ശബരിമല തുലാമാസ പൂജ: തീർഥാടകർക്ക് പ്രവേശനം ഇല്ല

പത്തനംതിട്ട: ശക്തമായ മഴയുടെ സാഹചര്യത്തിൽ ശബരിമല തുലാമാസ പൂജയ്ക്ക് തീർഥാടകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.ജില്ലയിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഈ മാസം 20 മുതൽ 24 വരെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതും, വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴയും മറ്റു ദുരന്ത സാഹചര്യങ്ങളും അപകടങ്ങൾക്ക് ഇടയാക്കാം എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും അറിയിച്ചു.പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. തീർഥാടനത്തിനായി എത്തിയവർക്ക് തിരികെപ്പോകാനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

Read More

മഴക്കെടുതി ; കേരളത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ

മഴക്കെടുതി മൂലം ദുരിതത്തിലേക്ക് വീണുപോയ കേരളത്തിന് താങ്ങായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ലഡാക്കിൽ കെഎസ്‌യു പതാകയുമേന്തി അജ്മലും അനന്തുവും ; ചിത്രം വൈറൽ

കൊല്ലം : ജമ്മുകാശ്മീരിലെ ലഡാക്കിൽ കെ എസ് യു പതാകയുമേന്തി നിൽക്കുന്ന പ്രവർത്തകരുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ കെഎസ്‌യു നേതാക്കളായ അജ്മലും അനന്ദുവും ആണ് പതിനെട്ട് ദിവസത്തെ യാത്രയ്ക്കൊടുവിൽ ലഡാക്കിൽ എത്തുകയും കെഎസ്‌യു പതാകയേന്തുകയും ചെയ്തത്.

Read More

ക്ലാസ് റൂമിൽ വെച്ച് കല്യാണം ; 17 കാരിയെ വീട്ടുകാർ പുറത്താക്കി

ആളൊഴിഞ്ഞ ക്ലാസ് റൂമിൽ വെച്ച് നടന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ കല്യാണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം . ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവരത്തെ ജൂനിയർ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ആളൊഴിഞ്ഞ ക്ലാസ്സ് മുറിയിൽ വെച്ച് താലികെട്ടുകയും സിന്ദൂരം അണിയുകയും ചെയ്തത് .തുടർന്ന് സംഭവം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച ശേഷം പ്രചരിപ്പിച്ചു . വീഡിയോ പിന്നീട് വൈറൽ ആവുകയായിരുന്നു . ശേഷം പെൺകുട്ടിയെ രക്ഷിതാക്കൾ വീട്ടിൽ കയറ്റാൻ തയ്യാറായില്ല . വനിതാകമ്മീഷന്റെ നേതിർത്വത്തിൽ ഷെൽട്ടർ ഹോമിലാണ് നിലവിൽ പെൺകുട്ടി അഭയം തേടിയിരിക്കുന്നത് . ഇരുവരെയും കോളേജിൽ നിന്നും പുറത്താക്കിയിരുന്നു . ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത് . ഇരുവരുടെയും വിവാഹത്തിന് നിയമസാധുതയില്ല എന്ന് അധികൃതർ വ്യക്തമാക്കി . ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ ശൈശവ വിവാഹ പരിഗണനയിലായിരിക്കും വരിക . ശൈശവ നിരോധന നിയമ പ്രകാരം പോലീസ് കേസ്…

Read More

‘വ്യാജ വാർത്തകൾ മെനയുന്നവർ അവരുടെ വഴിക്ക്’ ; കോൺഗ്രസ് കൂടുതൽ ശക്തിയാർജിക്കുന്നു ; മലപ്പുറത്ത് മുന്നൂറിലേറെപേർ കോൺഗ്രസിൽ ചേർന്നു

മലപ്പുറം : മലപ്പുറം ജില്ലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ പേരാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും രാജി വെച്ച് കോൺഗ്രസ്സിൽ ചേർന്നത്. ഇന്ന് എടരിക്കോട് ബ്ലോക്കിൽ നിന്നും മുന്നൂറിലേറെ പേരാണ് കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്തത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പുതിയ പ്രവർത്തകരുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Read More

മണ്ണിനടിയിൽ അകപ്പെട്ട കരച്ചിലുകൾ..! ; സർക്കാരിന്റെ വ്യക്‌തമായ കാഴ്പ്പാടില്ലായ്മയിൽ ജീവനുകൾ പൊലിയാതിരിക്കട്ടെ

നീതു ഗോപികൃഷ്ണൻ പ്രളയ ദൃശ്യങ്ങൾ കണ്ടപ്പോൾ വേദനകൾക്കപ്പുറം ഒരു മരവിപ്പാണ് തോന്നിയത്. ഒരു മാതാവ് മരണത്തിലേക്ക് നീങ്ങുമ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു. ഉറ്റവരെ നഷ്ട്ടപ്പെട്ട മനുഷ്യർ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ, അവരുടെ മുഖത്ത് കണ്ടത് സങ്കടങ്ങളല്ല, നിർവികാരതയാണ്. ഇന്നുകൾ നഷ്ടപ്പെട്ടു പോയ വൈകാരികത മനസ്സിൽ നിന്ന് ഇല്ലാതായിപ്പോയ നിർവികാരമായ എത്രയോ മുഖങ്ങൾ.! വീണ്ടും വീണ്ടും കേരളത്തിൽ ഈ ദുരന്തങ്ങൾ ആവർത്തിക്കപ്പടുകയാണ്. മുത്തുമല, പെട്ടിമുടി, കവലപ്പാറ ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്… നമ്മൾ തിരുത്തുന്നുണ്ടോ..? നമ്മൾ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടോ..?. കഴിഞ്ഞദിവസവും കേട്ടു, സംസ്ഥാന റവന്യൂമന്ത്രി മരണപ്പെട്ടവർക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുവെന്ന്. പക്ഷെ അതിന് ദിവസങ്ങൾക്ക് മുൻപ് കേരള നിയമസഭയിൽ കേട്ട വാക്കുകളുണ്ട്, കവലപ്പാറയിലെ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച ധനസഹായം രണ്ട് വർഷമായിട്ടും നൽകാൻ സാധിച്ചിട്ടില്ല എന്നുള്ള വസ്തുത പ്രതിപക്ഷ നേതാവ് അടിയന്തിര പ്രമേയമായി കൊണ്ടുവന്നു. അതിന്…

Read More

‘സ്കിഡ് ​ഗെയിം’- എന്ന മരണ കളി , ഇത് വരെ ലഭിച്ചത് 111 മില്ല്യൺ വ്യൂസ്

സൗത്ത് കൊറിയൻ സർവൈവൽ ത്രില്ലർ സീരീസായ ‘സ്‌ക്വിഡ് ഗെയിം’ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ തരം​ഗം സൃഷ്ടിക്കുകയാണ്. ഇതുവരെ ഒരു നെറ്റ്ഫ്‌ലിക്‌സ് സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്‌ക്വിഡ് ഗെയിമിന്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളിൽ റെക്കോർഡ് വ്യൂസാണ് സീരീസിന് ലഭിക്കുന്നത്. 111 മില്യൺ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ഇതുവരെ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. 450 പേർ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിമിൽ പങ്കെടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഗെയിമിൽ തോൽക്കുന്നവർക്ക് അവരുടെ ജീവൻ നഷ്ടമാവും എന്നതാണ് സീരീസിന്റെ പ്രമേയം. 9 എപ്പിസോഡുകളാണ് ആദ്യ സീസണിൽ ഉള്ളത്. സീരീസിലെ ഒരു ഭാഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഈ കൊറിയൻ സീരീസിൽ ഇന്ത്യൻ വംശജനായ അനുപം ത്രിപാഠിയും ഒരു പ്രധാനവേഷം കൈകാര്യ ചെയ്യുന്നുണ്ട്. ദിനംപ്രതി…

Read More

സ്റ്റാർമാജിക് ടെലിവിഷൻ പരിപാടിക്കെതിരെ പരാതി ; വിവാദം തുടരുന്നു

കൊച്ചി: ഇടവേളക്ക് ശേഷം സ്റ്റാർമാജിക് ടെലിവിഷൻ പരിപാടി വീണ്ടും വിവാദത്തിലേക്ക്. മിമിക്രി താരങ്ങളും സിനിമാ താരങ്ങളും പങ്കെടുക്കുന്ന ഈ ഗെയിം ഷോയ്ക്ക് എതിരെ പരാതികൾ ഉയരുകയാണ്. ഒരു ചെറിയ പെൺകുട്ടിയുടെ സാനിദ്ധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങൾ ബാല വേലയ്ക്ക് തുല്യമാണെന്നും ഇത്തരം പരിപാടികൾ നിർത്തലാക്കണം എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ക്യാംപയിൻ നടക്കുന്നുണ്ട. ഒരു പെൺകുട്ടിയെയും, മറ്റൊരു വീട്ടിൽ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളർത്തരുതെന്നും അമ്മമാരെ തിരുത്താൻ മക്കൾ തയ്യാറാകണമെന്നും എഴുത്തുകാരി തനൂജ ഭട്ടതിരി ചൂണ്ടികാട്ടി. ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാർത്താ വിതരണ വകുപ്പിനും ഒരു തുറന്ന കത്ത് എന്ന രീതിയിൽ പങ്കുവച്ച കുറിപ്പ് സാമൂഹിക രംഗത്തെ പ്രമുഖർ ഏറ്റെടുക്കുകയാണ്.സമൂഹത്തിലെ ഓരോ ഘടകങ്ങളും ഉത്തരവാദിത്തോടെ കലയേയും ജീവിതത്തെയും കാണണം.പലപ്പോഴും,പണ്ട് മുതലേ കേൾക്കുന്ന പല കാര്യങ്ങളും, പലരും, വീണ്ടും…

Read More

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും ;മുന്നറിയിപ്പ്നൽകിയിരുന്നു എന്നാൽ അവഗണിച്ചു : മാധവ് ഗാഡ്ഗിൽ

കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ പ്രതികരിച്ച്‌ പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ രംഗത്ത്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ടസംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പ്രൊജക്ടിനെതിരേയും അതിരൂക്ഷ വിമർശനമാണ് മാധവ് ഗാഡ്ഗിൽ ഉയർത്തുന്നത്. ഇത്തരം മെഗാപ്രൊജക്ടുകൾ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച്‌ യാത്രാസമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാഗിൽ ചോദിക്കുന്നു. വൻകിട…

Read More

മഴക്കെടുതി ; കേരളത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തത്‌ ദലൈലാമ

സംസ്ഥാനത്തെ മഴക്കെടുതിയിൽ ദു:ഖം രേഖപ്പെടുത്തി തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ . മരണമടഞ്ഞവർക്ക് അദേഹം അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി നൽകുമെന്നും അദേഹം വ്യക്തമാക്കി. നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ ബന്ധപ്പെട്ട അധികാരികൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നുവെന്നും അദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി.

Read More