ലോക ടൂർ ഫൈനല്‍സ്: ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ

ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് വാശിയേറിയ മത്സരത്തിൽ സിന്ധുവിന്റെ വിജയം.ഇതുവരെ 21 തവണയാണ് സിന്ധുവും യമഗുചിയും നേർക്കുനേർ എത്തിയത്. ഇതിൽ 13 മത്സരങ്ങളും ജയിച്ചത് സിന്ധുവാണ്. നാളെ നടക്കുന്ന ഫൈനലിൽ കൊറിയയുടെ ആൻ സിയോങ് ആണ് സിന്ധുവിന്റെ എതിരാളി. തായ്‌ലാന്റിന്റെ പോപ്‌വി ചോങ്‌വോങിനെ 25-23, 21-17 എന്ന സ്‌കോറിന് തോൽപ്പിച്ചായിരുന്നു സിയോങിന്റെ ഫൈനൽ പ്രവേശനം.

Read More

കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് ; സിപിഎം പ്രവർത്തകയായ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തക കൂടിയായ സീനിയർ അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്തു. കേരള ബാങ്ക് കോഴിക്കോട് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവർ. 64 ലക്ഷത്തിലധികം തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപക്കാരുടെയും ദീർഘകാലമായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകളിലെയും പലിശയാണ് ഇവർ മറ്റു ജീവനക്കാരുടെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് തട്ടിയെടുത്തത്. ജീവനക്കാർ സീറ്റുകളിൽ ഇല്ലാത്ത ഉച്ച സമയത്തുൾപ്പെടെയാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണം നടത്തി തട്ടിപ്പ് കണ്ടെത്തിയത്. സി പി എം അനുകൂല സർവ്വീസ് സംഘടന നേതാവിൻ്റെ ഭാര്യയായതിനാൽ ബാങ്ക് അധികൃതർ തട്ടിപ്പ് വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. ജീവനക്കാരി ജോലി ചെയ്ത മറ്റു ബാങ്കുകളിലും അന്വേഷണം തുടരുന്നുണ്ട്.

Read More

ഗുണനിലവാരമില്ലാത്ത മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനും നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കേണ്ടതാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Read More

പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ ഒന്നാമതായി മഡ്ഡി; ഐ.എം.ഡി.ബി റേറ്റിങ്ങില്‍ ഒന്നാമത്

കൊച്ചി: പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐ.എം.ഡി.ബി റേറ്റിങ്ങില്‍ ഒന്നാമതായി അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡി. 30.7 % റേറ്റിംഗ് ലഭിച്ചാണ് മഡ്ഡി ഒന്നാമത്തെത്തിയത്. സിനിമ നിരൂപകരും ആസ്വാദകരും ഒരേപോലെ ആശ്രയിക്കുന്ന ആഗോള ചലച്ചിത്ര വെബ്സൈറ്റ് ആണ് ഐ.എം.ഡി.ബി അഥവ ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ട്രെയ്ലര്‍ ഡിസംബര്‍ 1 -ാം തീയതി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍,നടന്‍മാരായ രഞ്ജി പണിക്കര്‍, ഉണ്ണി മുകുന്ദന്‍ എന്നീ താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്ത് വിട്ടിരുന്നു. കൂടാതെ മമ്മുട്ടി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലുടെ ചിത്രത്തിന്റെ ട്രെയ്ലര്‍ ഷെയര്‍ ചെയ്തിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മഡ്ഡിയുടെ ട്രെയ്‌ലര്‍ 6ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കി. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ റീലിസായ ചിത്രത്തിന്റെ ടീസര്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍…

Read More

നേവി വാരാഘോഷം ; സതേണ്‍ നേവല്‍ കമാന്‍ഡ് രാജേന്ദ്രമൈതാനിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

കൊച്ചി: നേവി വാരാഘോഷത്തിന്റെ ഭാഗമായി സതേണ്‍ നേവല്‍ കമാന്‍ഡ് രാജേന്ദ്രമൈതാനിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. സതേണ്‍ നേവല്‍ കമാന്‍ഡിലെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എംഎ ഹംപിഹോളിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു.നിരവധി സിവിലിയന്‍ പ്രമുഖരും വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരും പങ്കെടുത്തു.സതേണ്‍ നേവല്‍ കമാന്‍ഡിലെ ഏഴ് കപ്പലുകള്‍ വിവിധ പ്രകടനങ്ങള്‍ നടത്തി. അതില്‍ തോക്കുകളുടെ അനുകരണീയ വെടിവയ്പ്പും കപ്പലിന്റെ ഡെക്കില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് ഡെമോകളും ഉള്‍പ്പെട്ടിരുന്നു. കൊച്ചി നഗരത്തിന്റെ പേരിലുള്ള തദ്ദേശീയമായി നിര്‍മ്മിച്ച ഗൈഡഡ് മിസൈല്‍ നശീകരണക്കപ്പലായ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് ശാര്‍ദുല്‍, ഐഎന്‍എസ് സര്‍വേക്ഷക്, ഐഎന്‍എസ് സുജാത, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകളായ ഐഎന്‍എസ് കബ്ര, ഐഎന്‍എസ് കല്‍പേനി എന്നിവയും പങ്കെടുത്ത കപ്പലുകളില്‍ ഉള്‍പ്പെടുന്നു.മാര്‍ക്കോസ് (മറൈന്‍ കമാന്‍ഡോകള്‍) സിമുലേറ്റഡ് കോംബാറ്റ് ബീച്ച് നിരീക്ഷണവും ആക്രമണവും നടത്തി.…

Read More

വഖ്ഫ് ബോര്‍ഡ് നിയമനം ; നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത

കോഴിക്കോട്: കേരള വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്കുവിട്ട വിഷയവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിലപാട് ഏകകണ്ഠമാണെന്നും ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്കുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയോടൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത…

Read More

‘കോടിയേരി പാർട്ടി സെക്രട്ടറി ആയി തിരിച്ചെത്തി; രണ്ടര വർഷത്തിലേറെ കാത്തിരിക്കുന്ന മകന്റെ ഡിഎൻഎ ഫലമില്ല; ദൃശ്യത്തോളം സസ്പെൻസ് ആവുമോ?’; സമൂഹ മാധ്യമങ്ങളിൽ ട്രോൾ പൂരം

കൊച്ചി: ദത്തുവിവാദത്തെ തുടർന്ന് അനുപമ ചന്ദ്രന്റെ കുഞ്ഞിന്റെ കാര്യത്തിൽ കേരളം കാത്തിരുന്ന ഡിഎൻഎ പരിശോധനാ ഫലം ഒറ്റ ദിവസം കൊണ്ട് വന്നപ്പോൾ, രണ്ടര വർഷത്തിലേറെ കാത്തിരുന്നിട്ടും ഫലം വന്നിട്ടില്ലാത്ത ഒരു ഡിഎൻഎ പരിശോധനയുണ്ട്. 2019 ജൂലൈ അവസാനം മുംബൈ ബൈക്കുള ജെ.ജെ. ആശുപത്രിയിൽ നടത്തിയ ഡി എൻ എ പരിശോധന. സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാ ഫലം ആണത്. ദുബായിലെ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനി, തന്നെ ബിനോയ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള മകനുണ്ടെന്നും കാണിച്ച് ഒഷ്‍വാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടികൾ. പരാതിയുടെ ആദ്യ ഘട്ടത്തിൽ അഭിഭാഷകരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടന്നെങ്കിലും അതു പാളിയതോടെ യുവതി കേസുമായി മുന്നോട്ടു…

Read More

കോവിഡ് ; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ; സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നതായി കേന്ദ്രം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്ത്

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്ക.കേരളത്തിനു പുറമേ ഒഡീഷ, കര്‍ണാടക, തമിഴ്നാട്, മിസോറം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനും മുന്നറിയിപ്പ് നല്‍കി കേന്ദ്രം കത്തയച്ചു. ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍, വിദേശയാത്രക്കാരില്‍ നിരീക്ഷണം വര്‍ധിപ്പിക്കാനും ഹോട്‌സ്പോട്ടുകള്‍ നിരീക്ഷിക്കാനും കോവിഡ് രോഗികളുടെ എല്ലാ സാംപിളുകളും ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവര്‍ 14 ദിവസം സമ്പര്‍ക്ക വിലക്കിലാണെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.കേരളത്തില്‍ കോവിഡ് മരണം കൂടുന്നതിലും കേന്ദ്രം ആശങ്ക ശക്തമാക്കി. കഴിഞ്ഞ ആഴ്ചയില്‍ 2118 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുന്‍പുള്ള ആഴ്ചയിലേതിനേക്കാള്‍ കൂടുതലാണിത്. വിഷയത്തില്‍ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.തൃശൂര്‍, കോഴിക്കോട് മലപ്പുറം കൊല്ലം…

Read More

മുംബൈയിലും ഒമിക്രോൺ; ഇന്ത്യയിലെ കേസുകളുടെ എണ്ണം 4 ആയി

മുംബൈ: രാജ്യത്ത് വീണ്ടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് ആണ് വൈറസ് സ്ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന് തിരിച്ചെത്തിയത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.

Read More

നെടുങ്കണ്ടത്ത്‌ പറഞ്ഞത്‌ മുഖ്യമന്ത്രിയുടെ മുമ്പില്‍ പറയാന്‍ എം.എംമണിക്ക്‌ ധൈര്യമുണ്ടോ : വി. ഡി സതീശന്‍

ചെറുതോണി: മുല്ലപ്പെരിയാര്‍ ഡാമില്‍ അപകടഭീഷണി ഇല്ല, ആശങ്ക വേണ്ട, എന്ന്‌ മുഖ്യമന്ത്രി പറയുമ്പോള്‍ ഡാം ജലബോംബ്‌ ആണെന്നും,ഏത്‌ സമയത്തും തകര്‍ന്നുവീഴും എന്നും,പറഞ്ഞ്‌ കയ്യടി വാങ്ങാന്‍ നെടുങ്കണ്ടത്ത്‌ പ്രസംഗിച്ച എം എം മണിക്ക്‌ ഈ ആശങ്ക പിണറായി വിജയന്റെ മുന്നില്‍ പറയുവാന്‍ തന്റെടം ഉണ്ടോയെന്ന്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശന്‍ ചോദിച്ചു. മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ അനുമതി കൊടുത്തിട്ട്‌, ഞാനൊന്നുമറിഞ്ഞില്ലെന്ന്‌ പൊട്ടന്‍ കളിക്കുന്ന മുഖ്യമന്ത്രിയും വനംജലവിഭവ വകുപ്പ്‌ മന്ത്രിമാരും കേരളീയ സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലില്‍ ആണെന്നും ഇക്കാര്യത്തിലുള്ള ഉന്നതതല ഗൂഢാലോചന അന്വേഷണ വിധേയമാക്കണമെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. ലോകത്ത്‌ ഡീകമ്മീഷന്‍ ചെയ്യേണ്ട ചുരുക്കം ചില ഡാമുകളുടെ പട്ടികയില്‍ ഉള്ളതാണ്‌ മുല്ലപ്പെരിയാര്‍ ഡാം എന്നും പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ യുഡിഎഫ്‌ ഉറച്ച്‌ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിച്ച്‌ ജനങ്ങളെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച്‌ യുഡിഎഫ്‌ ജില്ലാ…

Read More