‘സിൽക്ക്‌ സ്മിതയുടെ ആത്‍മഹത്യകുറിപ്പ് വായിച്ചിട്ടുണ്ടോ…?’ ; അനു ചന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

സിൽക്ക് സ്മിതയുടെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാക്കുറിപ്പ് വിവർത്തനം ചെയ്തുകൊണ്ട് അനു ചന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കുറിപ്പ് വായിക്കാം “ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ.എന്നോട് ആരും സ്നേഹം കാണിച്ചില്ല.ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അല്പം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്.എല്ലാവരും എൻറെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തിൽ എത്രയോ മോഹങ്ങൾ എനിക്കുണ്ട്.അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല.ഓരോരുത്തരുടെയും പ്രവർത്തികൾ എന്നെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു.അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നു.എല്ലാവർക്കും ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ.എന്നിട്ടും എൻറെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ?ദൈവമേ, ഇതെന്തൊരു ന്യായമാണ്?ഞാൻ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ വളരെ ഇഷ്ടപ്പെട്ടു ,പ്രേമിച്ചു ,ആത്മാർത്ഥമായി തന്നെ.അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു.എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു.ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും.അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.ദിവസവും…

Read More

ഊരകം ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കണം ; കോൺഗ്രസ്

പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വാർഡുകളിലെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഊരകം ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരമായി ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കണമെന്ന് കോൺഗ്രസ് ഊരകം മേഖല സമ്മേളനം ആവശ്യപ്പെട്ടു.  മുൻകാലങ്ങളിൽ ആഴ്ചയിൽ മൂന്നു ദിവസം പ്രവർത്തിച്ചിരുന്ന ഈ ആരോഗ്യകേന്ദ്രം ഇപ്പോൾ വല്ലപ്പോഴും പ്രവർത്തിക്കുന്ന അവസ്ഥയിലെത്തിയിരിക്കയാണ്. ആരോഗ്യ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കണമെന്നും നിലവിലെ ആരോഗ്യ കേന്ദ്രത്തിനു മുകളിൽ ആരോഗ്യ പ്രവർത്തകർക്ക് താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്‌സ് നിർമിച്ച് ഇവിടെ  സ്ഥിരം ആരോഗ്യപ്രവർത്തകരുടെ സേവനം  ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതിയംഗം എം.പി.ജാക്സൺ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക് പ്രസിഡന്റ് ടി.വി. ചാർളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, സെക്രട്ടറി അശ്വതി സുബിൻ, ബൂത്ത് പ്രസിഡന്റുമാരായ…

Read More

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തീവെട്ടി കൊള്ള അവസാനിപ്പിക്കണം; പി.കെ.ജയലക്ഷ്മി

മാനന്തവാടി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ, ജന്ധന വിലവർദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വില, പാചക വാതക സബ്സിഡി പുന:സ്ഥാപിക്കുക, ബാങ്ക് ലോണുകളുടെ പലിശ എഴുതിതള്ളുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാനന്തവാടി ആർ.ഡി.ഒ.ഓഫീസ് മാർച്ചും, ധർണ്ണയിലും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകൾ സമരത്തിൽ പങ്കെടുത്തു.  എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എ.പ്രഭാകരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.എം.ബെന്നി, എം.ജി.ബിജു, പി.വി. ജോർജ്, സിൽവി തോമസ്, എ.എം. നിശാന്ത്, കുറ്റിയോട്ടിൽ അച്ചപ്പൻ, ടി.എ.റെജി, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, ജോസ് പാറയ്ക്കൽ, ജോസ് കൈനിക്കുന്നേൽ, എം.പി.ശശികുമാർ, സി.കെ.രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു.

Read More

മാധ്യമ പ്രവര്‍ത്തകരുമായുണ്ടായ അനിഷ്ട സംഭവം : നടപടിയെടുത്ത് കോൺഗ്രസ്

കോഴിക്കോട്: സ്വകാര്യ ഹോട്ടലില്‍നടന്ന നെഹ്‌റു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഡിസിസി നിയോഗിച്ച രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.മുതിര്‍ന്ന നേതാക്കളായ മുന്‍ കെപിസിസി നിര്‍വാഹക സമിതി അംഗം സിവി കുഞ്ഞികൃഷ്ണന്‍, ജോണ്‍ പൂതക്കുഴി എന്നിവരടങ്ങിയ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും ഡിസിസിയുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റാണ് നടപടി സ്വീകരിച്ചതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു. 13ന് നടന്ന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പ്രവൃത്തികള്‍ സംഘടനയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. മുന്‍ മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി സി പ്രശാന്ത് കുമാര്‍, അരക്കിണര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്യും.സംഭവത്തില്‍ ജാഗ്രത കുറവ് കാണിച്ച ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ്…

Read More

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ കോടികളുടെ അഴിമതി : ഐ.എന്‍.ടി.യു.സി

തിരുവനന്തപുരം:  സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ കോടികളുടെ അഴിമതിയെന്ന് കേരള സ്‌റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം എംപ്ലോയീസ് യൂണിയന്‍(ഐ.എന്‍.ടി.യു.സി) ആരോപിച്ചു. കോട്ടയം കുറിവിലങ്ങാട്ടില്‍ 30 ഏക്കര്‍ സ്ഥലത്ത് തുടങ്ങിയ സയന്‍സ് സിറ്റി 33 കോടി രൂപ ചിലവിട്ടിട്ടും ഒന്നും എത്തിയില്ല. 14 കോടി രൂപ മുടക്കിയെത്തിയ സാമഗ്രികള്‍ അവിടെ കെട്ടിക്കിടക്കുകയാണ്. 2013 മുതല്‍ 2021 വരെ 55 കോടിയൂപയുടെ സ്ഥിര നിക്ഷേപത്തില്‍ 2.6 കോടി രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് യൂണിയന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ജി സുബോധന്‍ പറഞ്ഞു. 2016-17-ല്‍ ടിക്കറ്റ് വില്‍പ്പനയില്‍ 1.48 കോടിരൂപ ലഭിച്ചെന്ന് രേഖയില്‍ കാണിക്കുന്നുവെങ്കിലും 1.84 കോടിരൂപ ലഭിച്ചിട്ടുണ്ടെന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി 36 ലക്ഷം രൂപ അപകരിക്കപ്പെട്ടിട്ടുണ്ട്. സമാനമായ രീതിയില്‍ ചാലക്കുടി സയന്‍സ് സെന്ററില്‍ 30 ലക്ഷം രൂപ മുടക്കി പണിത വാട്ടര്‍ ടാങ്ക് മണ്ണിട്ട് മൂടിയശേഷം…

Read More

പാലാരിവട്ടം അപകടം ; പരാതിയുമായി അൻസിയുടെ കുടുംബം

തിരുവനന്തപുരം: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന എന്നിവർ ഉൾപ്പെടെ മൂന്നുപേർ മരണപ്പെട്ട പാലാരിവട്ടം വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസിയുടെ കുടുംബം രംഗത്ത്. അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും കാർ ഓടിച്ചിരുന്നയാളെ മുൻ പരിചയം ഇല്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. അൻസി എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുകൾ പാർട്ടിക്കു നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ നേരത്തേ പരിചയമില്ല. ഇത് സംശയം വർധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നൽകിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെക്കുറിച്ചും കാറിൽ പിന്തുടർന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്നങ്ങളില്ലെങ്കിൽ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ല.അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അൻസി പറഞ്ഞിട്ടില്ല. ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാർ…

Read More

എൽ.ജെ.ഡി പിളർപ്പ് ഒഴിവാക്കാൻ ദേശീയ നേതൃത്വം ; വഴങ്ങാതെ വിമതർ ; തീരുമാനിക്കേണ്ടത് ജെ.ഡി.എസിന്റെ സംസ്ഥാന നേതൃത്വമാണെന്ന് ദേവഗൗഡ

തിരുവനന്തപുരം:ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിലെ പിളർപ്പ് ഒഴിവാക്കാൻ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രമം. എന്നാൽ 20ന് മുമ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എം.വി. ശ്രേയാംസ് കുമാർ ഒഴിയണമെന്ന് അന്ത്യശാസനം നൽകിയിരിക്കുന്ന വിമതവിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് സൂചന. കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ, വിമതരെ കൂടി ചേർത്ത് മുന്നോട്ട് പോകാനാണ് ദേശീയേ നേതൃത്വത്തിന്റെ നിർദേശം.ഇതിനായി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വറുഗീസ് ജോർജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ അഭ്യർത്ഥന. അതിനിടയിൽ വിമത വിഭാഗം ഇന്ന് തിരുവനന്തപുരത്ത് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെയും കണ്ട് തങ്ങളാണ് യഥാർത്ഥ ഔദ്യോഗികപക്ഷമെന്ന് അറിയിക്കും.അഖിലേന്ത്യാ ജനറൽസെക്രട്ടറിയായ വറുഗീസ് ജോർജിന്റെയും പാർട്ടിയുടെ ഏക എം.എൽ.എയായ കെ.പി. മോഹനന്റെയും പിന്തുണ വിമതനേതാക്കൾ അവകാശപ്പെട്ടെങ്കിലും പാർട്ടിയിലുറച്ച് നിൽക്കുമെന്നാണ് വറുഗീസ് ജോർജിന്റെ നിലപാട്. അദ്ദേഹം മുൻകൈയെടുത്താണ് കഴിഞ്ഞ ദിവസം സംസ്ഥാന…

Read More

ലുലുമാൾ ഉദ്ഘാടനത്തിന് മുമ്പേ കോർപ്പറേഷന് ലഭിച്ചത് കോടികൾ

തിരുവനന്തപുരം: തലസ്ഥാനത്ത് ലുലു മാളിന്റെ പുതിയ ഷോപ്പിങ് കോംപ്ലക്സ് ഡിസംബർ 16-ന് തുറക്കാനിരിക്കെ, നികുതി ഇനത്തിൽ തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ചത് 3.5 കോടി രൂപ. ലൈബ്രറി സെസ്, സേവന നികുതി എന്നീ ഇനങ്ങളിലായി 3,51,51,300 രൂപയാണ് ലുലുമാൾ അധികൃതർ കോർപ്പറേഷനിൽ അടച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെന്ന് എന്‍ജിനീയറിംഗ് വിഭാഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മാര്‍ച്ച്‌ 19നാണ്. അസസ്‌മെന്റ് പൂര്‍ത്തിയായ ദിവസം മുതല്‍ നികുതി നിര്‍ണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി മുഴുവനായി അടയ‌ക്കേണ്ടി വന്നത്.ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണ് തിരുവനന്തപുരത്തേത്.ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ടെക്‌നോപാര്‍ക്കിനു സമീപം ആക്കുളത്ത് നിർമിച്ചിരിക്കുന്നത്. രണ്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്‌ട്, ലുലു സെലിബ്രേറ്റ്, 200ല്‍…

Read More

മുല്ലപ്പെരിയാർ; സർക്കാർ വീണ്ടും തമിഴ്നാടിനൊപ്പം പുതിയ ഡാമിൽ തമിഴ്നാടിനും പ്രാതിനിധ്യം നൽകണമെന്ന് കേരളം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരിൽ 25 കോടി രൂപ ഡിഎംകെയിൽ നിന്ന് സിപിഎമ്മും സിപിഐയും കൈപ്പറ്റിയതിനെക്കുറിച്ചുള്ള വിവാദം നിലനിൽക്കെ, മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് അനുകൂല നിലപാടുമായി വീണ്ടും സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്‍റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളും വേണമെന്നാണ് ഇപ്പോൾ കേരളത്തിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് പുറത്തുവന്നു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്‍റെ പിറ്റേദിവസമാണ് ഈ കത്തയച്ചതെന്നതും ശ്രദ്ധേയമാണ്.നവംബര്‍ ഒന്നിനു ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ്,  മുല്ലപ്പെരിയാറിലെ ബേബിഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുവാദം നല്‍കിയത്. ഉത്തരവ് വിവാദമായതോടെ ഇങ്ങനെ ഒരു യോഗമേ ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷേ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഔദ്യോഗിക…

Read More

കെപിസിസിയിൽ ഇന്ദിരാഗാന്ധി ജന്മദിനാചരണം നാളെ

തിരുവനന്തപുരം: ഇന്ദിരാഗാന്ധി ജന്മദിനാചരണത്തിന്റെ ഭാഗമായി കെപിസിസിയിൽ നാളെ രാവിലെ 10-ന് പുഷ്പാർച്ചനയും തുടർന്ന് കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉദ്ഘാടനംകെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി നിർവ്വഹിക്കും. സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻ അധ്യക്ഷൻ ഉമ്മൻ വി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും.

Read More