ദുരിതാശ്വാസ ക്യാമ്പിൽ ഡി.വൈ.എഫ്.ഐ , ആർ .എസ്.എസ് സംഘർഷം ; ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ: ഹരിപ്പാടിന് സമീപം പള‌ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവിതരണത്തെ ചൊല്ലി ആർ‌എസ്‌എസ്-ഡിവൈഎഫ്‌ഐ സംഘർഷം. ആർഎസ്‌എസ് പ്രവർത്തകനായ പള‌ളിപ്പാട് സ്വദേശി ഗിരീഷിന് വെട്ടേറ്റു. കനത്ത മഴയെ തുടർന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിയത് . ഇവിടെയുള‌ളവർക്ക് നടത്തിയ ഭക്ഷണ വിതരണത്തിന്റെ പേരിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. ഗിരീഷിന്റെ നില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. നിരവധി ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കുണ്ട്.

Read More

സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്ന് വിഡി സതീശന്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും സ്ത്രീ സുരക്ഷയിൽ സർക്കാർ വീണ്ടും പരാജയമെന്നു തെളിഞ്ഞതായും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അടുത്തിടെയായി കൂടിവരുന്നത് ഗൗരവമായി കാണാൻ സർക്കാർ തയാറാകണം. നമ്മുടെ പെൺമക്കൾക്കും അമ്മമാർക്കും സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തിൽ അതു നടപ്പാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിൽ കുറ്റക്കാർക്കു മാതൃകാപരമായ ശിക്ഷ ലഭ്യമാക്കാൻ പഴുതടച്ച അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

കനത്തമഴ ; പെരിന്തൽമണ്ണയിൽ ഉരുൾ പൊട്ടി

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിൽ ഉരുൾ പൊട്ടി. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ താഴെക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് മാട്ടറക്കൽ എന്ന സ്ഥലത്ത് മുക്കില പറമ്പിന്റെ മുകളിലുള്ള മലങ്കട മലയിലും, ബിടാവുമലയിലുമാണ്​ ഉരുൾപ്പൊട്ടിയതായി സംശയിക്കുന്നത്​​.ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചു വന്നിട്ടുണ്ട്. ശക്​തമായ മഴ തുടരുകയാണ്​.വൈദ്യൂതി ബന്ധങ്ങൾ താറുമാറായി. ചെങ്കുത്തായ മലയിൽനിന്ന് എസ്​റ്റേറ്റ് റോഡിലൂടെ മാട്ടറ ഭാഗത്തേക്ക് മലവെള്ളം ഒഴുകിവന്നതിനാൽ റോഡും മതിലുകളും തകർന്നിട്ടുണ്ട്. പ്രദേശത്ത് മുൻപും ഉരുൾപൊട്ടിയിട്ടുണ്ട്. അപകടാവസ്ഥ കണക്കിലെടുത്ത് അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. യാത്ര ദുഷ്കരമായതിനാൽ നഷ്​ടങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദർശിച്ചു.

Read More

മുപ്പത്തിയൊമ്ബത് മനുഷ്യരുടെ കുഴിമാടത്തിലെ നനവ് മാറിയിട്ടില്ല, പ്രളയ ദുരന്തത്തിൽ നാട് പ്രയാസപ്പെടുമ്പോൾ സർക്കാരിന്റെ അവാർഡ് ; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ നാട് പ്രയാസപ്പെടുമ്പോൾ സർക്കാർ പുതിയ പുരസ്‌കാര തീരുമാനം എടുത്തതിനെ വിമർശിച്ച്‌ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചെറിയ കുട്ടികൾ ഉൾപ്പെടെ മരിച്ചുകിടക്കുന്ന രംഗം മനസിൽ നിന്ന് മാഞ്ഞിട്ടില്ല. സഹായം കാത്ത് വലിയൊരു വിഭാഗം ജനങ്ങൾ ഇരിക്കുന്നുണ്ടെന്ന് ഓർമിപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ, ദുരന്തകാലത്ത് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നു എന്ന് പറയുന്നവർക്ക് ഓരോ പുരസ്‌കാരം നൽകാമെന്നും പരിഹസിച്ചു. വളരെ കടുത്ത ഭാഷയിലാണ് രാഹുലിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: മുപ്പത്തിയൊമ്ബത് മനുഷ്യരുടെ കുഴിമാടത്തിലെ നനവ് മാറിയിട്ടില്ല, പിഞ്ചുകുഞ്ഞുങ്ങൾ മണ്ണിനടിയിൽ പരസ്പരം കെട്ടിപ്പുണർന്ന് കിടന്ന കാഴ്ച്ച കണ്ണിൽ നിന്നും മാറിയിട്ടില്ല, ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യായുസ്സിലെ സമ്പാദ്യം മുഴുവൻ നഷ്ടമായവരുടെ ആർത്ത് വിളിച്ച കരച്ചിൽ കാതിൽ മുഴങ്ങുന്നുണ്ട്.. അപ്പോഴാണ് കേരള രാജാവിന്റെ ‘കേരള ജ്യോതിയും, കേരള പ്രഭയും, കേരള ശ്രീയും’ പുരസ്‌കാരങ്ങൾ. ദുരന്തകാലത്ത്…

Read More

രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചത്തിനോട് തനിക്ക് യോജിപ്പില്ല ; ബി.എസ്. യെദ്യൂരപ്പ

കഴിഞ്ഞ ദിവസം ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കാട്ടിൽ രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്നും ആരോപിച്ചിരുന്നു .എന്നാൽ ഇപ്പോൾ ആരോപണത്തിനെതിരെ പ്രതികരണവുമായി വന്നിരിക്കുന്നുകയാണ് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ . രാഹുൽ ഗാന്ധിയെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചത്തിനോട് തനിക്ക് യോജിപ്പില്ലെന്നും ആരോപണം ഉന്നയിച്ചത് ശരിയല്ലെന്നും യെദ്യൂരപ്പ പറഞ്ഞു . ‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു. പ്രസ്താവന പിൻവലിക്കണമെന്ന് നേരത്തെ പി.സി.സി. അധ്യക്ഷൻ ഡി.കെ.ശിവകുമാറും ആവശ്യപ്പെട്ടിരുന്നു .

Read More

നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം ; വൈദികൻ അറസ്റ്റിൽ

കൊച്ചി: നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗിസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.മരട് സെൻറ്​ മേരീസ് മഗ്ദലിൻ പള്ളി സഹ വികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി. രാജീവിൻറെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

Read More

ഇ- ബുള്‍ ജെറ്റിന് തിരിച്ചടി

കൊച്ചി : വിവാദ വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇ- ബുൾ ജെറ്റ് വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പ് നടപടിയെ ചോദ്യം ചെയ്‍ത് സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എബിൻ വർഗീസ് നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്.വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോർട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ, ഇവർ നൽകിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി. ആറ് മാസത്തേക്കായിരുന്നു…

Read More

സാഹസിക യാത്രയ്ക്ക് സ്വീകരണം നൽകി

തിരുവനന്തപുരം : തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരിൽ നിന്നും സെപ്തംബർ എട്ടിന് യാത്ര തുടർന്ന് കാശ്മീർ, ലഡാക്ക് ,കർത്തുങ്കൽ വരെ ഹോണ്ട ആക്ടിവയിൽ 9000 കിലോമീറ്റർ താണ്ടി അവിടെ നിന്ന് കന്യാകുമാരി, തിരുവനന്തപുരം വഴി യാത്ര തുടരുന്ന അത്തപ്പു എന്നു വിളിക്കുന്ന കോട്ടയം അഷ്റഫിന്റെ സാഹസിക യാത്രക്ക് ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിയുടെ നേതൃത്വത്തിൽ സംസ്ഥാന താരങ്ങൾ തിരുവനന്തപുരത്ത് വരവേൽപ്പ് നൽകി.

Read More

യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഒടുവില്‍ പ്രിയങ്കക്ക് അനുമതി നല്‍കി യു.പി.സര്‍ക്കാര്‍

ലഖ്നൗ: പൊലിസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധിക്ക് ഒടുവിൽ യു.പി പൊലിസ് അനുമതി നൽകി. തുടർന്ന് മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ കാണാൻ പ്രിയങ്ക പുറപ്പെട്ടു. പ്രിയങ്കയുൾപ്പെടെ നാല് പേർക്കാണ് യാത്രാനുമതി നൽകിയിട്ടുള്ളത്. നേരത്തെ കുടുംബത്തെ കാണാൻ യാത്ര തിരിച്ചിരുന്നുവെങ്കിലും യാത്രാമധ്യേ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ അവരെ പൊലിസ് തടയുകയായിരുന്നു. തുടർന്ന് പൊലിസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. താൻ എവിടെപ്പോയാലും യു.പി പൊലിസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

Read More

” നായാട്ട്’ ” ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ.

ഓസ്‌കാർ നോമിനേഷന് സമർപ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘാടകരായാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കണ്ടെത്താനുള്ള വിധി നിർണയം കൊൽക്കത്തയിൽ നടക്കുന്നത്. പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ ആണ് ജൂറി ചെയർമാൻ.മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രമാണ് മലയാളത്തിൽ നിള്ന്ന് ഓസ്‌കാർ എൻട്രിക്കുള്ള ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. തമിഴിൽ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകൻ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്.15 അംഗ ജൂറിക്ക് മുന്നിൽ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഷോർട്ട് ലിസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാർച്ച് 24ന് നടക്കുന്ന ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമർപ്പിക്കപ്പെടുന്ന ചിത്രമാകും.…

Read More