ഉദ്ഘാടനം ചെയ്തു

കടാതി മാറാടി വൈ.എം.സി.എ.ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അഖില ലോക പ്രാർത്ഥനാ വാരത്തിന്റെ സമാപനവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് ഡിക്രൂസ് അദ്ധ്യക്ഷനായി. ഫാ.ജോബി വർഗ്ഗീസ് മുഖ്യ സന്ദേശം നൽകി. വാളകം പഞ്ചായത്ത് പ്രസിഡന്റ് സി.വൈ.ജോളി മോൻ, സി.കെ.ഷാജി, സെക്രട്ടറി കെ.വി.ജോയി, ഷിബു തോമസ്, വി.വി.ജോസ്, ബിനോ കെ.ചെറിയാൻ, എം.എം.ബെന്നി, ലീബ ബെന്നി, ഷൈനി ജോബി, എൻ.സി. ജോസ് എന്നിവർ പ്രസംഗിച്ചു. ചിത്രം : കടാതി മാറാടി വൈ.എം.സി.എ.ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അഖില ലോക പ്രാർത്ഥനാ വാരത്തിന്റെ സമാപനവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

Read More

സൗദ്യക്ക് നേരെ ഡ്രോൺ ആക്രമണം

റിയാദ് : സൗദ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഇറാൻ പിന്തുണയോടെ ഹൂത്തികൾ ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ ആക്രമണം സൗദ്യ സഖ്യ സേന തകർത്തതായി സഖ്യ സേന വക്താവ് തുർക്കി അൽ മാലികി പറഞ്ഞു ഡ്രോണുകൾ സൗദ്യ വ്യോമ മേഖലയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ പ്രതിരോധ സേനക്ക് തകർക്കാൻ കഴിഞ്ഞതായും,സിവിലിയൻമാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന വക്താവ് അറിയിച്ചു

Read More

തൊഴിൽ യോഗ്യത പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ ; സൗദിയിൽ ജോലിക്ക് ഇനി പരീക്ഷ പാസാവണം

ജിദ്ദ: തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നൽകി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവർക്ക് സൗദിയിൽ ജോലി ചെയ്യാനാകില്ല. സാങ്കേതികവും പ്രത്യേക കഴിവുകൾ ആവശ്യമായതുമായ മേഖലയിലാണ് സൗദി തൊഴിൽ യോഗ്യതാ പരീക്ഷ തുടങ്ങിയത്. വിദേശത്ത്​ നിന്നുള്ളവർക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുളള സ്ഥിരം അക്രഡിറ്റേഷൻ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി. ഈ കമ്മിറ്റിയാകും ഓരോ രാജ്യത്തും വേണ്ട പരീക്ഷാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുക. വിസ ലഭിക്കാൻ ഈ പരീക്ഷ പാസാകേണ്ടി വരും. നിലവിൽ സൗദിക്കകത്തുള്ളവർക്കാണ് ഈ പരീക്ഷ. ഓൺലൈനായും പ്രാക്ടിക്കലായും പരീക്ഷയുണ്ടാകും. ഇത് പാസാകുന്നവർക്കേ ജോലിയിൽ തുടരാനാകൂ. മൂന്ന് തവണയാണ് അവസരമുണ്ടാവുക. ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്‌നിക്കൽ ആൻഡ്​ വൊക്കേഷണൽ ട്രെയിനിങ്ങി​ൻറ മേൽനോട്ടത്തിലാണ് പരീക്ഷ. ആറിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ…

Read More

ശബരിമല ദർശനം ; നാളെ മുതൽ സ്പോട്ട് ബുക്കിംഗ്

തിരുവനന്തപുരം :ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട്ബുക്കിംഗ് ആരംഭിക്കും.പത്ത് ഇടത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കൽ ,കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ താഴെ പറയുന്ന ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം പന്തളം വലിയകോയിക്കൽ ക്ഷേത്രം പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം

Read More

ശബരിമല ദർശനം ; ഇന്ന് മുതൽസ്പോട്ട് ബുക്കിംഗ്

തിരുവനന്തപുരം :ശബരിമല ദർശനത്തിന്ഇന്ന് മുതൽ സ്പോട്ട്ബുക്കിംഗ് ആരംഭിക്കും.പത്ത് ഇടത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനംഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കൽ ,കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ താഴെ പറയുന്ന ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരംഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം,വൈക്കം ശ്രീ മഹാദേവ ക്ഷേത്രംകൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രംപന്തളം വലിയകോയിക്കൽ ക്ഷേത്രംപെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രംകീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം

Read More

‘ക്രിപ്‌റ്റോകാരിയ മുതുവാരിയാന’ ; ഇടമലക്കുടി മുതുവർ ആദിവാസി വിഭാഗത്തിന്റെ പേരിൽ പുതിയ സസ്യം

തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി ശാസ്ത്രലോകം. ‘ലോറേസിയേ’ എന്ന സസ്യകുടുംബത്തിലെ അംഗമായ പുതിയ സസ്യത്തെ കണ്ടെത്തിയത് കേരള സര്‍വകലാശാല ബോട്ടണി വിഭാഗമാണ്.ഇടമലക്കുടി ആദിവാസികോളനിക്കടുത്തു നിന്നാണ് സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്. ‘മുതുവര്‍’ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ഈ പ്രദേശത്ത് വസിക്കുന്നത്. അവരുടെ മേഖലയില്‍ നിന്ന് കണ്ടെത്തിയതു കൊണ്ടും അവരോടുളള ആദരസൂചകമായി പുതിയ സസ്യത്തിന് ‘ക്രിപ്‌റ്റോകാരിയ മുതുവാരിയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ നിന്നും ആദിവാസികളുടെ ബഹുമാനാര്‍ത്ഥം ഒരു സസ്യത്തിന് അവരുടെ പേരു കൊടുക്കുന്നത്.ഏകദേശം പത്ത് മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ മാത്രം ഉയരത്തില്‍ വളരുന്നതും അധികം വീതിയില്ലാത്തതുമായ ഇലകളുളളതാണ് ഇവ. ഏകദേശം പത്തോളം മരങ്ങള്‍ മാത്രമാണ് ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുളളത് എന്നത് ഇവയുടെ സംരക്ഷണ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്.  ‘ക്രിപ്‌റ്റോകാരിയ’ എന്ന ജനസില്‍പ്പെട്ട ഒന്‍പതോളം ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ഈ…

Read More

മദ്യലഹരിയില്‍ രാഷ്ട്രപതി ഭവനില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം ; യുവാവും യുവതിയും അറസ്റ്റില്‍ 

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ഡൽഹിയിലെ സലൂണിൽ ജോലിചെയ്യുന്ന യുവാവിനെയും യുവതിയെയുമാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലാണ് യുവാവും പെൺസുഹൃത്തും രാഷ്ട്രപതി ഭവനിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഉടൻതന്നെ പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Read More

കിഫ് ബി :സി ആൻ്റ് എ ജി റിപ്പോർട്ടിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം :കിഫ് ബി യിലെ അഴുമതിയും ക്രമക്കേടും സി എ ജി ചൂണ്ടിക്കാട്ടിയതിനെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു വഴിവിട്ട നിയമനങ്ങളും ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ട് വാങ്ങിയതിനു പിന്നാലെ അഴുമതിയും ദുരൂഹതയുംഅന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കുകയാണു ചെയ്തത്. ഇപ്പോൾ കിഫ് ബി യിൽ ഞങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരിവെയ്കുന്നതാണു സി എ ജി റിപ്പോർട്ട്.സി ആൻ്റ് എ ജിക്ക് രാഷ്ടിയമില്ല മുഖ്യമന്ത്രി രാഷ്ടിയ നിറം നൽകാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണുമസാല ബോണ്ടിലെ അപാകതക്ക് ആർബി ഐ തന്നെ ഒരു ലക്ഷം രൂപ ഫൈൻ അടപ്പിച്ചത് ആരും മറന്നിട്ടില്ല സി ആൻറ് എജിയെ ചോദ്യം ചെയ്യുന്നത് ഭരണഘടന വിരുദ്ധമാണു ഇനിയെങ്കിലും സി ആൻ്റ് എ ജി യുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നു ചെന്നിത്തല പറഞ്ഞു

Read More

വിമതർ നാളെ ദേവഗൗഡയെ കാണും: ജെ.ഡി.എസിലേക്കെന്ന് സൂചന

തിരുവനന്തപുരം: എൽ.ജെ.ഡി വിമത വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ശ്രേയാംസ് കുമാറുമായി യോജിച്ച് പോവാനാകില്ലെന്ന് അറിയിച്ചു. എന്നാൽ തർക്കത്തിൽ ഇപ്പോൾ ഇടപെടില്ലെന്നും ഒന്നിച്ചു പോകണമെന്നും മുഖ്യമന്ത്രി നേതാക്കാളോട് പറഞ്ഞു. ഔദ്യോഗികപക്ഷം തങ്ങളാണെന്നും ഇടതുമുന്നണി അനുവദിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തങ്ങൾ പ്രതിനിധികളെ നിശ്ചയിക്കുമെന്നും കാട്ടി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന് കത്ത് നൽകും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ഇവർ കാണും. എൻ.എം.നായർ (ആലപ്പുഴ), നസീർ പുന്നയ്ക്കൽ (മലപ്പുറം), സബാഹ് പുൽപറ്റ (ഇടുക്കി), എ.വി.ഖാലിദ് എന്നിവരാണ് വിമതയോഗത്തിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റുമാർ. ഇവരിൽ ഇടുക്കിയിലേത് ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റാണ്. ജില്ലാ പ്രസിഡന്റായിരുന്ന സോമശേഖരൻ നായർ ഇതിനകം പാർട്ടി വിട്ട് ജനതാദൾ എസിൽ ചേർന്നു. കൊല്ലം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരും തങ്ങൾക്കൊപ്പമുണ്ടെന്നും വിമതനേതാക്കൾ പറഞ്ഞു.…

Read More

എല്‍.ജെ.ഡി പിളപ്പിലേക്ക് ; ശ്രേയാംസിന് പ്രതികാരമെന്ന് വിമത വിഭാഗം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എം.വി.ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തെ ചൊല്ലി എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്. ശ്രേയാംസ് കുമാര്‍ രാജിവയ്ക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ്, സുരേന്ദ്രന്‍ പിള്ള എന്നിവര്‍ ഉള്‍പ്പെട്ട എല്‍.ജെ.ഡി വിമത വിഭാഗം അന്ത്യശാസനം നല്‍കി. എന്നാല്‍ ശ്രേയാംസ് കുമാര്‍ ഇത് തള്ളിയതോടെ ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാനഘടകത്തില്‍ പിളര്‍പ്പ് ഉറപ്പായി. തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് വിമത നീക്കം. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ട് ഒമ്പതു മാസമായിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20 നകം ശ്രേയാംസ് കുമാര്‍ രാജിവയ്ക്കണമെന്നാണ് വിമത വിഭാഗത്തിന്റെ അന്ത്യശാസനം. ശ്രേയാംസ് അനുകൂലികള്‍ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും വിമതര്‍ വഴങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.ഡി.എഫില്‍ പാര്‍ട്ടിയ്ക്ക് ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആക്ഷേപവും…

Read More