പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ ; രണ്ടാം ടി 20 യിലും ഇന്ത്യയെ പരാജയ പെടുത്തി

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20യിൽ ഓസ്‌ട്രേലിയക്ക് 14 റൺസിന്റെ ജയം.ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങൾ ഉള്ള ടി20 പരമ്ബര 2-0 സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയപ്പോൾ ഇന്ത്യക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനെ കഴിഞ്ഞൊള്ളു. ബെത്ത് മൂണി(61), താഹ്‍ലിയ മക്ഗ്രാത്ത്(44*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസ്‌ട്രേലിയ 149 നേടിയത്. സ്മൃതി മന്ഥാന 52 റൺസും റിച്ച ഘോഷ് 11 പന്തിൽ 23 റൺസ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റ് താരങ്ങൾ തിളങ്ങാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസ് ആയിരുന്നു. 2 സിക്സും ഒരു ഫോറും നേടിയ റിച്ച ആ ഓവറിൽ ദീപ്തി ശർമ്മയ്ക്കാപ്പം 21 റൺസ് നേടി.ജെമീമ റോഡ്രിഗസ് 23…

Read More

ലഖിംപുർ ഖേരി കർഷക കൊലപാതകം ; കോൺഗ്രസ് പിന്തുണയിൽ മഹാരാഷ്ട്രയിൽ ബന്ദ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ മഹാരാഷ്ട്രയിൽ തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു.കോൺഗ്രസ്, ശിവസേന, എൻസിപി എന്നീ പാർട്ടികൾ ബന്ദിനെ പിന്തുണയ്ക്കും. മഹാരാഷ്ട്രയിലെ ട്രേഡ്‌സ് യൂണിയൻ ബന്ദിൽനിന്ന് വിട്ടുനിൽക്കും. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ലോക്ഡൗണിലുണ്ടായ തകർച്ചയിൽനിന്ന് വ്യാപരമേഖല കരകയറുന്നതേയുള്ളൂവെന്നും ബന്ദ് വരുമാനത്തെ ബാധിക്കുമെന്നും ട്രേഡ്‌സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. ഫെഡറേഷൻ ഓഫ് റീട്ടെയിൽ ട്രേഡേഴ്‌സ് വെൽഫെയർ അസോസിയേഷനും (എഫ്‌ആർടിഡബ്ല്യുഎ) ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു.

Read More

‘ രണ്ട്‌ വിമാനങ്ങൾ 16,000 കോടി നൽകി വാങ്ങിയ പ്രധാനമന്ത്രി വെറും 18,000 കോടിക്ക്​ എയർ ഇന്ത്യയെ സുഹൃത്തുക്കൾക്ക്‌ വിറ്റു’ ; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിൽ ചെന്ന്​ ആയിരങ്ങളെ സാക്ഷിനിർത്തി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനങ്ങൾകൊണ്ട്​ ആഞ്ഞടിച്ച്‌​ പ്രിയങ്ക ഗാന്ധി.രാജ്യത്ത് സുരക്ഷയുള്ളത് രണ്ടു വിഭാഗം ആൾക്കാർക്ക് ആണ് എന്നും അതിൽ ഒന്ന് ഭരണകക്ഷി നേതാക്കളും മറ്റേത് അവരുടെ ഉറ്റമിത്രങ്ങളായ കോടിപതികളും ആണെന്ന് അവർ കുറ്റപ്പെടുത്തി. തനിക്കായി രണ്ട്‌ വിമാനങ്ങൾ 16,000 കോടി നൽകി വാങ്ങിയ പ്രധാനമന്ത്രി വെറും 18,000 കോടിക്ക്​ എയർ ഇന്ത്യയെ സുഹൃത്തുക്കൾക്ക്‌ വിൽക്കുകയും ചെയ്‌തുവെന്ന്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. വാരണാസിയിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രിയങ്ക ഗാന്ധി നാ​ലു കർഷകരെ കാറിടിച്ച്‌​ കൊന്ന കേസിലെ പ്രതിയുടെ പിതാവായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജിവെക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പറഞ്ഞു. പ്രതിയെ രക്ഷിക്കാനാണ്​ സർക്കാർ ശ്രമം. ഞാൻ ലഖിംപുർ ഖേരിയിൽ പോകാൻ ശ്രമിച്ചപ്പോൾ വഴിയിൽ എല്ലാ ഭാഗത്തും പൊലീസ് വലയം ഉണ്ടായിരുന്നു. എന്നാൽ പ്രതിയെ…

Read More

ബിജെപിയിൽ പ്രതിഷേധം തുടരുന്നു ; ചാനൽ ചർച്ച ഗ്രൂപ്പിൽ നിന്നും നേതാക്കൾ പുറത്തുപോയി

കൊച്ചി : ബിജെപി നിലനിൽക്കുന്ന വിഭാഗീയത പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി രംഗത്ത് വന്നിരിക്കുകയാണ്.ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നേതാക്കളായ പി കെ കൃഷ്ണദാസും എംടി രമേശും എ എൻ രാധാകൃഷ്ണനുമാണ് സ്വയം പുറത്തു പോയത്. പി കെ കൃഷ്ണദാസ് വിഭാഗത്തിൽപ്പെട്ട നേതാക്കൾ ഏറെക്കാലമായി ബിജെപി നേതൃത്വവുമായി ഏറ്റുമുട്ടലിൽ ആയിരുന്നു.ഇതിന് തുടർച്ചയായാണ് ചാനൽ ചർച്ച ഗ്രൂപ്പിലെ പുറത്തുപോകലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Read More

കണ്ണൂർ ഡിസിസി ഭവൻ നിർമ്മാണ ഫണ്ട്: കുവൈറ്റ് വിഹിതം കൈമാറി .

കൃഷ്ണൻ കടലുണ്ടി      കുവൈറ്റ്  സിറ്റി : ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ കണ്ണൂർ ഡിസിസി ഭവൻ നിമ്മാണത്തിന് തങ്ങളുടെ വിഹിതമായി സ്വരൂപിച്ച ഫണ്ട് കൈമാറി.    കണ്ണൂര് ഡിസിസി ഡിസിസി ഭവനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജിന്  ഒഐസിസി കുവൈറ്റ് കണ്ണൂര് ജില്ലാ പ്രസിഡണ്ട് ശ്രീ സിദ്ധിഖ് അപ്പക്കൻ കൈമാറി .  ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ മാഷ്‌ സെക്രട്ടറി ടി ജയകൃഷ്ണൻ എന്നിവർക്ക് പുറമെ  ഒഐസിസി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ സുധീർ മൊട്ടമേൽ , ഹസീബ് മയ്യിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.ഈ വലിയ പ്രതിസന്ധി കാലഘട്ടത്തിലും തങ്ങളുടെ കടമ നിറവേറ്റുന്നതിന് മുന്നോട്ട് വന്ന ഒഐസിസി കുവൈറ്റ് കണ്ണുർ ഘടകത്തിലെ പ്രവർത്തകരെ ഡിസിസി പ്രസി . അഡ്വ . മാർട്ടിൻ ജോർജ്ജ് അഭിനന്ദിക്കുകയും…

Read More

ദുബായിൽ അപ്പാർട്മെന്റിൽ തീപിടുത്തം

ദുബായ്: ദുബായിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സത്വയിലെ കെട്ടിടത്തിൽ രാത്രി 11.41 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. ആളാപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അപ്പാർട്ട്‌മെന്റിലെ താമസക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അഗ്നി ശമന സേന കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. രാത്രി 12 മണിയോടെയാണ് അഗ്നിശമന സേന തീയണച്ചത്.

Read More

സ്കൂൾ ഗ്രൗണ്ട് ശുചീകരണം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്

മുവാറ്റുപുഴ: യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേക്കര  ഗവമെന്റ് ഈസ്റ്റ്‌ ഹൈസ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു.യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഷാഫി കബീർ കാഞ്ഞൂരാന്റെ  നേതൃത്വത്തിലാണ് സ്കൂൾ ഗ്രൗണ്ട് ശുചീകരണം സംഘടിപ്പിച്ചത്.കോൺഗ്രസ് ബ്ലോക്ക്‌ ജനറൽ  സെക്രട്ടറി എസ്.മജീദ്, ഐ. എൻ. ടി. യു. സി  മുവാറ്റുപുഴ റീജിയണൽ പ്രസിഡന്റ്‌കെ. എ.അബ്‌ദുൾ സലാം,മുവാറ്റുപുഴ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാടൻ,  വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാർ, അബിൻസ് ഉമ്മർ, സാദിഖ് സലാം, സാജിദ് മലേക്കുടി, ബാദുഷ ഷക്കീർ, ആഷിക് ഷക്കീർ, ബാദുഷ പി.എ, മാഹിൻ റ്റി നാസർ, മാഹിൻ ആസാദ്, എന്നിവർ ശുചീകരത്തിൽ  പങ്കാളികളായി. നവംബർ മാസം, സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ മറ്റു സ്കൂളുകളിലേക്കും ഈ ശുചീകരണോദ്ധ്യമം വ്യാപിപ്പിക്കുമെന്ന് ഷാഫി കബീർ കാഞ്ഞൂരാൻ പറഞ്ഞു.

Read More

കേരളത്തിൽ 12.8 ശതമാനം പേർക്ക് മനോരോ​ഗ ചികിത്സ അനിവാര്യമെന്നു ശാസ്ത്രീയ പഠനം, ചികിത്സ തേടുന്നവർ 15 ശതമാനം മാത്രം

തിരുവനന്തപുരംഃ കേരളത്തിൽ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകൾ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 15 ശതമാനം ആളുകൾ മാത്രമാണ് ശാസ്ത്രീയമായ ചികിത്സ തേടുന്നത്. ചികിത്സാ കേന്ദ്രങ്ങളുടെയോ ചികിത്സാ സൗകര്യങ്ങളുടെയോ അഭാവം കൊണ്ടല്ല. എന്നാൽ അതിലേക്ക് ആളുകൾ എത്തപ്പെടുന്നില്ല. ഈ അവസരത്തിൽ മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമൂഹത്തിൽ ഊർജിതമാക്കേണ്ടത് അനിവാര്യമായ ഒരു സാഹചര്യമായി കാണുകയാണ്. ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊർജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നു-അവർ പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗവും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.…

Read More

ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം, വർക്ക് ഷോപ്പിലേക്കു ക്ഷണിച്ചത് നേരിട്ട്ഃ സന്ദീപ് നായർ

തിരുവനന്തപുരംഃ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താൻ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സ്വർണക്കടത്ത് കേസിൽ ജാമ്യം അനുവദിക്കപ്പെട്ട പ്രതി സന്ദീപ് നായർ. വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും സന്ദീപ് അവകാശപ്പെടുന്നു. സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സ്വർണ്ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളോട് പറഞ്ഞു.താൻ സ്വർണം കടത്തിയോ ഇല്ലയോ എന്ന കാര്യം ഇനി കോടതിയാണ് പറയേണ്ടതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ. വ്യക്തിബന്ധത്തിന്റെ പേരിലാണ് മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കടയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സന്ദീപ് നായർ പറഞ്ഞു.ഞാൻ നേരിട്ട് പോയി ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് സ്വപ്നയുണ്ടായിരുന്നു. സ്വർണം കടത്തി എന്ന ആരോപണമാണ് എന്റെ പേരിലുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. കൊഫേപോസെ ചുമത്തി. ഒരു വർഷം കരുതൽ തടങ്കലിലാക്കി. ഇപ്പോൾ വിട്ടയച്ചു. ഇനി കോടതി…

Read More

10,691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 85 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,61,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,48,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 799 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,11,083 കോവിഡ് കേസുകളില്‍, 10.1 ശതമാനം…

Read More