ചെണ്ടയിൽ കൊട്ടിക്കയറി സി ആർ മഹേഷ്‌ ; ഓച്ചിറയിൽ അരങ്ങേറ്റം നടന്നു

കൊല്ലം : കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന്റെ ചെണ്ടയിൽ അരങ്ങേറ്റം ഇന്ന് നടന്നു.കൊല്ലം ഓച്ചിറ പരബ്രഹ്‌മസന്നിധിയിലാണ് മേള അരങ്ങേറ്റം കുറിച്ചത്.കുട്ടിക്കാലത്തു തന്നെ ചെണ്ട മേളം സി ആറിന്റെ ഇഷ്ട കലാരൂപമായിരുന്നു. പുതുപ്പള്ളി കളരിയിൽ കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിലായിരുന്നു ചെണ്ട അഭ്യസിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ അരങ്ങേറ്റം നടത്താൻ കഴിയാതെ വന്നു. ഇന്ന് ചെണ്ട കൊട്ടാൻ അദ്ദേഹത്തോടൊപ്പം നാടക ലോകത്തെ പ്രശസ്ത കലാകാരൻ ആദിനാട് ശശിയും ഉണ്ട്. ഏറെ ആകാംക്ഷയോടെ കരുനാഗള്ളിയിലെ ജനം കാത്തിരുന്ന ചെണ്ട അരങ്ങേറ്റം കാണുവാൻ ഒട്ടേറെപേരാണ് വന്നത്.

Read More

ബെംഗളൂരുവിൽ വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം; ജനം ആശങ്കയിൽ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിന് സമീപം വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ. ബെംഗളൂരുവിലെയും ബിഡദിയിലെയും സമീപ പ്രദേശങ്ങളായ ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിലെയും നിവാസികളാണ് ദുരൂഹമായ ശബ്ദം കേട്ടത്. ശബ്ദത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാൻ ഇതുവരെ അധികാരികൾക്ക് സാധിച്ചിട്ടില്ല. രാവിലെ വലിയ ശബ്ദം കേട്ടതായാണ് ആളുകൾ പറയുന്നത്. നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി. കഴിഞ്ഞ വർഷം മേയിലും ഈ വർഷം ജൂലായിലും സമാനമായ ശബ്ദങ്ങൾ ബെംഗളൂരുവിൽ കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.പ്രദേശത്ത് സ്‌ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്. അതേസമയം, സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങളുടെ നിരീക്ഷണ ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഭൂകമ്പ നിരീക്ഷണശാലകളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്‌തെന്നും പ്രാദേശിക ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ യാതൊരു സൂചനയും…

Read More

എസ്എഫ്ഐ ക്യാമ്പസുകളെ കലാപശാലകളാക്കുന്നു ; കെ എസ് യു : നാളെ പ്രതിഷേധ ദിനം

കൊല്ലം : എസ്എഫ്ഐ ക്യാമ്പസുകളെ കലാപശാലകൾ ആക്കുന്നുവെന്ന് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ.അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ കെഎസ്‌യു പ്രവർത്തകർക്കുനേരെ എസ്എഫ്ഐ അക്രമം നടത്തിയിരുന്നു. സംഘർഷത്തിനിടയിൽ കെ എസ് യു പ്രവർത്തകർക്ക് പരിക്ക്.നവാഗതർ വന്നതിനുശേഷം ജില്ലയിലെ പല ക്യാമ്പസുകളിലും എസ്എഫ്ഐ സമാനമായ രീതിയിൽ അക്രമത്തിന് നേതൃത്വം നൽകുകയാണെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് പറഞ്ഞു. നാളെ ജില്ലയിലെ കലാലയങ്ങളിൽ പ്രതിഷേധം ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

വീര്യം കൂടിയ പുതിയ കോവിഡ് വൈറസിനെ കണ്ടെത്തി ;ഇന്ത്യയിൽ മൂന്നാം തരംഗത്തിന് ആശങ്ക

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയിൽ വീര്യം കൂടിയ പുതിയ കോവിഡ് വൈറസിൻറെ പുതിയ വകഭേദത്തെ കണ്ടെത്തിയതോടെ ആശങ്ക.ഇന്ത്യയിൽ ഈ വൈറസ് കോവിഡിൻറെ മൂന്നാം തരംഗം കൊണ്ടുവരുമോ എന്ന ആശങ്ക ഇതോടെ ഉയർന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക, ബോട്‌സ് വാന, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വൈറസിൻറെ ഈ പുതിയ വകഭേദത്തെ കണ്ടെത്തിയത്. ബി1.1. 529 എന്നാണ് ഈ വൈറസ് വകഭേദത്തിൻറെ പേര്. ബോട്‌സ് വാനയിൽ മൂന്നും ദക്ഷിണാഫ്രിക്കയിൽ ആറും ഹോങ്കോങിൽ ഒന്നും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉയർത്ത അളവിൽ മ്യൂട്ടേഷൻ സംഭവിച്ചിട്ടുള്ള വകഭേദമായതിനാൽ പൊതുജനാരോഗ്യത്തിന് വൻ ഭീഷണിയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഇക്കാര്യം നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും അന്താരാഷ്ട്ര യാത്ര തുറന്നതും പ്രശ്‌നമാണെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു. ഈ മൂന്ന് രാജ്യങ്ങളിലൂടെ കടന്നുപോകുന്നവരും ഈ രാജ്യങ്ങളിൽ…

Read More

ഫസൽക്കേസിൽ നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥനെ വേട്ടയാടി സിപിഎം ; നിലവിൽ കുടുംബം പോറ്റാൻ സെക്യൂരിറ്റി ജോലി ചെയ്യുന്നു

കണ്ണൂർ: സിപിഎം വേട്ടയാടിയ സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്നുവെന്ന് റിപ്പോർട്ട്. അയൽ സംസ്ഥാനത്തെ ഒരു സ്വകാര്യ കമ്പനിയിൽ ആണ് സെക്യൂരിറ്റി ഓഫീസറായി അദ്ദേഹം ജോലി നോക്കുന്നത് . ഗവേഷക വിദ്യാർത്ഥിയായ എന്റെ മകൾ അവളുടെ ഹോസ്റ്റൽ ചെലവുകൾക്കും പഠന ആവശ്യത്തിനും വേണ്ടി പാർട്ട് ടൈം ജോലി ചെയ്യുകയാണ്. ബിരുദാനന്തര ബിരുദധാരിയായ എന്റെ മകന് സിവിൽ സർവീസ് കോച്ചിംഗ് കോഴ്‌സ് ഉപേക്ഷിക്കേണ്ടി വന്നു. കേസ് നേരിടാൻ എനിക്ക് എന്റെ കുടുംബ സ്വത്ത് വിൽക്കേണ്ടി വന്നു, വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ എന്റെ വീട് ബാങ്ക് ലേലം ചെയ്തു,’നാലര വർഷത്തോളം സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് മാനസികമായും ശാരീരികമായും തന്നെ സംസ്ഥാന സർക്കാർ ഏറെ പീഡിപ്പിച്ചിരുന്നു. ഇതിനെ നിയമപരമായി നേരിട്ടതിന് റിട്ടയർമെന്റും പെൻഷൻ ആനുകൂല്യങ്ങളും നിഷേധിച്ചതിനെതുടർന്ന് കുടുംബംപോറ്റാൻ താൻ പ്രയാസമനുഭവിക്കുകയായിരുന്നു…

Read More

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത് ; പോലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ രംഗത്ത്. പോലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നാണ് കർഷകസമരത്തിന്റെ ഒന്നാം വാർഷിത്തോടനുബന്ധിച്ച് ഇടതുമുന്നണി തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചത്. ആലുവ സംഭവത്തിൽ നടപടി വൈകി എന്ന അഭിപ്രായമില്ലെന്ന് പറയുമ്പോഴും പോലീസ് മാറണമെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. സർക്കാരിന് നടപടി എടുക്കേണ്ടതായ രീതിയുണ്ട്. ആ രീതിക്കനുസരിച്ച് മാത്രമേ സർക്കാർ നടപടി എടുക്കാൻ സാധിക്കൂ. അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട കാലതാമസമുണ്ടായെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പോലീസിനെക്കാളും വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് മുൻ മന്ത്രി സി ദിവാകരനും വിമർശിച്ചു. പണ്ട് ഇടതുമുന്നണി സർക്കാരാണ് ജനമൈത്രിപൊലീസ് ഉണ്ടാക്കി ജനകീയമാക്കിയത്. ഇന്ന് കാണിക്കുന്ന ആക്രമങ്ങൾ പാടില്ലെന്ന് അന്നേ പഠിപ്പിച്ചതാണ്. പക്ഷെ പഠിക്കുന്നില്ലെന്നും ദിവാകരൻ വിമർശിച്ചു. കോടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു കാനത്തിന്റേയും…

Read More

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും ; അഫ്ഗാൻ വിഷയം ചർച്ചചെയ്യും

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും അദേഹം പങ്കെടുക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ ആറിന് ഇന്ത്യയിൽ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. അഫ്ഗാൻ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനാണ് പുടിൻ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയും-റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം.

Read More

യുപിയില്‍ ദളിത് കുടുംബത്തെ വെട്ടിക്കൊന്നു; പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രിയങ്ക ഗാന്ധി ഇന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണും

ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. ഭാര്യയും ഭർത്താവും 16 വയസ്സുള്ള മകളും 10 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി കൊല്ലപ്പെടുന്നതിന് മുൻപ് ലൈംഗിക പീഡനത്തിനിരയായതായി ബന്ധുക്കൾ ആരോപിച്ചു.ദളിത് വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നിൽ അയൽവാസികളായ ഉന്നത ജാതിക്കാരാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. പ്രദേശവാസികളായ 11 പേർക്കെതിരെ പോലീസ് കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് മുറ്റത്തുമായാണ് കണ്ടെത്തിയത്.മൃതദേഹങ്ങളിൽമഴുപോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉള്ളതായി പോലീസ് വെളിപ്പെടുത്തി.കൊല്ലപ്പെട്ട കുടുംബവും അയൽവാസികളും തമ്മിൽ ഭൂമി തർക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബർ മാസം അയൽവാസികൾ ഇവരെ മർദിച്ചിരുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് പ്രവർത്തിച്ചത് ഉന്നതജാതിക്കാർക്ക് അനുകൂലമായാണെന്നും ഇവർ ആരോപിച്ചു.പ്രിയങ്ക ഗാന്ധി…

Read More

റോഡിലെ കുഴി; മന്ത്രിമാർ നേർക്കുനേർ; എല്ലാം സമ്മതിച്ച് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: റോഡിലെ തകരാറിന് ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്കുവേണ്ടി പൊളിക്കുന്ന റോഡുകൾ നന്നാക്കുന്നില്ലെന്നും ഇതിൽ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു. നിർത്താതെ പെയ്യുന്ന മഴയും റോഡു നന്നാക്കുന്നതിൽ തടസമാണ്. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും കോടതിയുടെ വിമർശനത്തിലുണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ജലസേചന വകുപ്പ് കുഴിക്കുന്ന റോഡുകൾ സമയത്ത് അടക്കുന്നില്ലെന്ന പൊതുമരാമത്ത് മന്ത്രിയുടെ വിമർശനത്തെ എതിർക്കുന്നില്ലെന്നാണ് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്. റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തുമെന്നും സാങ്കേതികമായ ചില പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് ജലസേനച വകുപ്പ് റോഡു നിർമ്മാണ പണികൾ വൈകുന്നിനുള്ള കാരണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് വകുപ്പിനെതിരായി ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.…

Read More

പ്ലസ് വൺ പരീക്ഷാഫലം നാളെ

ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ (SATURDAY) പ്രഖ്യാപിക്കും. രാവിലെ 11നു ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക.

Read More