ഒക്ടോബര്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കാരണം. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിലാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. അടുത്ത ദിവസങ്ങളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴയുണ്ടാകാം. ഒക്ടോബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒക്ടോബർ ഒമ്പതിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒക്ടോബർ 11ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും ഒക്ടോബർ 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More

പുതിയ കോണ്ട൦ ബ്രാൻഡിന്റെ പരസ്യത്തിൽ പുത്തൻ ലുക്കിൽ സണ്ണി ലിയോൺ ; വൈറലായി ചിത്രങ്ങൾ

ഇന്ത്യയൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. അഭിനയ ശൈലി കൊണ്ടും അത് പോലെ അതീവ സൗന്ദര്യം കൊണ്ടും യുവാക്കളുടെ ഹരമാണ് താരം. അത് പോലെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ സണ്ണി ലിയോൺ തന്റെ വിശേഷങ്ങളും മനോഹര ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രാവശ്യം കൂടി മാൻഫോഴ്‌സ്‌ കോണ്ടം ബ്രാൻഡിന്റെ പരസ്യത്തിൽ താരമാകുകയാണ് യുവ സിനിമാ പ്രേമികളുടെ ഹരമായ സണ്ണി ലിയോണി.അതെ പോലെ തന്നെ മുംബൈയിൽ ചിത്രികരിച്ച പരസ്യത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ചകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ഏറെ കാലം കൊണ്ട് സണ്ണി ബ്രാൻഡിന്റെ അംബാസഡറാണ്.വളരെ പ്രധാനമായും ബ്രാൻഡിന്റെ പ്രചാരണത്തിന് താരത്തിന്റെ സാന്നിധ്യo ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്.മലയാള സിനിമാ ലോകത്തും തന്റെ വരവ് അറിയിച്ച താരം ഈ അടുത്ത സമയത്ത് കേരളത്തിൽ എത്തിയിരുന്നു.ഭർത്താവ്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി ; രണ്ട് സി.പി.എം ജില്ല സെക്രട്ടേറിയേറ്റംഗങ്ങള്‍ക്ക് തരംതാഴ്ത്തല്‍

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍, എല്‍.ഡി.എഫിനുണ്ടായ കനത്ത തോല്‍വിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളെ ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്താനും ഒരു സെക്രട്ടേറിയേറ്റ് അംഗത്തെയും രണ്ട് ഏരിയാ സെക്രട്ടറിമാരെയും ഒരു ജില്ല കമ്മറ്റി അംഗത്തെയും താക്കീത് ചെയ്യാനും സി.പി.എം തീരുമാനം. ഒരു ഏരിയ സെക്രട്ടറിയെ നടപടിയില്‍ നിന്നൊഴിവാക്കി. ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി.ആര്‍. വസന്തന്‍, എന്‍.എസ് പ്രസന്നകുമാര്‍ എന്നിവരെയാണ് ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത്. സെക്രട്ടേറിയേറ്റംഗവും കുണ്ടറയില്‍ തോറ്റ മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ ബി.തുളസീധരക്കുറുപ്പ് , കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എല്‍.സജികുമാര്‍ കുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍ ,ജില്ല കമ്മറ്റിയംഗം ആര്‍.ബിജു എന്നിവര്‍ക്കാണ് താക്കീത്. ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവനെയാണ് നടപടിയില്‍ നിന്നൊഴിവാക്കിയത്. ഇവരില്‍ നിന്ന് വിശദീകരണം തേടാന്‍ കഴിഞ്ഞ ജില്ല കമ്മറ്റി തീരുമാനിച്ചിരുന്നു. കുണ്ടറയില്‍ സി.പി.എം ലെ മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും…

Read More

മന്ത്രി അപ്പൂപ്പാ സീറ്റില്ലാ…. ; ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മെൻറ് ക​ഴി​ഞ്ഞ​പ്പോ​ൾ എറണാകുളം ജി​ല്ല​യി​ൽ 17,319 വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്ത്

കൊ​ച്ചി: ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പ്ല​സ്​ വ​ൺ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മെൻറും ക​ഴി​ഞ്ഞ​പ്പോ​ൾ ജി​ല്ല​യി​ൽ 17,319 വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​കെ​യു​ള്ള 20,098 സീ​റ്റു​ക​ൾ​ക്കാ​യി 37,375 പേ​രാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി​യ​വ​ർ​ക്കു​പോ​ലും പ​ല​യി​ട​ത്തും പ്ര​വേ​ശ​നം ല​ഭി​ക്കാ​താ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ങ്ക​ലാ​പ്പി​ലാ​ണ്. ഏ​ക​ജാ​ല​ക​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്‌​ ജി​ല്ല​യി​ൽ 32 സീ​റ്റു​മാ​ത്ര​മേ ഇ​നി ഒ​ഴി​വു​ള്ളൂ. 20,098 സീ​റ്റി​ലേ​ക്ക് ന​ട​ന്ന അ​ലോ​ട്ട്​​മെൻറി​ൽ​ 20,066 പേ​ർ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു.ര​ണ്ടാം ഘ​ട്ട​ത്തി​ൽ പു​തു​താ​യി 4656 പേ​ർ​ക്കും ഹ​യ​ർ ഓ​പ്​​ഷ​നി​ൽ 2764 പേ​ർ​ക്കു​മാ​ണ്​ പ്ര​വേ​ശ​നം ഉ​റ​പ്പാ​യ​ത്. ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത്​ കൂ​ടി​യ ര​ണ്ടാ​മ​ത്തെ വി​ജ​യ ശ​ത​മാ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രു​ന്നു. 99.80 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തോ​ടെ 31,490 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി. ആ​കെ 31,553 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യ 11,609 പേ​ർ ജി​ല്ല​യി​ലു​ണ്ട്. സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​…

Read More

കോഴിക്കോട് കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയം , ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഉത്തരവ് ; ബലപ്പെടുത്താൻ 30 കോടി രൂപ ചിലവ് ; നീക്കത്തിൽ ദുരൂഹതയെന്ന് തൊഴിലാളി സംഘടനകൾ

കോഴിക്കോട്: കെഎസ്ആർടിസി ഡിപ്പോ കെട്ടിടം ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. നിലവിൽ കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.നിർമ്മാണം നടക്കുമ്പോൾ തന്നെ തന്നെ ധാരാളം വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം. വി.എസ് അച്ചുദാനന്തൻ കേരള മുഖ്യമന്ത്രിയായിരിക്കെയാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നിര്മ്മാണ പ്രവർത്തനങ്ങളിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടി പഠനം നടത്തിയത്.അവിടെനിന്നുള്ള സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിൻറെ നേതൃത്വത്തിലുള്ള പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന് സംഘം ശുപാർശചെയ്യുകയും ചെയ്തിരുന്നതാണ്. നിലവിൽ ഉത്തരവിനെ തുടർന്ന് കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.…

Read More

ഫാസിസ്റ്റ് മനോഭാവമുള്ളവരുടെ വാക്കുകൾ ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണം: ഡോ. എം കെ മുനീർ

കോഴിക്കോട്: ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്റെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടതെന്നും വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഹബ്ബായി കേരളം വികസിക്കുന്നത് അംഗീകരിക്കാനാവാത്ത ഫാഷിസ്റ്റ് മനോഭാവമുള്ള ഇത്തരം ആളുകളുടെ വാക്കുകൾ മലയാളി ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണമെന്നും ഡോ. എം കെ മുനീർ എംഎൽഎ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുനീറിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം : കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു അദ്ധ്യാപകന്റെ വാക്കുകൾ വളരെ ഞെട്ടലോടെയാണ് ശ്രവിച്ചത്.ഇത് കേട്ടപ്പോൾ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നിൽ മതേതരത്വ മൂല്യം ഉണ്ടാക്കിയെടുക്കുകയും എല്ലാവരെയും സമഭാവനയോടെ കാണാൻ പഠിപ്പിക്കുകയും ചെയ്ത അവരെ ഞാൻ ഓർക്കുകയാണ്.എന്നാൽ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ കറുത്ത പുള്ളികൾ അദ്ധ്യാപക സമൂഹത്തിന് അപമാനമായി മാറുകയാണ്. ഇത്തരത്തിലുള്ള ആളുകൾ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തെ പിറകോട്ട് നയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല.ഓരോ…

Read More

സിൽവർ ലൈൻ: സ്ഥലമേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ സ്ഥലമെടുക്കൽ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുമുള്ള ആശങ്കകൾ നിലനിൽക്കുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പഠിക്കാതെയാണ് പ്രചരണങ്ങൾ. പരിസ്ഥിതിക്ക് ഒരു കോട്ടവും ഈ പദ്ധതികൊണ്ട് ഉണ്ടാകുന്നില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയായാൽ പുറത്തു വി‌ടുമെന്നും മന്ത്രി പറഞ്ഞു. മലബാർ മേഖലയിൽ 100 മീറ്റർ വീതിയിൽ വരെ പദ്ധതിക്ക് സ്ഥലമെടുക്കുന്നതായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ആശങ്ക പടർത്താനാണ്. 20 മീറ്റർ വരെ മാത്രമാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി മെട്രോ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ട്. പുതിയ സ്ഥലത്തേക്ക് നീട്ടുന്ന കാര്യം ഭാവിയിൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

പുതിയ ട്രെയിനുകൾ അനുവദിക്കില്ലെന്ന് കേന്ദ്രം അറിയിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥനത്തെ പാതകളിലൂടെ കൂടുതൽ വേഗതയിൽ പുതിയ ട്രെയിനുകൾ അനുവദിക്കാനാവില്ലെന്ന് റെയിൽവേ അറിയിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. പാത ഇര‌ട്ടിക്കൽ പൂർത്തിയായതിന് ശേഷം സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന്യി റെൽവേ ഉറപ്പു നൽകിയിട്ടുണ്ട്. നിലവിലുള്ള സിഗ്നലുകൾ മാറ്റി പതിയവ സ്ഥാപിക്കുന്നതിന് കാലതാമസമെടുക്കും. ജനശദാബ്ദി ഉൾപ്പടെയുള്ള അതിവേഗ ട്രെയിനുകളുടെ സ്റ്റോപ്പ് പരിധി 60 കിലോമീറ്ററിൽ താഴെയാവരുതെന്ന് റെയിൽവേ നിഷ്കർഷിച്ചിട്ടുണ്ട്. അതിനാൽ ഇനി കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാനാവില്ല. ശബരി റെയിൽപാതയു‌ടെ പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകിയ ശേഷം സ്ഥലമെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ ചർച്ച ചെയ്യും. രണ്ടാം ഘട്ടത്തിൽ പുനലൂർ വരെ പാത നീട്ടുന്നത് പരിഗണിക്കും.‌ റിസർവേഷൻ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് റയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളിലെ ബോഗികളിൽ സ്ഥല സൂചനാ ബോർഡുകൾ സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കോവിഡ് കാലത്ത് പ്ലാറ്റ്ഫോമുകളിലെ…

Read More

കോവിഡ്; കാർഷിക മേഖലക്ക് 1771 കോടി നഷ്ടം

തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണം സംസ്ഥാനത്ത് കാർഷിക മേഖലയിൽ 1771.05 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. തോട്ടവിളകൾ ഉൾപ്പടെ കാർഷഇക മേഖലയിൽ 1570.75 കോടി രൂപയും വേതന നഷ്ടം മൂലം 200.30 കോടി രൂപയുമാണ് നഷ്ടമുണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ അഭാവം മൂലം യഥാസമയത്ത് ഏലം വിളവെടുക്കാത്തതിനാൽ ഈ സീസണിൽ 300 മെട്രിക് ടൺ വിള നാശം സംഭവിക്കാൻ ഇടയുണ്ട്. 2019ൽ 2861 മെട്രിക് ടൺ ഏലയ്ക്ക വ്യാപാരം നടന്നിരുന്നെങ്കിൽ 2020ൽ 588 ടൺ മാത്രമാണ് നടന്നത്. കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധി സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. കുരുമുളക് വില കിലോയ്ക്ക് 330 രൂപയിൽ നിന്നും 290 രൂപയായി കുറഞ്ഞു. 50 കോടി രൂപയാണ് കുരുമുളക് മേഖലയിലെ മൊത്തം നഷ്ടം. നെൽകൃഷി മേഖലയിൽ 15 കോടി രൂപയുടെ നഷ്ടമുണ്ടായി. പച്ചക്കറി കയറ്റുമതിയിൽ…

Read More

മറച്ചുവെച്ച കോവിഡ് മരണങ്ങൾ; സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം ; മരണം മറച്ചുവെച്ച് ആനുകൂല്യം നിഷേധിക്കരുതെന്ന് വി.ഡി സതീശൻ

*യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് വിഷ്ണുനാഥ്*7000 മരണങ്ങൾ കൂടി പട്ടികയിൽപെടുത്തുമെന്ന് മന്ത്രി തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ഒന്നാമതാണെന്ന് മേനി നടിക്കാനായി കോവിഡ് മരണങ്ങൾ ഒളിപ്പിച്ചുവെയ്ക്കുന്ന സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. കോവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് പേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാതിരിക്കാനായി യഥാർത്ഥ കണക്കുകൾ മറച്ചുവെച്ച സർക്കാരിന്റെ ക്രൂരത എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. ദിവസവും നൂറുകണക്കിന് ആളുകൾ മരിക്കുന്ന നിലയിലാണ് കേരളത്തിലെ കോവിഡ് പ്രതിരോധം മുന്നോട്ടുപോകുന്നതെന്നുംഇന്ത്യയില്‍ ഉണ്ടാകുന്ന കോവിഡ് മരണങ്ങളില്‍ 60 ശതമാനവും സംസ്ഥാനത്താണെന്നും നോട്ടീസ് അവതരിപ്പിച്ച പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഗുരുതര വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. എത്ര പേര് മരിച്ചു എന്ന കൃത്യമായ കണക്ക് സർക്കാർ പറയുന്നില്ല. കോവിഡ് മരണങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി എത്രനാളായി പറയുന്നു. ഇതുവരെ പ്രസിദ്ധീകരിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. 30…

Read More