പെരിയ രാഷ്ട്രീയ കൊലപാതകം തന്നെ ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പ്രതികൾ ; ശരത്ത് ലാലിന്റെ ജനകീയത കൊലയ്ക്ക് കാരണമായി

കൊച്ചി : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. ശരത്ത് ലാലിന്റെ ജനകീയതയും പ്രധാന പ്രതിയായ പീതാംബരനുമായി ഉണ്ടായ തർക്കവും ആണ് കൊലയിലേക് എത്തിച്ചത്. കേസിൽ മുൻ എംഎൽഎ ഉൾപ്പെടെ 24 ഓളം പ്രതികൾ ഉണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Read More

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചു; പൊട്ടിയത് ഒന്നേകാൽ കോടി രൂപയോളം ചെലവിൽ പുനർനിർമിച്ച റോഡ്

ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചു. പക്ഷേ പൊട്ടിയത് തേങ്ങയല്ലായിരുന്നു. നിർമാണം പൂർത്തിയായ പുതുപുത്തൻ റോഡാണ്. ഉത്തർപ്രദേശിലെ ബിജ്നോറിൽ, ഒന്നേകാൽ കോടി രൂപയോളം ചെലവിൽ പുനർനിർമിച്ച ഏഴു കിലോമീറ്റർ റോഡ് ഉദ്ഘാടനം ചെയ്യാൻ ബിജെപി എംഎൽഎ സുചി മൗസം ചൗധരി എത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോൾ റോഡിന്റെ ഭാഗം ഇളകിവന്നു. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ എംഎൽഎ, റോഡിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്നും,അംഗീകൃത നിലവാരം പുലർത്തിയിട്ടില്ല എന്നും പറഞ്ഞു. റോഡിന്റെ ഉദ്ഘാടനം തൽക്കാലത്തേയ്ക്കു മാറ്റിവച്ചു എന്ന് പറഞ്ഞു മടങ്ങിപോയി. അതേസമയം, റോഡ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം ബിജ്‌നോറിലെ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വികാസ് അഗർവാൾ നിഷേധിച്ചു. മൂന്നു മാസത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അഴിമതി ആരോപണങ്ങൾ ബിജെപിക്ക് തലവേദന ആവുകയാണ്.

Read More

ഒമിക്രോണ്‍ ; കര്‍ണാടക നിയന്ത്രണം കടുപ്പിച്ചു രോഗം സ്ഥിരീകരിച്ചയാള്‍ രാജ്യം വിട്ടതില്‍ അന്വേഷണം

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍ക്കാര്‍ മാറ്റിവച്ചു. പൂര്‍ണ്ണമായും വാക്സിന്‍ എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവേശിപ്പിക്കൂ. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തില്‍ (പരമാവധി 500) മാറ്റമില്ല.അതിനിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശി രാജ്യം വിട്ടതില്‍ കര്‍ണാടക അന്വേഷണം പ്രഖ്യാപിച്ചു. വിദേശിയുടെ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റവന്യൂമന്ത്രി ആര്‍. അശോക പറഞ്ഞു. അന്വേഷണം ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ നിരീക്ഷിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയശേഷം വിലാസം ലഭ്യമല്ലാത്ത യാത്രക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും അവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഹോട്ടലില്‍ താമസിച്ച വിദേശി അവിടെ ചില യോഗങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് ശേഷം ദുബായിലേക്ക് പോയി. രണ്ട് കോവിഡ് പരിശോധന റിപ്പോര്‍ട്ടുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്.…

Read More

ഐഎംഎഫ് തലപ്പത്തേക്ക് ഗീത ഗോപിനാഥ്

വാഷിങ്ടന്‍: പ്രമുഖ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ആകും. നിലവില്‍ ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റായ ഗീത അടുത്ത മാസം പുതിയ ചുമതല ഏറ്റെടുക്കും.ഐഎംഎഫിലെ ആദ്യത്തെ വനിതാ ചീഫ് ഇക്കോണമിസ്റ്റ് കൂടിയാണ് ഗീത ഗോപിനാഥ്. 2018 ഒക്ടോബറില്‍ ആണ് ഗീത ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മഹാമാരി, വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.പുതിയ പദവിക്ക് ഗീത ഗോപിനാഥ് ഏറെ അനുയോജ്യയാണെന്ന്് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജീവ പറഞ്ഞു.

Read More

കൊച്ചി മെട്രോ സൗജന്യ യാത്ര ഒരുക്കുന്നു

കൊച്ചി: സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഡിസംബർ 5 ന് ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഏറ്റവും വേഗത്തിൽ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർക്ക് അതിന് അവസരം നൽകാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഏറ്റവും വേഗത്തിൽ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ കൊച്ചി മെട്രോ യെപ്പോലെ മറ്റെന്നില്ല. ഓരോ…

Read More

തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ ആദ്യ സിനിമ ഗാനം പാടി മരട് ജോസഫ്

കൊച്ചി:  നൂറുകണക്കിന് നാടകഗാനങ്ങള്‍ പാടി അഭിനയിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്ത മരട് ജോസഫ് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ ആദ്യസിനിമ ഗാനം പാടി. സഹീര്‍ അലി സംവിധാനം ചെയ്യുന്ന ‘എ ഡ്രമാറ്റിക് ഡെത്ത്’ എന്ന സിനിമയ്ക്കു വേണ്ടിയാണ് മരട് ജോസഫ് പാടിയത്. സംഗീതസംവിധായകന്‍ അജയ് ജോസഫാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ആരോഗീയ വേളാങ്കണ്ണി അമ്മ എന്നു തുടങ്ങുന്ന ഗാനമാണ് വാഴക്കാല മെട്രോ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തത്. പി. ജെ. ആന്റണി, ജോബ് മാസ്റ്റര്‍ എന്നിവരുടെ അനേകം നാടകഗാനങ്ങള്‍ പാടിയിട്ടുള്ള മരട് ജോസഫിനെ സിനിമയില്‍ പാടിക്കാനുള്ള നിയോഗം ജോബ് മാസ്റ്ററുടെ മകനായ അജയ് ജോസഫിനായിരുന്നു.

Read More

മലബാർ സമര പോരാളികളെ സുവർണലിപികളിൽ രേഖപ്പെടുത്തണം : പി.വി അബ്ദുൽ വഹാബ് എം.പി

ന്യൂഡൽഹി: വീരനായ ആലി മുസ്ല്യാർ ഉൾപ്പെടെ 387 മലബാർ സമര പോരാളികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ രാജ്യസഭയിൽ പ്രതിഷേധമുയർത്തി പി.വി അബ്ദുൽ വഹാബ് എം.പി. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ഇവരുടെ പേര് രക്തസാക്ഷി പട്ടികയിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച് ആണ് മലബാർ സമര രക്തസാക്ഷികളെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. രാജ്യത്തിനകത്തുനിന്നു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയവരാണിവർ. രാജ്യത്തിന് പുറത്ത് നിന്ന് സ്വാതന്ത്ര്യ സമരം നയിച്ച ഉബൈദുള്ള സിന്ധിയുടെ നേതൃത്വത്തിലുള്ള സിൽക്ക് ലെറ്റർ പ്രസ്ഥാനത്തെയും വടക്കെ അമേരിക്കയിലെ ഇന്ത്യക്കാർ രൂപം നൽകിയ ഗദ്ദർ പ്രസ്ഥാനത്തെയുമെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്നും എം പി പറഞ്ഞു.

Read More

അഫ്ഗാനിൽ കുടിങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ഇനിയുമുണ്ടെന്ന് കേന്ദ്രം

ന്യൂ ഡൽഹി :അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങി നാട്ടിലെത്താനാവാതെ തുടരുന്നവർ ഇനിയുമുണ്ടെന്ന് ലോക് സഭയിൽ മന്ത്രി വി. മുരളീധരൻ. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിൽ ഇൻഡ്യാ ഗവണ്മെന്റ് ആരംഭിച്ച സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലുമായി ബന്ധപ്പെടുകയും തിരികെ ഇന്ത്യയിലേയ്ക്ക് വരാൻ ആഗ്രഹമറിയിക്കുകയും ചെയ്ത ഏതാനും ഇന്ത്യക്കാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ആഭ്യന്തര പ്രശ്‌നങ്ങളുടെ കാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് സർക്കാർ വിമാനങ്ങൾ സൗജന്യമായി നടത്തിയിരുന്നോയെന്നുള്ള ചോദ്യത്തിന്, “2021 ഓഗസ്റ്റ് 16 മുതൽ 25 വരെ കുടുങ്ങിയ ഇന്ത്യക്കാരെയും അഫ്ഗാൻ പൗരന്മാരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കാൻ “ഓപ്പറേഷൻ ദേവി ശക്തി” യുടെ കീഴിൽ ഇന്ത്യാ ഗവൺമെന്റ് നിരവധി പ്രത്യേക ഇന്ത്യൻ എയർഫോഴ്‌സ്, എയർ ഇന്ത്യ വിമാനങ്ങൾ സർവ്വീസ് നടത്തി എന്നും മറുപടിയിൽ പറയുന്നു.

Read More

വഖഫ് ബോര്‍ഡ് നിയമനം ; സര്‍ക്കാര്‍ നിലപാടിനെതിരെ പള്ളികളില്‍ ബോധവത്കരണം

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്ന സര്‍ക്കാര്‍ നടപടിയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടിനെതിരെ ബോധവത്കരണം പല പള്ളികളിലും നടന്നു.സര്‍ക്കാര്‍ നിലപാടിനെതിരെ സമുദായത്തില്‍ ആശങ്കയുണ്ടെന്ന് പാളയം മൊഹിയുദ്ദീന്‍പള്ളി ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ സൂചിപ്പിച്ചു. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌ക്കാരത്തോടനുബന്ധിച്ചുള്ള ഖുത്വുബയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.വഖഫ് ചെയ്യുന്ന സ്വത്തുക്കളുടെ പരിപാലനവും മതപരമായ ഒരു കാര്യം പോലെ ചെയ്യേണ്ടതുള്ളതാണ്. അതിനാല്‍ ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ഇതില്‍ വിശ്വാസമുള്ളവരായിരിക്കണം. കേന്ദ്ര വഖഫ് ആക്ട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് ഇതിലേക്കുള്ള ഉദ്യോഗസ്ഥരും ഇത്തരത്തിലുള്ളവരായിരിക്കണമെന്ന് സമുദായം താല്പര്യപ്പെടുന്നതെന്നും സമുദായത്തിനകത്ത് ഇക്കാര്യത്തില്‍ ഉണ്ടായ ആശങ്ക ന്യായമായുണ്ടാകാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെള്ളിയാഴ്ചയിലെ രണ്ട് ഖുതുബ്യയിലും വഖഫ് സംബന്ധമായി മതപരമായും നിയമപരമായും മുള്ള കാര്യങ്ങള്‍ തന്നെയായിരുന്നു ഡോ.ഹുസൈന്‍ മടവൂര്‍…

Read More

ഇൻകാസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് കേംബ്രിഡ്ജ് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്നടന്നു. നാല് ദിവസങ്ങളിലായി നടത്തിയ ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി വിവിധ രാജ്യക്കാരായ ഇരുനൂറു ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിന്റെ സമാപന ദിവസം നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാകി നടന്ന വിവിധ വിഭാഗങ്ങളിലെ ഏഴ് ഫൈനൽ മത്സരങ്ങളും അത്യന്തം ആവേശകരവും ബാഡ്മിന്റൺ പ്രേമികളുടെ മനസ്സ് നിറക്കുന്നതുമായിരുന്നു. ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.എസ് അബ്ദുൽ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ടൂർണമെന്റ് കോർഡിനേറ്റർ ഷംസുദ്ദിൻ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് പി.എൻ ബാബുരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ്‌ ഉസ്മാൻ ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിംഗ് കമ്മിറ്റി മെംബർ കെ.വി ബോബൻ, ഇൻകാസ് നേതാക്കന്മാരായ സമീർ ഏറാമല, ജോപ്പച്ചൻ തെക്കേക്കൂറ്റ്, സിദ്ധിഖ് പുറായിൽ, കെ.കെ ഉസ്മാൻ,ജോൺ ഗിൽബർട്ട്,…

Read More