കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുത് : കെ സുധാകരൻ

കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകൾ രൂപീകരിക്കുകയോ അവയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവർത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു.

Read More

‘കരുത്തോടെ കോൺഗ്രസ് തിരികെ വരും’ ; രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതീക്ഷയാണ് ; ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ്‌ അഭിരാമി പറയുന്നു

കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് പുതിയ ദിശാബോധം നൽകുന്നതിന്റെ ഭാഗമായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി വച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി ഇതുവരെ രൂപീകൃതമായ യൂണിറ്റ് കമ്മിറ്റികളിൽ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഭിരാമിയെ കൂടുതൽ പരിചയപ്പെടാം.ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് സ്വദേശിയായ അഭിരാമി കോളേജിലെ ചേർത്തല എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥിയാണ്. പട്ടണക്കാട് യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റയി ആണ് ഈ പത്തൊൻപതുകാരിയെ തെരെഞ്ഞെടുത്തിരിക്കുന്നത്. കോൺഗ്രസിനോട് അടുപ്പം തോന്നിയത് വളരെ ചെറിയ പ്രായത്തിൽതന്നെ അച്ഛനോടൊപ്പം പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ മുതൽ തന്നെ പാർട്ടിയോട് ഇഷ്ടവും താല്പര്യവും തോന്നിയിട്ടുണ്ട്. സ്കൂളിൽ പഠിച്ച പാഠപുസ്തകങ്ങളിൽ സ്വാതന്ത്ര്യ സമരവും ഇന്ത്യയുടെ വികസന നേട്ടങ്ങളും നിറയുമ്പോൾ കോൺഗ്രസിനെ കൂടുതൽ അറിയണമെന്നുണ്ടായിരുന്നു. കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ആകുമ്പോൾ എന്നിൽ ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വം ആണെന്ന…

Read More

അതിശക്തമായമഴ;പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചതിനാൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ടുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ…

Read More

റസിഡന്റ് സർട്ടിഫിക്കറ്റിനു പകരം ആധാർ;ജാതി സർട്ടിഫിക്കേറ്റ് വേറെ വേണ്ട

 ഇനി മുതല്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി. ഇവ ഇല്ലാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.അപേക്ഷകന്റെ  എസ്എസ്എൽസി ബുക്ക്,  വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്തപക്ഷം വില്ലേജ് ഓഫീസർ, തഹസിൽദാർ ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം.  അപേക്ഷകൻ സത്യവാങ്മൂലം കൂടി സമർപ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ‘ജീവന്‍ പ്രമാണ്‍’ എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം…

Read More

ജനന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ നേറ്റിവിറ്റി

കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തന്നെ നല്‍കും. എന്നാല്‍, ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം.

Read More

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കും

 തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്.ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക  ഉപയോഗത്തിന് മാത്രമാണ്  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന്  ഇനി മുതല്‍ രേഖപ്പെടുത്തുകയില്ല.വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍, നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ,  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.ഇ.ഡബ്ല്യൂ.എസ്. സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.സി – എസ്.ടി. വിഭാഗങ്ങള്‍ക്ക്…

Read More

ജിദ്ദയിൽ ഇന്ന് ഫുട് ബോൾ ആരവം

ജിദ്ദ: . ലോകകപ്പ് ഫുട്‌ബാളിെൻറ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടില്‍  ഇന്ന് വ്യാഴാഴ്ച സൗദി അറേബ്യ, ജപ്പാനുമായി ഏറ്റുമുട്ടും. രാത്രി എട്ടരക്ക്  ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം. 15 റിയാൽ മുതലുള്ള ടിക്കറ്റുകൾ ഇന്നലെ തന്നെ വിറ്റ് കഴിഞ്ഞിരുന്നു. ഇനി ഏതാനും ഫാമിലി ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനമില്ല. ഗ്യാലറിയിൽ 100 ശതമാനം കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇതിനകം ടിക്കറ്റ് എടുത്ത്   കളി കാണാനുള്ള കാത്തിരിപ്പിലാണ്.ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരായ ഇറാന്‍ ദുബായില്‍ യു.എ.ഇയുമായി മാറ്റുരക്കും. ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് ഇന്ന് ഒമാനുമായാണ് പോരാട്ടം. ഗ്രൂപ്പ് ബി-യില്‍ രണ്ടു ജയങ്ങളുമായി സൗദിയും ഓസ്‌ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഒരു ജയവും ഒരു തോല്‍വിയുമായി ജപ്പാന്‍ നാലാം സ്ഥാനത്താണ്.…

Read More

വിദ്യാർത്ഥികളെ ആദരിച്ചു

തൃശ്ശൂർ: ലയൺസ്  ക്ലബ് ഇൻറ്റർനാഷണലും  ലിയോ ഡിസ്ട്രിക്ട് 8 ഡിയുടെയും  നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.  തൃശ്ശൂർ വെഡിങ് വില്ലേജിൽ നടന്ന ചടങ്ങ് ഇന്റർനാഷണൽ ഡയറക്ടർ പി.എം.ജെ.ഫ് ലയൺ വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു.    ഡിസ്‌ട്രിക്‌ട് ഗവർണർ ലയൺ ജോർജ് മൊറേലി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ലിയോ ഡിസ്ട്രിക്ട് കോർഡിനേറ്റർ എംജെഫ് ലയൺ കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു തുടർന്ന് ഇന്റർനാഷണൽ യൂത്ത് മെൻറ്റർ  ലയൺ സിജു തോമസ്  തോട്ടാപ്പിള്ളയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രത്യേക ട്രെയിനിങ് പരിപാടികളും സംഘടിപ്പിച്ചു .  മൾട്ടിപ്പിൾ  കൗൺസിൽ ചെയർ പേഴ്സൺ ലയൺ  സാജു ആൻ്റണി  പാത്താടൻ,  ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ പിഎംജെഫ്  സുഷമ നന്ദകുമാർ, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ  പിഎംജെഫ് ലയൺ ടോണി എനോക്കാരൻ, മറ്റു ലിയോ ഡിസ്ട്രിക്ട് ക്ലബ്ബ് ഓഫീസർമാർ…

Read More

മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇക്യുറസ് വെല്‍ത്തുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈലിലാണ്  സംവിധാനം  സജ്ജമാക്കിയിരിക്കുന്നത്. പ്രസ്തുത സംവിധത്തിലൂടെ, രണ്ട് മിനുട്ടിനുള്ളില്‍ ഇന്‍വെസ്റ്റ്മെന്‍റ് അക്കൗണ്ട് തുറക്കാനും ഞൊടിയിടയില്‍ ഇടപാട് നടത്താനും സാധിക്കുന്നതാണ്. രാജ്യത്തെ എല്ലാ പ്രമുഖ അസറ്റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ്, സൊല്യൂഷന്‍-ഓറിയന്‍റഡ് ഫണ്ടുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി മ്യൂച്വല്‍ ഫണ്ടുകളുടെ മുഴുവന്‍ ശ്രേണിയും ഈ സംവിധാനത്തില്‍ ലഭ്യമാണ്.  കൃത്യമായ ഇടവേളകളില്‍ പണം നിക്ഷേപിക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സ്വരൂപിക്കുന്നതിനും സഹായിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് പ്ലാന്‍ (എസ്.ഐ.പി.) ആരംഭിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പുതിയ നിക്ഷേപകര്‍ക്കും സീസണല്‍ നിക്ഷേപകര്‍ക്കും നിക്ഷേപം നടത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനും തങ്ങള്‍ അവതരിപ്പിച്ച സംവിധാനം വളരെ സഹായകരമായിരിക്കുമെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും…

Read More

പ്രവാസി സമൂഹത്തിന് ആശ്വാസം : അറുപതു കഴിഞ്ഞവരുടെ വിസാ നിയന്ത്രണം ഒഴിവാക്കി

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി : ഹൈസ്കൂൾ വിദ്യാഭ്യാസമോ താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് തികഞ്ഞ വിദേശീയരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള  പബ്ലിക് മാൻ പവർ അതോറിറ്റിയുടെ 2020ഓഗസ്റ്റ് മാസത്തിലെ ഉത്തരവ്  ലെജിസ്‌ലെഷൻ ആൻഡ് ഫത്വ കമ്മിറ്റി റദ്ദാക്കി . രജ്ജ്യത്ത് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നിയമങ്ങളും നടപടി ക്രമങ്ങളും തീരുമാനിക്കുന്നതിന് പബ്ലിക് മാൻ പവർ അതോറിറ്റിക്ക് അധികാരമില്ലെന്ന് ലെജിസ്ലേഷൻ ആൻഡ് ഫത്വ കമ്മിറ്റി വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .മാൻ പവർ അതോറിറ്റിയുടെ 2020ആഗസ്റ്റിലെ നിയമപരമായി നില നിൽക്കുന്നതല്ല. വേണ്ടത്ര പഠിക്കാത്തെയാണ് അത്തരം ഒരു നിയമം നടപ്പാക്കിയിരുന്നത് . കഴിഞ്ഞ പതിനാല് മാസത്തോളമായി നിലനിന്നിരുന്ന നിരോധനം നീക്കുന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികളുടെ വലിയൊരു ഉത്ക്കണ്ഠ ക്കാണ് പരിഹാരമായിരിക്കുന്നത് . വർക്ക് പെർമിറ്റ് പുതുക്കാൻ ആവാതെ വന്നതോടെ ഒട്ടേറെ പേര് കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച്…

Read More