കേരളത്തിലെ ക്യാമ്പസുകളെ ഏകാധിപത്യ ക്യാമ്പസുകളാക്കാനാണ് എസ്‌എഫ്‌ഐയുടെ ശ്രമമെന്ന് എഐവൈഎഫ്

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്ബസുകളെ ഏകാധിപത്യ ക്യാമ്ബസുകളാക്കാനാണ് എസ്‌എഫ്‌ഐയുടെ ശ്രമമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എല്ലാ അക്രമത്തെയും എസ്‌എഫ്‌ഐ നേതൃത്വം പിന്തുണയ്ക്കുന്നെന്നും മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു. സംഘ പരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് എസ്‌എഫ് ഐ നടത്തുന്നതെത്. തെറ്റുകളെ എസ്‌എഫ്‌ഐ നേതാക്കള്‍ വെള്ളപ്പൂശുന്നെന്ന് മഹേഷ് കക്കത്ത് വിമര്‍ശിച്ചു . ജനാധിപത്യ ബോധമുള്ള കാലത്ത് ജീവിക്കുന്ന മനുഷ്യനെന്ന നിലയില്‍ ചെയ്ത്കൂടാത്തതായതെല്ലാം ചെയ്ത സഖാക്കളേ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ലീഡര്‍ഷിപ്പായി എസ് എഫ് ഐയുടെ കേരളത്തിലെ ലീഡര്‍ഷിപ്പ് മാറിയിരിക്കുന്നുവെന്നും മഹേഷ് കക്കത്ത് വിമര്‍ശിച്ചു.

Read More

നി​ര​ക്കു വര്‍ധിപ്പിക്കണം; സ്വ​കാ​ര്യ ബ​സു​ക​ള്‍ വീണ്ടും അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ഡീ​സ​ല്‍ വി​ല വീണ്ടും വ​ര്‍​ധി​ച്ച​തോ​ടെ നി​ര​ക്കു വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്കാ​നും കി​ലോ​മീ​റ്റ​റി​ന് ഒ​രു രൂ​പ നി​ര​ക്കി​ല്‍ ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​നായി ഒരുങ്ങുന്നത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം യാ​ത്രാ​നി​ര​ക്ക് ആ​റു രൂ​പ​യാ​ക്കാ​നും നി​കു​തി​യി​ള​വ് ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. ഡീ​സ​ലി​ന് 66 രൂ​പ വി​ല​യു​ള്ള​പ്പോ​ഴാ​ണു ബ​സ് ചാ​ര്‍​ജ് എ​ട്ടു രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ച​ത്. ഡീ​സ​ലി​ന് ഓ​രോ അ​ഞ്ചു​രൂ​പ വ​ര്‍​ധി​ക്കു​ന്പോ​ഴും കാ​ലാ​നു​സൃ​ത​മാ​യി ബ​സ് ചാ​ര്‍​ജും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് 10 രൂ​പ​യാ​യി​രു​ന്നു മി​നി​മം ചാ​ര്‍​ജ്. എ​ന്നാ​ല്‍ അ​തു പി​ന്നീ​ട് എ​ട്ടു രൂ​പ​യാ​ക്കി പു​നഃ​സ്ഥാ​പി​ച്ചു.

Read More

ശിശുക്ഷേമ സമതിയിലെ ദത്ത് എടുക്കലിനെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : ഡോ.ജി.വി.ഹരി

ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി അനുപമയെ സന്ദർശിച്ച് പിൻന്തുണ അറിയിച്ചു. കുട്ടിക്ക് സ്വന്തം അമ്മയെ ലഭിയ്ക്കുക എന്നത് കുട്ടിയുടെ അവകാശമാണ്. അനുപമയെ സഹായിക്കുന്നതിനെക്കാൾ പ്രാധാന്യം അനുപമയുടെ കുഞ്ഞിനെ സഹായിക്കുക എന്നതാണ് ജവഹർ ബാൽ മഞ്ച് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ അഞ്ച് വർഷത്തെ ശിശുക്ഷേമ സമിതിയിലെ ദത്തെടുക്കൽ നടപടികളെക്കുറിച്ച് ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം അവശ്യപ്പെട്ടു. ശിശുക്ഷേമ സമിതിയിൽ നിയമലംഘനങ്ങൾ ഒരു പതിവായി തീർന്നിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാൽ മഞ്ച് സംസ്ഥാന വൈസ് ചെയർമാൻ ആനന്ദ് കണ്ണശ , ജില്ലാ ചെയർമാൻ അനിൽ കുളപ്പട, രാജാജി മഹേഷ്, ദത്തൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Read More

ജീവനക്കാരുടെ സാമ്പത്തിക ആനുകുല്യങ്ങൾ അനുവദിക്കാത്തതിനെതിരെ കേരള വാട്ടർ അതോറിറ്റി ജീവനക്കാർ സമരത്തിലേക്ക്

.കളമശ്ശേരി :-ജീവനക്കാർക്ക് സാമ്പത്തിക ആനുകുല്യങ്ങൾ നൽകാത്തതിലും ശമ്പള പരിഷ്ക്കരണം അനുവദിക്കാത്തതിലും പ്രതിക്ഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC) സമര പ്രഖ്യാപന കൺവൻഷൻ നടത്തി.അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ ജോമോൻ ജോൺ അദ്ധ്യക്ഷത വഹിച്ച ജില്ല കൺവെൻഷൻ ഐ എൻ ടി യു സി ജീല്ല പ്രസിഡന്റ്‌ കെ കെ ഇബ്രാഹിം കുട്ടി ഉത്ഘാടനം ചെയ്തു .സംസ്ഥാന ട്രെഷരാർ രാഗേഷ് ബി മുഖ്യപ്രഭാഷണംനടത്തി.ജില്ല സെക്രട്ടറി സുബേഷ് കുമാർ സമര പ്രഖ്യാപന റിപ്പോർട്ട്‌ അവതരിപ്പിച്ചു.സമര പരിപാടികളുടെ ആദ്യ ഘട്ടമായി സംസ്ഥാന തലത്തിൽ 27.10.2021 ൽ 50 കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന ധർണ്ണാസമരം ജില്ലയിൽ 7 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. ഗവൺമെൻ്റ് നോൺ പ്ലാൻ ഗ്രാൻ്റ് സമയത്ത് അനുവദിക്കാത്തതിനാൽ വാട്ടർ അതോറിറ്റിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്‌. വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ മാസം പെൻഷൻ മുടങ്ങുകയുണ്ടായി. മാത്രമല്ല അടുത്ത…

Read More

കേരളത്തിന്റെ സ്വന്തം ട്യൂഷന്‍ ആപ്പ് ‘ഹോംസ്‌കൂള്‍’ പൃഥ്വിരാജ് പുറത്തിറക്കി

കൊച്ചി: മലയാളി യുവസംരഭകര്‍ വികസിപ്പിച്ച കേരളത്തിന്റെ സ്വന്തം സ്‌കൂള്‍ ട്യൂഷന്‍ ആപ്പ് ‘ഹോംസ്‌കൂള്‍’ നടന്‍ പൃഥ്വിരാജ് പുറത്തിറക്കി. കൊച്ചി ആസ്ഥാനമായ എജ്യുടെക്ക് സ്റ്റാര്‍ട്ടപ്പ് ആണ് ഹോംസ്‌കൂള്‍. നിര്‍മിത ബുദ്ധി (എഐ), ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) സാങ്കേതിക വിദ്യകളിലൂടെ പഠനം അനായാസമാക്കുന്ന ഹോംസ്‌കൂള്‍ ആപ്പില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ ക്ലാസുകള്‍ക്കു പുറമെ വിദഗ്ധരായ അധ്യാപകരുടെ ലൈവ് ക്ലാസുകളും ഒട്ടേറെ ഫീച്ചറുകളും ലഭ്യമാണ്. ഉള്ളടക്കത്തിലെ നവീനതയും ഗുണമേന്മയുമാണ് ഹോംസ്‌കൂളിനെ മറ്റു ഇ-ലേണിങ് ആപ്പുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. ക്ലാസുകള്‍ നയിക്കുന്നത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിഷയ വൈദഗ്ധ്യവുമുള്ള മികച്ച അധ്യാപകരാണ്. പാഠ ഭാഗങ്ങളും കോണ്‍സപ്റ്റുകളും വേഗത്തില്‍ ഗ്രഹിക്കാന്‍ സഹായിക്കുന്ന രീതിയില്‍ നിത്യ ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതമാണ് ക്ലാസുകള്‍. ആപ്പിലെ അസിസ്റ്റഡ് ലേണിങ് ഫീച്ചര്‍ വഴി ക്ലാസുകള്‍ക്കു ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് അതിവേഗം സംശയങ്ങള്‍ തീര്‍ക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സംവിധാനമുണ്ട്. പരീക്ഷാ തയാറെടുപ്പുകള്‍ക്ക് ഏറെ…

Read More

ഓൺലൈൻ ട്രാൻസ്ഫർ പ്രഖ്യാപനത്തിൽ ഒതുക്കരുത്: ചവറ ജയകുമാർ

തിരുവനന്തപുരം: ഭരണ സുതാര്യതയ്ക്കും സിവിൽ സർവീസിന്റെ കാര്യക്ഷമതയ്ക്കും അനിവാര്യമായ ഓൺലൈൻ സ്ഥലം മാറ്റം പ്രഖ്യാപനത്തിൽ ഒതുക്കാതെ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ജീവനക്കാരുടെ നിരന്തര ആവശ്യ പ്രകാരം വിവിധ മുണികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ  വാഗ്ദാനമായിരുന്നു ഓൺലൈൻ സ്ഥലം മാറ്റം. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി  ആറുമാസം പിന്നിട്ടിട്ടും ജീവനക്കാരുടെ ഡാറ്റാ ബേയ്‌സ് തയ്യാറാക്കാനോ  നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനോ  സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.  ജീവനക്കാരുടെ സര്‍വ്വീസ് വിവര ശേഖരണം സുപ്രധാന വകുപ്പുകളില്‍ പോലും ആരംഭിച്ചിട്ടില്ല.  രാഷ്ട്രീയ പ്രേരിതമായും അഴിമതിയ്ക്ക് കളമൊരുക്കുന്ന  തരത്തിലും മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാവുകയാണ്.  മുഖ്യമന്ത്രിയുടെ നിയമസഭയിലെ  പ്രസ്താവനയ്ക്കു ശേഷവും ഇത്തരം സ്ഥലം മാറ്റങ്ങള്‍ നിര്‍ബാധം തുടരുകയാണ്.  അടുത്ത വര്‍ഷാരംഭത്തില്‍ത്തന്നെ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള്‍ ഓൺലൈനായി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും…

Read More

എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് ജനയുഗം ; കയറൂരി വിട്ടാൽ ഫാസിസത്തിന്റെ ചില്ലയിൽ ചേക്കേറും

തിരുവനന്തപുരം: എസ്എഫ്ഐയുടെ ഫാസിസ്റ്റ് നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. മഹാത്മാഗാന്ധി സർവകലാശാലയിലുണ്ടായ എസ്എഫ്ഐ അക്രമത്തെ അപലപിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. അവസാനിച്ചു എന്ന് കരുതുന്ന മനുവാദകാലം എസ്എഫ്ഐയിലൂടെ പുനരവതരിക്കുകയാണ് എന്നാണ് ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നത്. നായ്‌ക്കള്‍ കലണ്ടര്‍ നോക്കാറില്ല എന്ന തലെക്കട്ടിലാണ്‌ ലേഖനം.എസ്എഫ്ഐയെ ഇങ്ങനെ കയറൂരി വിട്ടാൽ ഈ ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ സ്വാഭാവിക പരിണതിയെന്ന നിലയിൽ ബിജെപി അടക്കമുള്ള ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക എന്ന് എഡിറ്റ് പേജിൽ ദേവിക എഴുതിയ വാതിൽപ്പഴുതിലൂടെ എന്ന പംക്തിയിൽ പറയുന്നു.ലേഖനത്തിൽ നിന്ന്: എസ്എഫ്ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. എസ്എഫ്ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ലോക്‌സഭാംഗവുമായ എ പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍. ഋതബ്രത ബാനര്‍ജിയെന്ന എസ്എഫ്ഐ…

Read More

എസ്എഫ്ഐ ഗുണ്ടാവിളയാട്ടം ; നേതൃത്വം നൽകിയത് എ ഐ എസ് എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ; കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

ഇടുക്കി :കോളേജ് തുറന്ന ദിവസം തന്നെ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടം.എസ്എഫ്ഐ പ്രവർത്തകർജൂണിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തത് ചോദ്യം ചെയ്ത കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സജിൻ സെബിയെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു.സജിനെ ഇടുക്കിമെഡിക്കൽ കോളേജിൽ എത്തിച്ച കെ എസ് യു നേതാക്കളെ എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായി ജാമ്യമില്ലാവകുപ്പ് പ്രകാരം ചുമത്തിയിരിക്കുന്ന ഒന്നാം പ്രതി ടോണി കുര്യാക്കോസ്ന്റെയും സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെയും സിപിഎം സംഘടനയിൽപ്പെട്ട ആശുപത്രി ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചു.സാരമായി പരിക്കേറ്റ കെ എസ് യു ബ്ലോക്ക്‌ പ്രസിഡന്റ്‌ ടോണി തേക്കിലക്കാട്ടിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് യു ബ്ലോക്ക്‌ ജന.സെക്രട്ടറി ജെറിൻ ജോജോ,വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് അബിൻസ് ജോയ് എന്നിവർക്ക് മർദ്ദനമേറ്റു. പോലീസിന്റെ മുൻപിൽ വച്ചാണ് കെ…

Read More

ഉമ്മൻ ചാണ്ടി തന്റെ രക്ഷകർത്താവ് ; ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി തന്റെ രക്ഷകര്‍ത്താവെന്ന് ചെറിയാന്‍ ഫിലിപ്. ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണമെന്നും കേരള സഹൃദയ വേദി നല്‍കുന്ന അ​വു​ക്കാ​ദ​ര്‍​കു​ട്ടി​ന​ഹ പു​ര​സ്കാ​രം സ്വീകരിച്ചുകൊണ്ട് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ‘മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കും. ആ മനസാണ് ഉമ്മന്‍ചാണ്ടിയുടേത്. അദ്ദേഹത്തിന്റെ രക്ഷകര്‍തൃത്വം ജീവിതം മുഴുവന്‍ ഉണ്ടാകണം. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്.’ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Read More

സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,65,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 74,735 കോവിഡ് കേസുകളില്‍, 10 ശതമാനം…

Read More