ആദിവാസി ദളിത് സംഗമം അവിസ്മരണീയമാക്കി കെ സി വേണുഗോപാല്‍

എ.ആർ ആനന്ദ് തിരുവനന്തപുരം :അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരുവനന്തപുരത്ത് നടത്തിയ ജനജാഗ്രതാ യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സംഘടിപ്പിച്ച ആദിവാസി ദളിത് സംഗമം പകര്‍ന്നത്  ഹൃദയസ്പര്‍ശിയും അവിസ്മരണീയവുമായ അനുഭവമായി മാറി.പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കരിങ്ങോട് പ്രദേശത്ത് നാനൂറോളം ആദിവാസി, പിന്നോക്ക കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്കര്‍ കോളനിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എത്തിയത്  രാവിലെ എട്ടുമണിയോടെ. ഭവനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിനോട് പലരും ദുരിതങ്ങള്‍ വിവരിച്ചു, അതെല്ലാം പരിഹരിക്കാമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പും നല്‍കി. തുടര്‍ന്ന് 9.30 ഓടെ ആദിവാസി ദളിത് സംഗമം നടക്കുന്നവേദിയിലെത്തി.ഭരതന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നാനൂറിലധികം ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ കുടുംബങ്ങള്‍ സമ്മേളനസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ വേണുഗോപാല്‍ കേട്ടു. പിന്നീടാണ് അദ്ദേഹം വേദിയിലേക്ക് കയറിയത്. നേതാക്കള്‍ മാത്രമല്ല വേദിയില്‍ ഇരിക്കേണ്ടത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരെ  വിളിക്കൂവെന്ന് വേണുഗോപാലിന്റെ…

Read More

കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും : വി ഡി സതീശന്‍

മലപ്പുറം : കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം യൂണിറ്റ് തലത്തില്‍ വരെ നടത്തുകയും വേണം. 18 ന് കലക്ട്രേറ്റ് മാര്‍ച്ചും നടത്തും.സംസ്ഥാന സര്‍ക്കാറിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കോണ്‍ഗ്രസ് സമരമുഖത്തേക്ക് നീങ്ങുകയാണ്. പൊതുജനത്തെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു.എ പി അനില്‍കുമാര്‍ എം എല്‍ എ, ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി പി എ സലീം, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി…

Read More

രാജസ്ഥാനിലും ഒമിക്രോണ്‍ ; കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് വകഭേദം സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കുടംബത്തിലെ ഒമ്പത് പേര്‍ക്ക് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ വകഭേദം മൂലമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 21 ആയി. കുടംബത്തിലെ നാല് പേര്‍ ദക്ഷിണാഫ്രിക്കയില്‍ പോയിരുന്നു. ഇവരുടെ സാമ്ബിള്‍ ജീനോം സ്വീകന്‍സിങ്ങിന് അയച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഇവര്‍ രാജ്യത്ത് തിരിച്ചെത്തിയത്.നേരത്തെ മഹാരാഷ്ട്രയിലും ഏഴ് പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് പേര്‍ വിദേശ യാത്രകള്‍ കഴിഞ്ഞെത്തിയവരാണ്. അവരുമായി അടുത്ത സമ്ബര്‍ക്കമുള്ള മറ്റ് മൂന്ന് പേര്‍ക്കും രോഗബാധയുണ്ട്.

Read More

സിബിഐ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായമില്ലെന്ന് പി ജയരാജന്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമനെയടക്കം പ്രതി ചേര്‍ത്ത് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതിനിടെ മലക്കം മറിഞ്ഞ് പി.ജയരാജന്‍.സിബിഐ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായമില്ലെന്ന് പി ജയരാജന്‍ പറയുന്നു . ‘സിബിഐയെ അന്ധമായി എതിര്‍ക്കുന്നില്ല. സിബിഐ ഒരു കേസിലും നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് പറഞ്ഞിട്ടില്ല. കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പോലീസ് നന്നായി അന്വേഷിക്കുന്നുണ്ട്. എല്ലാ കേസും സിബിഐയ്ക്ക് വിടണമെന്ന് പറയുന്നത് അനാവശ്യ പിടിവാശിയാണ്’ , പി ജയരാജന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Read More

‘ആരും പ്രസ്ഥാനത്തിന് മുകളിലല്ല ; ഇത് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വിജയം’ : കെ സുധാകരൻ

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം ആരും പാർട്ടിക്ക് മുകളിലല്ല എന്നതിന്റെയും സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാർത്ഥതയുടെ വിജയമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം!ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല,ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല.കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ളആശുപത്രി തിരഞ്ഞെടുപ്പിൽകോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.”ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.”ഇവിടെ ചിലരെങ്കിലും ഉണ്ട്,പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽകെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും!കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും!!ഞാനെന്ന മനോഭാവത്തിനുംവളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും…

Read More

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് ജയം. മത്സരം നടന്ന 12 സീറ്റും നേടിയാണ് യുഡിഎഫ് വിജയിച്ചത്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് മമ്പറം ദിവാകരനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു.

Read More

മുഖ്യമന്ത്രിയുടെ മൗനം ആര്‍.എസ്.എസിന് പിന്തുണയാണ് ; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പിൽ എംഎല്‍എ

തിരുവല്ലയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎല്‍എ.മുഖ്യമന്ത്രിയുടെ മൗനം ആര്‍.എസ്.എസിന് പിന്തുണയാണ്. തലശ്ശേരിയില്‍ ആര്‍എസ്‌എസിന്റെ പ്രകോപന പ്രകടനത്തില്‍ പോലീസിന് കേസ് എടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്ബയിന്‍ വേണ്ടി വന്നെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലാ വിഷയത്തിലും ഗവണ്‍മെന്റിന് മൗനമായിരുന്നു. പ്രതിപക്ഷം ഇടപെട്ടാണ് വാ തുറക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറായത്. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി ഇത് വരെ പ്രതികരിച്ചിട്ടില്ല. ഷിജു ഖാന്‍ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന തീരുമാനങ്ങളാണെന്നും ഷാഫി പറഞ്ഞു.സംഘ് പരിവാര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മതം കലര്‍ത്തി. ഇനി ശ്വസിക്കുന്ന വായുവിലും കൂടി മാത്രമെ മതം ചേര്‍ക്കാനുള്ളു. ഇതിനെതിരെ ജനാധിപത്യ പ്രധിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Read More

ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സമ്മേളനത്തില്‍ വാക്കേറ്റം; തട്ടിപ്പില്‍ മുൻമന്ത്രിമാരുൾപ്പടെ ഉന്നതനേതാക്കള്‍ക്ക് പങ്കെന്ന് പ്രതിനിധികള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം.തട്ടിപ്പ് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണ് നടന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനം കടുത്തതോടെ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംസ്ഥാന – ജില്ലാ ചുമതലകളിലുള്ള പലരും തട്ടിപ്പിന്റെ പങ്ക് പറ്റിയവരാണ്. പാര്‍ട്ടിക്കും സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കും ദേശീയതലത്തില്‍ വലിയ നാണക്കേടുണ്ടാക്കി. ജില്ലാ നേതൃത്വം തട്ടിപ്പിന് കൂട്ടുനിന്നു. എന്നാല്‍ നടപടിയെടുത്തപ്പോള്‍ ഇവരെല്ലാം രക്ഷപ്പെട്ടു. തട്ടിപ്പില്‍ നേരിട്ട് പങ്ക് പറ്റിയവര്‍ രക്ഷപെട്ടപ്പോള്‍ ഒരു ബന്ധവുമില്ലാത്തവരെ തരംതാഴ്ത്തി. ഇ.പി. ജയരാജന്‍, എ. വിജയരാഘവന്‍, മന്ത്രി ഡോ. ആര്‍. ബിന്ദു, ബേബി ജോണ്‍, എ.സി. മൊയ്തീന്‍, ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡോ. ആര്‍. ബിന്ദുവിന് വേണ്ടി തട്ടിപ്പ് കേസിലെ പ്രതികളാണ് വാഹനപ്രചാരണം…

Read More

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,693 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,63,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4370 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 256 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 43,454 കോവിഡ് കേസുകളില്‍, 7.6 ശതമാനം…

Read More

അട്ടപ്പാടിക്ക് സ്‌പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ: 175 ആം​ഗൻവാടികൾ കേന്ദ്രീകരിച്ച് ‘പെൻട്രിക കൂട്ട’

തിരുവനന്തപുരം: അട്ടപ്പാടിയിൽ സ്‌പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദീർഘകാലാടിസ്ഥാനത്തിൽ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾ, കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർക്കു പ്രത്യേകം പരി​ഗണന നൽകും. പ്രാദേശികമായി ആം​ഗൻവാടി വർക്കർമാർ, ഹെൽപർമാർ, ആശാപ്രവർത്തകർ, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ എന്നിവരെ ഉൾക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് ‘പെൻട്രിക കൂട്ട’ എന്ന കൂട്ടായ്മ ഉണ്ടാക്കും. ഉത്തരവാദിത്ത സാമൂഹിക ഇടപെടലിന് ഈ കൂട്ടായ്മ സഹായിക്കും. അവരുടെ ഭാഷയിൽ ബോധവത്ക്കരണം ശക്തമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.അട്ടപ്പാടിയിൽ 426 ഗർഭിണികളാണുള്ളത്. അതിൽ 218 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരിൽ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമുണ്ട്. രക്തസമ്മർദം, അനീമിയ, തൂക്കക്കുറവ്, സിക്കിൾസൻ അനീമിയ തുടങ്ങിയ പല രോഗങ്ങളുള്ളവരുമുണ്ട്. ഇവർക്ക് വ്യക്തിപരമായി ആരോഗ്യ പരിചരണം ഉറപ്പാക്കും. മൂന്ന് മാസം കഴിയുമ്പോൾ ഇതേ രീതിയിൽ വീണ്ടും പുതിയ ഹൈ റിസ്‌ക് വിഭാഗത്തെ കണ്ടെത്തും.

Read More