സമനിലതെറ്റി എസ് എഫ് ഐ ; കോട്ടയത്തും എറണാകുളത്തും എസ് എഫ് ഐ ഗുണ്ടായിസം ; നിരവധി കെ എസ് യു പ്രവർത്തകർക്ക് പരിക്ക്

കൊച്ചി : കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് കൊടിയും മറ്റും സ്ഥാപിക്കുന്നതിനെച്ചൊല്ലി പലയിടത്തും സംഘർഷം.എറണാകുളം കാലടിയിലും കോട്ടയം മണാർക്കാടും കെ എസ് യു പ്രവർത്തകർക്കുനേരെ എസ് എഫ് ഐ അക്രമം നടന്നു. കാലടി ശ്രീശങ്കര കോളേജിൽ ക്യാമ്പസ് അണിയിച്ചൊരുക്കാൻ വന്ന കെ എസ് യു ക്കാരെ എസ് എഫ് ഐ ക്കാരുടെ നേതൃത്വത്തിൽ ക്രൂര മർദിച്ചു.4 കെ.എസ് യു. പ്രവർത്തകരെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പുറത്തു നിന്നെത്തിയ ഒരു സംഘം ആളുകൾ ക്യാമ്പസിലെത്തി അലങ്കാരങ്ങൾ നശിപ്പിക്കുകയും കെ.എസ്.യു പ്രവർത്തകരായ മുൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥി അരുൺ, മുൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറി റോബിൻ ഫ്രാൻസിസ് എന്നിവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത മുൻ യൂണിറ്റ് ചെയർമാൻമാരായ അനിസൻ കെ.ജോയി (എം…

Read More

സർക്കാരിന്റെ വിദ്യാർത്ഥിവിരുദ്ധ സമീപനം ; ചൊവ്വാഴ്ച കെ എസ് യു നിയമസഭ മാർച്ച്‌

കോഴിക്കോട് : പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെയുൾപ്പെടെ ഉപരിപഠനത്തോട് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക,ഹയർസെക്കന്ററി മേഖലയിൽ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനാവശ്യമായ ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നിയമസഭയിലേക്ക് വിദ്യാർത്ഥി മാർച്ച്‌ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത് അറിയിച്ചു.

Read More

ദത്ത് : അഡ്വ.ശ്രീജിത്ത്‌ പത്തിയൂർ ; കവിത വായിക്കാം

ദത്ത് അഡ്വ.ശ്രീജിത്ത്‌ പത്തിയൂർ നൽകിയില്ലെൻ കുഞ്ഞിനെ ഞാനാർക്കും ; ദത്തായിയെന്നൊരമ്മ പറയുമ്പോൾഉത്തരം നൽകി സംരക്ഷിച്ചിടേണ്ടവരിവിടെ അപരാധികളാകുന്നുപരസ്പരം കൊഞ്ഞനം കുത്തുന്നു. എവിടെയെൻ പ്രാണനെന്ന്ചോദിച്ചലയുന്നു….. ഒരമ്മ.നിങ്ങൾ കൊന്നുവോ, തിന്നുവോകാട്ടിലെറിഞ്ഞുവോ , പുഴയിലൊഴുക്കിയോതേടിയലയാത്ത മുട്ടാത്ത വാതിലില്ല കൈ മലർത്തുന്നു : ചിലർപാപത്തിൽ നിന്നൊഴിഞ്ഞു കൈകഴുകുന്നു , ആരോ രഹസ്യമായവളുടെചെവിയിൽ മന്ത്രിച്ചുയെല്ലാം പാർട്ടി പറഞ്ഞിട്ടെന്ന് പേടിച്ചിടാതെ , പതറാതെപിൻമാറാതെയൊന്നു ചോദിച്ചുആ മാതൃത്വം. നിങ്ങളെന്താ:നരഭോജികളുടെ കൂടാരമെന്നോ ? ആരു തന്നു നിങ്ങൾക്കവകാശം,പെറ്റമ്മയിൽ നിന്നു കുഞ്ഞനെയറത്തു മാറ്റുവാൻ.മൂലധനവും മാനിഫെസ്റ്റോയുംപാർട്ടി ഭരണഘടനയുംതേടിയലയുകയാണ് സഖാവായപാവം… ഒരമ്മ

Read More

‘കടക്ക് പുറത്തെന്ന് ആട്ടിയോടിച്ച ചരിത്രം കോൺഗ്രസിനില്ല’ ; ചിലർ പോയത് വാർത്തയാക്കിയവർ ആയിരം പേർ കടന്ന് വന്നതും വാർത്തയാക്കണം ; മാധ്യമങ്ങൾക്ക് മറുപടിയുമായി കെ സുധാകരൻ

കൊച്ചി : ഒരൊറ്റ മാധ്യമ പ്രവർത്തകനെയും കടക്ക് പുറത്തെന്ന് ആട്ടിയോടിച്ച ചരിത്രം കോൺഗ്രസിനില്ലെന്നും ചിലർ പോയത് വാർത്തയാക്കിയവർ ആയിരം പേർ കടന്ന് വന്നതും വാർത്തയാക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം : ഒറ്റപ്പെട്ട ചിലർ കോൺഗ്രസ് വിട്ടു പോയത് ദിവസങ്ങളോളം നിങ്ങൾ കേരളത്തിൽ ചർച്ച ആക്കിയിരുന്നു. ചാരി നിൽക്കാൻ പോലും ഒരാൾ കൂടെയില്ലാത്ത ചിലർ പോയാൽ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞിരുന്നു. നാലുപേര് പോയാൽ നാനൂറു പേർ ഈ പാർട്ടിയിലേയ്ക്ക് വരും. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോരയൊഴുക്കി കെട്ടിപ്പടുത്തതാണ് ഈ രാജ്യം. ചരിത്ര ബോധമുള്ള തലമുറ ഈ പാർട്ടിക്കൊപ്പം തന്നെ അണിനിരക്കും. ഇന്നിതാ ഔപചാരികമായി തന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും കോൺഗ്രസിൻ്റെ വിമർശകരെയും സാക്ഷി നിർത്തി ആ കർമം…

Read More

കണ്ടെത്തി : അനുപമയുടെ കുഞ്ഞ് ആന്ധ്രയിൽ; ദത്തെടുത്തത് അധ്യാപക ദമ്പതികൾ

ഹൈദരാബാദ്: എസ്‌എഫ്‌ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശിലുണ്ടെന്ന് കണ്ടെത്തി. ആന്ദ്രയിൽ താമസമാക്കിയ അധ്യാപക ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിൽ നിന്നും ദത്തെടുത്തത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഇവർ പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. നാല് വർഷം മുമ്പ് ഓൺലൈൻ വഴിയാണ് ദമ്പതികൾ ശിശുക്ഷേമ സിമിതിയിൽ അപേക്ഷ നൽകിയത്.തുടർന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ദത്തെടുത്തത്. അവസാനമായി ഈ മാസം തിരുവനന്തപുരം കുടുംബ കോടതിയിൽ ഒരു സിറ്റിങ്ങുമുണ്ടായിരുന്നുവെന്നും ഇപ്പോൾ താത്കാലിക ദത്തായിട്ടാണുള്ളതെന്നും ഇവർ പറഞ്ഞു. ഏറ്റവും ഒടുവിലായി ഒരു സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രം മതിയെന്ന് ദമ്പതികൾ പറയുന്നത്. അതും തങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയാണുള്ളതെന്നും അവർ പറഞ്ഞു. കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെല്ലാം ഇവർ അറിഞ്ഞിരുന്നുവെന്ന് ഇവർ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ…

Read More

ആൽബിൻ പോളിന്റെ ഹൃദയം പറന്നു ചെന്നൈയിലേക്ക്, സംസ്ഥാനം കടന്നുള്ള ആദ്യ അവയവദാനം

: 6 പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. മറ്റുള്ളവരിലൂടെ ആല്‍ബിന്‍ പോള്‍ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു. ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയര്‍പോട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…

Read More

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്

കൊച്ചി : മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്. 120 വർഷത്തോളം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് : വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, 125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ് വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം. അതേസമയം മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 136.80 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ…

Read More

കുഞ്ഞിനെ ദത്ത്നൽകിയ കേസിലെ ആറ് പ്രതികളും മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത്നൽകിയ കേസിലെ ആറ് പ്രതികളും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കുഞ്ഞിനെ കാണാനില്ലെന്ന പരാതി നൽകിയ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. ഹർജി ഈ മാസം 28 ന് കോടതി പരിഗണിക്കും. കേസിൽ പൊലീസിന്റെ നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചത്. കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ നിന്നും തന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററിൽ കുഞ്ഞിന്റെ അച്ഛന്‍റെ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനൊരാളില്ലെന്ന് പൊലീസ് അറിയിച്ചു. കാട്ടാക്കട പഞ്ചായത്തില്‍ നിന്നും കുട്ടിയുടെ…

Read More

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ദുരന്തനിവാരണ സാന്ത്വന സേനയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും

എടമുട്ടം: കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ പരിഗണിച്ച് സമൂഹത്തിൽ ഏറ്റവും അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി ‘ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക്’ തുടക്കമായി. ആൽഫ പാലിയേറ്റീവ് കെയറിൻറെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവർത്തകരെയും സ്റ്റാഫംഗങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസിൽദാർ (ഭൂരേഖ) ഉഷാകുമാരി നിർവഹിച്ചു. സാന്ത്വനമെന്ന വാക്കും അതിൻറെ വിലയും തീക്ഷ്ണതയും മനസ്സിലാക്കാൻ അത്തരമൊരവസ്ഥയിൽകൂടി കടന്നുപോയവർക്കു മാത്രമേ കഴിയൂവെന്ന് സ്വന്തം അനുഭവങ്ങൾ വിശദീകരിച്ച് ഉദ്ഘാടക വിവരിച്ചത് ചടങ്ങിന് വ്യത്യസ്ത അനുഭവമായി. ആൽഫ ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ പാലിയേറ്റീവ് കെയർ പരിശീലന പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാഫിനും വളണ്ടിയർമാർക്കുമുള്ള അവാർഡുകളും സ്റ്റാൻഫോർഡ് മെഡിസിൻ, ടാറ്റാ ട്രസ്റ്റ്, നാഷണൽ കാൻസർ കൺട്രോൾ പ്രോഗ്രാം, എക്വിപ് ഇന്ത്യ എന്നിവർ സംയുക്തമായി നടത്തിയ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാമിൽ പങ്കെടുത്തു.

Read More

സംസ്ഥാനത്ത് ഇന്ന് 8538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂർ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂർ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസർഗോഡ് 159 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,881 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,61,252 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8629 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 77,363 കോവിഡ് കേസുകളിൽ, 10 ശതമാനം വ്യക്തികൾ മാത്രമാണ്…

Read More