പ്രവര്‍ത്തകരെ  കള്ളക്കേസില്‍ കുടുക്കുന്നത് നോക്കി നില്‍ക്കാനാവില്ല ; ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ന​ടത്തി കോണ്‍ഗ്രസ്

പാലാ:  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ  കള്ളക്കേസില്‍ കുടുക്കുന്നതും  അവരുടെ കുടുംബാംഗങ്ങളെ നീചമായ രീതിയില്‍ വ്യക്തിഹത്യ ചെയ്യുന്നതും കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.അധികാരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി   പോലീസ് വിടുപണി ചെയ്യുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്.  ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിരോധിക്കുവാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  നാട്ടകം സുരേഷ്.പോലീസ് നീതിയുക്തമായി  ഇടപെടുന്നതിനു പകരം ഏകപക്ഷീയമായി  ആരെയെങ്കിലും പ്രീണിപ്പിക്കുവാന്‍  വേണ്ടി  പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന് അപകടകരമാണ്.  സ്ത്രീത്വത്തെ ഉള്‍പ്പെടെ അപമാനിക്കുന്ന,  രാഷ്ട്രീയ വിരോധം ഉള്ളവരുടെ പിഞ്ചു കുഞ്ഞുങ്ങളെ പോലും സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടകള്‍  സ്വതന്ത്രരും രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പ്രതികളും ആകുന്ന സാഹചര്യം  സംജാതമാകുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെ  പ്രത്യക്ഷമായ ഉദാഹരണമാണ്.  ഇത് അനുവദിക്കാന്‍ സാധിക്കുകയില്ല.  ഈ സമരം വെറും…

Read More

രാജ്യത്തെ ടെലികോം സേവന ധാതാക്കൾ ഫോൺ നിരക്ക് കുത്തനെ വർധിപ്പിച്ചു ; 20 മുതല്‍ 25 ശതമാനം വരെയാണ് വർധനവ്

മുംബൈ: രാജ്യത്തെ ടെലികോം സേവന ധാതാക്കൾ ഫോൺ നിരക്ക് കുത്തനെ വർധിപ്പിച്ചു. 20 മുതല്‍ 25 ശതമാനം വരെയാണ് വർധനവ്. ഭാരതി എയർടെലും വൊഡോഫോൺ ഐഡിയയും നിരക്ക് വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. റിലയന്‍സ് ജിയോ ഉൾപ്പെടെയുള്ള ബാക്കി സേവന ധാതാക്കളും നിരക്ക് വർധന ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. വൊഡോഫോൺ ഐഡിയയുടെ നിര‍ക്ക് വർധന നാളെ മുതലും ഭാരതി എയർടെലിന്റെ വർധന 26 മുതലും നിലവിൽ വരും. 5ജി സേവനം നൽകുന്നതിന് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യമുൾപ്പെടെ മുന്നിൽ കണ്ടാണ് നിരക്ക് വർധിപ്പിക്കാൻ ടെലികോം സേവന ധാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആശിർവാദത്തോടെയാണ് വർധന നടപ്പാക്കുന്നത്. ടെലികോം കമ്പനികള്‍ക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിര്‍ത്തുകയെന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിരക്കു വര്‍ധനയ്ക്ക് പച്ചക്കൊടി കാട്ടിയിരുന്നു. നേരത്തെ നിരക്ക് വർധനയ്ക്ക് കമ്പനികൾ ശ്രമിച്ചിരുന്നെങ്കിലും…

Read More

ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ ലഭിച്ചതെങ്ങനെ ? ; അനധികൃത ദത്തിന് കൂട്ടുനിന്നവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ണായകം

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും അനധികൃത ദത്തിന് കൂട്ട് നിന്നവര്‍ക്കെതിരെ എന്തുനടപടിയെടുക്കുമെന്നത് നിര്‍ണായകമാകുകയാണ്. ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ ലഭിച്ചതെങ്ങനെ, കുഞ്ഞിനെ എത്ര ദിവസം സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു, ദത്ത് നല്‍കിയതിന്റെ നടപടി ക്രമങ്ങള്‍, സംസ്ഥാനത്തിന് പുറത്ത് ദത്ത് നല്‍കാന്‍ ശിശുക്ഷേമ സമിതിക്കുള്ള ലൈസന്‍സ് പുതുക്കിയോയെന്നതടക്കം വിശദമായ റിപ്പോര്‍ട്ട് ഈ മാസം മുപ്പതിന് തിരുവനന്തപുരം കുടുംബകോടതിയില്‍ സമര്‍പ്പിക്കണമെന്നിരിക്കെ ഓരോ വിഷയങ്ങളിലും ശിശുക്ഷേമ സമിതിയെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമായിരിക്കും. കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. അനുപമയുടെ പരാതി കിട്ടിയിട്ടും പൊലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്റെ നടപടിയില്‍ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ…

Read More

പ്രതിസന്ധി രൂക്ഷം: വിമതർക്കെതിരെ നടപടി എടുക്കുമെന്ന് ശ്രേയാംസ്കുമാർ

കോഴിക്കോട് : തലസ്ഥാനത്ത് വിമത യോഗം ചേര്‍ന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, മുന്‍മന്ത്രി വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കമുള്ള വിമത നേതാക്കൾക്കെതിരേ അച്ചടക്ക നടപടി ഉണ്ടാകുമെന്ന്എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ.  എൽജെഡിയിൽ രൂപപ്പെട്ട പ്രതിസന്ധി രൂക്ഷമായ് തുടരുന്നതിനിടെയാണ് നടപടിയിലേക്ക് കടക്കുന്നത്.       വിമതർക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻഉടൻ പാർട്ടി സെക്രട്ടറിയേറ്റ് യോഗം ചേരും. വിമതയോഗം ചേർന്നവരിൽ ചിലർ വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും ഷേയ്ക് പി ഹാരിസും വി  സുരേന്ദ്രൻ പിള്ളയും മറുപടി നൽകിയിട്ടില്ല. പാർട്ടി ഭരണഘടന തന്നിഷ്ട പ്രകാരം നിർവചിക്കാൻ ആർക്കും അവകാശമില്ലെന്നും  ശ്രേയാംസ് കുമാർ പറഞ്ഞു.    തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് എല്‍ജെഡി നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, മുന്‍മന്ത്രി വി…

Read More

വഴിയാത്രക്കാർക്ക് തടസമായി സിപിഎം സമ്മേളനത്തിന്റെ കൂറ്റൻ ബോർഡ് ; മേയർ ആര്യയുടെ ബ്രാഞ്ച് സമ്മേളനത്തിന്റെ ബോർഡാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്

തിരുവനന്തപുരം : പൂജപ്പുര മുടവന്മുകൾ റോഡിൽ സിപിഎം സ്ഥാപിച്ച ബ്രാഞ്ച് സമ്മേളനത്തിന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പൂജപ്പുര ബ്രാഞ്ച് സമ്മേളനത്തിന്റെ ബോർഡ് ആണ് യാത്ര തടസ്സമായി നിലകൊള്ളുന്നത്. റോഡിനോട് ചേർന്ന ഭാഗം വലിയ വെള്ളക്കെട്ട് ആയതിനാൽ യാത്രക്കാർ നടക്കുവാൻ ഈ പാതയാണ് ഉപയോഗിക്കാറുള്ളത്.ബ്രാഞ്ച് സമ്മേളനം കഴിഞ്ഞെങ്കിലും റോഡിൽ മറ്റു സമ്മേളനങ്ങളുടെ കൂടി എഴുത്ത് ഉള്ളതിനാൽ അടുത്തവർഷം നടക്കുന്ന കണ്ണൂരിലെ പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞിട്ടേ ബോർഡ് മാറ്റാൻ സാധ്യതയുള്ളുവെന്ന് നാട്ടുകാർ പറയുന്നു. മേയർ അധികാരത്തിലേറിയതിനുശേഷം തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ ഇല്ലാതായെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പാടെ തള്ളിക്കൊണ്ടാണ് മേയറുടെ വീട്ടിലേക്കുള്ള റോഡിൽ പോലും 10 മിനിറ്റ് മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്.

Read More

വ്യാജ ദൈവങ്ങളെ തകർക്കാൻ സമയമായി ; തകർക്കപ്പെട്ട ശിവപ്രതിമയുടെ കവർ ഫോട്ടോയുമായി ഐസിസ് മാഗസിൻ

ഡൽഹി: ഇന്ത്യയിലെ വിഗ്രഹങ്ങൾ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്‌ ഐസിസ് മാഗസിൻ. കർണാടകയിലെ മുരുഡേശ്വരിലെ ‘ശിരഛേദം’ ചെയ്ത ശിവ വിഗ്രഹത്തിന്റെ ചിത്രം കവർ ഫോട്ടോ ആയാണ് മാഗസിൻ പുതിയ ലക്കം പുറത്തിറക്കിയത്‌. ഐസിസ് പിന്തുണയുള്ള വോയ്‌സ് ഓഫ് ഹിന്ദ് മാഗസിൻ കംപ്യൂട്ടർ സഹായത്തോടെ നിർമ്മിച്ച ഫോട്ടോയാണ് മാഗസിന്റെ കവർ ചിത്രമാക്കിയിരിക്കുന്നത്‌. “വ്യാജ ദൈവങ്ങളെ തകർക്കാൻ സമയമായെന്ന്‌ ചിത്രത്തിനടിയിൽ പറയുന്നു. വിഗ്രഹത്തിന്റെ വികലമായ ചിത്രത്തിന് പുറമെ ഒരു ഐസിസ് പതാകയും സ്ഥാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കവർ ചിത്രം പ്രചരിക്കുന്നത് നെറ്റിസൺമാരിൽ ആശങ്ക ഉയർത്തുന്നു. ചിത്രത്തിലെ വിഗ്രഹം കർണാടകയിലെ മുരുഡേശ്വരയിലുള്ള ശിവക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭഗവാൻ ശിവന്റെ പ്രതിമയോട് സാമ്യമുള്ളതാണ്.

Read More

മുല്ലപ്പെരിയാറിന്റെ രണ്ടു ഷട്ടറുകൾ കൂടെ തുറന്നു ; അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

മുല്ലപ്പെരിയാർ ഡാമിന്റെ 2 ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ മുല്ലപ്പെരിയാറിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.1200 ഘന അടിയോളം വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും കൂടാതെ തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിൽ ; കെ റെയിൽ പദ്ധതിക്കെതിരെ ഇ ശ്രീധരൻ രംഗത്ത്

തിരുവനന്തപുരം : പിണറായി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിക്കുന്ന കെ റെയിലിനെതിരെ ഇ ശ്രീധരൻ. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഇപ്പോഴത്തെ അലൈൻമെന്റിനെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ് ഈ പദ്ധതി. സർക്കാർ പറയും പോലെ 2025ൽ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണെന്നും പത്രക്കുറിപ്പിലൂടെ മെട്രോമാൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിർമ്മാണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ താല്പര്യക്കുറവിനെയും അദ്ദേഹം വിമർശിച്ചു. ഈ പദ്ധതികൾ ആരാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കണം. പദ്ധതി നിർമ്മാണം സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഈ രണ്ട് നഗരങ്ങളിലൂടെയും ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നുവെന്ന് മെട്രോമാൻ തുറന്നടിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കിയ സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്.…

Read More

രാജ്യത്ത് ഫോൺ കോളുകളുടെ നിരക്ക് വർധിപ്പിക്കാൻ കമ്പനികൾ ; പിന്നിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലെന്ന് സൂചന

രാജ്യത്ത് ഫോൺ കോൾ നിരക്കുകൾ വർധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്ബനിയായ ഭാരതി എയർ ടെൽ ആണ് നിരക്ക് വർധിപ്പിക്കുന്നത്. നവംബർ 26 വെള്ളിയാഴ്ച മുതൽ പ്രീ പെയ്ഡ് നിരക്കുകൾ എയർടെൽ 20 മുതൽ 25 ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലകോം നെറ്റ് വർക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായാണ് നിരക്ക് വർധനയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ടെലകോം കമ്പനികൾക്ക് കേന്ദ്ര സർക്കാർ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വർധന. കമ്പനികളെ രാജ്യത്ത് നിലനിർത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര സർക്കാറിന്റെ ഇടപെടൽ. അതിനാൽ തന്നെ കേന്ദ്രത്തിന്റെ ഇടപെടലും നിരക്ക് വർധനയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന. പ്രീപെയഡ് ഉപഭോക്താക്കൾക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും നിരക്ക് വർധനവ് ഉണ്ടാകുമെന്നും കമ്പനി സൂചനകൾ നൽകുന്നു. എയർടെല്ലിന് പിന്നാലെ മറ്റ് ടെലകോം കമ്പനികളും നിരക്ക് വർധിപ്പിച്ചേക്കുമെന്ന് സുചനയും പുറത്തുവരുന്നുണ്ട്.…

Read More

തുപ്പൽ വിവാദത്തിൽ ഡി.വൈ.എഫ്.ഐ യുടെ ഫുഡ് ഫെസ്റ്റ് ; പന്നിയിറച്ചിയുണ്ടാകുമോ എന്ന് യുക്തിവാദി സംഘടന

തിരുവനന്തപുരം: തുപ്പൽ വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കാനൊരുങ്ങി ഡി.വൈ.എഫ് .ഐ .ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ ബീഫ് ഫെസ്റ്റ് മാതൃകയിൽ ഫുഡ്‌സ്ട്രീറ്റ് നടത്താനാണ് സംഘടനയുടെ തീരുമാനം. എന്നാൽ ഭക്ഷണം വിളമ്പികൊണ്ടുള്ള സമരത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തിരിക്കുകയാണ് യുക്തിവാദികൾ. വിളമ്പുന്ന ഭക്ഷണത്തിൽ പന്നിയിറച്ചി കാണില്ലേയെന്നാണ് ഇവരുടെ ചോദ്യം. പ്രമുഖ യുക്തിവാദ പേജായ ദ എത്തിസ്റ്റ് ഡിവൈഎഫ്‌ഐയുടെ പോസ്റ്റ് ഷെയർ ചെയ്ത് ചിക്കൻ,മട്ടൺ,ബീഫ്, പോർക്ക്, ഫിഷ്,തുടങ്ങിയവ എല്ലാം കാണില്ലേയെന്ന് ചോദ്യം ആരാഞ്ഞിരിക്കുകയാണ്.

Read More