മിഠായി നൽകി പത്തു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു ; എഴുപത്തിനാലുകാരൻ അറസ്റ്റിൽ

മിഠായി നൽകി പത്തു വയസ്സുകാരിയായ പെൺകുട്ടിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിപ്പിച്ച എഴുപത്തിനാലുകാരനായ വൃദ്ധൻ അറസ്റ്റിൽ. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനാണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. സ്ഥിരമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നത് അടക്കം ചെയ്യുമായിരുന്ന ഇയാൾ ആരോടും പറയാതിരിക്കുന്നതിനായി കുട്ടിക്ക് മിഠായി നൽകുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ജൂൺ മാസം മുതൽ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാൻ ആയില്ലെന്നും കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കൾ നൽകിയ മൊഴിയിൽ പറയുന്നു. മറ്റു കുട്ടികളുമായി ചേർന്ന് കളിക്കുമ്ബോൾ വൃദ്ധൻ തന്നെ ലൈംഗികമായി ആക്രമിച്ചത് പോലെ പെൺകുട്ടി മറ്റു കുട്ടികളോട് പെരുമാറിയതിൽ മാതാപിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ച്‌ അറിയുകയായിരുന്നു.

Read More

‘ആവേശ വരവേൽപ്പ്’ ; എറണാകുളത്ത് ഇന്ന് ആയിരത്തോളം പേർ കോൺഗ്രസിലേക്ക്

കൊച്ചി:എറണാകുളം ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആയിരത്തിലേറെ പേർ കോൺഗ്രസിൽ ചേരുന്നു. തദ്ദേശ സ്ഥാപനങ്ങളില്ലക്ക് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച നിരവധി ജനപ്രതിനിധികളും കോൺഗ്രസിൽ ചേരും.24 ഞായറാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിക്കും. കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാർ, കെ പി സി സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന്  ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു.കേരള കോൺഗ്രസ്, സിപിഎം, സിപിഐ    തുടങ്ങിയ വിവിധ   രാഷ്ട്രീയ പാർട്ടികളിൽ നിന്നും  ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, നേതാക്കൾ, പ്രവർത്തകർ  എന്നിങ്ങനെ     ആയിരത്തിലധികം വരുന്നവരാണ് കോൺഗ്രസിൽ അംഗത്വം എടുക്കുന്നത്. അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവ്, അന്യായമായ പെട്രോൾ – ഡീസൽ…

Read More

നഞ്ചിയമ്മക്ക് ” സിഗ്നേച്ചർ ” ടീമിന്റെ അനുമോദനം

സംസ്ഥാന സർക്കാരിന്റെ പ്രേത്യേക ജൂറി പരാമർശത്തിനർഹയായ അട്ടപ്പാടിയുടെ സ്വന്തം വാനമ്പാടി ശ്രീമതി നഞ്ചിയമ്മയെ ‘സിഗ്‌നേച്ചർ’ സിനിമയുടെ സംവിധായകൻ മനോജ് പാലോടന്റെ നേതൃത്വത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് സിനിമ ലോക്കേഷനിൽ അനുമോദിച്ചു. തദവസരത്തിൽ അട്ടപ്പാടിയുടെ തനിമ വിളിച്ചോതുന്ന ഒരു നാടൻപാട്ട് പാടി നഞ്ചിയമ്മ ഈ ആഘോഷത്തിൽ പങ്കുചേർന്നു.സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിപിൻ പോൾ അക്കര, അരുൺ വർഗ്ഗീസ് തട്ടിൽ, ജെസ്സി ജോർജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് ഫാ. ബാബു തട്ടിൽ സി. എം. ഐയും ഛായാഗ്രഹണം നിർവഹിക്കുന്നത് എസ്. ലോവലുമാണ്.തിരക്കേറിയ ജീവിത സാഹചര്യത്തിൽ അനാഥത്വത്തിന്റെയും ഒറ്റപെടലിന്റെയും നേർകാഴ്ച്ചയായ ഒരു വേഷത്തിലൂടെ ശ്രീമതി നഞ്ചിയമ്മയുടെ കഥാപാത്രം ‘പൊട്ടിയമ്മ’ ഒരേ സമയം ചിലരുടെ അത്ഭുതത്തിനും മറ്റ് ചിലരുടെ പരിഹാസത്തിനും വളരെ ചുരുക്കം പേർക്ക് അത്താണിയുമാകുന്നുണ്ട്.അട്ടപ്പാടിയിലെ ജീവിതം പറയുന്ന ‘സിഗ്നേച്ചർ’ അട്ടപ്പാടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.പ്രോജക്ട് ഡിസൈനർ-…

Read More

മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സി.പി.എം മാറി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത്  നാട് കടത്തുന്ന പോലുള്ള അത്യന്തം മനുഷ്യത്വഹീനമായ കൃത്യങ്ങള്‍ക്കും ഒരു മടിയുമില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മാതാവില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഭരിക്കുന്ന പാര്‍ട്ടിയും ഭരണ സംവിധാനങ്ങളും കൂട്ടു നിന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. മാതൃത്വത്തെപ്പോലും പിച്ചി ചീന്താന്‍ ഒരു മടിയുമില്ലെന്ന അവസ്ഥയിലായിരിക്കുന്നു. അനുപമയോട് സി.പി.എമ്മും ശിശു ക്ഷേമ സമിതിയും കാട്ടിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.സ്ത്രി സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും സി പി എം ഉം വേട്ടക്കാര്‍ക്ക് ഒപ്പമെന്ന് തെളിയിക്കുന്നതാണു അനുപമയുടെ അനുഭവം.  അമ്മ ഉണ്ടെന്നു അറിഞ്ഞിട്ടും കഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടിയുമായി ശിശുക്ഷേമ സമിതി മുന്നോട്ട് പോയത് ബോധപുര്‍വ്വമാണ്.  ശിശു ക്ഷേമ സമിതി ശിശുവേട്ട സമിതിയായി മാറിയിരിക്കുന്നു. ഈ സമിതിയെ പിരിച്ച് വിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. അമ്മയുടെ പരാതി ലഭിച്ചിട്ടും .അന്വേഷിക്കാതെ…

Read More

‘ഇത് പുതുചരിത്രം` ; എറണാകുളത്ത് ആയിരം പേർ നാളെ കോൺഗ്രസിൽ ചേരും ; ആവേശത്തിമിർപ്പിൽ നേതാക്കളും പ്രവർത്തകരും

കൊച്ചി : നാളെ എറണാകുളത്ത് ആയിരത്തിലേറെ പേർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ അംഗത്വം എടുക്കും.ഡി സി സി പുനഃസംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം കേരളത്തിൽ കോൺഗ്രസ് പാർട്ടി തകരുമെന്ന് പറഞ്ഞവർ ഏറെയായിരുന്നു. എന്നാൽ അത്തരം പ്രവചനങ്ങൾക്ക് അതീതമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഒട്ടേറെ പേരാണ് കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് മൂന്നുറിലേറെ പേർ കോൺഗ്രസിൽ ചേർന്നിരുന്നു.എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് നേതാവ് വി ഡി സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.ഡി സി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആയിരത്തിലേറെ പ്രവർത്തകർ ഒരുമിച്ച് പാർട്ടിയിലേക്ക് കടന്നു വരുന്നതിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തിലാണ്.

Read More

ശക്തമായ മഴ സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 11ന് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ് ജില്ലകളിൽ അതേദിവസം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും ആഗസ്റ്റ് പത്തിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.ശക്തമായ മഴയെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ അധികൃതരോടു സഹകരിക്കണമെന്നു തിരുവനന്തപുരം ജില്ലാ…

Read More

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,430 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8775 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 725 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 80,555 കോവിഡ് കേസുകളില്‍, 9.8 ശതമാനം…

Read More

‘മിത്ര’യിലെത്തിയത് രണ്ടുലക്ഷം കോളുകൾ; പകുതി പരാതികൾക്ക് പോലും പരിഹാരമില്ല

തിരുവനന്തപുരം: സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് പിണറായി സർക്കാർ 2017ൽ ആരംഭിച്ച മിത്ര 181 ഹെൽപ്പ്ലൈനിൽ രണ്ടുലക്ഷം പരാതികളെത്തിയെങ്കിലും പൂർണമായും പരിഹാരമുണ്ടാക്കാനായത് ആകെ 60,000 കേസുകളിൽ. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടായിരുന്നു ഏറെ പരാതികളും വന്നത്. അതേസമയം, 20,000-ത്തോളം ഗാർഹിക പീഡന പരാതികളിൽ തീർപ്പുണ്ടാക്കിയെന്നാണ് സർക്കാരിന്റെ അവകാശവാദം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടുലക്ഷത്തോളം സ്ത്രീകളും കുട്ടികളുമാണ് മിത്ര ഹെൽപ് ലൈനിലേക്ക് വിളിച്ചത്. എന്നാൽ, സേവനം ലഭിച്ചതാകട്ടെ  90,000 പേർക്ക് മാത്രം. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് സ്ത്രീകൾക്കു വേണ്ടി 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഈ എമർജൻസി ഹെൽപ് ലൈൻ സംവിധാനം നടത്തിവരുന്നത്.സംസ്ഥാനത്തെ പ്രധാന ഹോസ്പിറ്റൽ, പൊലീസ് സ്റ്റേഷൻ, ആംബുലൻസ് സർവീസ് എന്നിവയുടെ സേവനങ്ങളും 181 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുമ്പോൾ ദ്രുതഗതിയിൽ ലഭ്യമാകുമെന്നായിരുന്നു അവകാശവാദം. എന്നാൽ…

Read More

വനിതാ ഡോക്ടർക്ക് നേരെ ആക്രമണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ഗവ. ആശുപത്രിയിൽ ക്യാഷ്വൽറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. പ്രതിയുടെ ശരീരത്തിലെ മുറിവിന്റെ കാരണം അന്വേഷിച്ചതാണു പ്രകോപന കാരണമെന്നും കൈ പിടിച്ചു തിരിച്ചതായും വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചതായും ഡോക്ടർ പറഞ്ഞു. വരിനിൽക്കാതെ തർക്കം ഉണ്ടാക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ആക്രമിക്കപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം വ്യക്തമാക്കി.

Read More

കിഫ്ബിയിൽ പൊട്ടിത്തെറി; ഗണേഷിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി പദ്ധതികളെ വിമർശിച്ച് ഭരണപക്ഷ എംഎൽഎമാർ നിയമസഭയിൽ ആരോപണം ഉയർത്തിയതിന് പിന്നാലെ അവർക്കുള്ള മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത്. കിഫ്ബി പദ്ധതികൾക്ക് ഗുണ നിലവാരമില്ലെന്ന ആക്ഷേപവും മിടുക്കരായ ഉദ്യോഗസ്ഥരുള്ളപ്പോൾ എന്തിനാണ് കൺസൾട്ടന്റ് നിയമനമെന്നും സഭയിൽ ചോദിച്ച കെ.ബി ഗണേഷ്കുമാറിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ധനമന്ത്രി രംഗത്തെത്തിയതോടെ കിഫ്ബിയെ ചൊല്ലി ഭരണപക്ഷത്തെ  പൊട്ടിത്തെറി മറനീക്കി പുറത്തുവന്നു. ഗണേഷ്കുമാറിനെ പിന്തുണച്ച് സിപിഎം എംഎൽഎ എ.എൻ ഷംസീറും കഴിഞ്ഞ ദിവസം നിയമസഭയിൽ സംസാരിച്ചിരുന്നു.കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ടെന്നാണ് കെ.എൻ ബാലഗോപാൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ച് പ്രതികരിച്ചത്. ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പാതയ്ക്ക് അനുമതി നല്‍കിയത്. നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കും, നിലവാരത്തില്‍ ഇളവ് നല്‍കാനാകില്ലെന്നും മന്ത്രി പറ‍ഞ്ഞു. കിഫ്ബിയെയും പൊതുമരാമത്തിനെയും പിളർത്താൻ ശ്രമിക്കേണ്ടെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് വാർത്താസമ്മേളനത്തിൽ പരോക്ഷ പിന്തുണയും ധനമന്ത്രി നൽകി. വന്‍…

Read More