വാര്‍ത്തകളിലൂടെ ഇസ്ലാമോഫോബിയ ജനിപ്പിക്കുന്നവരുടെ പട്ടികയില്‍ റോയിട്ടേഴ്സും

ലണ്ടന്‍: ബ്രിട്ടനിലെ മാധ്യമങ്ങള്‍ മുസ്ലിങ്ങളുമായും ഇസ്ലാം മതവുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ ഇസ്ലാമോഫോബിയ ജനിപ്പിക്കുന്നതും തെറ്റായതുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതായി പഠന റിപ്പോര്‍ട്ട്. തെറ്റായതും സ്റ്റീരിയോടൈപ്പ് ചെയ്യുന്നതുമായ വിവരങ്ങളിലൂടെ പ്രസ് കവറേജുകളില്‍ മുസ്ലിം വിരുദ്ധത കൊണ്ടുവരുന്നു എന്നാണ് റിപ്പോര്‍ട്ട്.മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ, സെന്റര്‍ ഫോര്‍ മീഡിയ മോണിറ്ററിംഗ് (സിഎഫ്എംഎം) ആണ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദ ടൈംസ്, ദ സ്പെക്റ്റേറ്റര്‍, ടെലഗ്രാഫ്, ഡെയ്ലി മെയില്‍ ഓസ്ട്രേലിയ, മെയില്‍ ഓണ്‍ സണ്‍ഡേ, ക്രിസ്റ്റിയന്‍ ടുഡേ, ജൂയിഷ് ക്രോണിക്കിള്‍ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലടക്കമാണ് ഇത്തരത്തില്‍ ഇസ്ലാമോഫോബിക് കണ്ടന്റുകള്‍ ഉള്ളതായി കണ്ടെത്തിയത്. 2018 ഒക്ടോബറിനും 2019 സെപ്റ്റംബറിനുമിടയില്‍ 48,000 ഓണ്‍ലൈന്‍ ലേഖനങ്ങളും 5,500ലധികം ബ്രോഡ്കാസ്റ്റ് ക്ലിപ്പുകളും പരിശോധിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 60 ശതമാനത്തോളം ലേഖനങ്ങളും 47 ശതമാനം ടെലിവിഷന്‍ ക്ലിപ്പുകളും മുസ്ലിങ്ങളെ തെറ്റായ രീതിയിലും മോശമായി പെരുമാറുന്നവരായുമാണ്…

Read More

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി; രണ്ട് ഷട്ടർ കൂടി തുറക്കും; ജാഗ്രത നിർദ്ദേശം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തി. അണക്കെട്ടിന്റെ രണ്ട് ഷട്ടർ കൂടി വീണ്ടും തുറക്കും. ഇതോടെ 4 ഷട്ടറുകൾ വഴി വെള്ളം ഒഴുക്കിവിടും. ഈ സാഹചര്യത്തിൽ പെരിയാർ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

Read More

കേരള – തമിഴ്നാട് ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് സമയത്ത് നിര്‍ത്തിയ സര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്. കേരളത്തിലേക്കുള്ള ബസ് സര്‍വിസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ തമിഴ്നാട്ടിലേക്ക് സര്‍വിസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തമിഴ്നാട് സര്‍ക്കാര്‍ ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലേക്കുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചത്.

Read More

ആളിക്കത്തി കോൺഗ്രസ്സിന്റെ പെൺപട; വിലക്കയറ്റത്തിനെതിരെ അഖിലേന്ത്യ മഹിളാ കോൺഗ്രസിന്റെ “സൻസദ് ഘേരാവോ” പ്രതിഷേധം

ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ അഖിലേന്ത്യ മഹിളാ കോൺഗ്രസ്സിന്റെ ‘സൻസദ് ഘേരാവോ” പ്രതിഷേധം.മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡിസൂസയുടെ നേതൃത്വത്തിലാണ് കോൺഗ്രസ്സിന്റെ പെൺ പട പ്രതിഷേധവുമായി എത്തിയത്. കാളവണ്ടി ഓടിച്ചും കാളവണ്ടിക്ക് കീഴിൽ അണിനിരന്നും ആയിരക്കണക്കിന് മഹിളാ കോൺഗ്രസ് പ്രവർത്തകർ “സൻസദ് ഘേരാവോ”പ്രതിഷേധത്തിലൂടെ രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ആയിരക്കണക്കിന് പോസ്റ്ററുകൾ നിരത്തിയും വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന വീട്ടമ്മമാരുടെ അവസ്ഥകൾ പങ്കുവെച്ചുമായിരുന്നു യാത്ര. അച്ഛാദിൻ എന്നുപറഞ്ഞ് അധികാരത്തിലെത്തിയ മോദി സർക്കാർ ഇപ്പോൾ സാധാരണക്കാരായ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ അരി,പയർ വർഗ്ഗങ്ങൾ,മാവ്,പഴ വർഗ്ഗങ്ങൾ തുടങ്ങിയവയുടെയെല്ലാം വില രാജ്യം കണ്ട ഏറ്റവും ഉന്നതിയിലേക്ക് എത്തിച്ചതാണ് മോഡി സർക്കാർ ആകെ രാജ്യത്തിനുവേണ്ടി ചെയ്തിട്ടുള്ളത്. പെട്രോൾ ഡീസൽ പാചകവാതകം തുടങ്ങിയയുടെയെല്ലാം വില ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോൾ.ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കാനുള്ള പൊള്ളയായ മുദ്രാവാക്യമായി മോഡിയുടെ അച്ചാദിൻ മാറിക്കഴിഞ്ഞു എന്ന് നെറ്റ ഡിസൂസ…

Read More

രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയത് മോദിയുടെ തെറ്റായ നയങ്ങള്‍: താരിഖ് അന്‍വര്‍

വടുവഞ്ചാല്‍: രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയത് മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ നയിക്കുന്ന കല്‍പ്പറ്റ നിയോജകമണ്ഡലം ജനജാഗ്രതായാത്ര വടുവഞ്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഒരു കാലത്തുമില്ലാത്ത വിധത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്ത് ഇതുപോലെ വിലക്കയറ്റമുണ്ടാകാനുള്ള കാരണം. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നിയന്ത്രണമില്ലാത്ത വിധത്തില്‍ വര്‍ധിക്കുകയാണ്. രാജ്യത്തെ യുവജനങ്ങള്‍ തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടുകയാണ്. കര്‍ഷകര്‍ ഇന്ന് തീരാദുരിതത്തിലാണ്. മോദി സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ല. മോദി…

Read More

അട്ടപ്പാടിയിലെ ശിശുമരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകം: വി ടി ബല്‍റാം

മാനന്തവാടി: അട്ടപ്പാടിയിലെ ശിശുമരണം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനജാഗ്രതാ യാത്ര മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ഭരണകാലത്ത് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ജനനി ജന്മ രക്ഷ പദ്ധതി ഇടതുസര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് ഈ മരണത്തിന്റെ പ്രധാന കാരണം. ആയിരം രൂപ വീതം ആദിവാസി അമ്മമാര്‍ക്ക് കൊടുക്കാന്‍ കഴിയാത്തവരാണ് വരേണ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കെ റെയില്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ഭരണം ഇടതുപക്ഷ സമീപനമല്ലന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്റെ പോലും ആസൂത്രണം മാതൃകയാക്കിയാക്കിയതാണ് ഇന്ത്യ. എന്നാല്‍ ആസൂത്രണത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ സര്‍ക്കാര്‍ ചെയ്യുന്നത് അടിസ്ഥാനപരമായ സങ്കല്‍പ്പത്തെ തന്നെ അട്ടിമറിക്കുകയാണ്.…

Read More

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ തൊഴിലെടുക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്

കാണ്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. മൂന്നില്‍ രണ്ട് വിഭാഗം തൊഴിലാളികളും പീഡിപ്പിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പാര്‍ലമെന്റിലെ ജോലിസാഹചര്യങ്ങളെക്കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുന്നത്.പാര്‍ലമെന്റില്‍ നടന്ന ഒരു പീഡനസംഭവം കൈകാര്യം ചെയ്തതിലെ വീഴ്ച കാരണം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്ട്രേലിയയ്ക്ക് മേല്‍ നേരത്തേ തന്നെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരിയില്‍ കേസ് റിവ്യൂവിന് വിടാന്‍ സ്‌കോട്ട് മോറിസണ്‍ ഉത്തരവിട്ടിരുന്നു.പാര്‍ലമെന്റിലെ മുന്‍ സ്റ്റാഫ് ആയ ബ്രിട്ടനി ഹിഗ്ഗിന്‍സ് ആയിരുന്നു തന്റെ മുന്‍ സഹപ്രവര്‍ത്തകനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. മന്ത്രിയുടെ ഓഫീസില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചു എന്നായിരുന്നു ബ്രിട്ടനി പറഞ്ഞത്. ഇതേത്തുടര്‍ന്നായിരുന്നു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടത്. പാര്‍ലമെന്റില്‍ തൊഴിലെടുത്തവരില്‍ 51 ശതമാനം സ്റ്റാഫുകളും ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനോ ലൈംഗിക പീഡനത്തിനോ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍…

Read More

തൃക്കാക്കര നഗരസഭയിൽ സിപിഎം അക്രമം; യൂത്ത് കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റിക്കും കൗൺസിലിനും ആവശ്യമായ സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പനെയും സഹകൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിൻ എന്നിവരെ പ്രതിപക്ഷ കൗൺസിലർമാർ വളഞ്ഞിട്ടക്രമിച്ചിട്ടും മതിയായ സംരക്ഷണം നൽകുന്നതിനും നടപടിയെടുക്കുന്നതിനും വീഴ്ച്ചവരുത്തിയ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി തൃക്കാക്കര പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സിന്റോ ജെ എഴുമാന്തുരുത്തിലിന്റെ അധ്യക്ഷതയിൽ നടത്തിയ പ്രകടനം തൃക്കാക്കര മുൻ മുനിസിപ്പൽ ചെയർമാൻ ഷാജി വാഴക്കാല ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.സി ആർ മുഹമ്മദ്‌ റസൽ, അൻഷാദ് അലിയാർ, റുബൻ പൈനാക്കി, ജർജസ് ജേക്കബ്, സനൽ തോമസ്, മൻസൂർ, റിസ്വാൻ, സിറാജ് എന്നിവർ സംസാരിച്ചു.

Read More

വിദേശികൾക്ക് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും ജപ്പാനിലും ഒമിക്രോൺ സ്ഥിരീകരിച്ചു

ടോക്കിയോ: വിദേശികൾക്ക് നിയന്ത്രണമേർപ്പെടുത്തി ഒരു ദിവസത്തിനകം ജപ്പാനിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയിൽ നിന്ന് വന്നയാൾ കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തിയത്. 30കാരനായ ഇയാളെ മെഡിക്കൽ സംഘത്തിന് കീഴിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ജപ്പാനിൽ അതിർത്തി കടന്നുള്ള യാത്രകൾക്കും മറ്റും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വിദേശികൾക്കും ജപ്പാനിലേയ്ക്ക് കടക്കുന്നതിൽ പൂർണമായി നിരോധനമുണ്ടായിരുന്നു.ഏതാനും ആഴ്ചകളായി കോവിഡ് സമയത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പഴയ സ്ഥിതിയിലേയ്ക്ക് നീങ്ങുകയായിരുന്നു ജപ്പാൻ. ഇതിനിടെയാണ് വീണ്ടും അടച്ചിടലുകൾ പ്രഖ്യാപിച്ചത്.വാക്സിനേഷൻ നിരക്ക് തുടക്കത്തിൽ കുറവായിരുന്നെങ്കിലും നിലവിൽ ജനസംഖ്യയുടെ 77 ശതമാനവും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളിലേയ്ക്ക് ജപ്പാൻ കടക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ഒമിക്രോൺ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. ബ്രിട്ടൺ, ജർമനി,…

Read More

കേരളത്തിൽ 3000 ലേറെ എഞ്ചിനീയർമാരെ നിയമിക്കുവാൻ പദ്ധതി ആവിഷ്കരിച്ച് ക്വസ്റ്റ് ഗ്ലോബൽ

കൊച്ചി: ആഗോള പ്രൊഡക്‌ട് എഞ്ചിനീയറിംഗ് സർവീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ, കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കാനും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3000-ലധികം എഞ്ചിനീയർമാരെ നിയമിക്കാനും തീരുമാനിച്ചു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്നതാകും  പുതിയ നിയമനങ്ങളെന്നും കമ്പനി അറിയിച്ചു. മെഡിക്കൽ, ഓട്ടോമോട്ടീവ്, ഹൈടെക്, എനർജി എന്നിങ്ങനെ വിവിധ മേഖലകളിൽ ആഗോളതലത്തിൽ ക്ലയന്റുകൾക്കുള്ള സേവന വാഗ്ദാനങ്ങളോടെ ക്വസ്റ്റിന്റെ  തിരുവനന്തപുരം കേന്ദ്രം  ക്വസ്റ്റ്  പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സേവന പോർട്ട്‌ഫോളിയോയുടെ പ്രധാന കേന്ദ്രമായി തുടരുകയാണ്. തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ, ക്ലൗഡ്, ഡാറ്റാ എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ്, ഐ ഒ ടി എന്നിവ ഉൾപ്പെടുന്ന എംബഡഡ് സോഫ്‌റ്റ്‌വെയർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന 2500-ലധികം ജീവനക്കാർ നിലവിലുണ്ട്. മെഡിക്കൽ, ഓട്ടോമോട്ടീവ്, ഹൈടെക്, എനർജി എന്നിവയിലുടനീളം ക്വസ്റ്റ് ടീം ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് പ്രവർത്തനക്ഷമമായ…

Read More