കെ.പി.സി.സി. സെക്രട്ടറി പി ഹരിഗോവിന്ദൻ്റെ മാതാവ് രുഗ്മിണി ടീച്ചർ അന്തരിച്ചു:

വേർപാട്: രുഗ്മിണി( 89 ) കരിമ്പുഴ▪ എളമ്പുലാശ്ശേരി ഗവ.എൽ.പി. സ്കൂളിലെ റിട്ട. അധ്യാപിക പി. രുഗ്മിണി(89) എളമ്പുലാശ്ശേരി മണിമന്ദിരത്തിൽ അന്തരിച്ചു. ഭർത്താവ്: സി. ബാലചന്ദ്രൻ മാസ്റ്റർ(റിട്ട. അധ്യാപകൻ). മക്കൾ: പി. ഹരിഗോവിന്ദൻ(കെ.പി.സി.സി. സെക്രട്ടറി, കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന പ്രസിഡന്റ്), പി. രാജശ്രീ(റിട്ട. അധ്യാപിക, എളുമ്പുലാശ്ശേരി ഗവ.എൽ.പി. സ്കൂൾ), ജയശ്രീ(പ്രധാനധ്യാപിക, കോട്ടോപ്പാടം ഹയർസെക്കൻഡറി സ്കൂൾ), മണികണ്ഠൻ (ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് പ്രസ്, മണ്ണാർക്കാട്). മരുമക്കൾ: പി.വി. രാമചന്ദ്രൻ (റിട്ട. പ്രധാനധ്യാപകൻ), എം. രാമചന്ദ്രൻ (റിട്ട. പ്രൊഫസർ, മണ്ണാർക്കാട് എം.ഇ.എസ്.), ജി. ജ്യോതിലക്ഷ്മി (പ്രധ്യാനധ്യാപിക, അരപ്പാറ എൽ.പി. സ്കൂൾ, കാരാകുറിശ്ശി), സുമ.എസ്.നായർ(അധ്യാപിക, കെ.എ.യു.പി. എളമ്പുലാശ്ശേരി). സംസ്കാരം ശനിയാഴ്ച (ഒക്ടോബർ 16) മൂന്നിന് ഐവർമഠം ശ്മശാനത്തിൽ.

Read More

സ്ക്കൂൾ ശുചീകരിച്ച് കെ .എസ്സ് .യു. പ്രവർത്തകർ

  കൂട്ടാലിട :നവംബറിൽ സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽതൃക്കുറ്റിശ്ശേരി ജി .യു.പി സ്കൂളും, നരയംകുളം എ.യു.പി സ്കൂളും കെ .എസ് .യു  കോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും തുടർന്ന് അണുനശീകരണം നടത്തുകയും ചെയ്തു. കെ .എസ് .യു. കോട്ടൂർ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു അണിയോത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ തേജസ്‌ ലാൽ, അതുല്യ ബാബു,മറ്റു മണ്ഡലം ഭാരവാഹികളായ, അഞ്ജന ഇല്ലത്ത്, കാർത്തിക, അനഘ ആർ .എസ്സ് , ആദിത്യ ബാബു, നിബിൻ, യൂത്ത് കോൺഗ്രസ്‌ രണ്ടാം വാർഡ് പ്രസിഡന്റ്‌ അർജുൻ എസ് .എം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Read More

ഹോണ്ടയുടെ പുതിയ ബിഗ്‌വിങ് ഷോറൂം ആലുവയില്‍

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്‌വിങ് ഷോറും ആലുവ തായിക്കാട്ടുകരയില്‍ ആരംഭിച്ചു. ഈ ഉദ്ഘാടനത്തോടൊ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ #ഏീഞശറശി സ്പിരിറ്റ് ഉയര്‍ത്തുന്നു  (വിലാസം: ഡോര്‍ നമ്പര്‍ 17/391, സിപി 17/392, തായിക്കാട്ടുകര, ആലുവ, എറണാകുളം, 683106).ഹോണ്ട ബിഗ്‌വിങ് (ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നെറ്റ്വര്‍ക്ക്) വ്യാപിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് വഴിയൊരുക്കുമെന്നും ആലുവയില്‍ ബിഗ്‌വിങ് ഉദ്ഘാടനം ചെയ്യുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്, ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്കെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.വലിയ മെട്രോകളില്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ ഫോര്‍മാറ്റിനെ നയിക്കുന്നത് ബിഗ്‌വിങ് ടോപ്‌ലൈനാണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം…

Read More

സൗദിയിൽ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല.

മൻസൂർ എടക്കര  ജിദ്ദ: സൗദിയിൽ ഞായറാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്.ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ എത്രപേര്‍ക്കും പങ്കെടുക്കാം. നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.  എല്ലായിടത്തെ പ്രവേശനവും രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും.

Read More

“അപ്പൻ ” സണ്ണിവെയിന്റെ ഏറ്റവും പുതിയ ചിത്രം. ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത് ദുൽഖർ സൽമാൻ

സണ്ണി വെയിൻ അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് “അപ്പൻ “. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. വെള്ളം ചിത്രത്തിന്റെ പ്രൊഡ്യൂസർ മാരായ ജോസ് കുട്ടി മഠത്തിൽ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന്ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽസണ്ണിവെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “അപ്പൻ “. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു.ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. ഈ ചിത്രത്തിന്റെ കഥയും മജുവിന്റെതാണ്.അനന്യ,ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ…

Read More

തടവറകൾ സുഖവാസകേന്ദ്രങ്ങളോ…? ; ജയിൽ സംവിധാനങ്ങളുടെ വിശ്വാസ്യയത നഷ്ടപ്പെടുത്തിയത് സിപിഎം

കഴിഞ്ഞദിവസം ഉത്ര വധക്കേസിലെ വിധി പുറത്തുവന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് വിധിക്കെതിരെ രംഗത്തുവന്നത്.പലരും ഇരട്ട ജീവപര്യന്തം കുറഞ്ഞു പോയെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.ജയിൽ വാസത്തിനെതിരെ രംഗത്തുവന്നവരും ഏറെയാണ്.ജയിലിനുള്ളിൽ പ്രതികൾക്ക് സുഖവാസം ആണെന്ന തരത്തിലുള്ള പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.എന്നാൽ കേരളജനതയെ ഇത്തരത്തിൽ ചിന്തിപ്പിച്ചത് സിപിഎം നടത്തിയ ഇടപെടലുകൾ ആണെന്ന് വിമർശിക്കുന്നവരും ഏറെയാണ്. ടി പി വധക്കേസ് ഉൾപ്പെടെ സംസ്ഥാനം ചർച്ചചെയ്ത ക്രൂരവും പൈശാചികവുമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സ്വന്തം പാർട്ടിക്കാർക്ക് സിപിഎം ജയിലറകളിൽ പോലും സംരക്ഷണം തീർത്തു. കേസുകളിൽ ഉൾപ്പെട്ട സിപിഎം നേതാക്കളെ ജയിലിനുള്ളിൽ നിരന്തരം സന്ദർശനം നടത്തുകയും കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് സിപിഎം തീർത്ത മാതൃകയാണ് ജനങ്ങൾക്കിടയിൽ ജയിൽവാസത്തിനോട്‌ അവമതിപ്പ് ഉണ്ടാക്കിയത്. നിരന്തരം ജയിലിൽ അതിരുകടന്ന വിട്ടുവീഴ്ചകൾ ലഭിച്ചു വാർത്തകളിൽ ഇടം നേടിയത് ടിപി വധക്കേസിലെ കുറ്റവാളികളാണ്.പലവട്ടം ജയിലിൽ ഫോൺ ഉപയോഗത്തിനു പിടിയിലായിട്ടും ജയിലിൽ സൂപ്രണ്ടിന്റെ…

Read More

നൂറുകോടിയോളം രൂപ വിലമതിക്കുന്ന കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ്സുകൾ കട്ടപ്പുറത്ത് ; സർക്കാറിന്റെ പിടിപ്പുക്കേടെന്ന് പൊതുജനം

നൂറുകോടിയോളം രൂപ വിലമതിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ 104 ലോഫ്ലോർ ബസ്സാണ് സ്പെയർപാർട്സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് .സർക്കാരിന്റെ പിടിപ്പുകേടാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ബസ്സുകൾ നശിച്ചുപോകാൻ കാരണം എന്ന് പൊതുജനം കുറ്റപ്പെടുത്തുമ്പോഴും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല . കോറോണഭീതിയിൽ നിന്നും മാറി യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബസ്സുകളുടെ കുറവ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് . 11 ഡിപ്പോയിലായി 91.96 കോടി രൂപ വിലമതിക്കുന്ന ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്ന് വിവരാവകാശരേഖയിൽ വ്യക്തമാകുന്നു. 509 ലോഫ്ലോർ ബസാണ് കോർപറേഷനുള്ളത്. ഇതിൽ 17 സ്കാനിയ, 202 വോൾവോ, 290 ഇന്ത്യൻ നിർമിത ലോഫ്ലോർ ബസുകൾ എന്നിവയാണുള്ളത്. വാടകക്കരാർ വ്യവസ്ഥയിൽ 10 ഇലക്‌ട്രിക് ബസ്​ നിരത്തിലിറക്കിയെങ്കിലും ഇപ്പോൾ ഒന്നും സർവിസ് നടത്തുന്നില്ല. സി.എൻ.ജിയിൽ ഓടിക്കാവുന്ന ഒരുബസ് എറണാകുളം ഡിപ്പോയിൽ സർവിസ് നടത്തുന്നുണ്ട്. ഒരു വോൾവോ…

Read More

കൊച്ചി മെട്രോ സർവീസ് നീട്ടി ; നടപടി യാത്രക്കാരുടെ നിർദ്ദേശം പരിഗണിച്ചെന്ന് അധികൃതർ

കൊച്ചി മെട്രോ സർവീസ് നീട്ടിയതായി അധികൃതർ അറിയിച്ചു. ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വർദ്ധനവും യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആർഎൽ അധികൃതർ വ്യക്തമാക്കി. രാത്രി 9മണിക്കും 10മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സർവീസ് ആരംഭിച്ചിരുന്നത്. അതേസമയം, കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ ഇന്ന് കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ, ഹെഡ് ഓഫ് തെ ഡിപ്പാർട്മെന്റ് എന്നിവരുമായി വിശദമായ ചർച്ച നടത്തി. കെഎംആർഎല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടർ മെട്രോ, ഐ യു ആർ ഡബ്ല്യു ടി എസ്, എൻഎംടി എന്നിവയുടെ വിശദമായ വിവരങ്ങൾ കൊച്ചി മെട്രോ എം ഡി…

Read More

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.കനത്ത മഴയെ തുടര്‍ന്ന് നല്‍കുന്ന ആദ്യ ജാ​ഗ്രതാ നിര്‍ദ്ദേശം കൂടിയാണ് ഇത്.ജല നിരപ്പ് 2,390.86 അടിയായി. 2,403 ആണ് ഡാമിന്‍്റെ സംഭരണ പരിധി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നതോടെയാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണമെന്നാണ് ചട്ടം. ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍്റെ തീരുമാനം. പ്രളയ സാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കെഎസ്‌ഇബിക്ക് കേന്ദ്ര ജല കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കനത്ത മഴ…

Read More

സവർക്കർക്ക് ‘വീർ ‘എന്ന പേർ നൽകിയത് രാജ്യത്തെ 131 കോടി ജനങ്ങൾ ; അദ്ദേഹത്തിന്റെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നു , സവർക്കറെ വീണ്ടും വെള്ളപൂശി – അമിത്ഷാ

സവർക്കറെ സംഘപരിവാർ വെള്ളപൂശാൻ തുടങ്ങിയിട്ട് നാളേറെയായി. അക്കൂട്ടത്തിൽ ഇപ്പോ വിവാദത്തിൽ ആയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനകൾ . സവർക്കർക്ക് ‘വീർ’ എന്ന പേര് നൽകിയത് ഒരു സർക്കാരുമല്ല മറിച്ച്‌ അദ്ദേഹത്തിന്റെ ദേശസ്നേഹവും ധീരതയും കണ്ട് രാജ്യത്തെ 131 കോടി ജനങ്ങൾ നൽകിയ പേരാണതെന്നും ,ആന്തമാൻ ജയിൽ ശ്രീകോവിൽ ആക്കിയ ആളാണ് സവർക്കർ എന്നും അമിത് ഷാ പറഞ്ഞു . സവർക്കറുടെ ദേശ സ്നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ആന്തമാൻ ജയിൽ നടത്തിയ സന്നർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . എന്നാൽ സവർക്കറുടെ ചരിത്രം ലോകത്തിനു നല്ലത് പോലെ അറിയാവുന്നത് ആണെന്നും അത് എത്ര തന്നെ വെള്ള പൂശാൻ ശ്രമിച്ചാലും സംഘപരിവാറിന് അത് സാധിക്കില്ലെന്നും പറഞ്ഞു നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത് . ത്രിദിന സന്നർശന പരിപാടിയുമായി അന്തമാനിലെത്തിയതാണ് അമിത് ഷാ .ഇന്ന്…

Read More