്. രാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹം ഒന്നടങ്കം ആ ചെറുപ്പക്കാരുടെ വേർപാടിൽ കണ്ണീരണിഞ്ഞു.മൂന്നു വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ആഴ്ച സിബിഐ കേസിൽ നിർണായകമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് പെരിയയിൽ ജീവൻ നഷ്ടപ്പെട്ട ചെറുപ്പക്കാരുടെ നീതിയിലേക്കുള്ള യാത്ര തുടങ്ങിയത്.ദിവസങ്ങൾക്ക് പ്രതികളുടെ വീട്ടിൽ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തിയത് കൊലയാളികൾക്കുള്ള പരസ്യ പിന്തുണയുമായിട്ടായിരുന്നു. 2019 ഫെബ്രുവരി 17 ഞായറാഴ്ച എട്ടരയോടെയാണ് കൃപേഷിനെയും സുഹൃത്ത് ശരത് ലാലിനെയും സിപിഎം കൊലയാളികള്‍ വകവരുത്തിയത്. തെയ്യത്തിന്റെ സംഘടക സമിതി യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.വെട്ടേറ്റ് കൃപേഷിന്റെ തല രണ്ടായി പിളര്‍ന്നു. രക്ഷപെടാന്‍ ശ്രമിച്ച ശരത് ലാലിനെ അക്രമി സംഘം പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.കൃപേഷ് സംഭവ സ്ഥലത്തും ശരത് ആശുപത്രിയിലേക്കുള്ള യാത്രമധ്യേയുമാണ്…

Read More

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ സെന്റ് ജോസഫ് സ്കൂൾ ആക്രമിച്ചു

ഭോപ്പാൽ: മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സെന്റ് ജോസഫ് സ്കൂളിന് നെരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ സാഗർ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സിബിഎസ്ഇ സീനിയർ സെക്കൻഡറി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. മതപരിവർത്തന ആരോപണം സ്കൂൾ മാനേജർ ബ്രദർ ആന്റണി നിഷേധിച്ചു. സ്കൂളിന്റെ പേരിൽ പ്രചരിച്ച കത്ത് വ്യാജമാണെന്നും മതപരിവർത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്കൂളിലെ വിദ്യാർഥികളല്ലെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർഥികളെ മതംമാറ്റുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായെത്തിയ ബജ്റങ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് സ്കൂളിന്റെ ഗേറ്റ് തകർത്ത് അകത്തു കടന്ന് ആക്രമണം നടത്തിയത്. കല്ലേറിൽ സ്കൂൾ ജനാലച്ചില്ലുകളും വാഹനങ്ങളും തകർന്നു. 12–ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ആക്രമണം.സിറോ മലബാർ സഭയുടെ സാഗർ രൂപതയുടെ കീഴിൽ മലബാർ മിഷനറി ബ്രദേഴ്സാണു സെന്റ് ജോസഫ് സ്കൂൾ നടത്തുന്നത്. ഇവിടെ നിന്നു 2 കിലോമീറ്റർ അകലെയുള്ള…

Read More

കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷസഖ്യം സാധ്യമല്ല; സഞ്ജയ് റാവുത്ത്

മുംബൈ: 2024-ൽ ലോക്സഭാതിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിഎയെക്കുറിച്ചുള്ളമമത ബാനർജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവുത്തിന്റെ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്. കോൺഗ്രസ് ഇല്ലാതെ അത് സാധ്യമാകില്ല,റാവുത്ത് പറഞ്ഞു. രണ്ടോ മൂന്നോ പ്രതിപക്ഷ മുന്നണികൾ ഉണ്ടാകുന്നതുകൊണ്ട് ഒരു ലാഭവും ഇല്ല. മാത്രമല്ല, അതിന്റെ ഗുണം ബിജെപിക്ക് മാത്രമാണെന്നും റാവുത്ത് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ സംബന്ധിച്ചകാര്യങ്ങൾക്ക് നേതൃത്വം നൽകുമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുവെന്നും റാവുത്ത് പറഞ്ഞു. കോൺഗ്രസും മമത ബാനർജിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശിവസേന മുൻകൈയെടുക്കുമോ എന്ന ചോദ്യത്തിന് അത് ചെയ്യാൻ ശരദ് പവാർ സാബ് ഉണ്ടെന്നും അദ്ദേഹം മറുപടി നൽകി. മഹാരാഷ്ട്രയിൽ കോൺഗ്രസ് -ശിവസേന സഖ്യത്തിൽ…

Read More

ഉത്തർ പ്രദേശിലെ പീഡനം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം :കൊടിക്കുന്നിൽ സുരേഷ്

ന്യൂ ഡൽഹി :ഉത്തർപ്രദേശിലെ മുസഫർനഗറിൽ പതിനേഴ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയ ശേഷം പീഡിപ്പിച്ച സംഭവം അതിദാരുണമാണെന്നും ഉത്തർ പ്രദേശിലെ നിയമവാഴ്ചയുടെ തകർച്ചയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണെന്നും വിഷയം ലോക്സഭാ നടപടികൾ നിർത്തിവെച്ചുകൊണ്ട് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭാ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബന്ധപ്പെട്ട സ്‌കൂളുകളുടെ ലൈസൻസ് ഉടൻ റദ്ദു ചെയ്യണമെന്നും, കുറ്റകൃത്യം നടന്ന് പതിനാലു ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പ്രതികൾക്ക് വേണ്ടി നിൽക്കുന്ന ഒരു സർക്കാരും പോലീസ് സംവിധാനവും ഉള്ളതുകൊണ്ടാണെന്നും ഉത്തർപ്രദേശിൽ തുടർന്നുവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ദേശീയ തലത്തിൽ ചർച്ചയാവേണ്ടത് അത്യാവശ്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കേന്ദ്ര സർക്കാർ ഉത്തർ പ്രദേശ് ഗവർണറോട് റിപ്പോർട്ട് തേടണമെന്നും എം പി കൂട്ടി…

Read More

യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനോട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അവഗണന മാത്രം ; മംഗലാപുരം ലോബിയെ സഹായിക്കാനെന്നും ആരോപണം

ജോയി മാരൂർ കാഞ്ഞങ്ങാട്: കാസർഗോഡിനായി ഉമ്മൻചാണ്ടി സർക്കാർ ഉക്കിനടുക്കയിൽ അനുവദിച്ച മെഡിക്കൽ കോളേജിനോട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും തികഞ്ഞ അവഗണന മാത്രം. 2013 നവംബർ 30 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു മെഡിക്കൽ കോളേജിന്റെ ശിലയിട്ടത്. പിന്നീട് വന്ന ഒന്നാം പിണറായി സർക്കാർ മെഡിക്കൽ കോളേജിനെ തീർത്തും കണ്ടില്ലെന്ന് നടിച്ചു. തറക്കല്ലിട്ട് ഒമ്പതാം വർഷത്തിലെത്തുമ്പോഴും ആശുപത്രി ബ്ലോക്കിന്റെ നിർമാണം പോലും ഇനിയും പൂർത്തിയാക്കാനിരിക്കുന്നതേയുള്ളൂ. രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിലും കർണാടക സർക്കാർ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലുമാണ് കർണാടകയുടെ അതിർത്തിയോട് ചേർന്നുള്ള ഉക്കിനടുക്കിയിലെ കാസർഗോഡ് മെഡിക്കൽ കോളേജിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന തുടരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലും ഒന്നാം തരംഗത്തിന്റെ ആരംഭത്തിലും മംഗളൂരുവിലേക്ക് രോഗികളെ എത്തിക്കാൻ പ്രയാസം നേരിട്ട് നിരവധി പേരുടെ മരണം സംഭവിച്ചിട്ടും മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സജീവമാക്കാൻ സർക്കാർ യാതൊരു…

Read More

കരിപ്പൂർ വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിനുള്ള നിരക്ക് ചുരുക്കി

പ്രവാസി സമൂഹത്തിൻറെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന്​ റാപിഡ്​ പി.സി.ആർ പരിശോധനക്ക്​ ഈടാക്കുന്ന അമിത നിരക്ക്​ അധികൃതർ കുറച്ചു. എയർപോർട്ട്​ ​അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഇനി മുതൽ 1580 രൂപയാണ്​ റാപിഡ്​ പി.സി.ആറിന്​ ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ്​ വരുത്തിയിരിക്കുന്നത്​. പുതിയ നിരക്ക്​ കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി. ഉത്തരവ്​ പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച ഉച്ചക്ക്​ പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന്​ പുതുക്കിയ നിരക്കാണ്​ ഈടാക്കിയതെന്ന്​ കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു. എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക്​ നടപ്പാക്കുമെന്നാണ്​ അറിയുന്നത്​.

Read More

ശബരി റെയിൽവേ പദ്ധതി ഉടൻ പുനരാരംഭിക്കണം : ബെന്നി ബഹനാൻ

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ശബരി റെയിൽവേ പുനരാരംഭിക്കണമെന്ന് ബെന്നി ബഹനാൻ ലോക്സഭയിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു. അങ്കമാലി മുതൽ ശബരിമല വരെ 116 കിലോമീറ്റർ ആണ് പദ്ധതി യുടെ ദൂരം. അതിൽ അങ്കമാലി മുതൽ കാലടി വരെയുള്ള കേവലം എട്ട് കിലോമീറ്റർ മാത്രമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നിലവിൽ റയിൽവേ ലൈൻ ഇല്ലാത്ത പ്രദേശങ്ങളെ കൂടി ബന്ധിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി കേരളത്തിന്റെ റയിൽവേ വികസനത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുക. ശബരിപാത, പുനലൂർ – ചെങ്കോട്ട ലൈനുമായി ബന്ധിപ്പിക്കാനുള്ള എല്ലാ സാദ്ധ്യതകളും നിലവിലുള്ളതിനാൽ ഈ പദ്ധതി യദ്ധാർഥ്യമായാൽ കേരളത്തിന് ഒരു സമാന്തര റെയിൽവേ പാത കൂടി ലഭ്യമാകുമെന്നും എം പി സഭയെ അറിയിച്ചു. കേരള സർക്കാർ 07.01.2021 ലെ കത്തുപ്രകാരം പദ്ധതിയുടെ 50 % ചിലവ് വഹിക്കുന്നത് സംബന്ധിച്ച് റെയിൽവേയ്ക്ക് ഉറപ്പ്…

Read More

നാസ ബഹിരാകാശ ദൗത്യത്തിൽ അർധ മലയാളി അനില്‍ മേനോനും

വാഷിങ്ടൺ: നാസയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യത്തിൽ 10 പേരിൽ ഒരാളായി അർധ മലയാളിയായ അനില്‍ മേനോനും ഇടംനേടി. 12,000 അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് പേരിൽ ഒരാളായാണ് അനിൽ മേനോൻ ദൗത്യത്തിന്റെ ഭാഗമാവുക. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍ സ്വദേശിനിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ അനില്‍ മേനോന്‍. അടുത്തവര്‍ഷം ജനുവരിയിൽ അനില്‍ മേനോന്‍ ഡ്യൂട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടർന്ന് രണ്ട് വര്‍ഷത്തെ പരിശീലനവും നേടും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നേരത്തെയും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഡെമോ-2 മിഷന്റെ ഭാഗമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഉദ്യമത്തിന്റെയും നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണ ദൗത്യത്തിന്റെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.അമേരിക്കന്‍ വ്യോമസേനയുടെ ലെഫ്റ്റനന്റ് കേണലായ മേനോൻ 2021 ലെ ഹെയ്തി ഭൂകമ്പം, 2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011…

Read More

രാജ്യാന്തര ഹ്രസ്വ ചിത്രമേളക്ക് നാളെ തിരിതെളിയും 220 സിനിമകൾ ,1000 ഓളം പ്രതിനിധികൾ, നൂറോളം അതിഥികൾ

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നിവിടങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് . പ്രതിസന്ധിയുടെ കാലത്തെ അതിജീവനം പ്രമേയമാക്കിയ പത്ത് പ്രത്യേക ചിത്രങ്ങൾ ഉൾപ്പടെ 220 സിനിമകൾ വ്യാഴാഴ്ച ആരംഭിക്കുന്ന മേളയിൽ പ്രദർശിപ്പിക്കും .ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ, മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷൻ, മ്യൂസിക് വീഡിയോ തുടങ്ങിയ വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദർശനം. ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ സോണിയ ഫിലിന്റോ ഒരുക്കിയ ബ്രഡ് ആൻഡ് ബിലോങിങ്,സുവദ്രോ ചൗധരിയുടെ ക്ലോസ് ടു ബോർഡർ ,ആസാമീസ് ചിത്രം ഡെയ്‌സ് ഓഫ് സമ്മർ ,കീമത് ചുക്കാത്തി സിന്ദഗി,ബാണി സിങ്ങിന്റെ ലോങ്ങിങ്,അജയ് ബ്രാറിന്റെ ദി ഹിഡൻ വാർ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ കുംഭ,മേക്കിങ് ഓഫ് മോസസ്,ഹരിപ്രിയ,എ പഫ്…

Read More

കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

മലപ്പുറം : ആണുങ്ങളില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീന്‍ (27) എന്ന കൊളക്കോയി സെയ്ഫുദ്ധീനാണ് പോലീസ് പിടിയിലായത്. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുളളതാണ്. വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ . ടി.അജയകുമാര്‍, പോലീസുകാരായ റിയാസ് ചീനി, അനീഷ് എം എസ്, ജിയോ ജേക്കബ്, അഭിലാഷ് കെ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Read More