ഇടുക്കി അണക്കെട്ടിന് നഷ്ടം അമ്പതു കോടിയെന്ന് റിപ്പോർട്ട്

മൂലമറ്റം∙ ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ രണ്ടുമാസത്തിനിടെ 3 തവണ ഉയർത്തിയപ്പോൾ കെഎസ്‌ഇബിക്ക് നഷ്ടം 50 കോടിയിലേറെ രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം. അണക്കെട്ടിലെ ഷട്ടറുകൾ ഈ സീസണിൽ 3-ാം തവണയാണ് ഉയർത്തുന്നത്. കഴിഞ്ഞ മാസം 19 മുതൽ 27 വരെ അണക്കെട്ടിൽനിന്ന് 46.29 മില്യൻ ക്യുബിക് മീറ്റർ വെള്ളവും 14 മുതൽ 16 വരെ 8.61 മില്യൻ ക്യുബിക് മീറ്റർ വെള്ളവുമാണ് തുറന്നുവിട്ടത്. ഈ വെള്ളമുപയോഗിച്ച്‌ 50 കോടി രൂപയിലേറെ രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാമായിരുന്നു. ഇന്നലെ രാവിലെ 10 മുതൽ വീണ്ടും അണക്കെട്ടിലെ ഒരു ഷട്ടർ ഉയർത്തി സെക്കൻഡിൽ 43000 ലീറ്റർ വെള്ളം ഒഴുക്കിക്കളയുന്നുണ്ട്. ഇപ്പോൾ സെക്കൻഡിൽ 63.23 യൂണിറ്റ് വൈദ്യുതി ഉൽപാദിപിക്കാൻ കഴിയുന്ന വെള്ളമാണ് തുറന്നുവിടുന്നത്. വൈദ്യുതിയുടെ നിലവിലെ ശരാശരി വിലയായ 5 രൂപ നിരക്കിൽ ഒരു ദിവസം 2 കോടി 73 ലക്ഷത്തിലധികം രൂപയുടെ…

Read More

കർഷക സമരത്തിൽ രക്തസാക്ഷികളായവരുടെ സ്മരണക്കായി കാൻഡിൽ ലൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്സ്

എഴുനൂറോളം കർഷകർ പോരാടി രക്തസാക്ഷിത്വം വരിച്ച ശേഷമാണ് കർഷക വിരുദ്ധ കരിനിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നത്.ധീര രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലിയുമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് കാൻഡിൽ ലൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.മഴയിൽ,വെയിലിൽ,പേമാരിയിൽ,കൊടുങ്കാറ്റിൽ,കോവിഡിൽ,ഭീഷണിയിൽഭരണകൂട ഭീകരതയിൽ,അടിയറവ് പറയാതെ രാജ്യത്തെ കർഷക സമൂഹം 363 ദിവസമായി നടത്തിയ പോരാട്ടത്തിന് ഐക്യദാർഢ്യമായി രാജ്യത്തിന്റെ തെരുവുകളിൽ ബി.വി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസും ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു.

Read More

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ; എ.കെ ശശീന്ദ്രൻ കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉൾപ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തും. 21ന് വൈകിട്ട് നാലിന് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച.നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിനായി 2011 മുതൽ സംസ്ഥാനത്ത് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഈ സർക്കാർ ചുമതലയേറ്റ ശേഷം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കുന്നതിനായി തോക്ക് ലൈസൻസുള്ള വ്യക്തികൾക്ക് അനുവാദം നൽകുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് നിരവധി കത്തുകൾ അയച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വനം മന്ത്രിയെ നേരിട്ട് കാണുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; യോഗി ആദിത്യനാഥ്

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാർഷിക നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. “കർഷകരുമായി എല്ലാ തലത്തിലുമുള്ള ചർച്ചകൾക്ക് ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ ഭാഗത്തുണ്ടായ ചില വീഴ്ചകൾ കാരണം നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുപോയി. നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു”-ട്വിറ്ററിൽ ആദിത്യനാഥ് പറഞ്ഞു.

Read More

” ലൗ കഫേ ” വീഡിയോ ഗാനം റിലീസ്.

നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകരായ ടി എസ്സ് സുരേഷ് ബാബു, സാജൻ എന്നിവർ അണിയിച്ചൊരുക്കിയ പ്രണയ സാന്ദ്രമായ “ലൗ കഫേ” എന്ന മ്യൂസിക്കൽ ആൽബത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.മധു ബാലകൃഷ്ണൻ പാടിയ “മറന്നതെന്തേ,അകന്നതെന്തേ “എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ഡോക്ടർ വി ഗോപുജി പണ്ഡിറ്റ് എഴുതിയ വരികൾക്ക് നിർമ്മൽ,പിറവം രാധാകൃഷ്ണൻ സംഗീതം നല്കിയ ഗാനമാണിത്.സാജൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് ആൽബത്തിൽഅബാബീൽ റാഫീ, മുഹമ്മദാലി, അൽത്താഫ്, ( വകതിരിവ് ഫെയിം) സൗപർണിക, ശാരിക, സിന്ദുസുരേഷ്, അരുന്ധതി തുടങ്ങിയവർ അഭിനയിക്കുന്നു.മൂന്നാർ, കോവളം എന്നിവിടങ്ങളിലെ മനോഹാരിതയിലാണ് “ലൗ കഫേ” ചിത്രീകരിച്ചിരിക്കുന്നത്.ഛായഗ്രഹണം ജോസ് ആലപ്പി പുഷ്പൻ നിർവ്വഹിക്കുന്നു.നൃത്തസംവിധാനം- അയ്യപ്പദാസ്,എഡിറ്റിംഗ് ലിബിൻ ഇടമണ്ണില, പരസ്യകല-മനോജ് ഡിസൈൻ.ടി എസ്സ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ആൽബത്തിലെ, പി ജയചന്ദ്രൻ ആലപിച്ച മറ്റൊരു ഗാനം ഉടൻ റിലീസ് ചെയ്യുന്നതാണ്. വാർത്ത പ്രചരണം-എ എസ്സ്…

Read More

കേരളത്തിൽ സമ്പൂർണ വാക്സിനേഷൻ 60 ശതമാനം

തിരുവനന്തപുരം:  സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ സമ്പൂർണ കോവിഡ് 19 വാക്സിനേഷൻ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേർക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേർക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നൽകിയത്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 41.94 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇനിയും വാക്സിനെടുക്കാനുള്ളവർ ഉടൻ തന്നെ വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇടുക്കി ജില്ലയിൽ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയിൽ…

Read More

രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റിയുടെ ക്രൂരമർദ്ദനം

*വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു*അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു. അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സർക്കാരിന് നാണക്കേടായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു.ഇന്നലെ രാവിലെയായിരുന്നു സംഭവം. ചിറയൻകീഴ് സ്വദേശി അരുൺദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുത്തശ്ശിക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു അരുൺദേവ്. ഇയാളിൽ നിന്ന് സെക്യൂരിറ്റിക്കാർ പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് മൂന്ന് പേർ മർദ്ദിച്ചതെന്ന് അരുൺദേവ് പറഞ്ഞു. അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആൾ ഇത് മൊബൈലിൽ ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാർ ഇയാളെയും ആക്രമിക്കാൻ ശ്രമിച്ചു. അരുൺ ദേവിന്റെ പരാതിയിൽ കേസ് എടുത്തതായി മെഡിക്കൽ…

Read More

സന്തോഷ് ട്രോഫിക്ക് സ്റ്റേഡിയം സൗജന്യമായി നൽകും

തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാല കൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.ഈമാസം 28ന്ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്ബോൾ മത്സരത്തിനായി കേരള ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് വാടക ഒഴിവാക്കി നൽകാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം 14ഇന സൗകര്യങ്ങൾ നൽകുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

ഡ്രൈവറും വേണ്ട, കണ്ടക്ടറും വേണ്ട ; ബസുകൾ പണയത്തിനെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ഡ്രൈവറും കണ്ടക്ടറുമില്ലാതെ 250 ബസുകൾ കെഎസ്ആർടിസി സ്വകാര്യ വ്യക്തികളിൽ നിന്ന് പണയത്തിനെടുക്കുന്നു. പത്ത് പ്രീമിയം ക്ലാസ്  ലക്ഷ്വറി എ.സി ബസുകൾ, 20 എ.സി സെമി സ്ലീപ്പർ ബസ്, 20 നോൺ എ.സി എയർ സസ്പെൻഷൻ ബസ്, 100 ഫ്രണ്ട് എൻജിൻ നോൺ എ.സി മിഡി ബസ്, 100 നോൺ എസി മിഡി ബസുകൾ എന്നിവ ഡ്രൈലീസ് വ്യവസ്ഥയിൽ (പണയത്തിന്) എടുക്കാനാണ് തീരുമാനം. ഈ മാസം 26 ന് ഉച്ചയ്ക്ക് മൂന്നു മണിവരെ ഓൺലൈനായി ടെണ്ടർ സമർപ്പിക്കാം.കരാറിൽ ഏർപ്പെടുന്നവർ ഡ്രൈവറും കണ്ടക്ടറുമില്ലാതെ ബസുകൾ  കെഎസ്ആർടിസിക്ക് നൽകണം. ദർഘാസിൽ പങ്കെടുക്കുന്ന ഒരാൾ  മിനിമം 10 ബസുകളെങ്കിലും നൽകണം.  എന്നാൽ  10ന്  മുകളിൽ എത്ര ബസുകൾ വേണമെങ്കിലും  നൽകാം. ബസിന്റെ ഉടമ, അല്ലെങ്കിൽ പ്രൊവൈഡർ, ബസ് പ്രൊവൈഡറുമായുള്ള കൺസോർഷ്യം എന്നിവർക്കും  ടെണ്ടറിൽ പങ്കെടുക്കാം. കരാറിൽ ഏർപ്പെട്ട് സർവ്വീസുകൾ ആരംഭിച്ച് കഴിഞ്ഞാൽ…

Read More

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് വൈകി വന്ന വിവേകം; ജി. ദേവരാജന്‍

തിരുവനന്തപുരം: വിവാദമായ മൂന്ന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി വൈകി വന്ന വിവേകമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രാജ്യത്തെ കര്‍ഷകര്‍ നടത്തി വന്ന സന്ധിയില്ലാത്ത സമരത്തിന്‍റെ വിജയമാണ് ഈ പ്രഖ്യാപനം. എഴുനൂറോളം കര്‍ഷകര്‍ക്കാണ് ഈ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി കര്‍ഷകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തീരാത്ത വേദനയും മാനസിക സംഘര്‍ഷവുമാണ് ഈ സമരം മൂലമുണ്ടായത്. ഇപ്പോള്‍ കാട്ടിയ വിവേകം പ്രധാനമന്ത്രി നേരത്തെ കാണിച്ചിരുന്നൂവെങ്കില്‍ നിരവധി വിലപ്പെട്ട കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ തിരിച്ചറിവിലാണ് ഉത്തര്‍ പ്രദേശിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പു വരാന്‍ പോകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കും പാര്‍ട്ടിയുടെ കര്‍ഷക സംഘടനയായ ആള്‍ ഇന്ത്യാ അഗ്രഗാമി കിസാന്‍ സഭയും തുടക്കം മുതല്‍ തന്നെ കര്‍ഷക  സമരത്തോടൊപ്പം ഉണ്ടായിരുന്നു.…

Read More