ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യരോഗി ഇന്ത്യ വിട്ടു; പോയത് ദുബായിലേക്ക്

ബെംഗളൂരു: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച 66കാരനായ വിദേശി ഇന്ത്യയിൽ എത്തിയത് നവംബർ 20ന്. ഏഴു ദിവസത്തിനു ശേഷം ഇയാൾ ദുബായിലേക്ക് പോയതായി ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷനായ ബിബിഎംപിയുടെ റിപ്പോർട്ട് അനുസരിച്ച്, നവംബർ 20ന് ഇദ്ദേഹം, ദക്ഷിണാഫ്രിക്കയിൽനിന്നു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. രണ്ടു ഡോസ് കോവിഡ് വാക്സീൻ ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലിൽവച്ച് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തുകയും ഡോക്ടർ പരിശോധന നടത്തുകയും ചെയ്തു. രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ അദ്ദേഹത്തെ ഹോട്ടലിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. എന്നാൽ ഒമിക്രോൺ ഭീഷണിയുയർത്തുന്ന ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന യാത്രക്കാരനായതിനാൽ ഇദ്ദേഹത്തിന്റെ സാംപിൾ വീണ്ടും ശേഖരിക്കുകയും നവംബർ 22ന് ജനിതക ശ്രേണീകരണത്തിന് അയക്കുകയും ചെയ്തു. ഇതിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്. നവംബർ 23ന് ഇദ്ദേഹം സ്വകാര്യ ലാബിൽ സ്വയം കോവിഡ് പരിശോധനയ്ക്കു വിധേയമായി. പരിശോധനഫലം…

Read More

ഭയപ്പെടുത്താൻ “പള്ളിമണി”. മോഷൻ പോസ്റ്റർ റിലീസ്.

ശ്വേത മേനോൻ,നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന “പള്ളിമണി” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് “പള്ളിമണി”.നായിക പദവിയിലേക്കുള്ളനിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിയൻ ചിത്രശാല നിർവ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം കെ വി അനിൽ എഴുതുന്നു.ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത്ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ്’പള്ളിമണി’യിൽ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.നാരായണന്റെ…

Read More

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടാൻ നീക്കം; എതിർപ്പ് അറിയിച്ച് വിദ്യാർത്ഥി സംഘടനകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ നിരക്ക് കൂട്ടാൻ ധാരണ. എന്നാൽ, എതിർപ്പ് അറിയിച്ച് വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിലവിലെ രീതിയില്‍ തുടരണമെന്നാണ് ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എന്നിവരുമായി നടത്തിയ ചർച്ചയിൽ സംഘടനകൾ ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യത്തിന്‍മേല്‍ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ബസ്സ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശയും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് 5 രൂപയായി വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. 2012-ലാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് ചാര്‍ജ്…

Read More

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ മാറ്റാൻ ജില്ലാ കളക്ടർമാർ അടിയന്തിര നടപടികൾ സ്വീകരിക്കണം : ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ മാറ്റാൻ ജില്ലാ കളക്ടർമാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് കളക്ടർമാർക്ക് കോടതി നല്കിയിട്ടുള്ള നിർദേശം.അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എന്തൊക്കെ നടപടികൾ എടുത്തു എന്നറിയിക്കാൻ കോടതി സർക്കാർ അഭിഭാഷകന് നിർദ്ദേശം നല്കി.ഇന്നലെ കേസ് പരി​ഗണനക്ക് വന്നപ്പോൾ അനധികൃത കൊടിമരങ്ങൾ നിയമ വിരുദ്ധമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.എന്തുകൊണ്ട് നിയമപരമായ നടപടി എടുക്കുവാൻ കഴിയുന്നില്ല,കോടതി ചോദിച്ചു.എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചനയിലാണെന്ന് സർക്കാർ ബോധിപ്പിച്ചു. മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിക്കുന്നുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. അനധികൃത കൊടിമരങ്ങളുടെ . കാര്യത്തിൽ സുസ്ഥിര നയം രൂപപ്പെടുത്താൻ മൂന്നു മാസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടുവെങ്കിലുംഇത്രയും സമയം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അനധികൃത കൊടിമരങ്ങൾക്ക് എതിരെ ജില്ല കളക്ടർമാർ നടപടി എടുക്കാത്തതതിന്റെ കാര്യം എന്താണ്…

Read More

വര്‍ഷംതോറും വാക്‌സിന്‍ എടുക്കേണ്ടിവരുമെന്ന് ഫൈസര്‍

വാഷിങ്ടണ്‍: കോവിഡ് വാക്സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസര്‍. ഉയര്‍ന്ന പ്രതിരോധശേഷിക്ക് തുടര്‍ച്ചയായുള്ള വാക്സിന്‍ അനിവാര്യമാണെന്ന് ഫൈസര്‍ സിഇഒ ഡോ ആല്‍ബര്‍ട്ട് ബുര്‍ല പറഞ്ഞു. ഫൈസറിന്റെ വാദം ശരിവെച്ച് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയും രംഗത്തെത്തി. എല്ലാ വര്‍ഷവും വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അമേരിക്കക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് ഫൗസി മുന്നറിയിപ്പ് നല്‍കി.

Read More

കുളത്തിൽ വീണ് പിഞ്ചുബാലന് ദാരുണാന്ത്യം

മുരിക്കാശ്ശേരി : പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ പെരുമറ്റത്തിൽ സജിയുടെയും ശില്പയുടെയും മകൻ ഇവാൻ (4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഇവാൻ വീടിനോട് ചേർന്നുള്ള മീൻകുളത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ ശില്പയും ശില്‌പയുടെ മാതാവും ഈ സമയം മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. ഇവർ മാറിയ സമയത്താണ് ഇവാൻ കുളത്തിൽ വീഴുന്നത്. സജിയുടെ ഭാര്യാമാതാവാണ് കുട്ടി കുളത്തിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പിൽ .

Read More

ഒമിക്രോൺ ; വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറക്കില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറക്കില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കർണാടകയിൽ രണ്ടുപേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വാക്‌സിൻ ഇടവേള കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യവകുപ്പ് നിലപാട് വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ രണ്ട് കർണാടക സ്വദേശികൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇവരുമായി പ്രാഥമിക, ദ്വിതീയ സമ്ബർക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്ബർക്കമുള്ള 10 യാത്രക്കാരുടെ സാമ്ബിളുകളുടെ ജീനോ നിരീക്ഷണത്തിനായി ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വാക്‌സിനേഷൻ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌ പറഞ്ഞു.

Read More

മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഇടപെടൽ; മൂവാറ്റുപുഴയിലെ യാത്രാ ക്ലേശത്തിന് ആശ്വാസം; നിർത്തി വെച്ചിരുന്ന കെ.എസ്‌.ആർ.ടി.സി. സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി

പോത്താനിക്കാട്: കോവിഡിനെ തുടർന്ന് നിർത്തലാക്കിയിരുന്ന കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നതിന് തീരുമാനമായി. മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ഗതാഗത വകുപ്പ് മന്ത്രി, കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടർ, ഓപ്പറേഷൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം. ആദ്യ ഘട്ടത്തിൽ അഞ്ചു സർവീസുകൾ ആരംഭിക്കും. ഇതിനായി മതിയായ ബസുകൾ മൂവാറ്റുപുഴ ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും കെ.എസ്. ആർ.ടി.സി സർവ്വീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ സംസ്ഥാനമൊട്ടാകെ അനിശ്ചിതത്വം നിലനിൽക്കുന്ന പ്രതികൂല സാഹചര്യത്തിനിടയിലാണ്, എം.എൽ.എ നിയമസഭയിലും മന്ത്രി- ഉദ്യോഗ്സ്ഥതല ഇടപെടലിലൂടെ, പൊതു ഗതാഗതം ഇല്ലാത്തതിനാൽ നട്ടം തിരിയുന്ന മൂവാറ്റുപുഴയിലെ ഗ്രാമീണ ജനതയ്ക്ക് ഏറെ ആശ്വാസവും അനുഗ്രഹമാകുന്ന ഈ നടപടി ഉണ്ടായിട്ടുള്ളത്.

Read More

മോൻസൺ മാവുങ്കൽ കേസ് ; സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മോൻസൺ മാവുങ്കലിന്റെ ഡ്രൈവർ അജി പൊലീസ് പീഡനത്തിനെതിരെ നൽകിയ കേസ് തീർപ്പാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പൊലീസിനെതിരെ ഗുരുതര ആരോപണമുയർന്ന കേസ് തീർപ്പാക്കണമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ഹരജിക്കാരന് മതിയായ രീതിയിൽ സംരക്ഷണം നൽകുന്നുണ്ടെന്നും ഹരജി തീർപ്പാക്കണമെന്നുമാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ചയാണ് ഐ.ജി ഹൈക്കോടിതിയിൽ റിപോർട്ട് നൽകിയത്. കോടതിയുടെ ഇടപെടൽ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഐ.ജി നൽകിയ റിപോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയെ സർക്കാർ കളിയാക്കാൻ ശ്രമിക്കുകയാണെന്നു ഹൈകോടതി വാക്കാൽ വ്യക്തമാക്കി. കോടതി എന്തു തീരുമാനമെടുക്കണണെന്നു പറയാൻ ആർക്കും കഴിയില്ലെന്നും പോലിസ് കോടതിയുടെ അധികരത്തിൽ കടന്നുകയറേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ എന്തിനാണ് മോൻസനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഹരജി തീർപ്പാക്കണമെന്ന ആവശ്യവുമായി വന്നതിന് എഡിജിപി ശ്രീജിത്തിൽ നിന്നും പിഴയീടാക്കി തള്ളുകയാണ് ചെയ്യേണ്ടത്.…

Read More

ശരത്ത് ലാൽ കൃപേഷിന്റെയും മാതാപിതാക്കളുടെ നീതിതേടിയുള്ള യാത്രയിൽ വിജയം

കൊച്ചി: കാസർഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കേസിൽ ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ആദ്യം അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നാം ദിവസമായിരുന്നു അറസ്റ്റ്. പിറ്റേ ദിവസം സജി സി.ജോർജ് എന്നയാളും അറസ്റ്റിലായി. 2019 ഫെബ്രുവരി 21നാണു കേസ് ക്രൈംബാഞ്ചിനു വിട്ടത്. തുടർന്ന് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. പിന്നീട് ഏരിയ സെക്രട്ടറിയെയും ലോക്കൽ സെക്രട്ടറിയും അറസ്റ്റ് ചെയ്ത ക്രൈംബാഞ്ച് മേയ് 20നു ഹൊസ് ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലേക്കു ജൂലൈ 17നു മാറ്റി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യത്തിൽ 2019…

Read More