പ്രണയനൈരാശ്യം: വയനാട്ടില്‍ യുവാവ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു

ലക്കിടി (വയനാട്): പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വയനാട്ടിലെ ലക്കിടിയില്‍ യുവാവ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു. പുല്‍പ്പള്ളി സ്വദേശിനിയായ ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപു പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ മുഖത്താണ് യുവാവ് കത്തി ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. ലക്കിടി ഓറിയന്റല്‍ കോളജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളുള്ളതായാണ് വിവരം. എന്നാല്‍ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകിട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലാണ് ദീപു ലക്കിടിയിലെ കോളേജിന് സമീപത്തേക്കെത്തിയത്. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ദീപുവും പെണ്‍കുട്ടിയും ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ്…

Read More

കളിക്കുന്നതിനിടെ ബോംബ് പൊട്ടി ; കണ്ണൂരിൽ കുട്ടിക്ക് പരിക്ക്

കണ്ണൂർ: കളിക്കുന്നതിനിടെ, ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയൽ സ്വദേശിയായ ശ്രീവർധിനാണ് പരിക്കേറ്റത്.കുട്ടിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ.ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്‌ഫോടനം നടന്നത്. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തെറിച്ചുവീണ പന്ത് എടുക്കാൻ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ജനവാസകേന്ദ്രത്തിലാണ് കുട്ടികൾ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാൻ പോകുമ്പോൾ ബോൾ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകൾ ശ്രദ്ധയിൽപ്പെട്ടു. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാൻ ശ്രമിക്കുമ്ബോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Read More

‘കണ്ണൂർ’അക്കാദമിക് കൗൺസിലിൽ അഴിമതി ;ചൂണ്ടികാട്ടിയവർക്കെതിരെ പ്രമേയം ; അക്കാദമിക് കൗൺസിൽ പ്രമേയം അപലപനീയം :കെപിസിടിഎ

കണ്ണൂർ :കണ്ണൂർ സർവകലാശാലയിൽ നടന്ന,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം ഉൾപ്പടെയുള്ള അഴിമതികൾ ചൂണ്ടി കാട്ടുകയും, പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്യുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ, കെപിസിടിഎ തുടങ്ങിയ സംഘടനകളെ അപലപിച്ചുകൊണ്ട് ഇന്ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയം യുഡിഎഫ് അംഗങ്ങളുടെ എതിർപ്പോടെ അംഗീകരിച്ചു. വിസി ഡോ:ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവസാന യോഗമാണ് പ്രമേയം അംഗീകരിച്ചത്. സർവകലാശാലയിൽ വിസി യുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതികൾക്കും സ്വജന പക്ഷേപാതങ്ങൾക്കുമെ തിരെ പോരാട്ടം നടത്തുന്ന സംഘടനകളെ ഇകഴ്ത്തി കാട്ടുന്ന തരത്തിൽ അക്കാദമിക് കൗൺസിൽ പ്രമേയം പാസ്സാക്കിയത് അപലപനീയമാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) അഭിപ്രായപെട്ടു. സർവകലാശാലയുടെ ഭാഗത്ത് സ്വജനപക്ഷപാതവും ബന്ധുനിയമനവും അടക്കമുള്ള ഗൗരവമുള്ള ആരോപണങ്ങളാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയും കെ പി സി ടി എ യും കുറച്ചു ദിവസങ്ങളിലായി…

Read More

നേരറിയാൻ ഡി.എൻ.എ : സാമ്പിൾ തന്റെ കുഞ്ഞിന്റേതാണോയെന്ന് ഉറപ്പിലെന്ന് അനുപമ

തിരുവനന്തപുരം:അനധികൃത ദത്തുകേസിലെ ഡി.എന്‍.എ പരിശേധനക്കുള്ള നടപടികള്‍ തുടങ്ങി.കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്റേയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാജീവ് ഗാന്ധി ഇന്‍സ്റ്റ്‌റ്റ്യൂട്ട്  ഓഫ് ബയോടെക്‌നോളജിയില്‍  എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകള്‍ നല്‍കിയത്. ഇന്നലെ രാവിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റ്‌റ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലെത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു.ഡി.എന്‍.എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി സാമ്പിള്‍ നല്‍കിയതിനു ശേഷം അനുപമ എസ്. ചന്ദ്രന്‍ മാധ്യമങ്ങളോട്പറഞ്ഞു.സാമ്പിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാമ്പിള്‍ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല, ഫോട്ടോകള്‍ എടുത്തു. ഫേട്ടോഗ്രാഫ്  ഒക്കെ എടുത്തിരുന്നതിനാല്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ നോക്കാം. രണ്ട് പേരുടേയും സാമ്പിളുകള്‍ എടുത്തു. ഇന്ന് വൈകുന്നേരത്തിനകം അല്ലെങ്കില്‍ നാളെ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.എല്ലാം…

Read More

ആൻഡ്രോയിഡ് ഉപപോക്താക്കൾക്ക് ഭീഷണി ; സൈബർ ലോകത്തെ പിടിച്ചുകുലുക്കിയ ജോക്കർ മാൽവെയർ തിരിച്ചു വന്നു

ന്യൂഡൽഹി: സൈബർ ലോകത്ത് വീണ്ടും ആശങ്കയുയർത്തി ജോക്കർ മാൽവെയർ..ഏറ്റവും അപകടകാരിയായ മാൽവെയർ ആയി വിശേഷിപ്പിക്കപ്പെടുന്ന ജോക്കർ മാൽവെയർ ഗൂഗിൾ പ്ലേ സ്റ്റോറിൽതിരിച്ചെത്തിയതായി സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കിയിലെ അനലിസ്റ്റാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ട്വിറ്ററിലൂടെയാണ് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള മുന്നറിയിപ്പ്. നിലവിൽ പതിനാലോളം ആൻഡ്രോയിഡ് ആപ്പുകളിൽ മാൽവെയർ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. 2019 ൽ ജോക്കർ ആൻഡ്രോയിഡ് ആപ്പുകളെ ബാധിച്ചിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകളെ ബാധിക്കുന്ന ജോക്കർ ഈ ആപ്പുകൾ വഴി ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് പ്രവേശിക്കും. പ്ലേ സ്റ്റോറിൽ ജനപ്രിയ ആപ്പുകളെയടക്കം ജോക്കർ വൈറസ് ബാധിച്ചിരുന്നു. ചില ആപ്പുകൾ 50,000-ലധികം ഇൻസ്റ്റാളുകൾ വരെ ചെയ്യപ്പെട്ടിരുന്നു. കോഡിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് സുരക്ഷയും പരിശോധനകളും മറികടന്ന് ജോക്കർ പ്ലേ സ്റ്റോറിലേക്ക് കടക്കുന്നത്. ഓരോ തവണയും ശക്തമായാണ് ജോക്കർ ആപ്പുകളെ ആക്രമിക്കുന്നത്. തിരിച്ചുവരവിൽ ജോക്കർ കൂടുതൽ ശക്തനാകുന്നു. 2017 ലാണ് ഈ…

Read More

റാഗിങ് ; മുക്കം ഐ.എച്ച്‌.ആർ.ഡി കോളജിൽ സംഘർഷം , നാല് വിദ്യാർത്ഥികൾക് പരിക്ക്

കോഴിക്കോട്: റാഗിങ്ങിൻറെ പേരിൽ മുക്കം ഐ.എച്ച്‌.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ബിരുദ വിദ്യാർഥികളായ ഷെനിജിൻ, അമൽ, ദിൽഷാദ്, അനിരുദ്ധൻ ആകാശ് എന്നിവർക്ക് പരിക്കേറ്റു.ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ ബികോം ബിരുദ വിദ്യാർഥികൾ രണ്ടാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. നിർബന്ധിച്ച്‌ പാട്ടുപാടിപ്പിക്കാനാണ് സീനിയർ വിദ്യാർഥികൾ ശ്രമിച്ചത്.ഇതുസംബന്ധിച്ച്‌ ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തിൽ കലാശിച്ചത്. വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ മുക്കം പി.എച്ച്‌.സിയിൽ പ്രവേശിപ്പിച്ചു. മുക്കം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More

ആന്ധ്രയിലെ ദമ്പതികളുടെ കണ്ണുനീരിന്റെ കാരണക്കാർ സംസ്ഥാന സർക്കാരും ശിശുക്ഷേമസമിതിയും ; കുഞ്ഞിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി

തിരുവനന്തപുരം : അനുപമയുടെതെന്ന് കരുതപ്പെടുന്ന കുട്ടിയെ കേരളത്തിൽ നിന്നും ചെന്ന ഉദ്യോഗസ്ഥർക്ക് ആന്ധ്രയിലെ ദമ്പതികൾ കൈമാറിയത് ഏറെ വികാരനിർഭരമായിട്ടായിരുന്നു.കുഞ്ഞിന്റെ കാര്യത്തിൽ വിവാദങ്ങൾ ഉണ്ടായതിൽ അവർക്ക് വേദനയുണ്ടെന്നും എന്നാലും കുഞ്ഞ് യഥാർത്ഥ അമ്മയുടെ കൈകളിലേക്ക് എത്തട്ടെയെന്നും അവർ പറഞ്ഞതായി റിപ്പോർട്ടുകൾ വരുന്നു. സംസ്ഥാന സർക്കാരിന്റെയും ശിശുക്ഷേമ സമിതിയുടെയും ഇടപെടലാണ് ആന്ധ്രയിലെ ദമ്പതികൾക്ക് കണ്ണുനീർ സമ്മാനിച്ചത്.അനുപമയുടെ കുഞ്ഞ് ആന്ധ്രയിലെ ദമ്പതികളിലേക്ക് എത്തുന്നത് കുട്ടിയുടെ യഥാർത്ഥ അമ്മ അറിയാതെയാണ്.ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ശിശുക്ഷേമ സമിതിയും പാർട്ടി അറിവോടെ സംസ്ഥാനസർക്കാരും ആണെന്ന വിമർശനം ശക്തമാണ്.കുട്ടിയെ തിരികെ ലഭിച്ചാലും ഡിവൈഎഫ്ഐ നേതാവ് ഷിജുഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഉള്ള നിയമനടപടികൾ തുടരുമെന്ന് അനുപമയും അറിയിച്ചിട്ടുണ്ട്.മുമ്പും ശിശുക്ഷേമസമിതി ഇടതു ഭരണകാലത്ത് പ്രതിക്കൂട്ടിൽ ആയിട്ടുണ്ട്. സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ സമിതികൾ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും വ്യാപകമാണ്.

Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ സന്ദർശിച്ച് ചർച്ച നടത്തി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ഡിസംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം കമ്മീഷൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. വോട്ടർപട്ടിക കുറ്റമറ്റതാക്കുക, പോളിങ്ങ് ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതമാക്കുക, വോട്ടെടുപ്പ് രീതി സമ്മതിദായക സഹായകമാക്കുക, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ വിശകലനം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.വിവരസാങ്കേതിക വകുപ്പിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് അടിസ്ഥാനത്തിലുള്ള ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന പ്രക്രിയ നടന്നുവരികയാണ്. നിയമ വിദ്യാർത്ഥികൾക്കായുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനുള്ള മാനദണ്ഡങ്ങൾ പുതുക്കിയിട്ടുണ്ട്. കൂറുമാറ്റം സംബന്ധിച്ച കേസുകൾ…

Read More

മുല്ലപ്പെരിയാർ : അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച്‌ കാര്യങ്ങൾ പുറത്തു വരാതിരിക്കാനാണ് തങ്ങളെ തടഞ്ഞതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

കോട്ടയം: എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു.ചീഫ് സെക്രട്ടറിക്ക് അടക്കം കത്ത് നൽകിയിരുന്നെന്നും എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.’മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ നിരവധി തവണ അനുമതിക്കായി ജില്ലാ കലക്ടറുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. ചീഫ് സെക്രട്ടറിയുമായും സംസാരിച്ചു. ബോട്ടില്ല, മഴയുണ്ട് തുടങ്ങിയ സാങ്കേതികമായ മറുപടികളാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. കൃത്യമായ ഒരു മറുപടി പറയാൻ ചീഫ് സെക്രട്ടറിക്കായില്ല’ എം.പി പറഞ്ഞു.അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച്‌ കാര്യങ്ങൾ പുറത്തു വരാതിരിക്കാനാണ് തങ്ങളെ തടഞ്ഞതെന്നാണ് പ്രേമചന്ദ്രൻ എം.പിയുടെ പ്രതികരണം.

Read More

ക്രമക്കേടിന് കൂട്ടുനിൽക്കാത്ത പൂജാരിയെ പൂട്ടിയിട്ടു; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജാതി പീഡനം

തിരുവനന്തപുരം: ക്രമക്കേടിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ പട്ടികജാതിക്കാരനായ പൂജാരിയെ ക്ഷേത്രം ഓഫീസിൽ പൂട്ടിയിട്ടു. മണിക്കൂറുകൾക്ക് ശേഷം പൊലീസ് എത്തുന്നതറിഞ്ഞാണ് മോചിപ്പിച്ചത്. പൂട്ടിയിട്ടതിന് പുറമേ, ജാതി അധിക്ഷേപവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഒറ്റശേഖരമംഗലം വാഴിച്ചൽ ക്ഷേത്രത്തിലെ ശാന്തിക്കാരൻ രഞ്ജിത്ത് ആര്യങ്കോട് പൊലീസിൽ പരാതി നൽകി. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിൽക്കാത്തതിൻറെ പേരിൽ ക്ഷേത്ര ഉപദേശക സമിതിയാണ് നിരന്തരം അധിക്ഷേപിക്കുന്നതെന്ന് രഞ്ജിത്ത് പരാതിയിൽ പറയുന്നു.നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശിയും പട്ടകിജാതിക്കാനുമായ രഞ്ജിത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ സ്പെഷ്യൽ റിക്രൂട്ട്മെൻറ് വഴി ഇക്കഴിഞ്ഞ ജനുവരി 11നാണ് പാർട് ടൈം പൂജാരിയായി നിയമനം ലഭിച്ചത്. പൂജാരികൾക്ക് ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാണ് രഞ്ജിത്ത് ജോലിയിൽ പ്രവേശിച്ചത്. ഒറ്റശേഖരമംഗലം സബ് ഗ്രൂപ്പിൽപെട്ട കോവിലുവിള ശാസ്ത്ര ക്ഷേത്രത്തിലാണ് നിയമനം കിട്ടിയത്. പാർട്ട് ടൈം ശാന്തി ആയതിനാൽ രാവിലെ മാത്രം പൂജ ചെയ്താൽ…

Read More