കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയർമാരുടെ പണിയെടുക്കുന്നവർ കോൺഗ്രസിന്റെ മറ്റൊരു മുഖം കാണേണ്ടിവരും ; സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ന്യായത്തിനും നീതിക്കും ജനങ്ങളുടെ അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന കോൺഗ്രസിന്റെ കുട്ടികളെ അടിച്ചൊതുക്കി കേരളത്തെ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാമെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ കോൺഗ്രസിന്റെ തുടർ സമരങ്ങളെ നേരിടാൻ തയ്യാറെടുത്തുകൊള്ളൂവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. നിയമങ്ങളെയും നിയമം നടപ്പാക്കുന്നവരെയും എന്നും ബഹുമാനിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്. പക്ഷെ കാക്കി ഉടുപ്പുമിട്ട് റെഡ് വോളന്റീയർമാരുടെ പണിയെടുക്കാൻ ഇറങ്ങുന്നവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരും. മോഫിയയ്ക്ക് നീതി കിട്ടും വരെ കോൺഗ്രസ്‌ പിന്നോട്ടില്ലെന്നും സമരമുഖത്തു പോരാട്ടം തുടരുന്ന കോൺഗ്രസ്‌ പ്രവർത്തകരെയും നേതാക്കളെയും പാർട്ടി അഭിവാദ്യം ചെയ്യുന്നതായും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഫേസ്ബുക്കിൽ കുറിച്ചു.

Read More

ശമ്പളപരിഷ്‌ക്കരണം : . കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരത്തിലേക്ക്

 തിരുവനന്തപുരം: ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന് യു.ഡി.എഫിന്റെ പിന്തുണ. യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫും സി.ഐ.ടി.യു നേതൃത്വം നല്‍കുന്ന കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷനുമാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് തീയതി നിശ്ചയിച്ചിട്ടില്ല. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച്് തീയതി പിന്നീട് പ്രഖ്യാപിക്കും.ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് യോഗമാണ് അനിശ്ചിതകാല പണിമുടക്കിന് തീരുമാനിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റുമായ കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നിയിച്ച് പണിമുടക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും യൂണിയനുകള്‍ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂണിയനുകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.അതെ സമയം, കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്നാണ് ഗതാഗത…

Read More

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം ; കെപിസിസിയുടെ നേതൃത്വത്തിൽ വനിതകളുടെ രാത്രി നടത്തം നാളെ

പിണറായി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നവംബർ 25ന്(നാളെ) രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും.’പെൺമയ്‌ക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. രാത്രി നടത്തത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി തിരുവനന്തപുരത്ത് നിർവഹിക്കും.ജില്ലകളിൽ നടക്കുന്ന രാത്രി നടത്തത്തിൽ മഹിളാകോൺഗ്രസ്,യൂത്ത്‌കോൺഗ്രസ്,കെഎസ്‌യു ഉൾപ്പടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും.

Read More

വന്യമൃഗശല്യം: സര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കുന്നു : പി വി മോഹന്‍ ; ഉപവാസസമരം നയിച്ച് എ ഐ സി സി സെക്രട്ടറി

കല്‍പ്പറ്റ: ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാത്ത സര്‍ക്കാര്‍ വയനാട്ടിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായ വന്യമൃഗശല്യത്തെ കാണുന്നത് ലാഘവത്തോടെയാണെന്ന് എ ഐ സി സി സെക്രട്ടറി പി വി മോഹന്‍ കുറ്റപ്പെടുത്തി. വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെകുടുംബാംഗങ്ങള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തിയ ഏകദിന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ മനുഷ്യന് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിന് വന്യമൃഗങ്ങളുമായി യുദ്ധം ചെയ്യേണ്ട ഗതികേടാണുള്ളത്. വന സംരംക്ഷണവും വന്യജീവി സംരക്ഷണവും അനിവാര്യമാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് കൊണ്ട് അതിന് ശ്രമിക്കുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരോ, വനപാലകരോ അല്ല വനമേഖലയില്‍ ജീവിക്കുന്ന ജനങ്ങളാണ് യഥാര്‍ത്ഥ വനസംരംക്ഷകര്‍. അവരുടെ പിന്തുണയിലൂടെ മാത്രമേ നമ്മുക്ക് വനം സംരംക്ഷിക്കാന്‍ കഴിയൂ. അവരെ…

Read More

പ്രതിഷേധ ഫുഡ് ഫെസ്റ്റ് നടത്തിയ യൂത്ത്കോൺഗ്രസുകാരന് മർദ്ദനം ; ഡിവൈഎഫ്ഐ ക്കാരന് ബിജെപിയുടെ പ്രശംസ ; പ്രതിഷേധവും പ്രഹസനവും തമ്മിലുള്ള വ്യത്യാസം ; യുവാവിന്റെ കുറിപ്പ് വൈറൽ

ഭക്ഷണത്തിൽ പോലും വർഗീയവിഷം കലർത്തുന്ന സംഘപരിവാർ അജണ്ടക്കെതിരെ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു.ഇതിന് പിന്നാലെ ബിജെപിയുടെ പ്രമുഖ നേതാക്കൾ ഡിവൈഎഫ്ഐ ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണയുമായി രംഗത്തുവന്നു. എന്നാൽ ഫസ്റ്റ് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സംഘപരിവാർ മർദ്ദനവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് യുവാവ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറൽ.ജംഷീദ് പള്ളിപ്രം എഴുതിയ കുറിപ്പാണ് വൈറലായത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഹലാൽ ഫുഡ് ഫെസ്റ്റ് കണ്ടു. ഇവന്റ് മാനാജ്മെന്റിനെ മനോഹരമായ കൗണ്ടറോ വർണ്ണാഭമായ ബാനറോ കാറ്ററിംഗ് സർവ്വീസോ ഒന്നും ഉണ്ടായിരുന്നില്ല. ആരുടെയോ വീട്ടിൽ നിന്ന് തയ്യാറാക്കിയ ഭക്ഷണം ഒരു ചെറു പാത്രത്തിൽ നിറച്ച് പത്ര കടലാസുകൾ ടാബിൾ കവറാക്കി ബോണ്ട് പേപ്പറിൽ ഹലാൽ ഫുഡ് ഫെസ്റ്റ് എന്നു പ്രിന്റ് ചെയ്ത കുഞ്ഞു പരിപാടി. ” ഭക്ഷണത്തിൽ പോലും…

Read More

ക്രിമിനല്‍ ഗൂഢാലോചന നടന്നു; കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവണം : കെ കെ രമ 

തിരുവനന്തപുരം: കുഞ്ഞിനെ കിട്ടിയതോടെ അനുപമയുടെ സമരം അവസാനിക്കുന്നില്ലെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. വലിയ ക്രിമിനൽ ഗൂഢാലോചന ഉണ്ടായി. തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമരം ചെയ്തതുകൊണ്ട് മാത്രമാണ് വൈകിയെങ്കിലും അനുപമയ്ക്ക് നീതി കിട്ടിയതെന്നും കെ.കെ. രമ പറഞ്ഞു. അനുപമയെ ഈ അവസ്ഥയിലേക്ക് എത്തിച്ചവർ ആരാണ്. കുഞ്ഞിന് നീതി നിഷേധിച്ചതാരാണ്. ആന്ധ്രയിലെ ദമ്പതിമാരെ ഈ അവസ്ഥയിലേക്കെത്തിച്ചതാരാണ്. അതിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നീതി ലഭിക്കണമെങ്കിൽ തെരുവിൽ വന്ന് സമരം ചെയ്യണമെന്ന സാഹചര്യം ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തിൽ വലിയ നാണക്കോടാണ്, അവർ പറഞ്ഞു. ഇതിന് ഉത്തരവാദികൾ മറുപടി പറയണം. ഇവരെ ഈ സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തണം. കേരളത്തിൽ കുട്ടിക്കടത്ത് നടക്കുന്നു എന്ന് പറയേണ്ടി വന്നിരിക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.

Read More

പെഗസസിനെതിരെ ആപ്പിളും നിയമനടപടിക്ക് ; ആക്രമണം തിരിച്ചറിഞ്ഞ സിറ്റിസണ്‍ ലാബിന് പാരിതോഷികം

കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി നൽകിയ പെഗസസ് ചാര സോഫ്റ്റ് വെയറിനെതിരെ ആപ്പിളും നിയമനടപടിക്ക്. പെഗസസ് ചാര സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രായേലി സൈബര്‍ കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പിനെ, ആപ്പിളിന്റെ സേവനങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി കാലിഫോർണിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പെഗസസ് ചാര ആക്രമണം ആദ്യം കണ്ടെത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷണ സ്ഥാപനമായ സിറ്റിസണ്‍ ലാബിന് ഒരു കോടി (പത്ത് മില്ല്യണ്‍) രൂപ പാരിതോഷികം നല്‍കുമെന്നും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപോരാട്ടത്തിലൂടെ ലഭിക്കുന്ന തുകയും സിറ്റിസണ്‍ ലാബിന് കമ്പനി നല്‍കും.പെഗസസിനെതിരെ ഏറ്റവും അവസാനം രംഗത്തുവരുന്ന കമ്പനിയാണ് ആപ്പിൾ. മൈക്രോസോഫ്ട് കോര്‍പ്പ്, മെറ്റ പ്ലാറ്റ്‌ഫോംസ് ഐഎൻസി, ആല്‍ഫബെറ്റ് ഐഎൻസി, സിസ്‌കോ സിസ്റ്റംസ് എന്നീ സ്ഥാപനങ്ങൾ നേരത്തെ തന്നെ എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. എന്‍.എസ്.ഒ ഗ്രൂപ്പിനെ യു.എസ്, ഈ മാസമാദ്യം…

Read More

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം . അട്ടപ്പാടി തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയിൽ ഈ ആഴ്‌ച്ചത്തെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വർഷം ഇതുവരെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്. ഈയാഴ്ച ഇതിന് മുൻപ് മരിച്ച നവജാത ശിശുവിന്റെ അമ്മ ഇന്ന് രാവിലെ മരിച്ചിരുന്നു. അട്ടപ്പാടി കുറവൻ കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസിയാണ് മരിച്ചത്. അരിവാൾ രോഗ ബാധിതയായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇവരുടെ നവജാത ശിശു തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച്‌ മരിച്ചത്. പ്രസവത്തോടെ തുളസിയെയും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അബോധാവസ്ഥയിലായ യുവതി ഇന്ന് രാവിലെ ഏഴിനാണ് മരിച്ചത്.

Read More

ശബരിമല ഹലാൽ ശർക്കര കേസ് ; ഹലാൽ എന്ന പ്രയോഗം മനസിലാക്കിയാണോ ഹർജി സമർപ്പിച്ചതെന്നു ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ഹലാൽ ശർക്കര കേസ് ഹലാൽ എന്ന പ്രയോഗം മനസിലാക്കിയാണോ ഹർജി സമർപ്പിച്ചതെന്നു ഹൈക്കോടതി ഹർജിക്കാരനോട് ആരാഞ്ഞു. ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദ്യമുന്നയിച്ചത.് ഹരജിക്കാരൻ മനസിലാക്കിയ ഹലാൽ എന്താണെന്നു വിശദമായി പഠിച്ചിട്ട് ഇന്ന് തന്നെ കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ ബോധിപ്പിക്കണമെന്നു നിർദ്ദേശിച്ചു. നിങ്ങൾ ഹലാലിനെ കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടു വേണമായിരുന്നു ഹരജി നൽകേണ്ടിയിരുന്നതെന്നു കോടതി വാക്കാൽ വ്യക്തമാക്കി. ഹലാൽ എന്നു നിങ്ങൾ സ്വന്തം നിലയിൽ മനസിലാക്കിയതെന്താണെന്നും അതിനുള്ള കാരണങ്ങളും വ്യക്തമായി ബോധിപ്പിക്കണമെന്നു ഹരജിക്കാരനോട് കോടതി ആവർത്തിച്ചു വ്യക്തമാക്കി. എങ്കിൽ മാത്രമേ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ ഇതിനെ എതിർക്കാനാവൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങളിൽ വ്യക്തത…

Read More

വെർച്വൽ ഡെമോക്രസി ഉച്ചകോടി ; ഇന്ത്യയെ ഉൾപ്പെടെ 110 ഓളം രാജ്യങ്ങൾക്ക് ജോ ബൈഡന്റെ ക്ഷണം

വാഷിംഗ്ടൺ: ഡിസംബറിൽ നടക്കുന്ന വെർച്വൽ ഡെമോക്രസി ഉച്ചകോടിയിലേക്ക് ഇറാഖ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവരുൾപ്പെടെ 110 ഓളം രാജ്യങ്ങളെ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റിൽ ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത പട്ടികയിൽ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രധാന എതിരാളിയായ ചൈനയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടില്ല, അതേസമയം തായ്‌വാനെ ക്ഷണിച്ചു. ഈ നീക്കം ബെയ്ജിംഗിനെ രോഷാകുലരാക്കും. നാറ്റോ അംഗമായ തുർക്കിയും പങ്കെടുക്കുന്നവരുടെ പട്ടികയിൽ ഇല്ല. ഡിസംബർ 9-10 തീയതികളിൽ നടക്കുന്ന ഓൺലൈൻ കോൺഫറൻസിൽ മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ ഇസ്രായേലും ഇറാഖും മാത്രമേ പങ്കെടുക്കൂ. യുഎസിന്റെ പരമ്ബരാഗത അറബ് സഖ്യകക്ഷികളായ ഈജിപ്ത്, സൗദി അറേബ്യ, ജോർദാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവരെ ക്ഷണിച്ചിട്ടില്ല. തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ സ്വേച്ഛാധിപത്യ സ്വഭാവമുള്ളയാളാണെന്നും ഡൊണാൾഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരനാണെന്നും വിമർശിക്കപ്പെട്ടിട്ടും ബിഡൻ ബ്രസീലിനെ ക്ഷണിച്ചു. യൂറോപ്പിൽ മനുഷ്യാവകാശ രേഖയെച്ചൊല്ലി…

Read More