അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരും: കെ സുധാകരന്‍

കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതോടെ കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിന്റേയും മുഖം കൂടുതല്‍ വികൃതമായിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. പിണറായി വിജയന്റെ വീട്ടില്‍ നിന്നോ എ കെ ജി സെന്ററില്‍ നിന്നോ എടുത്ത കാശു കൊണ്ടല്ല, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊലയാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിനു തടയിടാന്‍ സിപിഎം വെപ്രാളപ്പെട്ടതെന്തിനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഒരു നാടിന്റെയാകെ അരുമകളായ രണ്ട് ചെറുപ്പക്കാരെ, ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സിപിഎമ്മുകാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരും.സിപിഎമ്മിന്റെ ഏതാനും കൊലയാളികള്‍ അഴിക്കുള്ളിലേക്ക് പോകുമ്പോഴൊന്നും ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ല.അവസാനത്തെ കൊലയാളിക്കും കൈവിലങ്ങ് തീര്‍ക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് കെ…

Read More

ഗായിക റിയാന ഇനി ബാർബഡോസിന്റെ ‘ഹീറോ’

നാഷനൽ ഹീറോ ആയി ഗായിക റിയാനയെ തിരഞ്ഞെടുത്ത് ബാർബഡോസ്. സ്വതന്ത്ര റിപ്പബ്ലിക് ആയി മാറിയതിന്റെ ആഘോഷങ്ങൾക്കിടെയാണ് വിഖ്യാത ഗായിക റിയാനയെ രാജ്യത്തിന്റെ ഹീറോ ആയി ബാർബഡോസ് പ്രഖ്യാപിച്ചത്. ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിന്റെ 55–ാം വാർഷിക ദിനത്തിൽ നടന്ന റിപ്പബ്ലിക് പ്രഖ്യാപനത്തിലും ആഘോഷത്തിലും പങ്കെടുക്കാൻ റിയാന എത്തിയിരുന്നു. റിയാന എന്നും വജ്രം പോലെ തിളങ്ങട്ടെയെന്നും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും രാജ്യത്തിന് മാറട്ടെയെന്നും പ്രധാനമന്ത്രി മിയ മോട്‌ലി പറഞ്ഞു.ബാര്‍ബഡോസിലാണ് റിയാന ജനിച്ചു വളർന്നത്. ലോകഗായകരുടെ ഇടയിലെ ഏറ്റവും സമ്പന്ന എന്ന ഖ്യാതിയും ഈ 33 കാരിക്കു സ്വന്തം. ഏകദേശം 1.7 ബില്യൻ ഡോളറാണ് ഗായികയുടെ ആസ്തി.

Read More

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടി പരിധിയിലാക്കാൻ ആകില്ല: ഹൈക്കോടതിയോട് ജിഎസ്ടി കൗൺസിൽ

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാന വരുമാന മാർഗം ആണെന്നും ഈ സാഹചര്യത്തിൽ ഇവയെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകളും പഠനങ്ങളും ആവശ്യമാണെന്നാണ് കൗൺസിലിന്റെ നിലപാട്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മറുപടിയിൽ പറയുന്നു. എന്നാൽ കൗൺസിലിന്റെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിന്റെ കാരണങ്ങൾ വ്യക്തമാക്കി വിശദമായ മറുപടി നൽകാനും നിർദേശിച്ചു. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

Read More

പാർലമെന്റിൽ മാധ്യമ പ്രവർത്തകർക്കേർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണം: ബെന്നി ബഹനാൻ

ന്യൂഡൽഹി: പാർലമെന്റ് നടപടികൾ കവർ ചെയ്യുന്നതിൽ നിന്ന് പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നടക്കമുള്ള കൂടുതൽ ദക്ഷിണേന്ത്യൻ മാധ്യമങ്ങളെ പാർലമെന്റ് നടപടികൾ റിപ്പോർട്ടു ചെയ്യാൻ അനുവദിക്കണം. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശൻ, സൻസദ് ടിവി എന്നിവയ്ക്കും വാർത്താ ഏജൻസികൾക്കും മാത്രമാണ് ദിവസേന നടപടികൾ റിപ്പോർട്ടു ചെയ്യാൻ അനുമതി നൽകുന്നത്. അതിനു പുറമേ നറുക്കെടുപ്പിലൂടെ 21 പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾക്കുമാത്രമാണ് പ്രവേശനാനുമതി നൽകുന്നത്. ഇതിൽ പ്രാദേശിക ഭാഷാ മാധ്യമങ്ങളിൽ പ്രത്യേകിച്ചും കേരളത്തിൽ നിന്നും മറ്റുമുള്ളവയിലെ മാധ്യമങ്ങളിൽ നിന്ന് ആകെ 2 പേർക്കു മാത്രമാണ് ഇതുവരെ അവസരം ലഭിച്ചത്. പാർലമെന്റിന്റെ നടപടികളും പാർലമെന്റ് അംഗങ്ങളുടെ നടപടികളും കൂടുതൽ ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ മാധ്യമങ്ങളുടെ സാന്നിധ്യം നിർണായകമാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം കുറച്ചു സമയത്തേക്ക് ഏർപ്പെടുത്തേണ്ടതാണ് നിയന്ത്രണങ്ങൾ. ഈ രീതിയിലുള്ള…

Read More

വിവാദമായ മൂന്ന് കർഷക നിയമങ്ങൾ റദ്ദായി; ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. നേരത്തെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയിരുന്നത്.

Read More

മതേതരത്വം സംരക്ഷിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; എതിരാളികളെ കൊന്നൊടുക്കുന്ന നയം സ്വീകരിക്കുന്ന സിപിഎം ജനാധിപത്യ കേരളത്തിന് ഭീഷണി: കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍

മലപ്പുറം: മതേതരത്വം സംരക്ഷിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍. വിലക്കയറ്റത്തിനും, പണപ്പെരുപ്പത്തിനുമെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എ ഐ സി സി ആഹ്വാനം ചെയ്തിരിക്കുന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ പദയാത്ര മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എതിരാളികളെ കൊന്നൊടുക്കുന്ന നയം സ്വീകരിക്കുന്ന സിപിഎം ജനാധിപത്യ കേരളത്തിന് ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ കേരള ജനതക്കാകണം. സമാധാനത്തിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവര്‍ ഇത് മനസ്സിലാക്കണം. കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ വരും കാലങ്ങളില്‍ പരാജയപ്പെടുക തന്നെ ചെയ്യും. ഏകാധിപത്യ പ്രവണതയോടെയാണ് കേന്ദ്ര , കേരള സര്‍ക്കാറുകള്‍ ഭരണം നടത്തുന്നത്. ഇത് അവര്‍ക്ക് അപകടം വരുത്തിവെക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് ജോയ്…

Read More

ആരാധകർക്കായി ‘മിന്നൽ മുരളി’ ബോണസ് ട്രെയിലർ; ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

ആരാധകർക്ക് സർപ്രൈസൊരുക്കി ടൊവിനോ തോമസ്-ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ സർപ്രൈസ് ട്രെയിലർ പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. അജു വർഗീസ്, ഹരിശ്രീ അശോകൻ, ​ഗുരു സോമസുന്ദരം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനും സുഷിൻ ശ്യാമുമാണ് സം​ഗീതം. പി ആർ ഒ- എ എസ് ദിനേശ്,ശബരി.

Read More

ആദിവാസി കുട്ടിക്കു ചികിത്സ നിഷേധിച്ചു; കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട നാലു വയസുകാരനു തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ ചികിത്സ നൽകാതെ ആശുപത്രി അധികൃതർ അവഗണിച്ചെന്നും മോശമായി പെരുമാറിയെന്നും പട്ടിഗവർഗ വകുപ്പിന്റെ എസ്.ടി. പ്രൊമോട്ടറുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ സഹായം ലഭിക്കുന്നില്ലെന്നുമുള്ള മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എസ്.എ.ടി ആശുപത്രി സൂപ്രണ്ടിനും റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർക്കും കമ്മിഷൻ നിർദേശം നൽകി.

Read More

പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കണം: കെ റെയിൽ വിരുദ്ധ ജനകീയ സമിതി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെയോ റെയിൽവേ ബോർഡിൻ്റെയോ അനുമതിയില്ലാതെ കെ റയിൽ, സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സമര സമിതി പ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കെറയിൽ കോർപ്പറേഷനോടും സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും പദ്ധതി പ്രവർത്തനങ്ങളുമായി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്.നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തി ഭൂസർവേക്ക് എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്ത സാധാരണക്കാരായ ജനങ്ങളെയും സമരസമിതി അംഗങ്ങളെയും പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്തതിൽ സമരസമിതി പ്രതിഷേധം രേഖപ്പെടുത്തി. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹ്യമായും കേരളത്തെ തകർക്കുന്ന നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറണമെന്ന് കേരള സമൂഹം ഒന്നാകെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരുലക്ഷത്തിലേറെ ജനങ്ങളെ കുടിയിറക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക വിരലിലെണ്ണാവുന്ന അതിസമ്പന്നർക്ക് മാത്രം ആയിരിക്കുമെന്നും പദ്ധതിയെപ്പറ്റി…

Read More

കൊച്ചി–ലക്ഷദ്വീപ് യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം

കൊച്ചി: കൊച്ചിയിൽ നിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം.എൻജിൻ റൂമിലാണു തീ പിടിച്ചത്. കപ്പലിലെ അഗ്നിരക്ഷാ വിഭാഗം ഉടൻ തീയണച്ചതിനാൽ ആളപായമില്ല. ഇപ്പോൾ എൻജിൻ ഓഫാക്കിയിരിക്കുന്ന കപ്പലിലെ യാത്രക്കാർ സുരക്ഷിതരാണ്. കപ്പൽ ആന്ത്രോത്തിലേക്കോ കവരത്തിയിലേക്കോ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് തീരുമാനം.

Read More