‘എയര്‍ ആംബുലന്‍സ് എന്ന് പറഞ്ഞാല്‍ എയര്‍ ഇന്ത്യ വിമാനം അല്ല’ ; വീണ ജോർജിനെതിരെ വിമർശനവുമായി യൂത്ത്ലീഗ്

കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയവുമായി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടപ്പോള്‍ ഉയര്‍ന്ന ചോദ്യമായിരുന്നു എന്തു കൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ലെന്നത്. ‘4 മണിക്കൂര്‍ മുതല്‍ 6 മണിക്കൂറിനുള്ളില്‍ ഹൃദയം എത്തിച്ചാല്‍ മതിയാകും. സാധാരണ 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. വിമാന മാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും നെടുമ്ബാശേരി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്കും മാത്രമേ പോകാന്‍ കഴിയൂ. എയര്‍പോര്‍ട്ടുകളില്‍ കുറച്ച്‌ സമയം പാഴാകാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലന്‍സ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള ഗ്രീന്‍ ചാനല്‍ ക്രമീകരണം സര്‍ക്കാര്‍ ഒരുക്കിയിരുന്നു’ എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം…

Read More

പഞ്ചാബ് മന്ത്രിസഭയിൽ യൂത്ത് കോൺഗ്രസിന്റെ മുൻ ദേശീയ പ്രസിഡന്റും ; സത്യപ്രതിജ്ഞ ചെയ്തു

പഞ്ചാബ് : പഞ്ചാബ് മന്ത്രിസഭയുടെ പുനസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ ബ്രാറും ഇടം നേടി. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്മാരിൽ ഏറെ ശ്രദ്ധേനായ വ്യക്തിയായിരുന്നു അദ്ദേഹം.സമരമുഖങ്ങളിലെ സജീവസാന്നിധ്യമായിരുന്നു.ഇന്ന് നടന്ന പ്രത്യേക ചടങ്ങിൽ ആണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Read More

വർഗ്ഗ-വർഗ്ഗീയ ഫാസിസത്തോട് സന്ധിയില്ല ; കെ എസ് യു വിന്റെ ദിശ ക്യാമ്പുകൾക്ക് തുടക്കമായി ; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ജനാധിപത്യ-മതേതരത്വ-വിദ്യാർത്ഥിപക്ഷ മൂല്യങ്ങൾക്ക് കരുത്തു പകരാമെന്ന സന്ദേശവുമായി നടത്തപ്പെടുന്ന കെ.എസ്.യു നിയോജക മണ്ഡലംതല നേതൃത്വ ക്യാംപുകളുടെ സംസ്ഥാന തല ഉദ്ഘാടനവും , കെ.എസ്.യു മെമ്പർഷിപ്പ് വിതരണവും നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു.വർഗ-വർഗ്ഗീയ ഫാസിസത്തോട് സന്ധിയില്ലായെന്നും ,സ്വതന്ത്ര ചിന്തയുടെ ഉറവിടങ്ങളായി കലാലയങ്ങൾ മാറണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു.സംസ്ഥാന പ്രസിഡൻറ് കെ.എം.അഭിജിത്ത് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.യു.നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.അരുൺ സ്വാഗതം ആശംസിച്ചു കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്ണ, ജില്ലാ വൈ: പ്രസിഡൻറ് ശരത് ശൈലേശ്വരൻ, കെ പി സി സി സെക്രട്ടറിമാരായ എസ്.കെ അശോക് കുമാർ, ആർ.വത്സലൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ.സൈമൺ, ഗോപാലകൃഷ്ണൻ നായർ, പാറാശാല സുധാകരൻ, കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡൻറ് വി.ശ്രീധരൻ നായർ ,എസ് ഉഷാകുമാരി , എൻ.പി രഞ്ചിത്ത് റാവു,…

Read More

‘കോൺഗ്രസിന്റെ കുട്ടിപ്പടക്ക് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം’ ; ജവഹർ ബാൽമഞ്ചിനെ മലയാളിയായ ജി വി ഹരി നയിക്കും

ന്യൂഡൽഹി : കോൺഗ്രസിന്റെ ബാലജന സംഘടനയായി ജവഹർ ബാൽ മഞ്ചിനെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുവാദത്തോടെ പ്രഖ്യാപിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.കേരളത്തിൽ ഒട്ടേറെ വർഷങ്ങളായി ജവഹർബാലജനവേദി പ്രവർത്തിച്ചിരുന്നു.ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നവർ 2019 ഇൽ ദേശീയതലത്തിൽ ഇത്തരത്തിലൊരു ബാലജനവേദി വേണമെന്ന ആശയവുമായി എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഉൾപ്പെടെയുള്ള നേതാക്കളെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിക്കാൻ അനുവാദം ലഭിക്കുകയും ചെയ്തിരുന്നു. ഇനിമുതൽ രാജ്യത്തൊട്ടാകെ ജവഹർ ബാൽമഞ്ച് കോൺഗ്രസിന്റെ ഏറ്റവും ഇളയ തലമുറയായി നിലകൊള്ളും.ജവഹർ ബാലജനവേദിയുടെ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ മലയാളി കൂടിയായ ജി വി ഹരിയാണ് ദേശീയ ചെയർമാൻ.കോൺഗ്രസിന്റെ കുട്ടിപ്പടയെ ഏറെ പ്രതീക്ഷയോടെയാണ് നേതൃത്വം നോക്കിക്കാണുന്നത്.

Read More

കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു ; ബിജെപി നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിയില്‍ നിന്നും രാജിവെച്ച ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടി അംഗത്വം നല്‍കി.സമൂഹത്തില്‍ നല്ലപ്രവര്‍ത്തനം നടത്തിയ ബഹുജന അടിത്തറയുള്ള നേതാവാണ് ഋഷിയെന്നും അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മുല്‍ക്കൂട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഋഷി പല്‍പ്പുവിനോടൊപ്പം ബിജെപിയില്‍ നിന്നും രാജിവെച്ച നൂറോളം പ്രവര്‍ത്തകര്‍ക്ക് തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുപാട് നേതാക്കളും പ്രവര്‍ത്തകരും തയ്യാറായി നില്‍ക്കുന്നു.കോണ്‍ഗ്രസിന്റെ മതേതര,ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നവരെ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ രൂപീകൃതമാകുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരിയില്‍ സെപ്തംബര്‍ 30ന് കെപിസിസി പ്രസിഡന്റ് നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ പതിനാല് ജില്ലകളില്‍ 1500 ഓളം കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനം…

Read More

മൂന്നാം ഏകദിനത്തില്‍ ഓസീസിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം

പരാജയമറിയാതെ കുതിച്ച ഓസ്ട്രേലിയൻ വനിതകളുടെ പോരാട്ട വീര്യത്തെ പൊരുതി തോൽപ്പിച്ച്‌ ഇന്ത്യൻ വനിത താരങ്ങൾ. നീണ്ട 26 മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഏകദിനത്തിൽ പരാജയപെടുന്നത്. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. അർധ സെഞ്ചുറി കണ്ടെത്തിയ ബെത് മൂണിയുടേയും അഷ്‌ലെ ഗാർഡ്‌നെറുടേയും പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 47 റൺസോടെ തഹ്ലിയ മഗ്രാത് ഇരുവർക്കും പിന്തുണ നൽകി. ഇന്ത്യക്കായി ജുലൻ ഗോസ്വാമിയും പൂജ വസ്ത്രാകറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. എന്നാൽ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഓസ്ട്രേലിയ നേരത്തെ പരമ്പരസ്വന്തമാക്കിയിരുന്നു.

Read More

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 24,603 ആയി. 17,658 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,901 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,53,119 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍‌ ക്വാറന്റൈനിലും 21,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട്…

Read More

കലൂര്‍ ഉണ്ണിക്കൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കലൂർ ഉണ്ണികൃഷ്ണൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നടത്തി. നോവൽ, ചെറുകഥ, നാടകം ,ബാലസാഹിത്യം മുതലായ വിഭാഗങ്ങളിലായി പത്തൊമ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം അവാർഡ്, ഡോ.ബി.ആർ അംബേദ്കർ നാഷണൽ എക്സലൻസ് അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത്, കേരള സാഹിത്യ സമാജം എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമാ പ്രസിദ്ധീകരണങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.അനീഷ് ബേബിയാണു ഭാര്യ. മക്കള്‍ഃ നിഖില്‍, നീരകജ്.

Read More

ഛന്നി മന്ത്രി സഭ ഇന്ന്

ചാണ്ഡിഗഡ്: പഞ്ചാബില്‍ ചരണ്‍ജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അല്പസമയത്തിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും.

Read More

മു​ന്‍ ഡി​ജി​പി കെ.​വി.രാ​ജ​ഗോ​പാ​ല്‍ നാ​യ​ര്‍ അ​ന്ത​രി​ച്ചു

മു​ന്‍ ഡി​ജി​പി കെ.​വി.രാ​ജ​ഗോ​പാ​ല്‍ നാ​യ​ര്‍ തിരുവനന്തപുരത്ത് അ​ന്ത​രി​ച്ചു. ഇ.​കെ.നാ​യ​നാ​ര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡി​ജി​പി ആ​യി​രു​ന്നു. അദ്ദേഹം. 1962 ബാ​ച്ച്‌ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു. 1995 ഏ​പ്രി​ല്‍ 30 മു​ത​ല്‍ 1996 ജൂ​ണ്‍ 30 വ​രെ ഡി​ജി​പി ആ​യി​രു​ന്നു. വി​ജി​ല​ന്‍​സ് മേ​ധാ​വി​യാ​യും ജ​യി​ല്‍ മേ​ധാ​വി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ല്‍ ന​ട​ക്കും.

Read More