സിപിഎമ്മിന്റെ ജയ്ഭീം പ്രചാരണം തിരിഞ്ഞുകൊത്തി ; തന്നെ പാർട്ടി പുറത്താക്കിയിരുന്നതായി യഥാർത്ഥ അഭിഭാഷകന്റെ വെളിപ്പെടുത്തൽ

കൊച്ചി : സിപിഎം വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സൂര്യ നായക കഥാപാത്രത്തിൽ എത്തിയ ജാതി വിവേചനത്തിന്റെ കഥ പറയുന്ന തമിഴ് ചലച്ചിത്രം ജയ് ഭീം ചിത്രത്തിലെ യഥാർത്ഥ അഭിഭാഷകന്റെ തുറന്നുപറച്ചിലുകൾ പാർട്ടിയെ തിരിഞ്ഞുകൊത്തുന്നു. സിനിമയിലെ ഇടത് സാന്നിധ്യം കേരളത്തിലെ സിപിഎമ്മുമായി കൂട്ടിക്കെട്ടിയാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്. എന്നാൽ സിനിമയിലെ യഥാർത്ഥ അഭിഭാഷകൻ 1988 പാർട്ടിയിൽ നിന്നും പുറത്തായ ആളാണെന്ന് പറയുന്നു.ഒരു മാധ്യമത്തിന് നല്കിയ ഇന്റർവ്യൂവിലാണ് അദ്ദേഹമിത് പങ്കുവയ്ക്കുന്നത്. സിപിഎമ്മിന്റെ ചില നയങ്ങളെ എതിർക്കുകയും അതിന് ചുവടുപിടിച്ച് നേതൃത്വം പുറത്താക്കുകയും ആയിരുന്നു. പുറത്തായ ശേഷം തന്റെ അഭിപ്രായ പ്രകടനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു പ്രാകൃത ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു ഗർഭിണിയായ സ്ത്രീ, പോലീസ് കസ്റ്റഡിയിൽ നിന്ന് കാണാതായ തന്റെ ഭർത്താവിനായി തീവ്രമായി തിരയുന്നതും തന്റെ ഭർത്താവിനെ കണ്ടെത്താനും നീതി തേടാനും ഒരു ഹൈക്കോടതി അഭിഭാഷകൻ…

Read More

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് തുടർ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എറണാകുളം ഡി സി സി

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് തുടർ പ്രക്ഷോഭം ശക്തമാക്കാൻ എറണാകുളം ഡി സി സി നേതൃയോഗം തീരുമാനിച്ചു പെട്രോളിയം ഉൽപ്പണങ്ങളുടെ നികുതി കുറക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നികുതി കുറച്ചതു പോലെ കേരള സർക്കാർ നികുതി കുറയ്ക്കാൻ തീരുമാനിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഡിസിസി നേതൃയോഗം കുറ്റപ്പെടുത്തിഎറണാകുളം ഡിസിസി യുടെ നേതൃത്വത്തിൽ നടത്തിയ ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിട്ടുള്ള കേസുകളുടെ കാര്യത്തിൽ നിയമപരമായ പോരാട്ടം ഡിസിസി ഏറ്റെടുക്കും, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സി പി എം നേതാക്കളുടെ ഒത്താശയോടെ പോലീസ് നടത്തുന്ന പ്രതികാര രാഷ്ട്രീയത്തെ ജനമധ്യത്തിൽ തുറന്നു കാണിക്കുന്നതിനുള്ള പ്രചരണ പരിപാടികളും സംഘടിപ്പിക്കും സംസ്ഥാന സർക്കാർ നികുതിയുടെ കാര്യത്തിൽ കള്ള പ്രചരണം നടത്തുന്നുവെന്നും സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ഇത്തരം നിഷേധാത്മക നിലപാടിനെതിരെ ശക്തമായ തുടർ പ്രക്ഷോഭം നടത്തുന്നതിൻ്റെ…

Read More

ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ ; മഹിള കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പ്രക്ഷോഭം : മുഹമ്മദ് ഷിയാസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നത്തില്‍ തുടര്‍ നിലപാട് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ നിന്നു ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കുന്നത്. അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു ഇത് വരെ നേരിട്ട് വന്നിട്ടില്ല. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ. കോണ്‍ഗ്രസ് അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നത് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.നേതാക്കള്‍ക്ക് എതിരായ കേസുകളില്‍ തുടര്‍നടപടികള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും. കോണ്‍ഗ്രസ് നിറവേറ്റിയത് പ്രതിപക്ഷ ധര്‍മമാണ്. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ മഹത്വവല്‍ക്കരിക്കരുത്. ജോജു നടത്തിയ തെറി അഭിഷേകം ചാനല്‍ കാമറകളില്‍ ഉണ്ട്. ജോജു പറഞ്ഞതെല്ലാം പച്ചക്കള്ളവും അഭാസവുമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടി. മഹിള കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പരാതിയില്‍ ഉറച്ച്…

Read More

മറച്ചുവെച്ച മരണക്കണക്ക് കൂടുന്നു; അപ്പീൽ അപേക്ഷകൾ 20,101 കടന്നു

തിരുവനന്തപുരം: സർക്കാർ ഒളിപ്പിച്ചുവെച്ച കൂടുതൽ മരണക്കണക്കുകൾ പുറത്തേക്ക്. ഔദ്യോഗികമായി ഇതുവരെ പറഞ്ഞതൊന്നുമല്ല യഥാർത്ഥ മരണങ്ങളെന്നത് സർക്കാരിന്റെ ഓൺലൈൻ പോർട്ടലിൽ ലഭിച്ച അപ്പീൽ അപേക്ഷകൾ പരിശോധിക്കുമ്പോൾ വ്യക്തം. ഒരുമാസത്തിനിടെ, 21,101 പേരാണ് സർക്കാർ മറച്ചുവെച്ച മരണങ്ങൾ ചൂണ്ടിക്കാട്ടി അപ്പീൽ അപേക്ഷകൾ നൽകിയിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനായി സർക്കാർ നടത്തിയ കള്ളക്കളികൾ ഇതോടെ പൊളിയുകയാണ്. നേരത്തെ, പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഒളിപ്പിച്ചു വെച്ച മരണങ്ങൾ ഘട്ടംഘട്ടമായി സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മാസം ഒമ്പതിന് ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ വന്ന അപേക്ഷകളിൽ 20101 പേരും നേരത്തെ സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടവരല്ല. ഇന്നലെ വരെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണങ്ങളുടെ എണ്ണം 33,048 ആണ്. ഇന്നലെ 64 മരണങ്ങളും അപ്പീൽ വഴിയുള്ള 111 മരണങ്ങളും നേരത്തെ സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍…

Read More

എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ‍ ; ഒമ്പത്, പ്ലസ് വൺ 15ന് തന്നെ

തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച തീരുമാനം മാറ്റിയതിനെ തുടർന്ന് സ്കൂളുകളിൽ എട്ടാം ക്ലാസുകാരുടെ റെഗുലർ പഠനം തിങ്കളാഴ്ച മുതൽ ആരംഭിക്കും.  നവംബർ 15ന് എട്ട്, ഒമ്പത് ക്ലാസുകൾ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.അതേസമയം, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15-ന് മാത്രമേ ആരംഭിക്കൂ. വിദ്യാര്‍ഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുന്‍ തീരുമാനം തിരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയത്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സര്‍വേ. ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് തിങ്കളാഴ്ച മുതൽ തന്നെ എട്ടാം ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന്പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.…

Read More

കെഎസ്ആർടിസി സമരം അടിച്ചമർത്തും ; ഭീഷണി മുഴക്കി ഗതാഗത മന്ത്രി ; സ്വകാര്യ ബസുകളും സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ സമരം നടത്തുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ഭീഷണി മുഴക്കി ഗതാഗത മന്ത്രി. കെഎസ്ആർടിസി ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനം മറച്ചുവെച്ചാണ് സമരം ചെയ്യുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു ഭീഷണി മുഴക്കിയത്. സമരം നടത്തിയതിനാൽ ഇനി ശമ്പള പരിഷ്കരണ ചർച്ചയുടെ ആവശ്യം പോലുമില്ലെന്നാണ് ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രി പ്രതികരിച്ചത്. അതേസമയം, യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങുകയാണ്. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണിമുടക്കാനൊരുങ്ങുന്നത്.കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാവില്ല. 30 കോടി രൂപയുടെ അധിക…

Read More

ഇന്ധന നികുതി കുറയ്ക്കില്ല ; സംസ്ഥാന സർക്കാർ ധാർഷ്ട്യം തുടരുന്നു

തിരുവനന്തപുരം: കോൺഗ്രസ് രാജ്യമെമ്പാടും നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ നേരിയ തോതിലെങ്കിലും ഇന്ധന നികുതി കുറച്ചിട്ടും പേരിനു പോലും ഇളവ് നൽകില്ലെന്ന് പ്രഖ്യാപിച്ച് കേരളം. അധിക നികുതിയിൽ ഇളവു വരുത്തുന്നത് വഴിയുള്ള വരുമാന നഷ്ടം സഹിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് കേരളം ജനങ്ങളെ കൊള്ളയടിക്കുന്നത്. കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടിയപ്പോൾ സംസ്ഥാന സർക്കാർ അങ്ങനെ ചെയ്തില്ലെന്നും അതിനാൽ ഇന്ധന വിലയിൽ ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കുന്നതിനായി നികുതി കുറയ്ക്കുകയെന്ന തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.അതേസമയം, കേന്ദ്ര സർക്കാർ കുറച്ച എക്സൈസ് തീരുവയുടെ ശതമാനകണക്കിൽ കേരളം വാറ്റ് നികുതി കുറച്ചാൽ, ഡീസലിന് അഞ്ച് രൂപയും പെട്രോളിന് 3 രൂപ 20 പൈസയും കുറയുമെന്നിരിക്കെ അതിന് തയാറാകാത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്. കഴിഞ്ഞ ദിവസം വരെ…

Read More

നിയമങ്ങൾ കാറ്റിൽപ്പറത്തി കേരളഹൗസിലെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ; ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

ഡൽഹി കേരള ഹൗസിൽ നിയമങ്ങൾ ലംഘിച്ചു പൊതുമരാമത്തത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം കൂടിയതിൽ ഗവർണർക്ക് പരാതി നൽകി യൂത്ത്കോൺഗ്രസ്. ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി ഡി.വൈ.എഫ്ഐയുടെ ദേശീയ കമ്മറ്റി യോഗം കേരള ഹൗസിന്റെ പ്രധാന കോൺഫറൻസ് ഹാളിൽ കൂടുവാൻ ഉണ്ടായ സാഹചര്യം യൂത്ത് കോൺഗ്രസ് ഡൽഹി ഘടകം കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണർസൗരവ് ജയിൻ IASനെ നേരിൽ കണ്ടത് വിശദീകരണം തേടിയിരുന്നു. ഒക്ടോബർ മുപ്പതാം തീയതി, ഞങ്ങൾക്ക് ലഭിച്ച വിശദീകരണം യുക്തിക്ക് നിരക്കാത്തതും വിശ്വസിക്കാൻ സാധിക്കാത്തതും ആയത് മൂലം ഗവർണറുടെ ഇടപെടൽ ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു. കേരള ഹൗസിൽ രാഷ്ട്രീയ പാർട്ടികളുടെയോ, അനുബന്ധ രാഷ്ട്രീയ സംഘടനകളുടെയോ, യോഗം, പരിപാടികൾ കേരള ഹൗസിന്റെ പ്രധാന കോൺഫറൻസ് ഹാളിൽ കൂടുവാൻ നിയമം ഇല്ലാതിരിക്കെ, നിയമങ്ങൾ പാലിക്കാതെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്…

Read More

കൊടിക്കുന്നിൽ സുരേഷിനുനേരെ കയ്യേറ്റശ്രമം ; എ സി റോഡ് നവീകരണ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാണിച്ചതിനാതാണ് കയ്യേറ്റശ്രമം

ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഗുണ്ടകള്‍കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് എം പി ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശ്ശേരി റോഡില്‍ കെ.എസ്.റ്റി.പി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകളും അശാസ്ത്രീയതകളും മനസ്സിലാക്കാന്‍ നെടുമുടി പഞ്ചായത്തിലെ പാറശ്ശേരി പാലത്തിലെത്തിച്ചേര്‍ന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയെ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എം.പിയോടൊപ്പം ഉണ്ടായിരുന്ന നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായരേയും വൈസ് പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസ്, പൊങ്ങ വാര്‍ഡ് മെമ്പര്‍ സജു, ബ്ലോക്ക് പഞ്ചായത്തംഗം ഗോകുല്‍ ഷാജി  എന്നിവരോടും സി.പി.എം ഗുണ്ടകള്‍ മോശമായി പെരുമാറി.  പൊങ്ങ പാലം നിര്‍മ്മിച്ചപ്പോള്‍ ഉയരക്കുറവ് മൂലം പാലത്തിനടിയിലൂടെ ചെറുവള്ളങ്ങള്‍ക്ക് പോലും കടന്നുപോകാനാകാത്ത അവസ്ഥ ജനപ്രതിനിധികളും പാടശേഖരസമിതികളും കര്‍ഷക പ്രതിനിധികളും ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാല്‍ ഇതേ എ.സി റോഡില്‍ തന്നെ പാലങ്ങള്‍ പൊളിച്ചുമാറ്റി ചെറുതും വലുതുമായ വള്ളങ്ങള്‍ക്ക് കടന്നുപോകത്തക്ക വിധത്തില്‍ ഉയരം കൂട്ടി നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും…

Read More

അടുത്ത അഞ്ച് ചിത്രങ്ങളും ഒടിടി തന്നെയെന്ന് ആന്റണി പെരുമ്ബാവൂര്‍

അടുത്തതായി റിലീസ് ചെയ്യുന്ന ആശിര്‍വാദ് സിനിമാസിന്റെ അഞ്ച് ചിത്രങ്ങളും ഒടിടി തന്നെയെന്ന് ആന്റണി പെരുമ്ബാവൂര്‍.മരക്കാറിന് പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നിവ ഒടിടി റിലീസായിരിക്കുമെന്ന് ആന്റണി പെരുമ്ബാവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരക്കാര്‍ ഒടിടി റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനക്കെതിരെ ആന്റണി തുറന്നടിച്ചു. മരക്കാര്‍ സിനിമ തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു തങ്ങളുടെ എല്ലാവരുടെയും ആഗ്രഹമെന്നും എന്നാല്‍ തീയേറ്ററില്‍ റിലീസ് നടക്കാത്തതിനു പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും ആന്റണി പറഞ്ഞു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജും നായക വേഷത്തിലുണ്ട്. ‘ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം…

Read More