എന്തിനാണ് അദ്ദേഹത്തെ അപമാനിക്കുന്നത് ; സ്റ്റാർ മാജിക്കിനെതിരെ സീരിയൽ താരം അശ്വതി

കൊച്ചി: സ്റ്റാർ മാജിക് ഷോയിൽ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. അതേസമയം ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചതായും ഇതിന് നടിമാരായ നവ്യ നയാരും നിത്യ ദാസും കൂട്ടുനിന്നുവെന്നുമൊക്കെയുള്ള ഗോസിപ്പുകൾ സോഷ്യൽമീഡിയയിലുൾപ്പെടെ ചർച്ചയായിരുന്നു. നിരവധിപേരാണ് ഷോയ്‍ക്കെതിരെ ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ സീരിയൽ താരം അശ്വതി ഇതിനെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ‘സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയിൽ കളിയാക്കി എന്ന വാർത്തയാണ് ഈ പോസ്റ്റിന് ആധാരം. വളരെ പേരുകേട്ട ഒരു പ്രോഗ്രാമിൽ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാർത്ത കണ്ടത്. എന്നാൽ എൻറെ അറിവിൽ ഏത് പ്രോഗ്രാമിൽ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്’, ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയിൽ കളിയാക്കി എന്ന വാർത്തയാണ് ഈ പോസ്റ്റിന് ആധാരം വളരെ പേരുകേട്ട ഒരു പ്രോഗ്രാമിൽ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാർത്ത കണ്ടത്.…

Read More

കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്ത വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ആലപ്പുഴ നോർത്ത് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.കുട്ടനാട് രാമങ്കരി സ്വദേശിനിയായ സെസി കോടതിയിൽ കീഴടങ്ങാനെത്തിയ ശേഷം പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ അതിവിദഗ്ദ്ധമായാണ് മുങ്ങിയത്.ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്.കേസിൽ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നാടകീയ മുങ്ങൽ. തനിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കോടതിയിൽ ഹാജരായി ജാമ്യം തേടാനായിരുന്നു നീക്കം.എന്നാൽ വകുപ്പുകൾ മുറുക്കാനുള്ള സാധ്യത മണത്തറിഞ്ഞ സെസി വിദഗ്ദ്ധമായി കടന്നുകളയുകയായിരുന്നു.സെസിയെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ പോലിസിനെ അറിയിക്കാൻ നിർദ്ദേശം നൽകി.

Read More

യു ഡി എഫ് സംവിധാനം പഞ്ചായത്ത് തലം മുതൽ ഏകോപിപ്പിക്കും ; വിഡി സതീശൻ

കാസർകോട്: ജില്ലയിൽ യു ഡി എഫ് പ്രവർത്തനം പഞ്ചായത്ത് തലം മുതൽ ഏകോപിപ്പിച്ച്‌ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡിസിസി ഓഫീസിൽ വി ഡി സതീശൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. ജില്ലാ ചെയർമാൻ സി ടി അഹ്‌മദ്‌ അലി അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി , ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡി സി സി പ്രസിഡൻ്റ ഹകീം കുന്നിൽ, കെ മൊയ്തീൻ കുട്ടി ഹാജി, പി എ അശ്‌റഫ് അലി, വി കമ്മാരൻ, ടി…

Read More

രാഹുല്‍ഗാന്ധിയുടെ ആദരവ് നിറച്ച മേരി വീണ്ടും കൃഷിയിടത്തില്‍

പുല്‍പ്പള്ളി: വയനാട് എം പി രാഹുല്‍ഗാന്ധിയുടെ ട്വീറ്റിലൂടെയാണ് വയസ് തൊണ്ണൂറ് കഴിഞ്ഞിട്ടും കാര്‍ഷികവൃത്തിയില്‍ സജീവമായി തുടരുന്ന പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികള്‍ ദേശീയശ്രദ്ധയിലേക്കെത്തുന്നത്. പിന്നീട് ഇരുവരോടുമുള്ള ആദരസൂചകമായി 2021-ല്‍ പുറത്തിറക്കിയ കലണ്ടറിലും രാഹുല്‍ഗാന്ധി ഇരുവരെയും ഉള്‍പ്പെടുത്തി. ഒന്നരമാസം മുമ്പായിരുന്നു മാത്യുവിന്റെ അപ്രതീക്ഷിത വിയോഗം. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോഴും കൃഷിയിടത്തിലിറങ്ങി ഭാര്യ മേരിയോടൊപ്പം പണിയെടുത്തിരുന്ന മാത്യുവിന്റെ വേര്‍പാടിലും രാഹുല്‍ഗാന്ധി കുടുംബത്തെ അനുശോചനം അറിയിച്ചിരുന്നു. മാത്യു ഓര്‍മ്മയായിട്ട് ഒന്നര മാസം പിന്നിടുമ്പോള്‍ ആ ഓര്‍മ്മകളുമായി മേരി വീണ്ടും കൃഷിയിടത്തില്‍ സജീവമാകുകയാണ്. മാത്യു മരിച്ചെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും മേരിക്ക് സാധിച്ചിട്ടില്ല. ബന്ധുവീട്ടിലെവിടെയോ പോയതാണെന്ന് ചിന്തിച്ച് ജീവിതം തള്ളിനീക്കുകയാണവര്‍. മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് വരെ കൃഷിയിടത്തില്‍ മാത്യുവുണ്ടായിരുന്നു. മാത്യു നട്ടുപരിപാലിച്ച പച്ചക്കറികളെല്ലാം ഇപ്പോള്‍ കായിട്ട് നില്‍ക്കുകയാണ്. തോട്ടത്തില്‍ കാട് കയറുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൂമ്പയുമെടുത്ത് വീണ്ടും മേരി കൃഷിയിടത്തിലേക്കിറങ്ങി.…

Read More

കർഷകർക്ക് ഐക്യദാർഢ്യം; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കും ; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഢ്: കർഷകർക്ക് ഐക്യദാർഢ്യവുമായി അണിചേരുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പഞ്ചാബിലെ ജനങ്ങളെ താൻ നയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്നും അറിയിച്ചു. പഞ്ചാബിൽനിന്ന് ജനങ്ങളെയും കൂട്ടി ഡൽഹി വരെ സമരം ചെയ്യാൻ താൻ തയ്യാറാണ്. നമുക്കെല്ലാവർക്കും വേണ്ട നീതിക്കായി സ്വന്തം ജീവൻ ബലിയർപ്പിച്ചവരാണ് സമരം ചെയ്യുന്ന കർഷകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകപ്രക്ഷോഭത്തോട് മുൻ മുഖ്യമന്ത്രി അമരീന്ദ്രർ സിങ് മുഖം തിരിച്ചെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ചരൺജിത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. അടുത്ത സുഹൃത്തായ നവജ്യോത് സിങ് സിദ്ദുവിന്റെ രാജി ഞെട്ടിക്കുന്നതാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിയെക്കുറിച്ച്‌ ഒന്നുമറിയില്ല. അദ്ദേഹം ഞങ്ങളുടെ തലവനാണ്. ഒരു നല്ല നേതാവാണ് … എനിക്ക് ഒന്നുമറിയില്ലെങ്കിൽ എനിക്ക് എന്ത്…

Read More

പൂക്കളെ പ്രണയിച്ച് മേരി; വാടാനക്കവല പൂക്കൊമ്പില്‍ വീട്ടിലെ കാഴ്ച നയനമനോഹരം

പുല്‍പ്പള്ളി: പുല്‍പ്പള്ളി വാടാനക്കവലയിലെ പൂക്കൊമ്പില്‍ വീടിനെ പ്രദേശവാസികള്‍ വിളിക്കുന്നത് ചെടിവീട് എന്നാണ്. നഴ്‌സറികളെ വെല്ലുംവിധത്തിലാണ് പൂക്കൊമ്പില്‍ വീടിന്റെ മുറ്റം നിറയെ ചെടികളെ കൊണ്ട് നിറച്ചിരിക്കുന്നത്. അതിമനോഹരമായി പൂത്തുലഞ്ഞ് നില്‍ക്കുന്ന ഈ ചെടികള്‍ക്ക് പിന്നില്‍ പൂക്കൊമ്പില്‍ വീട്ടിലെ മേരി മാത്യുവെന്ന വീട്ടമ്മയുടെ പൂക്കളോടുള്ള ഇഷ്ടമാണ്. വീട്ടുമുറ്റങ്ങളില്‍ സാധാരണ കണ്ടുവരുന്ന ബോള്‍സം എന്ന് വിളിപ്പേരുള്ള പൂക്കളാണ് ഇപ്പോള്‍ കൂടുതലായുള്ളത്. കൂട്ടത്തോടെ ബോള്‍സം പൂത്തുനില്‍ക്കാന്‍ തുടങ്ങിയതോടെ വീടിന് മുന്നിലൂടെ പോകുന്നവര്‍ പോലും അല്‍പ്പസമയം അറിയാതെ നിന്നുപോകും. ബാല്യകാലം മുതല്‍ മേരിക്ക് പൂക്കളോട് വലിയ ഇഷ്ടമായിരുന്നു. കുഞ്ഞുനാള് തൊട്ട് തന്നെ ചെടികള്‍ വീട്ടുമുറ്റത്ത് നട്ടുപരിപാലിക്കുന്ന ശീലമുണ്ടായിരുന്ന മേരി പിന്നീട് ആ ശീലം തുടര്‍ന്നു. 1982ലാണ് പുല്‍പ്പള്ളി വാടാനക്കവല സ്വദേശിയായ മാത്യു മേരിയെ വിവാഹം കഴിക്കുന്നത്. മാനന്തവാടിയിലെ കാട്ടിമൂലയാണ് മേരിയുടെ സ്വദേശം. വിവാഹശേഷം വാടാനക്കവലയിലെ വീട്ടിലെത്തിയ നാള്‍ മുതല്‍ ചെടികള്‍ നട്ടുപരിപാലിക്കാന്‍ തുടങ്ങിയതാണ് മേരി.…

Read More

ഓണ്‍ലൈന്‍ ഗെയിമിങ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കണമെന്ന് ടോര്‍ഫ്

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമുകളെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങള്‍ തീര്‍ക്കാനും നിയമപരമായ ഗെയിമിങ് അനുദവിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും ഇതു സംബന്ധിച്ച് പഠിക്കാന്‍ സംയുക്ത സമിതിയെ നിയോഗിക്കണമെന്നും ദി ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ (ടോര്‍ഫ്) ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ റമ്മി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. നിയമപരമായും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചും മാത്രമെ ഈ രംഗത്ത് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും കൃത്യമായ മാര്‍ഗരേഖക്ക് രൂപം നല്‍കേണ്ടതുണ്ടെന്ന് ടോര്‍ഫ് സിഇഒ സമീര്‍ ബര്‍ദെ പറഞ്ഞു. ഓണ്‍ലൈന്‍ റമ്മി വിലക്കിയ ഉത്തരവുകള്‍ മദ്രാസ് ഹൈക്കോടതിക്കു പിന്നാലെ കേരള ഹൈക്കോടതിയും സ്‌റ്റേ ചെയ്തത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ റമ്മി നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിം ആണെന്നും ഇതിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും സ്ഥാപിക്കുന്നതാണ് ഈ രണ്ടു…

Read More

കേരളത്തിലെ 49 ഐടി കമ്പനികള്‍ ദുബയ് ജൈടെക്‌സ് ടെക്‌നോളജി മേളയിലേക്ക്

തിരുവനന്തപുരം: അടുത്ത മാസം ദുബയില്‍ നടക്കുന്ന ആഗോള ടെക്‌നോളജി മേളയായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്നുള്ള 30 ഐടി കമ്പനികളും 19 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അവതരപ്പിക്കപ്പെടുന്ന ഈ മേളയില്‍ കേരളത്തിലെ ഐടി കമ്പനികള്‍ക്ക് വിദേശത്ത് പുതിയ വിപണി കണ്ടത്താനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര തലത്തില്‍ കേരളത്തിലെ കമ്പനികള്‍ക്ക് ലഭിക്കുന്ന ആദ്യ വേദിയാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ എത്തുന്ന ടെക്‌നോളജി സംരംഭകര്‍ക്കും കമ്പനികള്‍ക്കും കേരളത്തിലെ ഐടി സാധ്യതകളെ പരിചയപ്പെടുത്തുകയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് ജൈടെക്‌സിലൂടെ കേരള ഐടി ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 17 മുതല്‍ 21 വരെയാണ് ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ജൈടെക്‌സ് നടക്കുന്നത്. കേരള ഐടി പാര്‍ക്‌സിനു കീഴിലുള്ള തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി…

Read More

‘വാട്സ്അപ്പ്’ എന്ന് ഐശ്വര്യലക്ഷ്മി , നമ്പർ കമന്റ് ചെയ്ത് അമളി പറ്റി മധ്യവയസ്കൻ

കൊച്ചി: മായാനദി, വരത്തൻ, എന്നീ ജനപ്രീയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താര സുന്ദരിയാണ് ഐശ്വര്യലക്ഷ്മി. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലും സജീവമായി കൊണ്ടിരിക്കുന്ന താരം സാമൂഹികമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം നടി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി ഇൻസ്റ്റാ​ഗ്രാമിൽ സെൽഫി പങ്ക് വച്ചത്. വാട്സ് അപ്പ് (എന്തുണ്ട് വിശേഷം) എന്നായിരുന്നു തലക്കെട്ട്. ഇതിനു താഴെയാണ് മധ്യവയസ്കന്റെ രസകരമായ കമന്റ് പ്രത്യക്ഷപ്പെട്ടത്. വാട്സ്ആപ്പ് നമ്പർ ആണ് നടി ഉദ്ദേശിച്ചതെന്ന് കരുതി ഇദ്ദേഹം തന്റെ മൊബൈൽ നമ്പർ കമന്റ് ചെയ്യുകയായിരുന്നു. കമന്റ് ശ്രദ്ധയാർജിച്ചതോടെ ട്രോളൻമാർ സംഭവം ഏറ്റെടുത്തു. കമന്റ് ചെയ്തയാൾക്കെതിരെ നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും, ഇൻസ്റ്റാ​ഗ്രാമിലുമായി പ്രത്യക്ഷപ്പെട്ടത്.

Read More

ഏകാധിപത്യത്തെ ചെറുക്കാനും , ജനാധിപത്യത്തെ കാത്ത്സൂക്ഷിക്കാനും കോൺ​ഗ്രസിനേ സാധിക്കൂ-ജി​ഗ്നേഷ് മേവാനി

ഡൽഹി: ഏകാധിപത്യത്തെ ചെറുക്കാനും , ജനാധിപത്യത്തെ കാത്ത്സൂക്ഷിക്കാനും കോൺ​ഗ്രസിനേ സാധിക്കൂ എന്ന് ജി​ഗ്നേഷ് മേവാനി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും അത് നേരിടാൻ കോൺ​ഗ്രസിനെ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കോൺ​ഗ്രസ് ആസ്ഥാനത്ത് വച്ച് കനയ്യ അം​ഗത്വം സീകരിക്കുന്ന വേദിയിൽ വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടന ഉൾപ്പടെ സർവ്വതും അപകടത്തിലാണ്, സാഹോദര്യത്തിനതീതമായി ഒരോരുത്തരും ശത്രുതാ മനോഭാവമാണ് ഇപ്പോൾ വച്ച് പുലർത്തുന്നത്. വിദ്വേഷം വളർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഞാൻ സ്വയം ചോദിക്കുന്നത് എന്റെ മൗലിക ഉത്തരവാദിത്ത്വം എന്താണ് എന്നാണ്. അതിനുളള ഉത്തരം എന്ത് ചെയ്തിട്ടാണെങ്കിലും ഇന്ത്യയെ രക്ഷിക്കുക എന്നതായിരുന്നു. അതിനായി എനിക്ക് രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരോടൊപ്പെ നിൽക്കേണ്ടതുണ്ട്. കോൺ​ഗ്രസിനോടൊപ്പം നിൽക്കേണ്ടതുണ്ട്- ജി​ഗ്നേഷ് കൂട്ടിചേർത്തു.

Read More