താത്കാലിക ജീവനക്കാരെ ബലിയാടാക്കി മന്ത്രി റിയാസിന്റെ പ്രതിച്ഛായാ നിര്‍മ്മിതി ; ഭരണാനുകൂല സംഘടനയിലും അമര്‍ഷം

 സ്വന്തം ലേഖകന്‍കോഴിക്കോട്: പ്രതിച്ഛായ നിര്‍മ്മാണത്തിനുവേണ്ടിയുള്ള പിആര്‍ വര്‍ക്കിന്റെ പേരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് താത്കാലിക ജീവനക്കാരെ ഉള്‍പ്പെടെ ബലിയാടാക്കുന്നതില്‍ ഭരണാനുകൂല സര്‍വീസ് സംഘടനയിലും കടുത്ത അമര്‍ഷം. വടകര പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ക്യാമറകളുമായ് മന്ത്രി നടത്തിയ ‘മിന്നല്‍ സന്ദര്‍ശന ‘ത്തെ തുടര്‍ന്ന് രണ്ട് താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ മുന്നോടിയായി ഇവരെ രണ്ടു ദിവസമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കയാണ്. റെസ്റ്റ് ഹൗസില്‍ 21 വര്‍ഷമായി ജോലി ചെയ്യുന്ന പി കെ പ്രകാശന്‍, 18 വര്‍ഷമായി ജോലി ചെയ്യുന്ന സി എം ബാബു എന്നിവരെയാണ് പിരിച്ചുവിടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ഇതില്‍ ഒരാള്‍ സിപിഎം അനുഭാവിയാണ്. എന്നാല്‍ ഇതിനെതിരെ വിവിധ സര്‍വീസ് സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്.ഇവരെ പിരിച്ചുവിടരുതെന്ന് സിപിഎം അനുകൂല എന്‍ജിഒ യൂണിയന്‍ മന്ത്രിയോട് നേരിട്ട്…

Read More

ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 കോവിഡ് രോഗികളിൽ 13 പേർക്ക് ഒമിക്രോൺ

ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. എന്നാൽ ഇതിൽ 13 പേർക്ക് പുതിയ വകഭേദമായ ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച പുറത്തുവന്ന പുതിയ ടെസ്റ്റ് റിപ്പോർട്ടിലാണ് സ്ഥിരീകരണം. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്ബെത്തിയ വിമാനത്തിലെ യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി ആംസ്റ്റർഡാമിലെത്തിയ യാത്രക്കാരിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡച്ച്‌ ഹെൽത്ത് അതോറിറ്റി അറിയിച്ചു. പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, കൊവിഡ് നെഗറ്റീവായവരോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചവരോ മാത്രമാണ് വിമാനത്തിൽ കയറിയതെന്ന് എയർ ഫ്രാൻസിന്റെ ഡച്ച്‌ വക്താവ് പറഞ്ഞു. ‘ഇത്രയും പേർക്ക് കൊവിഡ് പോസ്റ്റീവായത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. പക്ഷെ ഞങ്ങൾക്ക് കൂടുതലായൊന്നും വിശദീകരിക്കാനില്ല’-എയർ ഫ്രാൻസ് വക്താവ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന്…

Read More

കനത്ത മഴ ; തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അവധി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ ശക്തമായി പെയ്യുകയാണ്. വെള്ളറടയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപാച്ചിലുണ്ടായി. ചുണ്ടിക്കൻ നെല്ലിശേരി കുരിശുമലയുടെ അടിഭാഗം എന്നിവിടങ്ങളിലാണ് മലവെള്ളം ഒലിച്ചിറങ്ങുന്നത്. അപകട സാധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. നഗര പ്രദേശങ്ങളിൽ വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

Read More

വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം :കൊറോണ വൈറസിന്റെ മാരകമായ പുതിയ വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബോട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്ങ്കോംഗ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാംബ് വെ , സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാ ചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്. ഇവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും. ആദ്യഘട്ടം ഇവരിൽ ആർടി പി സി ആർ ടെസ്റ്റ് നടത്തും. തുടർന്ന് ഇവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ നിർദ്ദേശിക്കും. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി. ആർ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവ് ആയാൽ ഏഴു ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടി വരും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധനകൾക്കുള്ള സൗകര്യം ഏർപ്പെടുത്തി. ഡോ. ഹനീഷ് മീരാസയാണ് നോഡൽ ഓഫീസർ. എട്ടംഗ ആരോഗ്യ…

Read More

കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ; കാർഷിക നിയമത്തെ എതിർത്തത് ചെറുഗ്രൂപ്പെന്ന് സർക്കാർ

ന്യൂഡൽഹി: വിവാദ കാർഷിക നിയമം പാസാക്കിയതിന് പ്രധാനമന്ത്രി പാർലമെൻറിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. നിയമം പിൻവലിക്കേണ്ടി വന്നത് കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇരുസഭകളിലും ക്ഷമ ചോദിക്കാൻ പ്രധാന മന്ത്രി തയ്യാറാവണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും മരിച്ച കർഷകർക്ക് ഇരുസഭകളും ആദരാഞ്ജലി അർപ്പിക്കണമെന്നും പ്രതിപക്ഷം നിർദേശിച്ചു. താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിൻവലിക്കൽ എന്നീ കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ ആവശ്യപ്പെട്ടു.അതേസമയം, ചെറിയൊരു ശതമാനമാണ് കാർഷിക നിയമത്തെ എതിർത്തതെന്ന് സർക്കാർ യോഗത്തിൽ പറഞ്ഞു. ബില്ലിന്റെ ലക്ഷ്യങ്ങളിൽ മൂന്നു നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടു വന്നതാണെന്ന ന്യായീകരണവും സർക്കാർ യോഗത്തിൽ ഉന്നയിച്ചു.

Read More

ശക്തമായ മഴ തുടരും ; പത്ത് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിനു സമീപത്തെ ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിനു പുറമേ ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിലായി രൂപപ്പെടുന്ന ന്യൂനമർദം 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ശക്തമായ മഴ തുടരും. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെയുള്ള സമയത്ത് തൊടുപുഴ ആറ് സെ.മീ, കായംകുളം,ചേർത്തല, പിറവം എന്നിവിടങ്ങളിൽ അഞ്ചു സെ.മീ വീതം, നെയ്യാറ്റിൻകര നാല് സെ.മീ, പുനലൂർ, ഹരിപ്പാട്,കുമരകം, വൈക്കം, കൊട്ടാരക്കര മൂന്ന് സെ.മീ വീതം എന്നിങ്ങനെ മഴ ലഭിച്ചു. കേരള തീരത്ത് മണിക്കൂറിൽ 50 കി.മീ വരെ…

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ ; വൈകുന്നേരം വോട്ടെണ്ണും

തിരുവനന്തപുരം : മുന്നണി മാറ്റത്തിന് പിന്നാലെ കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. എൽ ഡി എഫ് സ്ഥാനാർഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്.ഡോ. ശൂരനാട് രാജശേഖരനാണ് യു ഡി എഫ് സ്ഥാനാർഥി. നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് എൽ ഡി എഫ് സ്ഥാനാർഥിക്ക് വിജയിക്കാനാകും. ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുമണിവരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം എൽ എമാർ വോട്ടു രേഖപ്പെടുത്തുക. വോട്ടെടുപ്പ് പൂർത്തിയായ ശേഷം വൈകുന്നേരം അഞ്ചുമണിക്ക് വോട്ടെണ്ണൽ നടക്കും.കോവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരുമായ എം എൽ എമാർക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കിയട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് വരാണാധികാരി. 140 എം എൽ എമാരിൽ 71 പേരുടെ പിന്തുണ ലഭിക്കുന്നയാൾ വിജയിക്കും.

Read More

ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക ; നാളെ യൂത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം : അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഭീഷണിയായി മാറിയ ശിശുക്ഷേമ സമിതി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ്‌ നാളെ മാർച്ച് സംഘടിപ്പിക്കും.ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കുക.ഭരണ സമിതി പിരിച്ച് വിടുക,ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 10 മണിക്കാണ് മാർച്ച്‌.

Read More

അതിർത്തിയിൽ മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിച്ച് ചൈന

ശ്രീനഗർ: കിഴക്കൻ ലഡാക്കിന് സമീപം ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപത്തായി പുതിയ ഹൈവേകളും റോഡുകളും ചൈന നിർമ്മിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പ്രകോപനം. പ്രദേശത്ത് നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും ചൈന വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളായ ടിബറ്റുകാരെ റിക്രൂട്ട് ചെയ്യാനും ചൈനീസ് സൈനികർക്കൊപ്പം അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ അവരെക്കൂടി വിന്യസിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

Read More

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ; സർക്കാരിന്റെ പിടിപ്പുകേട് : യൂത്ത് കോൺഗ്രസ്

പാലക്കാട്‌ : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന ശിശുമരണങ്ങൾക്ക് വഴിവെച്ചത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് ആണെന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു.ഉദ്യോഗസ്ഥ തലത്തിലും കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭ്യമാക്കുന്നതിലും ഉണ്ടായ ഏകോപനക്കുറവും ശിശുമരണങ്ങളുടെ ആക്കംകൂട്ടിയെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More