ഗുജറാത്ത് തീരത്ത് ഭീമൻ ചരക്കുക്കപ്പലുകൾ കൂട്ടിയിടിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുക്കപ്പലുകൾ കൂട്ടിയിടിച്ച് നേരിയ എണ്ണ ചോർച്ചയുണ്ടായി. വെള്ളിയാഴ്ച രാത്രിയാണ് ഭീമൻ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്റർ അറ്റ്‌ലാന്റിക് ഗ്രേസ് എന്നിവ കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആർഒ അറിയിച്ചു. കപ്പൽ ജീവനക്കാർക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് അടിയന്തര ആവശ്യങ്ങൾക്കായി കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്.

Read More

ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം

കോയമ്പത്തൂർ: വാളയാറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. സംഭവവുമായി ബന്ധപ്പെട്ട് 2 ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും തടഞ്ഞു വച്ചു. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചത്. കോയമ്പത്തൂരിനടുത്തുള്ള നവക്കരയിൽ വച്ചാണ് മൂന്ന് കാട്ടാനകൾ ട്രെയിൻ ഇടിച്ചു ചരിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. കാട്ടാനകൾ പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. അപകടത്തെത്തുടർന്ന് പാലക്കാട്-കോയമ്പത്തൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ വാളയാറിനും തമിഴ്‌നാടിനും സമീപം മുമ്പും നിരവധി തവണ…

Read More

സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മറ്റുളളവരുമായി സംഘം ചേർന്ന് കള്ളക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ സാധ്യതയുള്ളതിനാലാണ് സ്വപ്നയെ കരുതൽ തടങ്കലിലാക്കിയതെന്ന് ഹർജിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്പെഷ്യൽ സെക്രട്ടറി, കോഫെപോസ ജോയിന്റ് സെക്രട്ടറി, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യുറോ ഡയറക്ടർ ജനറൽ, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതൽ തടങ്കലിലും ഇടപെടാൻ കോടതികൾ വിസമ്മതിച്ച കാര്യം ഹർജിയിൽ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.ടി. റമീസിന്റെ കരുതൽ തടങ്കലിന് എതിരെ സഹോദരൻ കെ.ടി. റൈഷാദ് നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. മറ്റ്…

Read More

അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കും : പ്രധാനമന്ത്രി

ഡൽഹി: പുതിയ കൊറോണ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഒമിക്രോണിനെതിരെ ജാഗ്രതയോടെ നീങ്ങണമെന്നും മോദി നിർദേശിച്ചു. ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യങ്ങളും പുതിയ വകഭേദം ഉയർത്തുന്ന ഭീഷണികളും ചർച്ച ചെയ്തു.അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്നായിരുന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് നിലവിൽ നവംബർ 30വരെയാണ് വിലക്കുള്ളത്.

Read More

സുരേന്ദ്രൻ പക്ഷക്കാരെ തിരുകി കയറ്റാൻ ബിജെപി ; നിയോജക മണ്ഡലം കമ്മിറ്റികൾ വിഭജിക്കുന്നു

ഹരികുമാർ കുന്നത്തൂർ ശാസ്താംകോട്ട (കൊല്ലം) :ബിജെപി സംസ്ഥാന കമ്മിറ്റിയിൽ സർവ്വാധിപത്യം സ്ഥാപിക്കുവാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കരുക്കൾ നീക്കുന്നു.മിക്ക ജില്ലാ കമ്മിറ്റികളിൽ നിന്നും കൃഷ്ണദാസ് പക്ഷം അടക്കമുള്ളവരെ പൂർണമായും വെട്ടിനിരത്തിയ ശേഷം താഴെതട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടന്നു വരുന്നത്.ഇതിന്റെ ആദ്യപടിയായി നിയോജക മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് മണ്ഡലം കമ്മിറ്റികളാക്കാനാണ് ശ്രമം.കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മാതൃകയിൽ താഴെതട്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുക എന്നതാണ് വിഭജനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വീശദീകരണം. ഇത്തരത്തിൽ ഒരു നിയോജക മണ്ഡലം കമ്മിറ്റിയിൽ രണ്ട് മണ്ഡലം കമ്മിറ്റികളാകും രൂപീകരിക്കുക.45 വയസ്സ് വരെ പ്രായമുള്ള യുവാക്കളാകും പ്രസിഡന്റ് പദവിയിലേക്കെത്തുക.ഓരോ മണ്ഡലം കമ്മിറ്റിയിലും രണ്ട് ജനറൽ സെക്രട്ടറിമാരും ഉണ്ടാകും.ഇവർക്ക് പ്രായപരിധിയില്ല.5 പഞ്ചായത്തുകളെങ്കിലും ചേർന്നതാകും ഓരോ മണ്ഡലം കമ്മിറ്റികളും.ഇത്തരത്തിൽ സംസ്ഥാനത്താകമാനം 280 മണ്ഡലം കമ്മിറ്റികളാകും നിലവിൽ വരിക.280 മണ്ഡലം പ്രസിഡന്റുമാരും 560 ജനറൽ സെക്രട്ടറിമാരും താഴെ തട്ടിൽ ഭാരവാഹികളാകും.മുതിർന്ന…

Read More

വില വർദ്ധനവിൽ നരേന്ദ്ര മോദി കായംകുളം കൊച്ചുണ്ണി ആണെങ്കിൽ പിണറായി വിജയൻ ഇത്തിക്കര പക്കിയാണ് : എം എം ഹസ്സൻ

മുടപ്പല്ലൂർ : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നികുതി ഭീകരതക്കെതിരെ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻ ജാഗരൻ അഭിയാൻ പദയാത്ര യുഡിഫ് കൺവീനർ എം എം ഹസ്സൻ വണ്ടാഴി പഞ്ചായത്തതിൽ നയിച്ചു.നികുതി ഭീകരതക്കെതിരെ പെതുജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് എം എം ഹസ്സൻ അഭിപ്രായപ്പെട്ടു.ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ,കെ എ തുളസി, കെപിസിസി നിർവഹക സമതി അംഗം സിവി ബാലചന്ദ്രൻ, രമ്യാ ഹരിദാസ് എംപി , ഡിസിസി ജനറൽ സെക്രട്ടറി കെ ജെ എൽദോ, ഡിസിസി സെക്രട്ടറി മാരായ ശാന്ത ജയറാം,എസ് കൃഷ്ണദാസ് , ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മാരായ കെ വി ഗോപാലകൃഷ്ണൻ, മുരളി, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.വണ്ടാഴി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സി…

Read More

അഥിതികൾക്ക് ‘ഇതിഹാസം’ നൽകി കട്ടപ്പന സർവീസ് സഹകരണ ബാങ്ക്

കട്ടപ്പന:ഇന്ന് പ്രവർത്തനം ആരംഭിച്ച ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം പി ഉൾപ്പെടെ മുഴുവൻ വിശിഷ്ട വ്യക്തികൾക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ച് സോണിയ ഗാന്ധി, പിണറായി വിജയൻ, ഒ രാജഗോപാൽ, എ കെ ആന്റണി,മമ്മൂട്ടി, മോഹൻ ലാൽ,സുഗത കുമാരി, പെരുമ്പടവം ശ്രീധരൻ,പി ടി ഉഷ തുടങ്ങി വ്യത്യസ്ത മേഖലയിലെ പ്രമുഖർ എഴുതിയ ലേഖനങ്ങളും അനുഭവകുറിപ്പുകളും ഉൾപ്പെടുത്തി വീക്ഷണം പുറത്തിറക്കിയ ‘ഇതിഹാസം’ ഉമ്മൻചാണ്ടി- നിയമസഭയിലെ അമ്പതാണ്ടുകൾ എന്ന കോഫീ ടേബിൾ ബുക്ക്‌ ഉപഹാരമായി നൽകി കട്ടപ്പന സർവീസ് സഹകരണ ബാങ്ക്.നീതി അയോഗിന്റെ ദാരിദ്ര്യ സൂചികയിൽ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിൽ ആണെന്ന റിപ്പോർട്ട് പുറത്തുവരുമ്പോൾ അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കണക്കുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട് ആണെന്നതാണ് വസ്തുത എന്നും, ജനങ്ങൾക്ക് ഇത്രയധികം കരുതൽ നൽകി…

Read More

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റെയ്‌നും ജീനോം സ്വീകന്‍സിങ്ങും

മുംബൈ: ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷണാഫ്രിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമാക്കി. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ജീനോം സീക്വന്‍സിങ് നടത്തുമെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ അറിയിച്ചു.

Read More

ഒമിക്രോണ്‍ ; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് .  കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി.കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും…

Read More

ഏഴിമല നാവിക അക്കാദമിയിൽ 231 ട്രെയിനികൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ; ഇന്ത്യ തന്റെ രണ്ടാമത്തെ വീടെന്ന് മാലദ്വീപ് പ്രതിരോധമന്ത്രി

കണ്ണൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടന്ന പ്രൗഡഗംഭീരമായ പാസിങ് ഔട്ട് പരേഡിലൂടെ 231 ട്രെയിനികൾ വിജയകരമായി പരിശീലനം പൂർത്തീകരിച്ച് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. മുഖ്യാതിഥിയായി പങ്കെടുത്ത മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി അഭിവാദ്യം സ്വീകരിച്ച് പരേഡ് പരിശോധിച്ചു. ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി മരിയ അഹമ്മദ് ദീദി പറഞ്ഞു. മികച്ച വിജയം നേടിയ കാഡറ്റുകൾക്കുള്ള മെഡലുകളും അവർ സമ്മാനിച്ചു.ബി.ടെക് ബിരുദം പൂർത്തിയാക്കിയ 123 മിഡ്ഷിപ്പ്‌മെൻ, നേവൽ ഓറിയന്റേഷൻ കോഴ്‌സ് എക്‌സ്റ്റെൻഡഡ്, നേവൽ ഓറിയന്റേഷൻ കോഴ്‌സ് റെഗുലർ, നേവൽ ഓറിയന്റേഷൻ കോഴ്‌സ് കോസ്റ്റ് ഗാർഡ് എന്നിവ പൂർത്തിയാക്കിയ കേഡറ്റുകൾ എന്നിവരാണ് പാസിംഗ് ഔട്ട് പരേഡിൽ വാളും തോക്കുമേന്തി അഭിമാനപൂർവ്വം ചുവടുവെച്ചത്. സതേൺ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് ഫ്‌ളാഗ് ഓഫീസർ വൈസ് അഡ്മിറൽ…

Read More