‘അതേടാ..ഇതാ ഞങ്ങളുടെ തമ്പുരാൻ’ ; പി കെ ശശിയെ തമ്പുരാനാക്കി ഫ്ലെക്സ് ; പാർട്ടിക്കെതിരെയും വിമർശനം

പാലക്കാട്‌ : മുൻ എം എൽ എയും സി പി എം നേതാവുമായ പി കെ ശശിയെ തമ്പുരാനാക്കി ഫ്ലക്സ് ബോർഡ്.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ജില്ലയിൽ സിപിഎമ്മിനുള്ളിൽ വിഭാഗീയത ശക്തമാണ്.ഫ്ലക്സ് ബോർഡിൽ പാർട്ടിക്കെതിരെയും വിമർശനമുണ്ട്.പാർട്ടിക്കുള്ളിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ കോർപ്പറേറ്റുകളിൽ നിന്നും അച്ചാരം വാങ്ങി പണിയെടുക്കുന്ന ഒരു കൂട്ടർ ഉണ്ടെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു.മുമ്പ് പി ജയരാജനെ വാട്സ് ഫ്ലക്സ് ബോർഡുകൾ വന്നപ്പോൾ പാർട്ടി നേതൃത്വം അതിനെ എതിർത്തിരുന്നു.തുടർന്ന് പിണറായി വിജയനെ ദൈവമാക്കി ഫ്ലക്സ് ബോർഡുകൾ വന്നപ്പോൾ അത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.തമ്പുരാൻ ബോർഡും പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

Read More

പെൺകുട്ടിയുടെ ചിത്രം മൊബൈലിൽ പകർത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

മുവാറ്റുപുഴ : ബുക് സ്റ്റാളിൽ എത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സി.പി.എം. നേതാവ് അറസ്റ്റിൽ.മുവാറ്റുപുഴ നിയോജക മണ്ഡത്തിലെ   മഞ്ഞളൂർ  പഞ്ചായത്തിലെ വാഴക്കുളം എലുവുംകുന്നുംപുറം  ബ്രാഞ്ച് സെക്രട്ടറി പി.ടി. മനോജിനെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.സി. പി ഐ എം മുവാറ്റുപുഴ ഏരിയ കമ്മിറ്റി കീഴിലാണ്  വാഴക്കുളം എലുവുംകുന്നുംപുറം  ബ്രാഞ്ച് കമ്മിറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ വാഴക്കുളം ടൗണിൽ  പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സമീപത്തുള്ള ബുക് സ്റ്റാളിൽ എത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ ബുക്സ്റ്റാളിൽ ഇരിക്കുകയായിരുന്ന മനോജ് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി ഇയാളെ ചോദ്യം ചെയ്തു. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും തടിച്ചു കൂടി. ചിത്രം പകർത്തിയിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞ് മനോജ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല. ഇതിനിടെ തൊട്ടടുത്തുള്ള വാഴക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. …

Read More

‘രാഹുൽഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരൻ’ ; ബി.ജെ.പി കർണാടക അധ്യക്ഷൻന്റെ പ്രസ്താവനക്കെതിരെ പ്രതിക്ഷേധം ശക്തം

രാഹുൽഗാന്ധി മയക്കുമരുന്നിനു അടിമയാണെന്നും മയക്കുമരുന്ന് കച്ചവടക്കാരനാണെന്നും ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ‘ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു. എന്നാൽ കട്ടീലിന്റെ വിവാദ പ്രസ്താവനക്കെതിരെ വലിയ പ്രതിക്ഷേധമാണ് ഉയരുന്നത് . വിവാദപ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ആവശ്യപ്പെട്ടു . നമ്മൾ സംസ്കാരത്തോടെയും പരസ്പരബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിച്ചു .

Read More

‘മൂവർണ്ണത്തണലിലേക്ക് ഒഴുക്ക് തുടരുന്നു’ ; എറണാകുളത്ത് വിവിധ പാർട്ടികളിൽ നിന്നും ആയിരം പേർ കോൺഗ്രസിലേക്ക്

കൊച്ചി : വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച ആയിരത്തിലേറെ ആളുകൾ എറണാകുളത്ത് കോൺഗ്രസിൽ അംഗത്വമെടുക്കും.ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ഡിസിസിയുടെ നേതൃത്വത്തിലാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. സംഘപരിവാർ ഭരണത്തിനെതിരെ മുട്ടുമടക്കാത്ത ചെറുത്തുനിൽപ്പിന്റെ പച്ചത്തുരുത്ത് കോൺഗ്രസ്‌ ആണെന്നുള്ള തിരിച്ചറിവാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ആയിരത്തിലധികം പേരെ കോൺഗ്രസിന്റെ കൊടിക്കീഴിലേക്ക് അടുപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ നേതൃത്വവും പുത്തൻ ശൈലികളും അവരെ ഈ പാർട്ടിയിലേക്ക് ആകർഷിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഹിന്ദി അറിയാത്തതിനാല്‍ ഉപഭോക്താവിനോട് മോശമായി പെരുമാറി; മാപ്പ് പറഞ്ഞ് സൊമാറ്റൊ

ചെന്നൈ: ഉപഭോക്താവിനോട് കസ്റ്റമർ കെയർ ഏജന്റ് മോശമായി പെരുമാറിയ വിഷയത്തിൽ മാപ്പ് പറഞ്ഞ് ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ. ഓർഡർ ചെയ്ത ഭക്ഷണ ഇനങ്ങളിൽ ഒരെണ്ണം കുറഞ്ഞതിനെ തുടർന്ന് അതിന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് വികാസ് എന്ന ഉപഭോക്താവ് സൊമാറ്റൊ കസ്റ്റമർ കെയർ ഏജന്റിനെ സമീപിച്ചത്. ഇതിന് മറുപടി പറയുന്നതിനിടെ രാഷ്ട്രഭാഷയായ ഹിന്ദി അൽപമെങ്കിലും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് കസ്റ്റമർ കെയർ ഏജന്റ് പറയുകയായിരുന്നു. ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വികാസ് ട്വീറ്റ് ചെയ്തതോടെ സൊമാറ്റോയ്ക്കെതിരേ പ്രതിഷേധം ശക്തമായി. #RejectZomato എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി. തുടർന്ന്സൊമാറ്റൊ മാപ്പ് പറഞ്ഞ് രംഗത്തെത്തി. വണക്കം വികാസ്. ഞങ്ങളുടെ കസ്റ്റമർ കെയർ ഏജന്റിന്റെ മോശം പെരുമാറ്റത്തിൽ ഞങ്ങൾ മാപ്പ് പറയുന്നു. അടുത്ത തവണ മികച്ച രീതിയിൽ ഭക്ഷണമെത്തിക്കാനുള്ള അവസരം നിങ്ങൾ തരുമെന്ന് കരുതുന്നു. നിങ്ങൾ സൊമാറ്റോയെ ബഹിഷ്കരിക്കരുത്-സെമാറ്റോ ട്വീറ്റിൽ പറയുന്നു.…

Read More

യു.പി നിയമസഭാതെരഞ്ഞെടുപ്പ് ; മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നൽകി പ്രിയങ്ക

യു.പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി . എന്നായാലും ഒരു ദിവസം മത്സരിക്കേണ്ടി വരുമെന്നും എന്നാൽ അത് എന്നാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു .റായ്ബറേലിയിൽ നിന്നോ അമേത്തിയിൽ നിന്നോ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. അടുത്ത വർഷം നടക്കാനിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രിയങ്കയുടെ നേതിർത്വത്തിലായിരിക്കും കോൺഗ്രസ് നേരിടുക . യു.പി യിൽ കോൺഗ്രസ് സ്ഥാനാർഥികളിൽ 40 ശതമാനവും സ്ത്രീകൾ ആയിരിക്കുമെന്നും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലാതെ തീർത്തും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സ്ഥാനാർഥി നിർണയം നടത്തുക എന്ന് പ്രിയങ്ക ഇന്ന് പറഞ്ഞിരുന്നു .

Read More

ദുരന്തഭൂമിയിൽ ഫോട്ടോഷൂട്ട്‌ : ഡി വൈ എഫ് ഐ നേതാവ് ജെയ്ക് എയറിൽ

കോട്ടയം : ദുരന്തഭൂമിയിൽ ചിരിക്കുന്ന മുഖവുമായി ഫോട്ടോകൾക് പോസ് ചെയ്യുന്ന ഡി വൈ എഫ് ഐ നേതാവ് ജെയ്ക്കിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ആണ് ഉയരുന്നത്.ജയിക്കിനെ വെള്ളിമൂങ്ങയിലെ ‘മാമച്ചനോടാണ്’ ട്രോളുകളിൽ സാമ്യപ്പെടുത്തിയിരിക്കുന്നത്. ചെളിപറ്റാതെ ക്ലീൻ ചെയ്യുന്ന ടെക്നിക് പഠിപ്പിച്ചു തരുമോയെന്നും പരിഹാസം ഉയരുന്നുണ്ട്.

Read More

നേര്യമംഗലം പാലം കടന്ന് ഇടുക്കി ഡാമിൽ നിന്നുള്ള ജലം ; ആലുവയിലെത്തുക രാത്രി 12 നു ശേഷം

ഇടുക്കി ഡാമിൽനിന്ന്​ പുറത്തുവിട്ട ജലം എറണാകുളം ജില്ലയിലെ നേര്യമംഗലം പാലം കടന്നു​. ജലനിരപ്പിൽ 30 സെ.മീ വർധനയാണ്​ ഉണ്ടായിട്ടുള്ളത്​.വൈകീട്ട് അഞ്ചരയോടെ ഇടുക്കി ജലം ജില്ലാതിർത്തിയായ നേര്യമംഗലം പിന്നിട്ടിരുന്നു. ഈ വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12 നു ശേഷമായിരിക്കും. വൈകീട്ട് 5.10 മുതൽ നാളെ പുലർച്ചെ 12.40 വരെ വേലിയേറ്റ സമയമാണ്. ഇതിനുശേഷം 12.40 മുതൽ പുലർച്ചെ അഞ്ച് വരെ വേലിയിറക്കമായിരിക്കും. അതായത് ഇടുക്കിയിൽനിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ്; പ്രതിഫലം 5.70 ലക്ഷം രൂപ വരെ, ഒരു പി.ജി ഡിപ്ലോമയും

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23 കൊച്ചി: ബിരുദധാരികള്‍ക്ക് ഉയര്‍ന്ന പ്രതിഫലത്തോടെയുള്ള ഇന്റേണ്‍ഷിപ്പ്, പഠന പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്നാണ് ബാങ്ക് നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മണിപ്പാലിന്റെ പി.ജി ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും അവസരം ലഭിക്കും. പ്രതിവര്‍ഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിക്കും. ബാങ്ക് ശാഖ/ ഓഫീസിൽ ഡിജിറ്റല്‍ പഠന രീതികള്‍ സമന്വയിപ്പിച്ച് ഉദ്യോഗാര്‍ത്ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ്.ഐ.പി പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത് . വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസിന്റെ പിജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ബിരുദവും ലഭിക്കും. 10, 12, ബിരുദ തലങ്ങളില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം…

Read More

‘ അവരെന്നെ വിളിക്കുന്നത് 007 എന്നാണ് ‘ ; മോദിയെ ട്രോളി തൃണമൂൽ നേതാവ്

പ്രധാനമന്ത്രിക്കെതിരെ ട്രോളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രി . ‘അവരെന്നെ വിളിക്കുന്നത് 007 എന്നാണ് ‘ എന്ന ടാഗോടുകൂടി ജെയിംസ് ബോണ്ട് പോസ്റ്ററിൽ മോദിയുടെ തല വെട്ടിച്ചേർത്താണ് ട്രോൾ നിർമിച്ചിരിക്കുന്നത് . 007 എന്നതിന് വികസനം -0 , സാമ്പത്തിക വളർച്ച -0 , ഭരണരംഗത്തെ പിടിപ്പുകേട് – 7 വർഷം എന്ന പരിഹാസരൂപേണയുള്ള വിശദീകരണവും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട് . പ്രധാനമന്ത്രിയുടെ ഓഫീസിൽ നരേന്ദ്രമോദി 7 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസിന്റെ വിമർശന ട്രോൾ .ട്രോൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Read More