മോഫിയയുടെ മരണം ; സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് കെഎസ്‌യു പ്രതിഷേധ ദിനം

തിരുവനന്തപുരം : ജനാധിപത്യ – വിദ്യാർത്ഥി ശബ്ദങ്ങളെ അടിച്ചമർത്തുന്ന പോലീസ് നടപടി അവസാനിപ്പിക്കുക,മോഫിയ പർവീണിനെ ആത്മഹത്യയിലേക്ക് നയിച്ച സി.ഐ സുധീറിനെ പുറത്താക്കുക,പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ തയ്യാറാകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് കലാലയങ്ങളിൽ കെ.എസ്.യു പ്രതിഷേധദിനമായി ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.

Read More

കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ പരീക്ഷകൾ മാറ്റി വെക്കണം ; ഹൈക്കോടതിയെ സമീപിച്ച് കെഎസ്‌യു

പാലക്കാട്‌ : നവംബർ 29ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദതലം നാലാം സെമസ്റ്റർ പരീക്ഷകൾ തുടങ്ങുകയാണ്. എന്നാൽ ഒക്ടോബർ 4 മുതൽ പുനരാരംഭിച്ച ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബർ 3 മുതൽ 12 വരെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ നടന്നിരുന്നു. കോവിഡ് മൂലം ഉണ്ടായ മാനസിക സംഘർഷങ്ങൾക്ക് ഇരട്ടി ഭാരം നൽകുന്നതായിരുന്നു ഈ ടൈംടേബിളുകൾ. തുടരെത്തുടരെ ഉണ്ടായ പരീക്ഷകളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും വിദ്യാർഥികളുടെ മാനസികനില താളം തെറ്റിക്കുന്ന സാഹചര്യത്തിൽ നവംബർ 29 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്‌യു പാലക്കാട് ജില്ലാ കമ്മിറ്റി ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. വിദ്യാർഥികളെ ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പ്രസ്താവനയിൽ പറഞ്ഞു.

Read More

നിമിഷം : കവിത വായിക്കാം

രാജലക്ഷ്മി വൈ നിമിഷമോരോന്നായികൂട്ടിപ്പെറുക്കി ദിനമൊന്നായിഇഴഞ്ഞു നീങ്ങുന്നയാത്രയിൽ … താളത്തിൽമിടിക്കുന്നഹൃദ്യായത്തിനൊപ്പംചുവടുകൾവെച്ചു പായുംനിമിഷമീ നിമിഷം വിലയെന്തെന്ന്‌നറിയില്ലവിലയിട്ടുവാങ്ങാനാവില്ലവിലമതിക്കാനാവില്ലല്ലോജീവനെവെല്ലും നർത്തകനല്ലോനിമിഷമീ നിമിഷം രവിഅമൃതകരമാംനിത്യദേശപര്യടനത്തിൽഗതിവേഗസാക്ഷ്യംവഹിക്കുന്നൊരീനിമിഷമീ നിമിഷം അല്‌പനേരം വൈകിയാൽഅരപ്പട്ടിണിയാകുമൊരുഉദ്യോഗസ്ഥന്റെഭാവിയെകെട്ടിവലിക്കുന്നതുമീനിമിഷമീ നിമിഷം

Read More

കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന് നാളെ ചെണ്ടയിൽ അരങ്ങേറ്റം

കൊല്ലം : കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന് നാളെ ചെണ്ടയിൽ അരങ്ങേറ്റം.കൊല്ലം ഓച്ചിറ പരബ്രഹ്‌മസന്നിധിയിൽ വൈകിട്ട് നാലിനാണ് മേള അരങ്ങേറ്റം കുറിക്കുന്നത്.കുട്ടിക്കാലത്തു തന്നെ ചെണ്ട മേളം സി ആറിന്റെ ഇഷ്ട കലാരൂപമായിരുന്നു. പുതുപ്പള്ളി കളരിയിൽ കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിലായിരുന്നു ചെണ്ട അഭ്യസിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ അരങ്ങേറ്റം നടത്താൻ കഴിയാതെ വന്നു. ഇന്ന് ചെണ്ട കൊട്ടാൻ അദ്ദേഹത്തോടൊപ്പം നാടക ലോകത്തെ പ്രശസ്ത കലാകാരൻ ആദിനാട് ശശിയും ഉണ്ട്. ഏറെ ആകാംക്ഷയോടെ കരുനാഗള്ളിയിലെ ജനം കാത്തിരുന്ന ചെണ്ട അരങ്ങേറ്റം കാണുവാൻ ഒരു നാട് ഒന്നാകെ കാത്തിരിക്കുകയാണ്.

Read More

തക്കാളിയുമായി വരുന്നവർക്ക് ബിരിയാണി ഫ്രീ ; കടയുടമയുടെ വേറിട്ട പ്രതിക്ഷേധം വൈറലാകുന്നു

ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്ക് ഒരു ചികൻ ബിരിയാണി സൗജന്യമായി നൽകുമെന്ന് ഹോടെലിന്റെ വാഗ്ദാനം.ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമാണ് ഓഫർ. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫർ. വിവരം അറിഞ്ഞ് രാവിലെ മുതൽ തന്നെ കടയ്ക്കു മുൻപിൽ ആളുകളുടെ നീണ്ടനിരയായിരുന്നു. രണ്ടു ചികൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്ബൂർ ബിരിയാണി കട ഈ ഓഫർ പ്രഖ്യാപിച്ചത്.രണ്ടു ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതലും. കടയിൽ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്‌നാട്ടിൽ കിലോയ്ക്കു 140 രൂപവരെയാണ് തക്കാളിയുടെ വില. വിലക്കയറ്റം നിയന്ത്രിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ഈ ഓഫർ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു.

Read More

ഐ എസ് എൽ; ബ്ലാസ്റ്റേഴ്സിന് സമനില

ഫത്തോർദ (​ഗോവ): ഐ എസ് എൽ രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ കണ്ടെത്താനായില്ല. ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എ ടി കെയോട് പരാജയപ്പെട്ടിരുന്നു.

Read More

കെ കെ രമ എംഎൽഎയ്ക്കും അനുപമയ്ക്കുമേതിരെ തെറിയഭിഷേകവും അശ്ലീലവുമായി സൈബർ സഖാക്കൾ രംഗത്ത് ; രമയുടെ ഫേസ്ബുക്ക് പേജിൽ അശ്ലീല കമന്റുകൾ നിറയ്ക്കുവാൻ നിർദ്ദേശം

കൊച്ചി : ദത്തു വിഷയത്തിൽ അനുപമയ്ക്കൊപ്പം തുടക്കംമുതൽ നിന്ന് വ്യക്തിയാണ് വടകര എംഎൽഎ കെ കെ രമ. ദത്ത് വിഷയം സർക്കാരിനും സിപിഎമ്മിനും വലിയ തലവേദനയായിരുന്നു.ഇതാണ് സൈബർ രംഗത്തെ സഖാക്കളേ ചൊടിപ്പിച്ചത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കെ കെ രമ എംഎൽഎയേയും അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും കൊണ്ട് നിറയ്ക്കുകയാണ് സിപിഎം സൈബർ സഖാക്കൾ. വളരെ രീതിയിലാണ് എംഎൽഎയ്ക്കെതിരെ അസഭ്യവർഷം നടത്തുന്നത്.ഇരുവരുടെയും ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വാക്കുകൾ നിറച്ച പോസ്റ്ററുകൾ നിർമിച്ചു സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയാണ് സിപിഎം സൈബർ രംഗത്ത് ഉള്ളവർ. ഇതിനെതിരെ ഒട്ടേറെ പേരാണ് സൈബർ സഖാക്കൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിപിഎമ്മിന്റെ സ്ത്രീപക്ഷത കപടമാണെന്ന് ഇവർ ചൂണ്ടി കാണിക്കുന്നു.

Read More

ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനംഃ കെ സുധാകരൻ എംപി ; ‘വനിതകളുടെ രാത്രി നടത്തം’ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം : ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ആരോപണവിധേയനായ സിഐയെ പോലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോൾ തന്നെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത വനിതകളുടെ രാത്രി നടത്തം പരിപാടി സംസ്ഥാനതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ കീഴിൽ കേരളത്തിലെമ്പാടും സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നത്. സ്ത്രീകൾക്കെതിരേ വാളയാർ മുതൽ ഇങ്ങോട്ട് ആലുവ വരെ നീളുന്ന അതിക്രമങ്ങളുടെ പരമ്പരയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സർക്കാർ തെറ്റുതിരുത്തിയില്ലെങ്കിൽ കേരളം സമരഭൂമികയായി മാറുമെന്നു സുധാകരൻ പറഞ്ഞു. കെപിസിസി ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച് മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നിൽ രാത്രി നടത്തം സമാപിച്ചു.പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഡിസിസി പ്രസിഡന്റ്…

Read More

മോഫിയയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

എറണാകുളം :ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണ ചുമതല. സിഐയ്‌ക്കെതിരെയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും. ആലുവയിലെ നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സിഐ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പൊലീസ് റിപ്പോർട്ട്‌. മോഫിയ പർവീൺ നൽകിയ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിലാണ് സിഐക്ക് വീഴ്ച സംഭവിച്ചത്. ഒക്ടോബർ 29 ന് ഡിവൈഎസ്പി പരാതി സിഐക്ക് കൈമാറിയിരുന്നു.

Read More

പീഡനത്തിനു വിധേയയായ കുട്ടിക്കു സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു ; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: ലൈംഗിക പീഡനത്തിനു വിധേയയായ കുട്ടിക്കു സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സ്‌കൂളിൽ പ്രവേശനം നൽകാത്തതു സംബന്ധിച്ചു വിശദീകരണം നൽകണമെന്നു സ്‌കൂൾ അധികൃതരോടും കോടതി നിർദ്ദേശിച്ചു. ലൈംഗിക പീഡന കേസിലെ ഇരയ്ക്കു സ്‌കൂളിൽ പ്രവേശനം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണെന്നു ഹരജി ഭാഗം അഡ്വക്കറ്റ് ആർ ഗോപൻ വാദിച്ചു. പോക്‌സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ ഇരയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്. സ്‌കൂളിൽ നിരവധി സ്ീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഓരോകാരണങ്ങൾ പറഞ്ഞു കുട്ടിക്ക് അഡ്മിഷൻ നൽകുന്നില്ലെന്നും ഹരജിക്കാരി ആരോപിച്ചു. ജസ്റ്റിസ് രാജാ വിജരാഘവനാണ് ഹരജി പരിഗണിച്ചത.് ഹരജി നവംബർ 30 നു പരിഗണിക്കാൻ മാറ്റി.

Read More