ജാതി അധിക്ഷേപം ; ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സി.പി.ഐ.എം പ്രാദേശിക നേതാവ്

കളമശ്ശേരി: പട്ടികജാതിക്കാരനായ സി.പി.ഐ.എം ബ്രാഞ്ച്സെക്രട്ടറിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ആലങ്ങാട് ഏരിയ കമ്മറ്റിക്ക് കീഴിലെ കരുമല്ലൂർ ലോക്കൽ കമ്മറ്റിക്ക് കീഴിൽ വരുന്ന സി.പി.ഐ.എം തോപ്പ് ബ്രാഞ്ച് സെക്രട്ടറി ഉദയൻ ടി.വിയെയാണ് മറ്റൊരു ബ്രാഞ്ചിലെ പാർട്ടി മെമ്പ​ർ സിജു സി.എ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.ആലങ്ങാട് പോലീസ് സ്റ്റേഷനിൽ ഉദയൻ പരാതി നൽകി.തുടർച്ചയായി രണ്ട് പ്രാവശ്യം തോപ്പ് ബ്രാഞ്ച് സെക്രട്ടറിയായി പട്ടികജാതി വിഭാ​ഗത്തിൽ നിന്നുളള ഉദയൻ ടി.വി യാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് മറ്റൊരു ബ്രാഞ്ചിലെ പാർട്ടി മെമ്പറായ സിജു സി.എ വീട്ടിൽ കയറി ഭീഷണിമുഴക്കിയത്. ജാതിയെ ചൊല്ലിയായിരുന്നു ഭീഷണിയും അസഭ്യവർഷവും. ഇനി പാർട്ടി സ്ഥാനത്തേക്ക് മത്സരിച്ചാൽ ഉന്മൂലനം ചെയ്യുമെന്ന താക്കീത് നൽകിയാണ് ഇയാൾ വീട് വിട്ടത്. കരുമല്ലൂർ ലോക്കൽ സെക്രട്ടറിയും പട്ടികജാതി വിഭാ​ഗത്തിൽ നിന്നുളളയാളാണ്.അടുത്തമാസം മൂന്നിന് കരമല്ലൂർ ലോക്കൽ സമ്മേളനം ചേരാനിരിക്കെയാണ് പാർട്ടിയിലെ…

Read More

ഭാരത് ബന്ദ് വലിയ വിജയം : സമരക്കാരോട് നന്ദി പറഞ്ഞ് രാകേഷ് ടികായത്

കേന്ദ്രസർക്കാരിന്റെ കാർഷിക നയത്തിനെതിരെ ഇന്ന് നടത്തിയ ഭാരത് ബന്ദ് വലിയ വിജയമായി എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കേവലം മൂന്നു സംസ്ഥാനങ്ങളിൽ ഒതുങ്ങി നിൽക്കും എന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുഖത്തടിയാണ് ഇന്നത്തെ ഭാരത് ബന്ദിന് രാജ്യം ഒട്ടാകെ കിട്ടിയ പിന്തുണ എന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാനങ്ങളിൽ ഒതുങ്ങി നിൽക്കുകയാണ് കർഷകരുടെ സമരം എന്ന് പറഞ്ഞവർ ഈ രാജ്യം മുഴുവൻ ഇന്ന് കർഷകർക്കൊപ്പം നിൽക്കുന്നത് കണ്ണുതുറന്നു കാണണമെന്നും രാകേഷ് ടികായത് കൂട്ടിച്ചേർത്തു . “സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വലിയ വിജയമായി. രാജ്യമെമ്പാടുമുള്ള കർഷകർ തെരുവുകളിലേക്കിറങ്ങി അവരുടെ രോക്ഷം പ്രകടിപ്പിച്ചു.ഭാരത് ബന്ദിനോടനുബന്ധിച്ച സമരപരിപാടികൾ സമാധാനപരമായി പൂർത്തിയാക്കിയതിന് സമരക്കാരോട് നന്ദി . കാര്യമായ അക്രമസംഭവങ്ങളൊന്നും എവിടെയും ഉണ്ടായിട്ടില്ല. അതിന് ഈ നാട്ടിലെ തൊഴിലാളികളോടും പൗരന്മാരോടും കൂടി കർഷകർ നന്ദി പറയുകയാണ്,തിങ്കളാഴ്ചയിലെ…

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം

മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരമൊരുക്കി മെഡിക്കൽ ഇ-ലേണിംഗ് പ്ലാറ്റ്ഫോമായ മെഡിട്യുട്ട്. ഓൾ ഇന്ത്യ മെഡിക്കൽ ക്വിസ് മത്സരത്തിൽ ഒന്ന് , രണ്ട്, മൂന്ന്, നാല് വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇന്റേണുകൾക്കും ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ക്വിസ് മത്സരത്തിന് മുന്നോടിയായി സെപ്റ്റംബർ 30 ന് മോക്ക് എക്സാം നടക്കും. ഒക്ടോബർ 5ന് നടക്കുന്ന പരീക്ഷയുടെ ഘടനയെക്കുറിച്ച് ഒരു ധാരണ നൽകാനും പ്ലാറ്ഫോം പരിചയപ്പെടാനും മത്സാരാർത്ഥികളെ സഹായിക്കുവാനാണ് മോക്ക് എക്സാം സംഘടിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കായി എല്ലാ മാസവും സമയബന്ധിതമായ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്നും മെഡിട്യുട്ട് അധികൃതർ പറഞ്ഞു. ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന മികച്ച 3 മത്സാരാർത്ഥികൾക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. മത്സരത്തിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ ലഭിക്കുവാനും https://medetuit.com എന്ന വെബ്സൈറ് സന്ദർശിക്കാം. പങ്കെടുക്കുവാൻ സെപ്റ്റംബർ…

Read More

ഡെങ്കിപ്പനി വ്യാപനം ; രാജ്യതലസ്ഥാനം ആശങ്കയിൽ

ഡൽഹിയിൽ വീണ്ടും ഡെങ്കിപ്പനി വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം റിപ്പോർട്ട് ചെയ്തത് 60 പുതിയ കേസുകൾ. ജനുവരി ഒന്നു മുതൽ സെപ്തംബർ 25 വരെയുള്ള കാലയളവിൽ 273 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 149 ഉം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തതാണ്. മൊത്തം കേസുകളുടെ 54 ശതമാനമാണിത്. ആഗസ്റ്റ് മാസത്തിൽ 72 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനിയോടപ്പം ചിക്കുൻഗുനിയയും, മലേറിയയും പടരുന്നുണ്ട്. ഈ വർഷം ഇതുവരെ 102 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 52 ചിക്കുൻഗുനിയയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ ഡെങ്കികേസുകൾ കുറയുകയാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.

Read More

രക്തദാനത്തിനായി മൊബൈൽ അപ്ലിക്കേഷനുമായി എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി

കൊച്ചി : ‘രക്തദാന’മെന്ന ജീവകാരുണ്യത്തിന് സന്നദ്ധസേനയാകാനും പാതി വഴിയിൽ നിലച്ചു പോയേക്കാവുന്ന ജീവിതങ്ങൾക്ക് കരുതലിന്റെ കവചം തീർക്കുവാനും എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തം സ്വീകരിക്കാനും രക്തദാനം ചെയ്യാനും ഒരു ‘മൊബൈൽ ആപ്പ്’ തയ്യാറാക്കുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാമെന്നും നേതാക്കൾ പറയുന്നു.

Read More

ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ നടപടി

ന്യൂഡൽഹി: ജിഎസ്ടി നികുതി നിരക്കുകൾ പരിഷ്‌കരിക്കാൻ നടപടി തുടങ്ങി. ചില ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയർത്താനും ഏകീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടിയിൽ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരക്ക് ഏകീകരണത്തിന് കേന്ദ്രസർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെട്ട ഏഴംഗ സമിതി രണ്ടു മാസത്തിനുള്ളിൽ വിഷയത്തിൽ ശുപാർശ നൽകും. പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകൾ. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഏഴു ശതമാനം വരെ ഇടിവുണ്ടായ വിഷയം കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് പരിഷ്‌ക്കാരത്തിന് മന്ത്രിതല സമിതിക്ക് കേന്ദ്രം രൂപം നല്കിയത്. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയിൽ ധനമന്ത്രി കെഎൻ ബാലഗോപാലും പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്രയും അംഗങ്ങളാണ്. നികുതി പരിഷ്‌കാരത്തിന്റെ ഭാഗമായി…

Read More

തിരുവനന്തപുരത്തെ തീരങ്ങളില്‍ ജെല്ലി ഫിഷ് ശല്യം

തിരുവനന്തപുരം: തലസ്ഥാനത്ത് കടൽ തീരങ്ങളിൽ ജെല്ലി ഫിഷുകൾ അടിയുന്നത് വർധിക്കുന്നു. പ്രദേശവാസികളെ ബുദ്ധിമുട്ടിലാഴ്ത്തിയാണ് അസഹനീയമായ ദുർഗന്ധം വമിക്കുന്ന ജെല്ലി ഫിഷുകൾ തീരത്ത് കുമിഞ്ഞ് കൂടുന്നത്. അതേസമയം കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകളെ ഫലപ്രദമായ രീതിയിൽ കുഴിവെട്ടി മറവുചെയ്യാൻ വേണ്ടത്ര ശുചികരണ തൊഴിലാളികൾ ഇല്ലെന്നതും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നു. എല്ലാവർഷത്തിലും ആഗസ്റ്റ് മാസത്തിൽ ഇത്തരത്തിൽ കടൽ ജീവികൾ തീരത്തേക്ക് വരുക പതിവാണ്. എന്നാൽ, ഇപ്രാവിശ്യം പതിവിലും അധികമാണ് എണ്ണം. പ്രതിവാരം നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വിദേശസഞ്ചാരികളെ ആകർശിക്കുന്ന കോവളം, വേളി കടൽ തീരങ്ങളിൽ വന്നടിയുന്നത്. പെരുമാതുറ, ശംഖുംമുഖം തീരങ്ങളിലും ചെറിയ രീതിയിൽ ജെല്ലി ഫിഷുകൾ അടിയുന്നുണ്ട്. കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിഫിഷുകളുടെ വരവ് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലച്ചിട്ടില്ല. നിലവിൽ ടൺ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികൾ കോവളം ബീച്ചിന് സമീപത്ത് കുഴിച്ച്‌ മൂടിക്കഴിഞ്ഞു. എങ്കിലും ഉൾക്കടലിൽ നിന്നുള്ള ജെല്ലി…

Read More

വീട്ടമ്മക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ

കാലടി :വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ. മലയാറ്റൂർ കാടപ്പാറ കുടിക്കാലൻ കവല ഭാഗത്ത് തോട്ടൻകര വീട്ടിൽ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വീഡിയോ അയച്ചു കൊടുത്തത്. ഇതു സംബന്ധിച്ച്‌ വീട്ടമ്മയുടെ പരാതിയിലാണ് കാലടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബോബി തോമസ് കാലടി പൊലീസ് സ്റ്റേഷനിൽ ഗൂണ്ടാ ലിസ്റ്റിൽ പെട്ടയാളാണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. എസ്.എച്ച്‌.ഒ ബി.സന്തോഷ്, എസ്‌ഐമാരായ സതീഷ് കുമർ, സി.ഏ.ഡേവീസ്, എഎസ്‌ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Read More

‍ഞങ്ങളുടെ സിനിമക്ക് നായിക റെഡി , ഇനി നായകനെ കൂടി കണ്ടെത്തണം; ഇ-ബുൾ ജെറ്റ്

കണ്ണൂർ : സിനിമയുടെ നായികയെ കിട്ടിയതായി ഇ ബുൾ ജെറ്റ്. തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം മുന്നോട്ട് തന്നെ എന്നാണ് ഇ ബുൾജെറ്റ് സഹോദരൻമാർ പറയുന്നത്.തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോൾ ഇവർ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുൾജെറ്റ് സഹോദരൻമാർ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ നായകൻമാരായി നിങ്ങൾക്ക് തന്നെ അഭിനയിച്ചാൽ പോരെ എന്ന കമന്റുകളും ട്രോളുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Read More

‘നിർത്തിയങ്ങ് അപമാനിച്ചു’ ; സ്റ്റാർമാജിക്കിനും താരങ്ങൾക്കുമെതിരെ വിമർശനം

കൊച്ചി : ജനപ്രീതി നേടിയ സ്റ്റാർ മാജിക്കിനെതിരെ വിമർശനങ്ങളുയരുന്നു . പലപ്പോഴും ബോഡി ഷെയിമിങ് നടത്തുന്നു എന്നാണ് സ്റ്റാർ മാജിക്കിനെതിരെയുള്ള പ്രധാന ആക്ഷേപം. സന്തോഷ് പണ്ഡിറ്റ് അതിഥി ആയിട്ടെത്തിയ ശേഷം വീണ്ടും പരിപാടിയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതിൽ കൂടുതൽ പ്രേക്ഷകരും കുറ്റപ്പെടുത്തുന്നത് നവ്യാ നായരെയാണ്. ഒരു പ്രേക്ഷകൻ കുറിച്ച കുറിപ്പ് : ‘മുൻപും പല രീതിയിൽ ഉള്ള വിമർശങ്ങൾ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതൽ ആണ് എന്നുള്ളതാരുന്നു. സാബു മോൻ ഗസ്റ്റ് ആയി വന്നപ്പോൾ അത് ആ ഷോയിൽ തന്നെ പറയുകയും ചെയ്തു.എങ്കിൽ പോലും ഇതിലെ പല സ്‌കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചൻ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമർശങ്ങൾ വന്നപ്പോളും പലരും പറഞ്ഞ ന്യായം…

Read More