ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വീണ്ടും മലയാളി തന്നെ ; ദേശീയതലത്തിൽ ആളിക്കത്താനൊരുങ്ങി റഹീമും ജെയ്ക്കും

കൊച്ചി : ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞ് തൽസ്ഥാനത്തേക്ക് എ എ റഹീമോ ജെയ്ക്ക് സി തോമസോ ആയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.കനയ്യ കുമാർ സിപിഐ വിട്ടതോടെ ഇടതുപാർട്ടികൾക്ക് യുവ മുഖം നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്.നിലവിൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് റഹീം.സംഘപരിവാറിനെതിരെ ഉള്ള സമരമുഖങ്ങളിൽ ഡിവൈഎഫ്ഐ യെ കാണാതെ പോയിട്ട് കാലങ്ങളേറെയാകുന്നു.കേരളത്തിലും ഒട്ടേറെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെട്ടത് സിപിഎം നേതൃത്വത്തിന് തലവേദനയായിരുന്നു.

Read More

ചൈനയിൽ പ്രളയം ; 18ലക്ഷം പേരെ പ്രളയം ബാധിച്ചതായി ചൈനീസ് മാധ്യമങ്ങൾ

ബീജിങ്: കനത്ത പേമാരിയെ തുടർന്ന് ചൈന മുങ്ങുന്നു. വടക്കൻ ചൈനയിലെ ഷാൻക്‌സി പ്രവിശ്യയിലാണ് പ്രളയം രൂക്ഷമായത്. പതിനായിരക്കണക്കിന് വീടുകൾ പ്രളയത്തിൽ മുങ്ങുകളും തകരുകയും ചെയ്തു. കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത പേമാരിയിൽ ഷാൻക്‌സി പ്രവിശ്യയിലെ 70ലേറെ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. 18ലക്ഷം പേരെ പ്രളയം ബാധിച്ചതായി ചൈനീസ് മാധ്യമങ്ങൾ പറയുന്നു. കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ചൈനയുടെ വടക്കൻ പ്രവിശ്യയിൽ നടക്കുന്നത്. ഇതുവരെ രണ്ടു ലക്ഷം പേരെയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ഇതുവരെ 20,000-ൽ അധികം വീടുകൾ തകർന്നതായി ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്ബ് ഹെനൻ പ്രവിശ്യയിലുണ്ടായ പ്രളയത്തെക്കാൾ വലിയ ദുരുതം ഷാൻക്‌സിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Read More

ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് ഇടമില്ലാതാക്കുന്ന ‘മോദിത്വം’ ഇന്ത്യക്ക് അപകടം ചെയ്യുന്നുവെന്ന് ശശി തരൂർ എം പി

ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് ഇടമില്ലാതാക്കുന്ന ‘മോദിത്വം’ ഇന്ത്യക്ക് അപകടം ചെയ്യുന്നുവെന്ന് ശശി തരൂർ എം പി.യൂത്ത് കോൺഗ്രസ്സിന്റെ “India United” ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ “Democracy In Peril” എന്ന വിഷയത്തിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു തരൂർ.മാധ്യമ പ്രവർത്തകൻ Dr.അരുൺകുമാർ മോഡറേറ്ററായി. തിരുവനന്തപുരത്തും കാസർഗോഡും പദയാത്ര പൂർത്തിയായി.14 ജില്ലകളിലും വർഗ്ഗീയതക്കും ഫാസിസത്തിനുമെതിരായ ക്യാമ്പയിന്റെ ഭാഗമായി വിഷയ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയുണ്ട്.14 ഐക്യ സമ്മേളനങ്ങളും 140 ഐക്യ സദസ്സുകളും 1000 പ്രാദേശിക പദയാത്രകളും “India United “ ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്നുണ്ട്.ഒക്ടോബർ 2 മുതൽ നവംബർ 14 വരെ നടക്കുന്ന പ്രചരണത്തിൽ ഒരു ലക്ഷം വീടുകളിൽ ഗാന്ധി-നെഹ്‌റു സ്‌മൃതിയും സ്ഥാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ,എംഎൽഎമാരായ റോജി എം ജോൺ, സി ആർ മഹേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ…

Read More

” മോമോ ഇന്‍ ദുബായ്‌ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

” ഹലാൽ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന”മോമോ ഇന്‍ ദുബായ് ” എന്ന ചിൽഡ്രന്‍സ്-ഫാമിലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ” മോമോ ഇന്‍ ദുബായ്‌ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുന്നു. ഇമാജിൻ സിനിമാസ്,ക്രോസ് ബോര്‍ഡർക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്.സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു.ഒട്ടേറെ സിനിമകളുടെ…

Read More

അംറീൻ ഇസ്‌ക്കന്തറിനെ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു

 കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ആർക്കിടെക്ച്ചറിൽ രണ്ടാം റാങ്ക് നേടിയ ദോഹ MES ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും കോഴിക്കോട് കല്ലായി സ്വദേശിനിയുമായ അംറീൻ ഇസ്‌ക്കന്തറിനെ  ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര, സെക്രട്ടറിമാരായ അസീസ് പുറായിൽ, സിദ്ദിഖ് സി ടി, ട്രഷറർ ഹരീഷ്കുമാർ എന്നിവരെ കൂടാതെ അംറീന്റെ മാതാപിതാക്കളും സഹോദരങ്ങളും പങ്കെടുത്തു.

Read More

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ഖത്തറിൽ സിവിൽ  ഏവിയേഷൻ ഉദ്യാഗസ്ഥനായിരുന്ന  തിരുവല്ലാ കുറ്റപ്പുഴ പള്ളത്തിൽ പി.വി.എബ്രഹാം ( 61സണ്ണി) ഹൃദയ  സ്തബനം മൂലം  നിര്യാതനായി. സംസ്കാരം ഒക്ടോബർ 13 ബുധൻ ഉച്ചക്ക് 1 മണിക്ക് ഭവനത്തിലെ ശൂശ്രൂഷകൾക്കു ശേഷം 2 മണിക്ക് കിഴക്കൻമുത്തൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ നടക്കും .കിഡ്‌നി സംബന്ധമായ അസുഖം മൂലം കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. തിരുവല്ല  മാർത്തോമ കോളജ് യൂണിയൻ മുൻ ചെയർമാനും യൂത്ത് കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറിയും ആയിരു ന്നു . ഭാര്യാ ബെസ്സി എബ്രഹാം ,മക്കൾ എബിൻ, ജിബിൻ . ഫ്രണ്ടസ് ഓഫ് തിരുവല്ല പരേതന്റെ നിര്യാണത്തിൽ അനുശോചിച്ചു .

Read More

കുണ്ടറയിലെ പീഡന പരാതി ; പരാതിക്കാരിയുടെ പിതാവ് ഉൾപ്പെടെ എട്ടുപേരെ എൻസിപിയിൽ നിന്നും പുറത്താക്കി

കൊല്ലം : കുണ്ടറയിൽ പീഡനപരാതി ഉന്നയിച്ച പരാതിക്കാരിയുടെ പിതാവ് ഉൾപ്പടെ എട്ടു പേരെ എൻസിപി പുറത്താക്കി. എൻ.സി.പി.യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറര വർഷത്തേക്കാണ് പുറത്താക്കിയത്. നേതൃത്വത്തെ വിമർശിച്ചവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്ന ബെനഡിക് വിൽജൻ, ജി. പത്മാകരൻ, എസ്. പ്രദീപ് കുമാർ, രാജീവ് കുണ്ടറ, ജയൻ പുത്തൻ പുരക്കൽ, എസ്.വി. അബ്ദുൽ സലീം, ബിജു ബി., ഹണി വിറ്റോ തൃശൂർ എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പുറത്താക്കിയതെന്ന് സംഘടനാ ചുമതലയുളള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ അറിയിച്ചു. പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്നത് വൻ വിവാദമായിരുന്നു. പരാതി നൽകിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരുന്നത്.

Read More

” തൊഴിൽ മേഖലയിൽ വരുന്ന മാറ്റം ഉൾക്കൊണ്ട് പുതു തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സംവിധാനം പുതുക്കണം”

— ദോഹ : നവീകരിക്കപ്പെടുന്ന തൊഴിൽ മേഖലയിൽ , നമ്മൾ ഇന്നോളവും കേട്ടിട്ടില്ലാത്ത തരത്തിൽ നവീനമായ തൊഴിലുകളിലേക്കാവും വരുംതലമുറകൾ നടന്നടുക്കുകയെന്ന് നോർക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ്പ് ചെയർമാനുമായ ജെ.കെ.മേനോൻ.കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍ സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ട് കൊണ്ട് കേരള സർക്കാരിന്റെ നോര്‍ക്ക വകുപ്പും   ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും   (ഫിക്കി) സംയുക്തമായി സംഘടിപ്പിച്ച  ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജെ.കെ .ബിസിനസ്സ് പ്രവർത്തനങ്ങൾ ക്ലൗഡിലേക്ക് മാറ്റുന്ന കാലഘട്ടമാണ്.  ലോകത്ത് കമ്പനികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ക്ലൗഡ് കമ്പ്യൂട്ടിംഗിലെ വൈദഗ്ധ്യത്തിന് വലിയ ഡിമാന്റാണുള്ളത് , സാങ്കേതികവിദ്യ, ഇന്റർനെറ്റ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമോഷൻ തുടങ്ങിയവ  നമ്മുടെ കരിയർ മേഖലയെത്തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു .തൊഴിലിടത്തിലും, വിവിധ പ്രവര്‍ത്തനങ്ങളിലും ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ വികസിച്ചുവരികയാണ്.…

Read More

പ്രധാനമന്ത്രി 71ന്റെ നിറവിൽ ; അനിയന്ത്രിത ഇന്ധന വിലവർധനവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സൗജന്യ ഇന്ധന വിതരണം

എറണാകുളം: അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധസൂചകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റർ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നു.13 ബുധനാഴ്ച രാവിലെ 10:30നുദർബാർ ഹാൾ ഗ്രൗണ്ടിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര,മുച്ചക്ര വാഹനങ്ങൾക്ക് 71ലിറ്റർ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നത്.

Read More

മഴയിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ കിടപ്പുരോഗിക്ക് രക്ഷകരായി രാജീവ് ഗാന്ധി ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകർ

നടുവണ്ണൂർ: കനത്ത മഴയിൽ വീട്ടിൽ ഒറ്റപ്പെട്ട് പോയ കിടപ്പു രോഗിക്ക് രക്ഷകരായി നടുവണ്ണൂർ രാജീവ് ഗാന്ധി ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി. മഴ കനത്തതിനെ തുടർന്ന് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 8 ാം വാർഡിൽ മുണ്ടു നട പ്രദേശത്ത് വീട്ടിൽ പരസഹായമില്ലാതെ ഒറ്റപ്പെടുകയായിരുന്നു മുണ്ടു നട ശങ്കരൻ. എഴുന്നേറ്റ് നിൽക്കാൻ പോലുമാകാതെ ചുറ്റും മഴ വെള്ളമുയർന്ന് ഭീതി വർദ്ധിക്കുമ്പോഴാണ് രാജീവ് ഗാന്ധി ട്രസ്റ്റിന്റെ ഒരു സംഘം സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തുന്നത്.വാർഡ് മെമ്പർ ധന്യ സതീഷ് പഞ്ചായത്ത് സെക്രട്ടറിയും പറഞ്ഞാണ് ഇവർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. വീട്ടിലേക്ക് എത്തുന്നതിന് മുമ്പുളള തോട് കടക്കുവാൻ നേരത്തേ കോൺക്രീറ്റ് പാലമുണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ ഇത് തകർന്നതോടെ ഉപയോഗശൂന്യമായ ഒരു ടെലഫോൺ പോസ്റ്റ് കുറുകെ ഇട്ടാണ് ആളുകൾ അക്കരെക്കടന്നിരുന്നത്. രോഗിയായ ശങ്കരനെ പോസ്റ്റിന് മുകളിലൂടെ എടുത്ത് അക്കരെയെത്തിക്കുകയെന്ന അത്യന്തം ശ്രമകരമായ ചുമതലയാണ് ട്രസ്റ്റ് അംഗങ്ങൾ നിർവഹിച്ചത്.…

Read More