തദ്ദേശ ഉപതിരഞ്ഞെടുപ്പ് ; സ്‌പെഷ്യൽ വോട്ടർമാർക്ക് തപാൽ വോട്ട്

തിരുവനന്തപുരം : ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകളിൽ, കോവിഡ് പോസിറ്റീവാകുന്നവർക്കും  ക്വാറന്റൈനിലുമുള്ള വോട്ടർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമാണ് തപാൽ വോട്ട് അനുവദിക്കുക. പ്രത്യേക പോളിംഗ് ടീമിനെ  നിയമിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ വോട്ടർമാരുടെ താമസസ്ഥലത്ത് എത്തിക്കുന്നത്. സ്ഥാനാർത്ഥിയെയോ ഏജന്റിനെയോ മുൻകൂട്ടി അറിയിച്ചാണ് പ്രത്യേക പോളിംഗ് ടീം ബാലറ്റ് വിതരണം ചെയ്യുന്നത്. വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ കവറിലാക്കി സീൽ ചെയ്ത് പോളിംഗ് ടീമിനെ രേഖാമൂലം തിരികെ ഏൽപ്പിക്കാം. തപാൽ വഴിയോ ആൾ വശമോ വരണാധികാരികൾക്ക് ലഭ്യമാക്കുകയും ചെയ്യാം. വോട്ടെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം മൂന്ന് മണി വരെ ജില്ലാ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന  വോട്ടർമാർക്കാണ് തപാൽ വോട്ട് അനുവദിക്കുക.  മൂന്ന് മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവരും ക്വാറന്റൈനിലുള്ളവരും വോട്ടെടുപ്പിന്റെ അവസാന സമയം പോളിംഗ് സ്റ്റേഷനിൽ നേരിട്ട്…

Read More

‘പോടാ പുല്ലേ ‘ ….സസ്പെൻഷനിലായ എസ്. ഐയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ

തിരുവനന്തപുരം: സസ്പെൻഷനിലായ മം​ഗലപുരം എസ് ഐ വി തുളസീധരൻ നായരുടെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് വിവാദത്തിൽ.പോടാ പുല്ലേ എന്നതാണ് എസ് ഐയുടെ വാട്സ ആപ്പ് സ്റ്റാറ്റസ്. തള്ളവിരലുയ‍ത്തി നിൽക്കുന്ന ചിത്രത്തിന് താഴെയാണ് ക്യാപ്ഷനായി പോടാ പുല്ലേ എന്ന് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസെടുക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതിനെ തുട‍ന്നാണ് തുളസീധരൻ നായരെ സസ്പെന്റ് ചെയ്തത്. സസ്പെന്റ് ചെയ്ത ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇത്തരമൊരു വാട്സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ടത്. 25 കാരനായ എച്ച്‌ അനസിന് മ‍ദ്ദനമേറ്റ സംഭവത്തിലെ പ്രതിയെയാണ് എസ് ഐ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അനസിനെ മ‍ർദ്ദിച്ച സംഭവത്തിൽ പരാതി സ്വീകരിക്കാൻ എസ് ഐ വിസമ്മതിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. അനസിനെ മ‍ർദ്ദിച്ച കേസിലെ പ്രതി ഫൈസലിനെ എസ്‌ഐ വെറുതെ വിടുകയും ചെയ്തു. തിരുവനന്തപുരം മേഖല ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷിച്ചതിന് പിന്നാലെയായിരുന്നു…

Read More

ഐഎസ്എൽ; നോർത്ത്ഈസ്റ്റിനെതിരെ ചെന്നൈയെൻ എഫ്‌സിക്ക് ജയം

ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയെൻ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത്ഈസ്റ്റിനെ പരാജയപ്പെടുത്തി. ചെന്നൈയ്ക്കായി ചാങ്‌തെയും അനിരുഥ് താപയും വലകുലുക്കിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസഗോൾ ചെന്നൈയുടെ ഗോൾകീപ്പർ വിശാൽ കെയ്ത്തിന്റെ സെൽഫ്‌ഗോളായിരുന്നു. ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്താണ്. അതേസമയം, തോൽവിയോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

Read More

നടുറോഡിൽ തമ്മിലടിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ; സസ്പെൻഷൻ

തിരുവനന്തപുരം: വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി. സിപിഎം പെരുകാവ് ലോക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷും ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി കുമാറും തമ്മിലാണ് അടിപിടിയുണ്ടായത്. പരുക്കേറ്റ ഇരുവരും ചികിത്സ തേടി. ഡിവൈഎഫ്ഐ ‘സെക്യുലർ സദസ്’ എന്ന പരിപാടി സംഘടിപ്പിക്കുന്ന വേദിക്കു സമീപം ആണ് സംഭവം ഉണ്ടായത്. ഇരുവരെയും സിപിഎം സസ്പെൻഡ് ചെയ്തു. ദിവസങ്ങളായി തുടരുന്ന ഏരിയാ സമ്മേളനത്തിനിടയിലും നേതാക്കൻമാർ തമ്മിൽ ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു.വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് നിരവധി സ്ഥലങ്ങളിലെ ഏരിയാ സമ്മേളനങ്ങൾ മാറ്റി വെച്ചിരുന്നു. ബ്രാഞ്ച്,ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടർന്നാണ് പലയിടങ്ങളിലും സമ്മേളനങ്ങൾ മാറ്റിവെച്ചത്.

Read More

കനത്തമഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കന്യാകുമാരി തീരത്തും ശ്രീലങ്കൻ തീരത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി.ബംഗാൾ ഉൾക്കടലിൽ നാളെയും അറബിക്കടലിൽ മറ്റന്നാളും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ മദ്ധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്‌ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നതായി ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആന്റമാനിനടുത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെ ശക്തി പ്രാപിച്ച്‌ വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും.

Read More

പിണറായി തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാമോ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

കോഴിക്കോട്: പിണറായി വിജയന്‍ തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധിയാണെന്ന് എതെങ്കിലും കമ്മ്യൂണിസ്റ്റുകാരന് നെഞ്ചിൽ കൈവച്ച് പറയാന്‍ കഴിയുമോ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തൊഴിലാളി വിരുദ്ധ താല്‍പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പിണറായി വിജയന്‍ എവിടെ നിന്ന് വന്നു, എവിടെ നില്‍ക്കുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പ്രവർത്തകർ തിരിച്ചറിയണം. ഒരോ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും കുടുംബം എവിടെ നില്‍ക്കുന്നുവെന്ന് നോക്കണം. ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വാര്‍ത്ഥതയുടെ വക്താക്കളായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിവിധ പാര്‍ട്ടികളില്‍ നിന്നായി 312 പ്രവര്‍ത്തകരെ സ്വീകരിക്കുന്ന വരവേൽപ്പ് പരിപാടിയായ “ഞങ്ങള്‍ കോണ്‍ഗ്രസിലേക്ക് ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതത്തിന് അസ്ഥിത്വമില്ല. ഭരണമുണ്ടായാലും ഇല്ലെങ്കിലും രാജ്യത്ത് ജനകോടിയുടെ മനസ്സില്‍ വേരോട്ടം നേടിയ ഒരേ ഒരു പ്രസ്ഥാനം കോണ്‍ഗ്രസാണ്. പാവപ്പെട്ടരുടെയും അധ്യാനിക്കുന്നവരുടെയും കണ്ണീരൊപ്പാന്‍ കോണ്‍ഗ്രസ് എന്നും ജനങ്ങളോടൊപ്പം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണ്…

Read More

വാക്സിനെടുക്കാത്ത അധ്യാപകരെ വേണ്ട; കുടുംബത്തോടെ സിനിമ കാണാൻ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വൈകുന്നേരം വരെ ക്ലാസുകൾ ആരംഭിക്കുന്നത് പരിഗണനയിലിരിക്കെ വാക്സിനെടുക്കാത്ത അധ്യാപകരെ വീട്ടിലിരുത്താനൊരുങ്ങി സർക്കാർ. വിദ്യാഭ്യാസ വകുപ്പ് പലതവണ നിർദ്ദേശം നൽകിയിട്ടും വാക്സിനെടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി നൽകാനാണ് ആലോചന. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സിൻ എടുക്കാനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാൻ കഴിയാത്തവർ അതു രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കണം. അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പെടെ 5000 പേർ വാക്സീൻ എടുത്തില്ലെന്നത് ഗൗരവമുള്ള വിഷയമായാണ് രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള വീടുകളിൽ മുതിർന്നവരെല്ലാം വാക്സിൻ നിർബന്ധമായി എടുക്കണമെന്ന് നിർദ്ദേശിച്ച സർക്കാർ, അധ്യാപകർ വാക്സിനെടുക്കുന്ന കാര്യത്തിൽ അലംഭാവ നിലപാട് തുടർന്നാൽ കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്നും രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ…

Read More

രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ എത്തി; ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും

പൊങ്കല്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി.  മലരോട് സായമേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയത്. മനോഹര ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.  ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രഭാസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍.  ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ…

Read More

സാമ്പിൾ സർവ്വേയ്ക്കെതിരെ വീണ്ടും എൻഎസ്എസ്

സാമ്പിൾ സർവ്വേ അശാസ്ത്രീയമെന്നവാദം ശരിയെന്ന് മുന്നാക്കവിഭാഗ കമ്മിഷൻ അറിയിച്ചതായി എൻഎസ്എസ് .നായർ സർവീസ് സൊസൈറ്റി നൽകിയ കത്തിനുള്ള മറുപടിയിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കുന്നത് .മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണത്തിലേ സാമ്പിൾ സർവ്വേക്ക് എതിരെയാണ്  എൻ എസ് എസ് ആരോപണം .വിശദമായ സർവ്വേ നടത്തണം എന്ന് തന്നെയാണ് മുന്നാക്കവിഭാഗ കമ്മീഷൻ്റെയും ആവശ്യം .എന്നാൽ ആനുകൂല്യങ്ങൾ വേഗത്തിൽ നൽകാനാണ് സാമ്പിൾ സർവ്വേ എന്നാണ് വിശദീകരണം .വിശദവും ശാസ്ത്രീയവുമായ സർവ്വേ നടത്തണമെന്ന റിപ്പോർട്ട്‌ സർക്കാരിന്റെ പരിഗണനയിൽ ആണെന്നുമാണ് മറുപടി.മുന്നാക്കവിഭാഗങ്ങൾക്ക്  സഹായകരമല്ലാത്ത സാമ്പിൾ സർവ്വേയിൽ നിന്നും കമ്മീഷൻ പിന്മാറണമെന്ന് എൻഎസ്എസ് വീണ്ടും ആവശ്യപ്പെട്ടു.

Read More

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്കാരം ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം അന്ന ബെന്നും ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനു വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി. ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലായി 48 അവാർഡുകളാണ് വിതരണം ചെയ്തത്.

Read More