തൊഴിലില്ലായ്മ നിരക്കിലും പട്ടിണി സൂചികയിലും ഇന്ത്യ പാകിസ്താനെക്കാൾ പിന്നിൽ ; യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 116 ൽ 101 ആം സ്ഥാനത്തായിരുന്നു .രാജ്യത്തെമ്പാടും ഒട്ടനവധി പേരാണ് മോദിക്കെതിരെയും ഭരണകൂടത്തിനെതിരെയും രംഗത്ത് വന്നത് . സമൂഹമാധ്യമങ്ങളും നിരവധി പേരാണ് അവരുടെ പ്രതിക്ഷേധം അറിയിച്ചത് . അക്കൂട്ടത്തിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന അരക്ഷിതാവസ്ഥക്കും തൊഴിലില്ലായ്മക്കും പട്ടിണിയാണ് പ്രധാന കാരണം എന്ന് അദ്ദേഹം പറഞ്ഞ് വെക്കുന്നു . ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം : ഇന്ത്യവിശക്കുമ്പോൾരാജ്യത്തെയുവാക്കളെകൊല്ലാനുംകക്കാനുംമോദി_പ്രേരിപ്പിക്കുന്നു. കഴിഞ്ഞദിവസം പുറത്ത് വന്ന ആഗോള പട്ടിണി സൂചികയിൽ 116 ൽ 101-ാം സ്ഥാനത്തിലേക്ക് ഇന്ത്യ കൂപ്പ് കുത്തിയതും, നമ്മുടെ മുന്നിലുള്ള council for monitoring economy യും ദേശീയ കുടുംബാരോഗ്യ വിഭാഗത്തിന്റെ തൊഴിലില്ലായ്മ റിപ്പോർട്ടും, ആഗോള ജനാധിപത്യ സൂചികയിൽ 2014ലെ 27 ൽ…

Read More

മലപ്പുറത്ത് കോൺഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു ; ഇരുപത്തിയഞ്ചോളം ചെറുപ്പക്കാർ കൂടി യൂത്ത് കോൺഗ്രസിൽ ചേർന്നു

മലപ്പുറം ജില്ലയിൽ കോൺഗ്രസിലേക്ക് വിവിധ പാർട്ടികളിൽ നിന്നും ഉള്ള ഒഴുക്ക് തുടരുന്നു.മഞ്ചേരിയിൽ ഇരുപത്തിയഞ്ചോളം ചെറുപ്പക്കാർ വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നു.ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് പ്രവർത്തകർക്ക് സ്വീകരണം നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.

Read More

നികുതി പിടിച്ചുപറി ; ഇന്ധന വിലവർധനക്കെതിരെ കേന്ദ്രത്തെ ശക്തമായെതിർത്ത് രാഹുൽഗാന്ധി

പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ കേന്ദ്ര സർക്കാരിനെ ശക്തമായെതിർത്ത് രാഹുൽ ഗാന്ധി. ഇന്ധനവില എല്ലാവരെയും തകർക്കുകയാണെന്നും വിലവർധനവിൻറെ കാര്യത്തിൽ മാത്രമാണ്​ വികസനമെന്നും ട്വിറ്ററിൽ കുറിച്ച രാഹുൽ സർക്കാർ നികുതി വർധിപ്പിച്ചില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 66 രൂപയും ഡീസൽ ലിറ്ററിന് 55 രൂപയും ആകുമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന മാധ്യമറിപ്പോർട്ടും പങ്കുവെച്ചു . ‘നികുതി പിടിച്ചുപറി’ എന്ന ഹാഷ്ടാഗിനോടൊപ്പം പോസ്റ്റ് ചെയ്ത ട്വീറ്റിൽ അടിക്കിടി രാജ്യത്ത്​ ഇന്ധനവില വർധിക്കുന്നതിനാൽ ജനജീവിതം ദുരിതപൂർണമായിരിക്കുകയാണെന്നും നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ്​ രാജ്യത്ത്​ പെട്രോളിനും ഡീസലിനും​ എന്നും കുറ്റപ്പെടുത്തി . ഞായറാഴ്​ച 35 പൈസയാണ്​ പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്​.വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന്​ ലിറ്ററിന്​ 79 രൂപ മാത്രമാണ്​ ഡൽഹിയിലെ വില. എന്നാൽ, ​രാജസ്​താനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ്​ കുതിക്കുകയാണ്​.

Read More

ഡിസിസികളുടെ പുസ്തകശാലകളിലേക്ക് വീക്ഷണം പബ്ലിക്കേഷൻസിന്റെ പുസ്തകവിതരണം

സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടന്നു കൊച്ചി : ഡിസിസികളുടെ പുസ്തകശാലകളിലേക്ക് വീക്ഷണം പബ്ലിക്കേഷൻസിന്റെ പുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഡിസിസി യിൽ നടന്നു.വീക്ഷണം മാനേജിംഗ് ഡയറക്ടർ ജയ്സൺ ജോസഫ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് പുസ്തകം കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. മുൻ കേന്ദ്രമന്ത്രി കെവി തോമസ്,നേതാക്കളായ അജയ് തറയിൽ, കെ പി ധനപാലൻ, ടോണി ചമ്മണി തുടങ്ങിയവരും പങ്കെടുത്തു.

Read More

ദുരൂഹത നിറച്ച് നിണം മോഷൻ പോസ്റ്റർ റിലീസായി .

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ” നിണം ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി . അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ് അലി , അനിഘ സുരേന്ദ്രൻ , സെന്തിൽകൃഷ്ണ, മറീന മൈക്കിൾ , സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.  വളരെ ദുരൂഹ സാഹചര്യത്തിൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മാമ്പള്ളി എസ്റ്റേറ്റിൽ ഒരു നരവേട്ട നടക്കുന്നു. അതിനു പിന്നിലെ കരങ്ങൾ ആരുടേത് ? എന്തിനു വേണ്ടിയായിരുന്നു ആ അരുംകൊല ? അതിനുള്ള ഉത്തരങ്ങളുടെ ചുരുളുകൾ നിവർക്കുകയാണ് നിണം എന്ന ചിത്രം . പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം.  ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ്…

Read More

ശക്തമായ മഴയെകുറിച്ചുള്ള മുന്നറിയിപ്പുകൾ കേരളത്തിന് നൽകിയിരുന്നു ; സർക്കാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ല

സംസ്ഥാനത്തെ ശക്തമായ മഴക്ക് കാരണം മേഘവിസ്ഫോടനമല്ല മറിച്ച് അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്വിഞ്ജയ മോഹപത്ര .മഴയുടെ തീവ്രതയെ കുറിച്ച് സംസ്ഥാനത്തിന് മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു . തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ ശക്തികുറയുമെങ്കിലും ഇടുക്കി, കൊല്ലം , തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ 20 ,21 തിയ്യതികളിൽ അതിതീവ്രമഴയുണ്ടാകുമെന്നും മോഹപത്ര അറിയിച്ചു . തുടരെ തുടരെ ഉണ്ടാകുന്ന മഴ ദുരന്തം സർക്കാർ ഗൗരവമായി കാണുന്നില്ല എന്ന് കൊക്കയാർ ദുരന്തം സന്നർശിക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു .ഇക്കാര്യത്തെ കുറിച്ച് നിരവധി തവണ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ മുഖവിലക്കെടുത്തിരുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി . തീവ്രമഴയെകുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് മൃത്വിഞ്ജയ മോഹപത്ര പത്രയും പറയുമ്പോൾ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ തെളിഞ്ഞു വരുന്നത് . തെക്കുകിഴക്കൻ അറബിക്കടലിൽ…

Read More

മരണത്തിലും കൈവിടാതെ ; കൊക്കയാറിൽ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത് പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ

തൊടുപുഴ: ഇടുക്കി ജില്ലയിലെ കൊക്കയറിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അംന, അഫ്സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട് കാണാതായ ആൻസി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

Read More

സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7162 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 278 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍കോട് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,361 പേരാണ്…

Read More

മലയാളസിനിമയിൽ ഇതാദ്യം ; മുഴുവൻ അണിയറ പ്രവർത്തകരുടെയും പേരുകൾ ഉൾപെടുത്തി ‘NO WAY OUT’ന്റെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറക്കി.

മുഴുവൻ അണിയറ പ്രവർത്തകരുടെയും പേരുകൾ ഉൾപെടുത്തി രമേശ്‌ പിഷാരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന’NO WAY OUT’ന്റെസെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറക്കി.ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രമേഷ് പിഷാരടിയും ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്.ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായറിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.ധർമജൻ ബോൾഗാട്ടി,ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ. കൊറിയോഗ്രഫി ശാന്തി മാസ്റ്റർ, സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ…

Read More

ഒഐസിസി ഗ്ലോബൽ ചെയർമാന് അഭിനന്ദന പ്രവാഹം

നാദിർ ഷാ റഹിമാൻ ദമ്മാം : ഒ ഐ സി സി ഗ്ലോബൽ ചെയർമാനായി കെ പി സി സി നിയമിച്ച കുമ്പളത്ത് ശങ്കർ പിള്ളയെ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിനന്ദിച്ചു. ഒമാനിൽ നിന്നും ഒ ഐ സി സി ഗ്ലോബൽ ഓർഗനൈസിംഗ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കുമ്പളത്ത് ശങ്കർ പിള്ള, ചെയർമാനെന്ന നിലയിൽ ആഗോള തലത്തിൽ സംഘടനക്ക് നവോന്മേഷം നൽകാൻ പ്രാപ്തനായ നേതാവാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ കെ സലിമും വാർത്ത കുറിപ്പിൽ പറഞ്ഞു . സജീവ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയുള്ള സംഘടനാ പാഠവവും, പ്രവാസിയെന്ന നിലയിലുള്ള അനുഭവസമ്പത്തും പ്രവാസി വിഷയങ്ങളിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുവാൻ കുമ്പളത്ത് ശങ്കർ പിള്ളക്ക് സാധിമെന്ന്‌ ഇരു നേതാക്കളും പറഞ്ഞു. മുടങ്ങിക്കിടക്കുന്ന…

Read More