കോൺഗ്രസ്സിന്റെ പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റ് അഭിരാമിയെ രമ്യ ഹരിദാസ് എംപി സന്ദർശിച്ചു

ആലപ്പുഴ : ചേർത്തല പട്ടണക്കാട് ഒമ്പതാം വാർഡിലെ യൂണിറ്റിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റ് അഭിരാമി ആലത്തൂർ എംപി രമ്യ ഹരിദാസ് വീട്ടിലെത്തി സന്ദർശിച്ചു. രാഷ്ട്ര നിർമ്മിതിയിൽ കോൺഗ്രസിന്റെ പങ്ക് കൃത്യമായി മനസ്സിലാക്കിയാണ് പുതുതലമുറ പാർട്ടിയോടടുക്കുന്നത്.കോൺഗ്രസ്സ്കാരി ആയിരിക്കുക എന്നത് അഭിമാനമായി കരുതുന്ന ഇവരൊക്കെയാണ് പാർട്ടിയുടെ ആത്മാവും ജീവനുമെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

Read More

മുരളിയുടെ സങ്കടങ്ങൾ; ജെസ്സിയുടെ വിഹ്വലതയും…

നിസാർ മുഹമ്മദ് തിരുവനന്തപുരം: ‘മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാവാന്‍ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളിലൂടെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിന്’ -ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടെ വിലയിരുത്തലാണിത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ മുരളിയെ കണ്ടവരാരും ഈ അഭിപ്രായത്തോട് വിയോജിക്കില്ല. എല്ലാവരാലും വെറുക്കപ്പെടുന്നവനെന്ന സ്വയംബോധത്തിന്റെയും ഉള്ളുലയ്ക്കുന്ന സങ്കടങ്ങളുടെയും ആത്മസംഘർഷത്തിന്റെയും നടുവിൽ ജീവിക്കുന്ന മുഴുക്കുടിയൻ മുരളിയെ അത്രയേറെ തന്മ‍യത്വത്തോടെയാണ് ജയസൂര്യ അഭ്രപാളിയിൽ പകർത്തിയത്. ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട ഒരു മഹാമാരിക്കാലത്തിനിടെ കേരളത്തിലെ തിയറ്ററുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു വെള്ളം. ആദ്യ ദിനങ്ങളിൽ തന്നെ മുരളി ആസ്വാദകരുടെ ഹൃദയം കവർന്നു. വെള്ളത്തിന്റെ ഷൂട്ടിങ് പൂർത്തിയായപ്പോൾ ജയസൂര്യ പറഞ്ഞത് ഇങ്ങനെയാണ്: ‘അഭിനയത്തിൽ കള്ളത്തരം കാണിച്ചാൽ അതു സ്ക്രീനിൽ കാണും. അഭിനയത്തിലെ…

Read More

തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നിർമ്മാണ കമ്പനി മിനി സ്റ്റുഡിയോ മലയാളത്തിൽ സജീവമാകുന്നു.

മിനി സ്റ്റുഡിയോ മലയാളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന” ഐ സി യു ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്ത് ആരംഭിച്ചു.ബിബിൻ ജോർജ് നായകനാക്കി ജോർജ്ജ് വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ഐ സി യു “. ഉറിയാടി- 2 എന്ന തമിഴ് സിനിമയിലൂടെ എത്തിയ വിസ്മയ നായികയാവുന്നു.ബാബുരാജ്,ശ്രീകാന്ത് മുരളി,വിനോദ് കുമാർ, ജെയിൻ പോൾ,നവാസ് വള്ളിക്കുന്ന്,മനോജ്‌ പറവൂർ,ഹരീഷ്,മീര വാസുദേവ്. തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ലോകനാഥൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സി പി സന്തോഷ് കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകരുന്നു.എഡിറ്റർ-ലിജോ പോൾ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾപ്രൊഡക്ഷൻ കൺട്രോളർ-ഷിബു എസ് സുശീലൻ,ആർട്ട്‌- എം ബാവ,കോസ്റ്റ്യും ഡിസൈനർ-സ്റ്റെഫി സേവ്യർ, മേക്കപ്പ്-റോണക്സ് സേവ്യർ,സ്റ്റിൽസ്-നൗഷാദ് കണ്ണൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജി സുകുമാർ, സംഘട്ടനം-മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ.മിനി സ്റ്റുഡിയോയുടെവിശാൽ-ആര്യ കൂട്ട്കെട്ടിലെ ബിഗ് ബഡ്ജറ്റ് സിനിമ “എനിമി ”…

Read More

കേരള സംസ്ഥാന ഫിലിം അവാർഡ്. “കയറ്റ”ത്തിന് രണ്ട് അവാർഡ്.

ഐഫോൺ 10X ഉപയോഗിച്ച് ഹിമാലയൻ ചാരുത ഒപ്പിയെടുത്ത മിടുക്കിന് ചന്ദ്രു സെൽവരാജിനും നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിംഗ് മികവിന് ലിജു പ്രഭാകറിനുമാണ് അവാർഡുകൾ ലഭിച്ചത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “കയറ്റം” അപകടകരമായ ഹിമാലയൻ പർവതപാതകളിൽ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചിൽ രീതി. കേവലം ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം.. ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ് , ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര…

Read More

ജലനിരപ്പുയരുന്നു, അണക്കെട്ടുകൾ തുറന്നു, നദിക്കരയിലുള്ളവർ ജാ​ഗ്രത പുലർത്തണം

കൊച്ചി: നെയ്യാർ ഡാമിൽ നാലു ഷട്ടറുകളും 130 സെന്റീമീറ്റർ വീതം തുറന്നു.ജലനിരപ്പ്.ഇപ്പോൾ 84.530.മീറ്റർ ആണ്.പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്. മഴ നേരത്തേക്കാൾ നേരിയ ശമനം ഉണ്ടെങ്കിലും മഴക്ക് തോർച്ചയില്ല. വനമേഖലയിലും മഴ തുടരുകയാണ്. ഇന്നിയും മഴ ശക്തി പ്രാപിച്ചാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും.മലയോര മേഖലയിൽ ശക്തമായ മഴയാണ് ചെയ്യുന്നത്.നെയ്യാർ ജലാശയത്തിൻ്റെ വൃഷ്ടിപ്രദേശത്തും വനമേഖലയിലും തുടർച്ചയായി മഴചെയ്യുന്നത് കാരണം നെയ്യാർ ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. നെയ്യാറ്റിലേക്ക് എത്തുന്ന മുല്ലയാർ ,വള്ളിയാർ , കരപ്പയാർ എന്നീ ചെറു ആറുകളും അരുവികളും കൈ തോടുകളും നിറഞ്ഞൊഴുകുന്നു.ഷട്ടറുകൾ ഉയർത്തിയത് കാരണം നെയ്യാറ്റിൻ്റെ താഴ്ന്ന പ്രദേശത്തെ ഇരുകരകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.: മലമ്പുഴ, പീച്ചി, കക്കി, ബാണാസുരസാഗര്, ഡാമുകളും തുറന്നു.കേരളത്തിൽ വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ…

Read More

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണംഃ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യ് മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആഹ്വാനം ചെയ്തു. ഈ ആപത്ഘട്ടത്തില്‍ സഹജീവി സഹാനുഭൂതിയില്‍ നിറഞ്ഞ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍മനിരതനാകണം. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഗാന്ധിജിയില്‍ നിന്നു നാം സ്വായത്തമാക്കിയ അമൂല്യമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിത്. ഡിസിസി ഓഫീസുകളിലും താഴെത്തട്ടിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ സഹായത്തിന് കണ്‍ട്രോള്‍ റൂമുകളെ ബന്ധപ്പെടണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും സേവാദളിന്റെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം. ജനങ്ങള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും എല്ലാവരും സജീവ ഭാഗഭാക്കാകണം. സംസ്ഥാന വ്യാപകമായി പേമാരി ദുരിതം…

Read More

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം ; മരണം ആറായി

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടരുന്നു. ഇതോടെ മതമൗലീകവാദികളുടെ ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ബെഗുംഗഞ്ച് നഗരത്തിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ദുർഗാപൂജയുടെ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ഒടുവിലുണ്ടായ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുന്നൂറിലധികം പേർ ചേർന്ന് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന കുളത്തിന് അടുത്ത് നിന്നും ഒരു ഹിന്ദു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് മേധാവ് ഷാ ഇമ്രാൻ അറിയിച്ചു.

Read More

മഴക്കെടുതി ; കേരളീയർ സുരക്ഷിതരായിരിക്കണം : രാഹുൽ ഗാന്ധി

ന്യൂഡൽഹി : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി.താൻ കേരളീയർക്ക് ഒപ്പമുണ്ടെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

Read More

പ്രിയങ്കയുടെ വാരണാസി റാലിയുടെ വീഡിയോ പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് ബി.ജെ.പി

വാരണാസിയിൽ പ്രിയങ്ക ഗാന്ധി നടത്തിയ റാലിയുടെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് ബി.ജെ.പി. പ്രിയങ്കയും കോൺഗ്രസ് നേതാക്കളും വേദി പങ്കിടുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്ത വ്യാജ വിഡിയോയാണ് ബി.ജെ.പി യുടെ മുതിർന്ന നേതാക്കളടക്കം ട്വീറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് . കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം എന്ന തലകെട്ടോടുകൂടി ബി.ജെ.പി വക്താവായ സാംബിത് പത്രയും ഐ.ടി സെൽ മേധാവി അമിത് മാളവ്യയും പോസ്റ്റ് ചെയ്ത ട്വീറ്റ് ബി.ജെ.പി പ്രവർത്തകർ ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു . എന്നാൽ പ്രിയങ്കയുടെ റാലി കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു .പരിപാടിയുടെ തുടക്കത്തിൽ എല്ലാ മതവിശ്വാസികളുടെയും പ്രാർത്ഥനകൾ ഉരുവിടുന്നുണ്ട് . ദുർഗ സ്തുതി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് പ്രിയങ്ക പ്രസംഗം തുടങ്ങുന്നത് . എന്നാൽ ഇതിൽ നിന്നും ഖുർആൻ സൂക്തങ്ങൾ ഉരുവിടുന്നത് മാത്രം മുറിച്ചെടുത്ത് വ്യാജ…

Read More

കോളജുകള്‍ തുറക്കുന്നത് മാറ്റി; ശബരിമല തീര്‍ഥാടനം നിര്‍ത്തിവച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് മാറ്റിവച്ചു.നേരത്തെ തിങ്കളാഴ്ച മുതല്‍ തുറക്കാനായിരുന്നു തീരുമാനം. അത് ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനം ചൊവ്വാഴ്ച വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു.മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

Read More