മാറ്റിവച്ച പ്ലസ് വൺ പരീക്ഷ 26ന്

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്താൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഈ മാസം 18ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ശക്തമായ മഴയെത്തുടർന്ന് മാറ്റിവച്ചത്. മുൻനിശ്ചയിച്ച സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കില്ല.മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ശക്തമായ മഴ മാറിനിൽക്കുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത്. വരും ദിവസങ്ങളിലും തീവ്രമഴയ്ക്കുള്ള സാധ്യത സംസ്ഥാനത്തില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Read More

മക്കയിൽ നിയന്ത്രണം ഭാഗികമായി നീക്കം ചെയ്​തത്തിന് ശേഷം ആദ്യ ജുമുഅ നമസ്​കാരത്തിൽ ലക്ഷങ്ങൾ​ പങ്കെടുത്തു

മക്ക: ഹറമുകളിൽ നിയന്ത്രണം ഭാഗികമായി നീക്കം ചെയ്​തത്തിന് ശേഷമുള്ള ആദ്യ ജുമുഅ നമസ്​കാരത്തിൽ മക്കയിലെ മസ്​ജിദുൽ ഹറാമിൽ ലക്ഷങ്ങൾ​ പങ്കെടുത്തു​.മസ്​ജിദുൽ ഹറാമിൽ ഡോ. മാഹിർ അൽമുഅയ്​ഖിലിയും, മസ്​ജിദുന്നബവിയിൽ ശൈഖ്​ അബ്​ദുല്ല ബിൻ അബ്​ദുറഹ്​മാൻ അൽബുഅയ്​ജാനുമാണ്​ ജുമുഖ ഖുതുബക്കും നമസ്​കാരത്തിനും നേതൃത്വം നൽകിയത്​. വെള്ളിയാഴ്​ച ഇരുഹറമുകളിലെത്തുന്നവർക്ക്​ ജുമുഅ നമസ്​കരിക്കാൻ മുഴുവൻ നമസ്​കാര സ്ഥലങ്ങളും ഒരുക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ വ്യാഴാഴ്​ച നി​ർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ കോവിഡ്​ നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ വിശ്വാസികളെ ഇരുഹറമുകളിലും പൂർണതോതിൽ പ്രവേശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തി​െൻറ തീരുമാനമുണ്ടായത്​​. ഇതേ തുടർന്ന്​ ഞായറാഴ്​ച മുതൽ നമസ്​കാര വേളയിൽ സ്വഫുകൾക്കിടയിലെ സാമൂഹിക അകലം പാലിക്കൽ നിബന്ധന എടുത്തുകളയുകയും ഇരുഹറമുകളിലും നമസ്​കാരത്തിന്​ പൂർണ തോതിൽ വിശ്വാസികൾക്ക്​ പ്രവേശനം നൽകുകയും ചെയ്​തിരുന്നു. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ സ്വദേശികളും വിദേശികളും ഉംറ തീർഥാടകരുമായ ലക്ഷങ്ങളാണ്​ ജുമുഅ നമസ്​കാരം…

Read More

സംസ്ഥാന വനിതാ നേതാവിനുനേരെ എസ്എഫ്ഐ അതിക്രമം ; എസ്എഫ്ഐയ്ക്കെതിരെ തെരുവിൽ പ്രതിഷേധവുമായി എ ഐ വൈ എഫ്

കൊച്ചി : വിദ്യാർത്ഥി സംഘടനയായ എ ഐ വൈ എഫ് വിദ്യാർത്ഥികളെ എസ് എഫ് ഐ ക്കാർ മർദിച്ചതിൽ പ്രതിക്ഷേധിച്ച് കാലടിയിൽ പ്രതിക്ഷേധ പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി.മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് വനിത പ്രവർത്തകയെ അടക്കം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്പ്രതിക്ഷേധ യോഗം സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി സി ബി രാജൻ ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷൈബിൻ ഷാജി അദ്ധ്യക്ഷത വഹിച്ചു.ഇ ടി പൗലോസ്,വിഎസ് രവി,രേഖ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു ബിജു മാണിക്യമംഗലം,മുകേഷ് എം,രഞ്ജിനി ഗോപകുമാർ,ബോബി ദേവസ്യ,എ ടി ജെന്നി,ഗോപകുമാർ കാരിക്കോത്ത്,റിജോയ് ജോയ്,ശരത്ത് ശിവൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Read More

പാർട്ടി സെക്രട്ടറി മുതൽ പാർട്ടി പത്രത്തിനു വരെ എസ് എഫ് ഐയെ പേടിയോ..? ; പ്രസ്താവനകളുമില്ല പ്രാദേശിക പേജിൽ രണ്ട് കോളം വാർത്തയും

കോട്ടയം : എ ഐ എസ് എഫ് വനിതാ നേതാവിന് നേരെ എസ്എഫ്ഐയുടെ അക്രമം ഉണ്ടായിട്ട് മണിക്കൂറുകൾ പിന്നിട്ട ശേഷവും സിപിഐ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല. എല്ലാ വിഷയങ്ങളിലും പ്രതികരണവുമായി രംഗത്ത് വരാറുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചുകണ്ടില്ല.ഇത് എ ഐ എസ് എഫ് നേതാക്കൾക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ പ്രാദേശിക പേജിൽ അര കോളത്തിൽ മാത്രമാണ് ഈ വാർത്ത പോലും വന്നിട്ടുള്ളത്. ഇതും പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷത്തിനു വഴിവെച്ചിട്ടുണ്ട്.

Read More

റിയാദ് സീസണിൽ സ്ത്രീകളോട് മോശമായിമായി പെരുമാറിയവർക്കെതിരെ നടപടി

ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം റിയാദ് സീസണിൽ സ്ത്രീകളോട് മോശമായി പെരുമാറിയവരുടെ വീഡിയോകൾ പരിശോധിച്ച് കസ്റ്റഡിയിലെടുക്കും.ടിക്ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും റീ പോസ്റ്റ് ചെയ്തവരേയും നിരീക്ഷിച്ച് നടപടി.സീസൺ 2 ഉദ്ഘാടന ദിവസം നിരവധി പൊതു മര്യാദ ചട്ട ലംഘനങ്ങൾ രേഖപ്പെടുത്തിയതായി സൗദി പൊതു സുരക്ഷാ വിഭാഗം റിപ്പോർട്ട് ചെയ്തു .കുറ്റക്കർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു . മറ്റുള്ളവരെ മൊബൈലിൽ പകർത്തുകയും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവർക്ക് സുരക്ഷാ വിഭാഗം ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് പിഴയും ഒരു വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പൊതു സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തിയത്

Read More

കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; കണ്ണൂർ സിൻഡിക്കേറ്റ് അംഗത്തിനെതിരെ നടപടി

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. വ്യാപകമായ പരാതിയെ തുടർന്നാണിത്. അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടെയന്ന് പരിശോധിച്ച് എല്ലാമാസവും റിപ്പോർട്ട് നൽകണം. സർക്കാർ, എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽമാർക്കാണ് ഡയറക്ടർ സർക്കുലർ നൽകിയിരിക്കുന്നത്. അതേസമയം, സ്വകാര്യ ട്യൂഷൻ നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തിനെതിരെ നടപടിയുമെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ നടത്തിപ്പിൽ പങ്കാളിത്തമുണ്ടെന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും പരീക്ഷ സ്ഥിരം സമിതി അധ്യക്ഷനുമായ തലശ്ശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകൻ കെ.ടി ചന്ദ്രമോഹനെതിരെ നടപടി. ഇദ്ദേഹത്തെ  മലപ്പുറം സർക്കാർ വനിത കോളേജിലേക്ക് സ്ഥലം മാറ്റാനും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.നേരത്തെ, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ രണ്ട് അധ്യാപകരേയും കണ്ണൂർ വനിത കോളേജിലെ ഒരൂ അധ്യാപികയെയും…

Read More

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ നാളെ നടത്താനിരുന്ന ഒന്നാംഘട്ട ബിരുദതല പ്രാഥമിക പരീക്ഷ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒക്‌ടോബർ 30 ന് നിശ്ചയിച്ച ബിരുദതല പ്രാഥമികപരീക്ഷയ്ക്ക് മാറ്റമില്ല.അതേസമയം, ഒക്‌ടോബർ 21ന് നടത്തുവാൻ നിശ്ചയിച്ച അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) പരീക്ഷകൾ 2021 ഒക്‌ടോബർ 28 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 മണി വരെ നടത്തും. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് പരീക്ഷയ്ക്ക് ഹാജരാകണം.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (രണ്ടാം എൻ.സി.എ.-മുസ്ലീം) (കാറ്റഗറി നമ്പർ 160/21) തസ്തികയിലേക്ക് 2021 നവംബർ 3 ന് രാവിലെ പത്തിന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ…

Read More

വീട്ടമ്മക്ക് പൊലീസ് സ്‌റ്റേഷനില്‍ അപമാനം : അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ചോറ്റാനിക്കര പൊലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാ കമ്മീഷന്‍.കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ്  കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്.  അമ്മാവനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുകാരുടെ ഭാഗത്ത് നിന്ന് തനിക്ക് അപമാനകരമായ പരാമര്‍ശമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.  തനിക്കെതിരെ പൊലീസുകാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പരാതിയില്‍ പറയുന്നു.  

Read More

ബത്തേരി കോഴക്കേസ്: സി കെ ജാനുവിന്റെയും പ്രശാന്ത് മലവയലിന്റെയും ശബ്ദസാമ്പിള്‍ പരിശോധിക്കും

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന്റെയും ബി ജെ പി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദസാമ്പിള്‍ പരിശോധിക്കും. ഇരുവരോടും നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരാകാന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കേസിലെ മുഖ്യസാക്ഷി ജെ ആര്‍ പി മുന്‍ ട്രഷറര്‍ കെ. പ്രസീത അഴീക്കോടിന്റെയും ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകന്‍ സുരേന്ദ്രന്‍ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. ജാനുവിന് തിരുവനന്തപുരത്ത് വെച്ച് സുരേന്ദ്രന്‍ 10 ലക്ഷവും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച്…

Read More

എസ്എഫ്ഐയ്ക്ക് തെറ്റി ; കനയ്യകുമാറല്ല കോൺഗ്രസിൽ ചേരുന്ന ആദ്യ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ; കോൺഗ്രസിലേക്ക് വന്ന എസ്എഫ്ഐക്കാരുടെ ലിസ്റ്റുമായി ഓർമ്മപ്പെടുത്തൽ

കൊച്ചി : എം ജി സർവകലാശാലയിൽ എ ഐ എസ് എഫ് നേതാവിനെതിരെ ഉണ്ടായ അക്രമത്തെ എസ്എഫ്ഐ ന്യായീകരിക്കുന്നത് കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ ചൂണ്ടിക്കാണിച്ച് ആണ്.എന്നാൽ കനയ്യകുമാർ മാത്രമല്ല ഇടതു ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് കടന്നുവരുന്ന ജെ എൻ യു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. മുമ്പ് എസ്എഫ്ഐ നേതാക്കളായ സർവ്വകലാശാല യൂണിയൻ പ്രസിഡന്റുമാരും പിന്നീട് എസ്എഫ്ഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.ദേവീപ്രസാദ് ത്രിപാഠി 1975-76 SFI .ഷക്കീൽ അഹമ്മദ് ഖാൻ 1992-93. SFI .ബിട്ട ലാൽ ബറുവ 1996-97 ‘,97-98 SFI സയ്യിദ് നാസ്സർ ഹുസ്സയിൻ 1999-2000. SFI .സന്ദീപ് സിംഗ് 2007-2008 എന്നിങ്ങനെയുള്ള നേതാക്കൾ എസ്എഫ്ഐ ബന്ധം ഉപേക്ഷിച്ച് പിന്നീട് കോൺഗ്രസിലേക്ക് കടന്നുവന്നവരാണ്.എ ഐ എസ് എഫ് ആരോപണ നേരിടാൻ എസ്എഫ്ഐ യുടെ കനയ്യകുമാർ തന്ത്രം എസ്എഫ്ഐ…

Read More