സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; 26ന് രാജ്യവ്യാപകമായി പ്രതിഷേധം

സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന 26ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച.ശീതകാല പാര്‍ലമെന്റ് നടക്കുന്ന വേളയില്‍ എല്ലാ ദിവസവും 500 കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലായി മഹാപഞ്ചായത്ത് ചേരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.ദില്ലി അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചുള്ള കര്‍ഷക സമരം ഒരു വര്‍ഷത്തോട് അടുക്കുമ്ബോള്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന നവംബര്‍ 26 ന് രാജ്യവ്യാപകമായി കര്‍ഷക സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ കര്‍ഷക സംഘടനകള്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് കൂടാതെ ദില്ലി അതിര്‍ത്തികളിലെ സമര കേന്ദ്രങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങളും നടത്തും. സമരത്തില്‍ രാജ്യത്തെ തൊഴിലാളികളും വിദ്യാര്‍ഥികളും സ്ത്രീകളും കര്‍ഷകരോടൊപ്പം അണിനിരക്കണമെന്ന് സംയുക്ത കിസാന്‍…

Read More

പെട്രോൾ ഡീസൽ നികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന കേരള സർക്കാരിനെതിരെ പഞ്ചാബ് വിലയിൽ ഇന്ധനം നൽകി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്

പത്തനംതിട്ട: ഇന്ധന നികുതി കുറയ്ക്കാതെ കേരള ജനതയെ സംസ്ഥാന സർക്കാർ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചാബിൽ 95 രൂപക്ക് കിട്ടുന്ന പെട്രോളിന് കേരളത്തിൽ 105 രൂപയാണ് വില. ഡീസലാകട്ടെ പഞ്ചാബിൽ 83 രൂപയും കേരളത്തിൽ 92 രൂപയും. ഇതിൽ പ്രതിഷേധിച്ച് പഞ്ചാബി വേഷം ധരിച്ച് നികുതി ഊറ്റാത്ത പഞ്ചാബിലെ ഇന്ധനം വിൽപ്പനക്ക് എന്ന പ്രതീകാത്മക പ്രതിഷേധമാണ് സംഘടിപ്പിച്ചത് .ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബിജിലാൽ ആലുനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിന്ദുബിനു, മണ്ഡലം പ്രസിഡൻ്റ് ഇൻഷാദ് വലംഞ്ചുഴി, ജോബിൻ മൈലപ്രാ, പ്രണവ് പി ആർ, ജസ്റ്റസ് ജോർജ്, അബ്ദുൽ ജവാദ്,ഷിജു മേലേവീട്ടിൽ,അൻസാരി തൈക്കൂട്ടത്തിൽ, മുഹമ്മദ് റാഫി, സജി എം, അജ്മൽ ഷാ എന്നിവർ…

Read More

ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം റോയ് മാത്യുവിന് യാത്രയയപ്പു നൽകി .

നാദിർ ഷാ റഹിമാൻ ജിദ്ദ :  31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗവും  ജിദ്ദയിലെ  സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറ  സാന്നിധ്യവുമായിരുന്ന റോയ് മാത്യുവിന് ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി . ജീവകാരുണ്യ രംഗത്തും കലാരംഗങ്ങളിലും സജീവമായി പ്രവർത്തിക്കുകയും  ദുരിതം അനുഭവിക്കുന്ന  പ്രവാസി സമൂഹത്തിനായി  കഴിയുന്നത്ര ശ്രദ്ധ കൊടുത്ത് പരമാവധി ആളുകൾക്ക് സഹായ സഹകരണങ്ങൾ എത്തിക്കുകയും  ചെയ്ത വ്യക്തിയാണ് റോയ് മാത്യു എന്ന് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ മെമെന്റോ നൽകി ആദരിച്ചു.   ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ അദ്യക്ഷത വഹിച്ച യോഗത്തിൽ , ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, കെ പി…

Read More

കഴിഞ്ഞ വർഷം പയ്യന്നൂരിൽ കാണാതായ വീട്ടമ്മയെ കാമുകനോടൊപ്പം കണ്ടെത്തി ; കാമുകൻ റഹ്‌മാന്‌ വേറെ മൂന്ന് ഭാര്യമാർ കൂടെ ഉണ്ടെന്ന് പോലീസ്

കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന്കഴിഞ്ഞ വർഷം ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി.ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ൻ ഹൗ​സി​ൽ പ്ര​സ​ന്ന (49)യെ​ ഇളമ്പച്ചി സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ റ​ഹ്‌​മാ​നോ​ടൊ​പ്പം മ​ല​പ്പു​റം കാ​ല​ടി​യി​ൽ നിന്നാണ് പോലീസ് കണ്ടെത്തി​യ​ത്. പാചക തൊഴിലാളിയായ പ്രസന്ന പ​തി​വു പോ​ലെ ക​ല്യാ​ണ വീ​ടു​ക​ളി​ലെ പാചക ജോലിക്കായി രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇറങ്ങിയതായിരുന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ബാ​ബു പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിന് യാതൊരു വിവരവും ലഭിച്ചില്ല. ​അതിനിടെ തൃ​ക്ക​രി​പ്പൂ​ർ മാ​ണി​യാ​ട്ട് വാ​ട​ക ക്വാർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി അ​ബ്ദു​ൾ റ​ഹ്‌​മാ​നെ (55)യും ​കാ​ണാ​താ​യ​താ​യെന്ന് പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരുമിച്ച്‌ പാചകജോലി ചെയ്തിരുന്ന പ്രസന്നയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒരുമിച്ച്‌ നാടുവിടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. എന്നാൽ ഇരുവരും…

Read More

മലപ്പുറം ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു; ജാഗ്രതാ നിര്‍ദേശം

അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കാനാണ് സാധ്യത. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രതപാലിക്കണം. നവംബര്‍ 12ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി…

Read More

കൊടകര കുഴൽപ്പണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയുടെ ഭാര്യയാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ കണ്ടെടുത്തു. പത്താംപ്രതി വെള്ളാങ്കല്ലൂർ അബ്ദുൾ ഷാഹിദിന്റെ ഭാര്യ ജിൻഷ (22) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 23 പേർ ഇതുവരെ അറസ്റ്റിലായി. ഷാഹിദിന് കവർച്ചാവിഹിതമായി കിട്ടിയ പത്തു ലക്ഷം രൂപ ജിൻഷയെ ആണ് ഏൽപ്പിച്ചിരുന്നത്. നേരത്തെ ജിൻഷയെ ചോദ്യം ചെയ്‌തെങ്കിലും അവർ ഇക്കാര്യം നിഷേധിച്ചിരുന്നു. തുടരന്വേഷണത്തിൽ ജിൻഷയുടെ ഉമ്മുമ്മയുടെ പേരിൽ സഹകരണബാങ്കിൽ പണം നിക്ഷേപിച്ചതായി വ്യക്തമായി. ഒൻപത് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപക്ക് കൊടുങ്ങല്ലൂരിലെ ഒരു സ്വര്ണക്കടയിൽ നിന്നും ആഭരണങ്ങൾ വാങ്ങിക്കുകയും ചെയ്തു.അടുത്തിടെ രണ്ടു ലക്ഷം രൂപ ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപ കണ്ടെടുത്തു. സ്വർണാഭരണങ്ങൾ കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.…

Read More

ലേൺ ദി ഖുർആൻ ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 12ന്

നാദിർ ഷാ റഹിമാൻ റിയാദ്:   സൗദി ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്‌വ & അവയർനെസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ റിയാദ്  ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിന് കീഴിൽ നടക്കുന്ന ഖുർആൻ പാഠ്യ പദ്ധതിയായ ലേൺ ദി ഖുർആനിന്റെ 2021 ലെ ഫൈനൽ പരീക്ഷ നവംബർ 12ന്  അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച, സൗദി സമയം 4.00 PM മുതൽ 8.00 PM വരെയും  ഇന്ത്യൻ സമയം 6.30 PM മുതൽ 10.30 PM  വരെയുമുള്ള 4 മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് ലേൺ ദി ഖുർആൻ (www.learnthequran.org )എന്ന  വെബ്സൈറ്റിലൂടെ പരീക്ഷാർത്ഥികൾക്ക് ലഭിക്കും.ഏറ്റവും എളുപ്പത്തിൽ എല്ലാ ഡിജിറ്റൽ ഉപകരണത്തിലും ഉപയോഗിക്കാവുന്ന എക്സാം സോഫ്റ്റ്‌വെയറാണ് പരീക്ഷക്ക് ഉപയോഗിക്കുന്നത്. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള “ജുസ്അ്‌ 27”…

Read More

യുഎഇ യാത്ര വേണ്ട; പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വിലക്ക്

തിരുവനന്തപുരം: വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവന്റെ യുഎഇ യാത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ വിലക്ക്. ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയിൽ പങ്കെടുക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. ഇളങ്കോവന് പുറമേ ഡയറക്ടർ എസ് ഹരികിഷോറിന്റെ യാത്രക്കും വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്‌സ്‌പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. അതേസമയം, കേന്ദ്രസർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി വ്യവസായ മന്ത്രി പി രാജീവ് രംഗത്തുവന്നു.

Read More

തെളിവ് പുറത്തുവന്നതോടെ കുറ്റസമ്മതവുമായി ശശീന്ദ്രൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് അനുമതി നൽകി ഉത്തരവ് ഇറങ്ങിയതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച വനം മന്ത്രി എ.കെ ശശീന്ദ്രൻ, ഇതുസംബന്ധിച്ചുളള തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ കുറ്റസമ്മതവുമായി രംഗത്ത്. മരം മുറിക്കുന്നതിന് മുന്നോടിയായി തമിഴ്നാടിന്റെയും കേരളത്തിന്റെയും ഉദ്യോഗസ്ഥർ അവിടെ സംയുക്ത പരിശോധന നടത്തിയത് താൻ അറിഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ കുറ്റസമ്മതം. ഇതോടെ, മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ തമിഴ്നാടിന് അനുകൂലമായി നിലപാട് എടുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുകയാണ്. നിയമസഭയിൽ തെറ്റായ മറുപടി നൽകിയതിനാൽ പ്രസ്താവന തിരുത്താൻ അനുമതി ആവശ്യപ്പെട്ട് ശശീന്ദ്രൻ സ്പീക്കർക്ക് കത്ത് നൽകിയതോടെ സർക്കാർ പ്രതിരോധത്തിലായി. മേല്‍നോട്ടസമിതി അധ്യക്ഷന്റെ കത്ത് പുറത്തുവന്നതോടെയാണ് മന്ത്രി തിരക്കിട്ട് നിയമസഭയിലെ പ്രസ്താവന തിരുത്താന്‍ നീക്കം തുടങ്ങിയത്.ഇതിനിടെ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ആവർത്തിച്ച് സ്വന്തം തടി രക്ഷിച്ചെടുക്കാനുള്ള നീക്കവും ശശീന്ദ്രൻ നടത്തുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ…

Read More

വയനാട്ടില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വയനാട്ടില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാവോയിസ്റ്റ് സംഘടനാ പശ്ചിമഘട്ട സോണല്‍ സെക്രട്ടറിയും കര്‍ണാടക സ്വദേശിയുമായ കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്.പിടിയിലായ കൃഷ്ണമൂര്‍ത്തി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച്‌ എന്‍ഐഎ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. കഴിഞ്ഞ ദിവസം നിലമ്ബൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ രാഘവേന്ദ്രനെ കണ്ണൂര്‍ പൊലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പൊലീസ് എന്‍ഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച്‌ വിവരം ലഭിച്ചത്.

Read More