നിങ്ങളാണെന്റെ ഈ അവസ്ഥക്ക് കാരണം ; തമിഴ്​ നടൻ അജിത്തിൻറെ​ വീടിന്​ മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം

ചെന്നെ: തമിഴ്​ നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച്‌​ യുവതി വീടിന്​ മുന്നിൽ ആത്മഹത്യക്ക്​ ശ്രമിച്ചു. തൻറെ ജോലി പോകാൻ കാരണം അജിത്താണെന്ന്​ ആരോപിച്ചാണ്​ യുവതി തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചത്​. സംഭവത്തെക്കുറിച്ച്‌​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നതിങ്ങനെ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫർസാന എന്ന യുവതിയാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. 2020ൽ അജിത്തും അദ്ദേഹത്തിൻറെ ഭാര്യയും ആശുപത്രി സന്ദർശിച്ചിരുന്നു. ഇവരുടെ വിഡിയോ ഫർസാന ​സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്യുകയും വൈറലാകുകയും ചെയ്​തു. ഇതിനെത്തുടർന്ന്​ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന്​ കാണിച്ച്‌​ ആശുപത്രി ഫർസാനയെ പറഞ്ഞുവിട്ടു. തുടർന്ന്​ ഫർസാന സഹായിക്കണമെന്നാവശ്യപ്പെട്ട്​ ശാലിനിയെ സന്ദർശിച്ചിരുന്നു. തിങ്കളാഴ്​ച ഉച്ചക്ക്​ യുവതിയും സുഹൃത്തും അജിത്തിനെ കാണാനായി വീടിന്​ മുന്നിലെത്തി. പക്ഷേ സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക്​ കയറ്റിയില്ല. ഇതിനെത്തുടർന്ന്​ തൻറെ ജോലി തെറിപ്പിച്ചത്​ അജിത്താണെന്ന്​ പറഞ്ഞ്​ ആത്മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിച്ച യുവതിയെ പൊലീസ്​ വെള്ളമൊഴിച്ച്‌​ രക്ഷപ്പെടുത്തി.

Read More

പ്രിയങ്കയ്ക്ക് തൊട്ട്പിന്നാലെ രാഹുൽ ​ഗാന്ധിയും യുപിയിലേക്ക്; സന്ദർശനത്തിന് അനുമതി തേടി

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിന് പിന്നാലെ കർഷകർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂർ ഖേഡിയിലേക്ക് രാഹുൽ ഗാന്ധിയും. ബുധനാഴ്ച യുപിയിൽ പോവാൻ രാഹുൽ ഗാന്ധി യോഗി ആദിത്യനാഥ് സർക്കാരിന്റെ അനുമതി തേടിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കുമെന്നാണ് കെ സി വേണുഗോപാൽ അറിയിച്ചത്. രാഹുൽ അടങ്ങുന്ന അഞ്ചംഗ സംഘമാണ് ലഖിംപൂരിൽ സന്ദർശനം നടത്താനൊരുങ്ങുന്നത്. ഉത്തർപ്രദേശിൽ പ്രതിഷേധിച്ച കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം രാജ്യമെങ്ങും വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ഉത്തർപ്രദേശിലെത്തി പ്രതിഷേധിക്കുകയാണ്. എന്നാൽ, ഇവരെയെല്ലാം അറസ്റ്റ് ചെയ്തും തടഞ്ഞുവച്ചും പ്രതിരോധിക്കുകയാണ് യുപി സർക്കാർ. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പേര് വിവരങ്ങൾ ഉൾപ്പെടുന്ന കത്ത് യുപി സർക്കാരിന് സമർപ്പിച്ചു. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടാവുമെന്നാണ് വിവരം. അതേസമയം, രാഹുൽ ഗാന്ധിയെയും പോലിസ് തടയുമെന്നാണ് സൂചന. ലഖിംപൂർ ഖേഡിയിൽ…

Read More

ഒരു കിലോയോളം ആണിയും കത്തിയും വിഴുങ്ങി യുവാവ് ആശുപത്രിയിൽ ; ഞെട്ടലോടെ ഡോക്ടർമാർ

ലിത്വാന: ലിത്വാനയിൽ വയറു വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ വയറ്റിൽ നിന്ന് ഏകദേശം ഒരു കിലോയോളം സ്‌ക്രൂകൾ, കത്തി, ആണി, നട്ടുകൾ തുടങ്ങിയവ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ഇവ പുറത്തെടുത്തു. ലിത്വാനയിലെ ബാൾട്ടിക്ക് പോർട്ട് സിറ്റിയിലെ, ക്ലെയ്പെഡ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്.സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു പ്രദേശിക മാധ്യമം നൽകുന്ന വിവരങ്ങൾ അനുസരിച്ച്, രോഗി വളരെ വിചിത്രമായ കാര്യമാണ് ചെയ്തിരിക്കുന്നത്. ഇയാൾ കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹ കഷ്ണങ്ങൾ വിഴുങ്ങുകയായിരുന്നു. ഇയാളുടെ വയറ്റിൽ നിന്നും പുറത്തെടുത്ത ലോഹ കഷ്ണങ്ങളിൽ ചിലതിന്റെ വലിപ്പം ഏകദേശം 10 സെന്റീമീറ്റർ വരെ വരും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ലോഹ കഷ്ണങ്ങൾ രോഗിയുടെ ഉദരത്തിന്റെ അകം ഭിത്തികളിൽ ക്ഷതമേൽക്കാൻ കാരണമായിട്ടുണ്ട്. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഉദരത്തിനുള്ളിലെ എല്ലാ ലോഹ കഷ്ണങ്ങളും നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടാതെ…

Read More

പ്രായപൂർത്തി എത്തിയവർക്ക് മാത്രം കഴിക്കാവുന്ന ഐസ്ക്രീമുമായി അമേരിക്കൻ കമ്പനി

ടെക്സാസ്: പ്രശസ്ത ഐസ്ക്രീം ബ്രാൻഡായ ഹേഗൻ-ഡാസ് മുതിർന്നവർക്ക് മാത്രം കഴിക്കാൻ കഴിയുന്ന ഐസ് ക്രീം ഫ്ലേവർ അവതരിപ്പിച്ചിരിക്കയാണ്. ഈ രുചി പ്രത്യേകിച്ചും മുതിർന്നവർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. ഹാഗൻ ഡാസ് ഇത്തരത്തിൽ രണ്ട് പുതിയ വ്യത്യസ്ത രുചികളാണ് വിപണിയിൽ അവതരിപ്പിച്ചത്. രണ്ടും സാധാരണ ഐസ്ക്രീമുകളിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ്. ഈ രണ്ട് രുചിയിലും കമ്പനി മദ്യം ഉപയോഗിച്ചിട്ടുണ്ട്. ഡെയ്‌ലി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കമ്പനി അവരുടെ കോക്ടെയ്ൽ ശേഖരത്തിൽ നിന്ന് മുതിർന്നവർക്കായി മാത്രമാണ് ഈ ഫ്ലേവറുകൾ അവതരിപ്പിക്കുന്നത്. മുതിർന്നവർക്ക് മാത്രമുള്ള ഈ രുചികൾ ലണ്ടൻ കോക്ക്‌ടെയിൽ വാരത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് പദ്ധതി. റം കാരമൽ, ഐറിഷ് വിസ്കിയും ചോക്ലേറ്റ് വാഫിളും ചേർന്ന മറ്റൊരു ഫ്ലേവർ എന്നിങ്ങനെ രണ്ട് രുചി കൂട്ടുകളാണ് അവതരിപ്പിക്കുന്നത്.ഈ ഐസ് ക്രീമുകൾ കഴിച്ച ശേഷം ആളുകൾക്ക് മദ്യത്തിന്റെ ചെറിയ ലഹരി അനുഭവപ്പെടുമെങ്കിലും കാര്യങ്ങൾ അത്ര…

Read More

യു.എ.ഇ സെൻട്രൽ ബാങ്ക് എക്സ്പോ ഔദ്യോഗിക ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന വെള്ളി നാണയങ്ങൾ പുറത്തിറക്കുന്നു.

ദുബായ് : എക്സ്പോ 2020 ഔദ്യോഗിക ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന വെള്ളി നാണയങ്ങൾ പുറത്തിറക്കുമെന്ന് യു.എ.ഇയിലെ സെൻട്രൽ ബാങ്ക് (C.B.U.A.E) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ ആഘോഷത്തിൻറെ ഓർമ്മയ്ക്കായി നിർമ്മിക്കുന്ന രണ്ടാമത്തെ സ്മാരക നാണയമാണിത്. മുൻപ് സ്വർണ്ണ, വെള്ളി സ്മാരക നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ടായിരുന്നു.സെൻട്രൽ ബാങ്ക് 2,020 ഗ്രാം വെള്ളി നാണയങ്ങളാണ് പുറത്തിറക്കുക. ഓരോന്നിനും 40 ഗ്രാം തൂക്കമുണ്ടാകും. നാണയത്തിൻറെ മുൻവശത്ത് എക്സ്പോ 2020 ൻറെ ചിഹ്നങ്ങളും ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കും ഉൾപ്പെടും. നാണയത്തിൻറെ പിൻഭാഗത്ത് അറബിയിലും ഇംഗ്ലീഷിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന് എഴുതിയിട്ടുണ്ടാകും.പുറത്തിറക്കിയ എല്ലാ സ്മാരക നാണയങ്ങളും എക്സ്പോ 2020 ഔദ്യോഗിക സ്റ്റോറുകളിലൂടെയും ന്യൂസിലാൻറ് മിൻറ്സിൻറെ വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്. നാണയങ്ങൾ 180 ഡോളറിനാണ് (662 ദിർഹം) വിൽപ്പനയ്ക്ക് വയ്ക്കുക. അതേസമയം സെൻട്രൽ ബാങ്ക് ആസ്ഥാനത്തു നിന്നും ശാഖകളിൽ നിന്നും നാണയങ്ങൾ ലഭ്യമാകില്ല.

Read More

എക്സ്പോ 2020 ; മൂന്ന് ഭീമൻ കവാടങ്ങളും തുറന്നു, ദുബായ് ഇനി ആഘോഷ ലഹരിയിൽ

ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച ഷോയ്ക്ക് ഇന്ന് തുടക്കമിടുന്നതുകൊണ്ട് എല്ലാ റോഡുകളും മെട്രോയും ബസ് റൂട്ടുകളും നിങ്ങളെ ഇന്ന് എക്സ്പോ 2020 ദുബായിലേക്ക് നയിക്കുന്നു. വേദിയിലെ മൂന്ന് ഭീമൻ കവാടങ്ങൾ ഇപ്പോൾ തുറന്നിരിക്കുന്നു. ഈ മേഖലയിലെ ആദ്യത്തെ വേൾഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാൻ യു.എ.ഇയെ തിരഞ്ഞെടുത്തതിന് ശേഷം 2,864 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലോകമേള ഇന്ന് ആരംഭിച്ചത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന എക്സ്പോ കോവിഡ് കാരണമാണ് ഈ വർഷത്തേക്ക് മാറ്റിയത്. പക്ഷേ, എക്സ്പോയുടെ ലക്ഷ്യങ്ങളിൽ മാത്രം ദുബായ് ഒരുമാറ്റവും വരുത്തിയിട്ടില്ല.ഇന്ത്യയടക്കം 192 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ അൽ വാസൽ പ്ളാസയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. സംഗീതവും ദൃശ്യചാരുതയും കൊണ്ട് വിസ്മയം തീർത്ത രാവിൽ എക്സ്പോ ഉദ്ഘാടനം ചെയ്തതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. മരുഭൂമിയായിരുന്ന ദുബായ് അൽ മക്തും വിമാനത്താവളത്തിനു…

Read More

ദുബായ് എക്സ്പോ ; സുരക്ഷിതവും ആസ്വാദ്യകരവുമായ സന്ദർശനത്തിനായി ഔദ്യോഗിക ആപ്പ് പുറത്തിറക്കി

ദുബായ് : എക്സ്പോ 2020 സന്ദർശകർക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സന്ദർശന സമയം നിശ്ചയിക്കുന്നതിനായി ഔദ്യോഗിക ആപ്പ് ഉപയോഗിക്കാം.അടുത്തിടെ ആരംഭിച്ച സന്ദർശക ആപ്പ് സന്ദർശകരുടെ വ്യക്തിഗത താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുത്തികൊണ്ട് സമയക്രമീകരണം നടത്താൻ സഹായിക്കുന്നു. ഇതുകൂടാതെ സന്ദർശകർക്ക് ടിക്കറ്റ് വാങ്ങാനും 200 ലധികം ഭക്ഷണം തെരഞ്ഞെടുക്കാനും ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള പാചക പരിപാടികളും തിരഞ്ഞെടുക്കാനും എക്സ്പോ 2020 ൻറെ ഇൻറലിജൻറ് സ്മാർട്ട് ക്യൂ സിസ്റ്റത്തിനായി റിസർവേഷനുകൾ നിയന്ത്രിക്കാനും കഴിയും. വ്യക്തികൾക്ക് പവലിയൻ സന്ദർശിക്കാൻ സൗകര്യപ്രദമായ സമയത്ത് സ്ലോട്ട് റിസർവ് ചെയ്യാനും കഴിയും.എക്സ്പോ 2020 ൻറെ ഔദ്യോഗിക ഡിജിറ്റൽ സേവന പങ്കാളിയായ അസെഞ്ചറുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചത്. ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇതിലൂടെ ഒരു എക്സ്പോ 2020 അക്കൗണ്ട് നിർമ്മിക്കാനോ അല്ലെങ്കിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനോ സന്ദർശകരെ…

Read More

കെ.ഡി.എൻ.എ വുമൺസ് ഫോറം ഭാരവാഹികളെ തെരെഞ്ഞെടുത്തു.

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസ്സോസിയേഷൻ (കെ.ഡി.എൻ.എ) 2021-2023 വർഷത്തേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ ഓൺലൈനിൽ ചേർന്ന വുമൺസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ലീന റഹ്മാൻ അധ്യക്ഷയും കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത നിരീക്ഷകനായിരുന്നു. നേരെത്തെ നടന്ന വുമൺസ് ഫോറം ജനറൽ ബോഡി യോഗത്തിൽ അഷീക ഫിറോസ് കഴിഞ്ഞ വര്ഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. കമ്മറ്റി: ഷാഹിന സുബൈർ (പ്രസിഡന്റ്), ജയലളിത കൃഷ്ണൻ (വൈസ് പ്രസിഡന്റ്), രജിത തുളസീധരൻ (ജനറൽ സെക്രട്ടറി), ആൻഷീറ സുൽഫിക്കർ (ട്രഷറർ), സന്ധ്യ ഷിജിത് (ജോയിന്റ് സെക്രട്ടറി), ജിഷ സുരേഷ് (മെമ്പർഷിപ് സെക്രട്ടറി), ജുനൈദ റൗഫ് (ചാരിറ്റി സെക്രട്ടറി), സ്വപ്ന സന്തോഷ് (ആർട്സ് സെക്രട്ടറി). കെ.ഡി.എൻ.എ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ, ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, സാജിത നസീർ,…

Read More

സതി : സൗദിയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഒക്ടോബർ 7 നു റിലീസ്

നാദിർ ഷാ റഹിമാൻ റിയാദ് : ഇന്ത്യൻ പ്രവാസികൾ സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ സിനിമയായ “സതി” ഒക്ടോബർ 7 നു ഇന്ത്യൻ സമയം വൈകിട്ട് 6 ന് വിവിധ OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വാർത്താ സമ്മേനത്തിൽ അറിയിച്ചു. ഗോപൻ എസ് കൊല്ലം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ആതിര ഗോപൻ ആണ് .ഡ്യൂൺസ് മീഡിയയുടെ ബാനറിൽ ലിൻഡ ഫ്രാൻസിസും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫ്രാൻസിസ് ക്ലമന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ബെന്നി മാത്യുവും ആന്റണി റെവെൽ ആണ് പ്രൊഡക്ഷൻ മാനേജർ. ഒരു സ്ത്രീ ആയതിന്റെ പേരിൽ മാത്രം വിവിധ സാഹചര്യങ്ങളിൽ അഭിമുഘീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളിൽ തളർന്നു പോകാതെ പ്രതിസന്ധികളെ നേരിട്ട് സ്ത്രീശക്തിയുടെ പര്യായമായി മാറി തനിക്കു നേരെ ഉണ്ടായ നെറികേടുകളോട് ശക്തമായി പ്രതികരിക്കുന്ന സ്ത്രീയുടെ ജീവിതമാണ് ഇതിവൃത്തം .…

Read More

സിദ്ധീഖ് കാപ്പന്റെ തടങ്കൽ; നീതിപീഠങ്ങളോട് പ്രതിഷേധമുണ്ടെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സിദ്ദിഖ്‌ കാപ്പനെ ഒരു വർഷമായി വിചാരണകൂടാതെ തടങ്കലിലിട്ടിരിക്കുന്നതിലുള്ള കടുത്ത എതിർപ്പ്‌ ഭരണകൂടത്തോട് പ്രകടിപ്പിക്കുമ്പോൾ തന്നെ നീതിന്യായ പീഠങ്ങളോടും വ്യക്തിപരമായ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ. സിദ്ദിഖ് കാപ്പനെ അന്യായമായി തടങ്കലിൽ ആക്കിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജിപിഒയ്‌ക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാവരുടെയും അവസാന പ്രതീക്ഷ നീതിന്യായ പീഠങ്ങളാണ്. അവിടെ നീതി ദേവതയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നത് സത്യം കാണാതിരിക്കാനല്ല. എല്ലാം നീതിപൂർവമായി നടക്കേണ്ടതുണ്ട്. നിസ്സാരമായ കാരണങ്ങൾ പറഞ്ഞു സിദ്ദിഖ്‌ കാപ്പനെ വിചാരണ ഇല്ലാതെ തടങ്കലിൽ വെച്ചിരിക്കുകയാണ്. കരി നിയമങ്ങൾ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ തടങ്കലിൽവച്ചിരിക്കുന്നതിലൂടെ തങ്ങൾക്കെതിരായി ആരും ഒന്നും ശബ്ദിക്കണ്ട എന്ന വലിയ  മുന്നറിയിപ്പാണ്‌ ഭരണകൂടം നൽകുന്നത്. ജനാധിപത്യപരമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും എഴുതാനും എല്ലാവർക്കും സ്വാതന്ത്രമുണ്ട്. മാധ്യമ പ്രവർത്തകർക്ക്…

Read More