ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും എസ്‌എഫ്‌ഐ നേതാക്കൾക്കെതിരേ എഐഎസ്‌എഫ് സംസ്ഥാന വനിതാ നേതാവ് ; മന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫും ഉൾപ്പെട്ടിട്ടുണ്ടെന്നും എഐഎസ്‌എഫ്

കോട്ടയം: ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുമായി എസ്‌എഫ്‌ഐ നേതാക്കൾക്കെതിരേ എഐഎസ്‌എഫ് സംസ്ഥാന വനിതാ നേതാവ്. ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച്‌ യുവതി കോട്ടയം ഗാന്ധിനഗർ പോലിസ് സ്റ്റേഷനിൽ പരാതി നൽകി. എസ്‌എഫ്‌ഐയുടെ എറണാകുളം ജില്ലാ നേതാക്കളായ അമൽ സിഎ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് പരാതി. ഇന്ന് നടന്ന എംജി സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ പാനലിനെതിരേ എഐഎസ്‌എഫ് പാനൽ മൽസരിച്ചിരുന്നു. ഇതിന് പിന്നാലെ എസ്‌എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് വനിതാ നേതാവ് പറഞ്ഞു. ”ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച്‌ കീറാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തിൽ പാടുകളുണ്ട്. നടുവിൽ ചവിട്ടേറ്റു”. ആക്രമിച്ചവരിൽ ഒരാൾ തന്റെ സഹപാഠിയായിരുന്നുവെന്നും യുവതി പറഞ്ഞു. ആക്രമിച്ചവരുടെ കൂട്ടത്തിൽ മന്ത്രി ആർ…

Read More

‘തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കുമെന്ന് എസ് എഫ് ഐ ‘ ; കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി എ ഐ എസ് എഫ് വനിതാ നേതാവ്

കോട്ടയം: SFI നേതാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി AISF വനിതാ നേതാവ്. AISF സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് എംജി സര്‍വ്വകലാശാല ക്യാമ്ബസിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. യൂണിവേഴ്സിറ്റിയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ക്കിടെ ആണ് ഭീഷണി ഉണ്ടായത് എന്ന് നിമിഷ ആരോപിക്കുന്നു.സംഘര്‍ഷത്തിനിടെ എസ്‌എഫ്‌ഐ നേതാക്കള്‍ ക്രൂരമായി ആക്രമണം നടത്തി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഉള്ള തെറിവിളി ആണ് നടത്തിയത്. ഇതിനിടെയാണ് ബലാത്സംഗം ചെയ്യുമെന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതെന്ന് നിമിഷ ആരോപിക്കുന്നു. തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാകുമെന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി നിമിഷ രാജു പറയുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും നിമിഷ വ്യക്തമാക്കി. ക്യാമ്ബസുകള്‍ ജനാധിപത്യവല്‍ക്കരിക്കണം എന്നാണ് എസ്‌എഫ്‌ഐ പറയുന്നത്. ആര്‍എസ്‌എസിനെതിരെ സമാനമായ കുറ്റങ്ങള്‍ ആരോപിക്കാറുണ്ട്. അതേ എസ്‌എഫ്‌ഐ തന്നെ തനിക്കെതിരെ ഇത്തരത്തില്‍ വലിയ…

Read More

വിദ്യാര്‍ഥിനികള്‍ക്ക്​ സ്മാര്‍ട്ട്ഫോണും സ്കൂട്ടിയും വാഗ്​ദാനം ചെയ്​ത്​ പ്രിയങ്കഗാ​ന്ധി

ല​ഖ്​​നോ: അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ത്രീ​ക​ള്‍​ക്ക് 40 ശ​ത​മാ​നം ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​തി​ന്​ പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക്​ പു​തി​യ വാ​ഗ്​​ദാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി. സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ്​ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ചാ​ല്‍ 12ാം ക്ലാ​സ് പാ​സാ​യ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്മാ​ര്‍​ട്ട്ഫോ​ണും ബി​രു​ദ​ധാ​രി​ക​ളാ​യ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ടി​യും ന​ല്‍​കു​മെ​ന്ന്​ അ​വ​ര്‍ പ​റ​ഞ്ഞു. ‘ഇ​ന്ന​ലെ ഞാ​ന്‍ ചി​ല വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക​ണ്ടു. അ​വ​രു​ടെ പ​ഠ​ന​ത്തി​നും സു​ര​ക്ഷ​ക്കും സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. വ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക്​ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ളും ഇ​ല​ക്‌ട്രി​ക്​ സ്​​കൂ​ട്ട​റും ന​ല്‍​കാ​ന്‍ യു.​പി കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​തി​ല്‍ ത​നി​ക്ക്​ സ​ന്തോ​ഷ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ്. സം​സ്ഥാ​ന​ത്ത്​ പെ​ണ്‍​കു​ട്ടി​ക​ളോ​ടു​ള്ള ബ​ഹു​മാ​ന​വും സു​ര​ക്ഷി​ത​ത്വ​വും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് അ​ന്‍​ഷു അ​വ​സ്തി പ​റ​ഞ്ഞു. യു.​പി​യി​ലെ പാ​ര്‍​ട്ടി കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​മു​ള്ള പ്രി​യ​ങ്ക ത​െന്‍റ ട്വീ​റ്റി​നൊ​പ്പം ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​െന്‍റ വി​ഡി​യോ​യും ചേ​ര്‍​ത്തി​ട്ടു​ണ്ട്. ‘സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ഫോ​ണു​ക​ളു​ണ്ടോ​യെ​ന്ന്…

Read More

കെ.പി.സി.സി ഭാരവാഹിപട്ടിക ഏറ്റെടുത്ത് കോൺഗ്രസ് പ്രവർത്തകർ ; വി.ടി ബൽറാം ഉൾപ്പെടെ നാല് വൈസ് പ്രസിഡന്റുമാർ

കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറൽ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. 28 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ശക്തൻ, വി.ടി ബൽറാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ. എ.എ ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ് അശോകൻ, മരിയപുരം ശ്രീകുമാർ, കെ.കെ എബ്രഹാം, സോണി സെബാസ്റ്റിയൻ, അഡ്വ. കെ ജയന്ത്, അഡ്വ. പി.എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി ചന്ദ്രൻ, ടി.യു രാധാകൃഷ്ണൻ, അഡ്വ. അബ്ദുൽ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റിയൻ, പി.എ സലിം, അഡ്വ. പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാർ, എം.എം നസീർ, ആലിപ്പറ്റ ജമീല, ജി.എസ് ബാബു, കെ.എ തുളസി, ജി. സുബോധൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. പുതിയ ഭാരവാഹികളെ ഏറെ…

Read More

എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പരാതിയുമായി എഐഎസ്‌എഫ് വനിതാനേതാവ് : ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ പരാതിയുമായി എഐഎസ്‌എഫ് വനിതാനേതാവ് രംഗത്ത്.ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ശരീരത്തില്‍ കടന്നു പിടിച്ചു.ക്രൂരമായി മര്‍ദ്ദിക്കുകയും കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ചെയ്‌തെന്ന് വനിതാനേതാവ് ആരോപിച്ചു. അമല്‍ സിഎ, അര്‍ഷോ, പ്രജിത്ത് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.ആര്‍ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്.എംജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി ഇതു സംബന്ധിച്ച്‌ പരാതി നല്‍കി.

Read More

തോട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: തോട്ടില്‍ ഒഴുക്കില്‍പെട്ട ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മാടക്കര പാമ്പുംകുനി കോളനിയിലെ വിനോദി (33)ന്റെ മൃതദേഹമാണ് ഇന്നലെ വൈകീട്ട് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാ സമിതി പ്രവര്‍ത്തകര്‍ പുറത്തെടുത്തത്. കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകിയ തവനി വലിയപാലം ഭാഗത്തെ തോട്ടില്‍ വിനോദ് ഒഴക്കില്‍പെടുകയായിരുന്നു. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സും എത്തി തിരച്ചില്‍ നടത്തിയിരുന്നു. പരേതയായ ലീലയാണ് വിനോദിന്റെ ഭാര്യ. മക്കള്‍: വിജിത്ത്, നിഖിത്ത്. പിതാവ്: കരുമ്പന്‍. മാതാവ്: കൊര്‍ണ.

Read More

ഉന്നതരെ സ്വാധീനിക്കാനായി മോന്‍സന്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്നതായി സൂചന

കൊച്ചി: പുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ഏറ്റവുമൊടുവില്‍ പുറത്തു വന്ന പോക്സോ ആരോപണത്തിനു പിന്നാലെയാണ് പുതിയ വഴികളിലേക്ക് അന്വേഷണം തിരിയുന്നത്.ഉന്നതരെ സ്വാധീനിക്കാന്‍ മോന്‍സണ്‍ പെണ്‍കുട്ടികളെ അവര്‍ക്ക്​ കാഴ്ചവെച്ചിരുന്നോ എന്നതാണ്​ പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്​.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്​. ഇരയും മാതാവും നല്‍കിയ പരാതിയിലാണ്​ മോന്‍സണെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്.

Read More

കാലാവസ്ഥ വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് അശ്ലീല ചിത്രങ്ങൾ- വീഡിയോ പുറത്ത്

വാഷിംഗ്ടണ്‍ : വാഷിംഗ്ടണിലെ കാലാവസ്ഥ വാര്‍ത്ത അറിയിപ്പിനിടെ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് അശ്ലീല വീഡിയോ. അമേരിക്കയിലെ സ്‌പോകെയില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന ക്രെം (KREM) ചാനലിലാണ് ഞായറാഴ്ച വൈകിട്ട് 6ന് വാര്‍ത്തയ്ക്കിടെ പോണ്‍ വീഡിയോ വന്നത്. വാര്‍ത്ത കണ്ടുകൊണ്ടിരുന്നവര്‍ ഞെട്ടിപ്പോയെങ്കിലും വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന അവതാരക അറിഞ്ഞില്ല. 13 സെക്കന്റ് കഴിഞ്ഞാണ് വീഡിയോ ചാനലിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ വാര്‍ത്തസംപ്രേക്ഷണം ചാനല്‍ നിര്‍ത്തിവച്ചു.കാലാവസ്ഥ വിദഗ്ധയായ മിഷെല ബോസ് ആയിരുന്നു അവതാരക. അവരോ സഹ അവതാരകന്‍ കോഡി പ്രോക്ടറോ ഈ വിവരം അറിഞ്ഞില്ല. കാലാവസ്ഥ വിവരിക്കുന്ന ഗ്രാഫിക് ചാര്‍ട്ട് ബാക്ഗ്രൗണ്ടില്‍ നിന്ന് മറഞ്ഞതും പോണ്‍ വീഡിയോ ക്ലിപ് കയറി വന്നതും അറിയാതെ ഇവര്‍ അവതരണം തുടര്‍ന്നുകൊണ്ടിരുന്നു.അനുചിതമായ വീഡിയോ രാത്രി വാര്‍ത്തയില്‍ കടന്നുവന്നതില്‍ ക്രെം ചാനല്‍ പിന്നീട് രാത്രി 11നുള്ള വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ചാനലിനെതിരെ പോലീസിന്…

Read More

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,77,907 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981. പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 667 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 81,496 കോവിഡ് കേസുകളില്‍, 9.9 ശതമാനം…

Read More

കോഴിക്കോട് പിവിഎസ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ടി.കെ.ജയരാജ് അന്തരിച്ചു

കോഴിക്കോട്: പിവിഎസ് ആശുപത്രി മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും പ്രശസ്ത യൂറോളജി സര്‍ജനുമായ തളി ‘കല്പക’യില്‍ ഡോ.ടി കെ ജയരാജ് (82) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് ബിരുദം നേടിയ ജയരാജ്, കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് കരിയര്‍ തുടങ്ങിയത്. എംഎസ്, എഫ്‌ഐസിഎസ്, എഫ്‌ഐഎംഎസ്‌എ ബിരുദങ്ങളും നേടി. 1965 മുതല്‍ 1974 വരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. 1976ല്‍ കോഴിക്കോട് പിവിഎസ് ഹോസ്പിറ്റല്‍ തുടങ്ങിയതുമുതല്‍ അതിന്റെ നേതൃത്വത്തില്‍ അദ്ദേഹമുണ്ടായിരുന്നു. എളിയനിലയില്‍ തുടങ്ങിയ സ്ഥാപനത്തെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശപുത്രിയാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. രാജ്യാന്തരതലത്തില്‍ നടന്ന മെഡിക്കല്‍ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച്…

Read More