കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സെറ്റോ

തിരുവനന്തപുരം : മണ്ണിൽ പണിയെടുത്ത് അന്നം വിളയിക്കുന്ന കർഷകരുടെ സമരത്തിന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർ​ഗനൈസേഷൻ (സെറ്റോ) ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാറും ജനറൽ കൺവീനർ അറിയിച്ചു.അവകാശ സമരങ്ങളുടെ ചരിത്രത്തിൽ കർഷക സമരം അതിജീവനത്തിന്റെ പുതു ചരിത്രമെഴുതുകയാണ്.അജയ്യമായ ശക്തിയുടെ സമരവീര്യം വരുന്ന തലമുറക്ക് പാഠമാകുമെന്നും അഭിപ്രായപ്പെട്ടു. ഇൻഡ്യയിലെ 30 കോടി ജനങ്ങളെ പട്ടിണിക്കാരായി പുറന്തളളിയ ബ്രിട്ടാഷ് സാമ്രാജിത്വത്തിന്റെ അധിനിവേശ ഹിംസകളെ സമാധാനത്തിന്റെ അക്ഷീണ യത്നം കൊണ്ട് മറികടന്നവരാണ് കർഷകർ.ഇന്ന് ഭാരതം ഭക്ഷ്യ സ്വയം പര്യാപ്തതക്കുമപ്പുറം ഭക്ഷ്യ വസ്തുക്കൾ‍ കയറ്റുമതി ചെയ്യുന്ന രാജ്യമായെങ്കിൽ അതിന്റെ യഥാർത്ഥ അവകാശികൾ കർഷകരാണ്. കോർപ്പറേറ്റ് താത്പര്യത്തിന്റെ ചൂശക മുതലാളിത്തത്തിന് കാർഷിക മേഖലയെ തീറെഴുതിയ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയാണ് ഈ സമരം. കർഷകരില്ലെങ്കിൽ നാമില്ലെന്ന സത്യം നാം തിരിച്ചറിയണം.അതുകൊണ്ട് തന്നെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 27-9-2021 ന്…

Read More

രണ്ടു മില്ല്യണ്‍ തൊഴിലവസരങ്ങൾ മുന്നോട്ട് വെച്ച് യു.കെ ; ഇന്ത്യക്കാർക്കും അപേക്ഷിക്കാം

രണ്ടു മില്ല്യണോളം തൊഴിലവസരണങ്ങൾ മുന്നോട്ട് വെച്ച് യു.കെ .55,019 കെയർ ജീവനക്കാർ, 36471 ഷെഫ്, 32942 പ്രൈമറി സ്‌കൂൾ ടീച്ചേഴ്സ്, 22956 മെറ്റൽ ജോലിക്കാർ, 28220 ക്ലീനേഴ്സ്, 7513 എച്ച്‌ജിവി ഡ്രൈവർ, 6557 ബാർ ജീവനക്കാർ, 32615 സെയിൽസ് അസിസ്റ്റന്റ്, 2678 സ്‌കൂൾ സെക്രട്ടറി, 2478 ലോലിപോപ് മെൻ & വുമൺ, 2251 പോസ്റ്റൽ ജോലിക്കാർ എന്നിങ്ങനെയാണ് സെപ്റ്റംബർ 13 മുതൽ 19 വരെ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ തൊഴിലവസരങ്ങൾ. റോഡ് ഹോളേജ് അസോസിയേഷൻ കണക്കുകൾ പ്രകാരം യുകെയ്ക്ക് 1 ലക്ഷം എച്ച്‌ജിവി ഡ്രൈവർമാരുടെ കുറവാണുള്ളത്. എച്ച്‌ജിവി ഡ്രൈവർമാർക്ക് ഇപ്പോൾ പ്രതിവർഷം 50,000 പൗണ്ട് വരെ ശമ്ബളമാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്യാസ് വില ഉയരുന്നത് മൂലം കൂടുതൽ എനർജി കമ്ബനികളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഈ അവസ്ഥ മൂലം പണപ്പെരുപ്പം ഈ വർഷം 4 ശതമാനത്തിന് മുകളിലേക്ക്…

Read More

വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ

തൃശ്ശൂർ: സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസിൽ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറൽ സയൻസ് അധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി കാരാട്ട് അബ്ദുൽ റഫീഖ് (44) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എം പി ഷിബു ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപയും പ്രതി പിഴ നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. വിചാരണവേളയിൽ കോടതി 20 സാക്ഷികളെ വിസ്തരിക്കുകയും രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി. പാവറട്ടി…

Read More

വിദ്യാഭ്യാസമന്ത്രിയുടെ വാദം തെറ്റ് ;മന്ത്രി ശിവൻകുട്ടിക്കെതിരെ അധ്യാപകർ

പ്രധാനാധ്യാപക നിയമനം തടസപ്പെട്ടതിന് കാരണം അധ്യാപകരെന്ന ശിവൻകുട്ടിയുടെ വാദം തെറ്റെന്ന് അധ്യാപകർ അമ്ബത് വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് യോഗ്യതാ ടെസ്റ്റ് വേണ്ടെന്ന സർക്കാർ തീരുമാനമാണ് നിയമപ്രശ്നങ്ങളുണ്ടാക്കിയതെന്ന് ടെസ്റ്റ് ക്വാളിഫൈഡ് ടീച്ചേഴ്സ് യൂണിയൻ ആരോപിക്കുന്നു‍

Read More

ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട റിഷി പൽപ്പു കോൺഗ്രസിന്റെ പ്രാഥമികാംഗത്വം സ്വീകരിക്കുന്നു. ഞായറാഴ്ച നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സെന്റർ ഫോർ സ്റ്റഡീസിൽ വച്ച്‌ നടക്കുന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നാണ് അംഗത്വം സ്വീകരിക്കുക. ബിജെപിയുടെ പോഷക സംഘടന ഒബിസി മോർച്ചയുടെ സംസ്‌ഥാന ഉപാധ്യക്ഷനായിരിക്കുമ്പോഴാണ് റിഷി പൽപ്പു നടപടി നേരിട്ടത്. കുഴൽപ്പണ വിവാദത്തിൽ ബിജെപി സംസ്ഥാനനേതൃത്വം തന്നെ വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ ബിജെപി തൃശൂർ ജില്ലാ നേതൃത്വത്തേ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഫേസ്ബുക് പോസ്റ്റിട്ടതിനായിരുന്നു വിശദീകരണം പോലും ചോദിക്കാതെ റിഷി പൽപ്പുവിനെതിരെ നടപടിയെടുത്തത്. കെ സുധാകരന്റെ അധ്യക്ഷനായതിനു ശേഷം ശക്തമായ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസ് മാറുന്നതിന്റെ സൂചനയാണുള്ളതെന്ന് റിഷി പൽപ്പു അഭിപ്രായപ്പെടുന്നു. ശരിയായ ദിശയിലെത്തിയ കോൺഗ്രസിലേക്ക് വരുന്നത് വലിയ അഭിമാനമാണുള്ളതെന്നും അതിന് നന്ദി പറയുന്നത് കെപിസിസി…

Read More

ക്യാമ്പസുകളിൽ മാനവിക പ്രതിരോധം തീർക്കണം കെ.എസ്.യു

കൊച്ചി: ദീപശിഖ 2021 എന്ന പേരിൽ കെ. എസ് യു മഹാരാജാസ് കോളേജ് യൂണിറ്റ് കോൺഫറൺസ് സംഘടിപ്പിച്ചു . വർധിച്ച് വരുന്ന സമൂഹത്തിലെ വർഗീയ പ്രവണതകൾക്കെതിരെ ക്യാമ്പസുകളിൽ വിദ്യാർത്ഥി പ്രതിരോധം തീർക്കണമെന്ന് യൂണിറ്റ് കോൺഫറൺസ് പ്രമേയം പാസാക്കി. രാവിലെ 10 മണിക്ക് കോളേജ് കെമിസ്ട്രി ഹാളിലാണ് സമ്മേളനം നടന്നത്. യൂണിറ്റ് പ്രസിഡൻറ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എസ് യു ജില്ലാ പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സമ്മേളനം ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ എ അജ്മൽ നേതാക്കളായ ജിൻറ്റോ ജോൺ, ടിറ്റോ ആൻ്റണി, ഷാരോൺ പനയ്ക്കൽ, ആനന്ദ് കെ ഉദയൻ ,വി വേക് ഹരിദാസ്, നോബൽകുമാർ, അന്ന, അമൽ, നിയാസ്, തൻവീർ ,ഹിരൺ, ഫയാസ് , ജുനൈസ് എന്നിവർ നേതൃത്വം നൽകി.

Read More

വ്യവസായിയെ വിരട്ടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു സസ്പെന്‍ഷന്‍

കൊല്ലംഃ ചവറ ഗുഹാനന്ദപുരം മുഖംമൂടി ജംക്ഷനില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പണിത പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം ഗുഹാനന്ദപുരം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ അവൈലബിള്‍ യോഗമാണു തീരുമാനമെടുത്തത്. സിപിഎം നിലപാടിനെതിരേ അതിരൂക്ഷമായ ജനവികാരമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ബിജുവിന്‍റെ നടപടി പാര്‍ട്ടിക്ക് അവമതി ഉണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയ‌റ്റ് വിലയിരുത്തി, പാര്‍ട്ടി രക്തസാക്ഷിക്കു സ്മാരകമുണ്ടാക്കുന്നതിനു പതിനായി‌രം രൂപ ചോദിച്ചതു കിട്ടാതെ വന്നപ്പോഴാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്തിരുന്ന കണ്‍വന്‍ഷന്‍ സെന്‍ററിനു മുന്നില്‍ കൊടി കുത്തുമെന്ന് ബിജു ഭീഷണി മുഴക്കിയത് . ബിജു ഭാരവാഹിയായ ക്ഷേത്ര ഭരണ സമിതിയും വ്യവസായിയോട് പതിനയ്യായിരം രൂപ ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിലായതിനാല്‍ തല്‍ക്കാലം പണമില്ലെന്നും പിന്നീടു തരാമെന്നു പറഞ്ഞെന്നുമാണ് വ്യവസായി പറയുന്നത്. എന്നാല്‍ ഇത്രയും വൈകിയ സാഹചര്യത്തില്‍ ഇനി തന്നെ വിളിച്ചിട്ടു കാര്യമില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നു…

Read More

കാമ്പസുകളിൽ മാനവിക പ്രതിരോധം തീർക്കണം കെ.എസ്.യു

കൊച്ചി: ദീപശിഖ 2021 എന്ന പേരിൽ കെ. എസ് യു മഹാരാജാസ് കോളേജ് യൂണിറ്റ് കോൺഫറൺസ് സംഘടിപ്പിച്ചു . വർധിച്ച് വരുന്ന സമൂഹത്തിലെ വർഗീയ പ്രവണതകൾക്കെതിരെ ക്യാമ്പസുകളിൽ വിദ്യാർത്ഥി പ്രതിരോധം തീർക്കണമെന്ന് യൂണിറ്റ് കോൺഫറൺസ് പ്രമേയം പാസാക്കി. രാവിലെ 10 മണിക്ക് കോളേജ് കെമിസ്ട്രി ഹാളിലാണ് സമ്മേളനം നടന്നത്. യൂണിറ്റ് പ്രസിഡൻറ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എസ് യു ജില്ലാ പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സമ്മേളനം ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ എ അജ്മൽ നേതാക്കളായ ജിൻറ്റോ ജോൺ, ടിറ്റോ ആൻ്റണി, ഷാരോൺ പനയ്ക്കൽ, ആനന്ദ് കെ ഉദയൻ ,വി വേക് ഹരിദാസ്, നോബൽകുമാർ, അന്ന, അമൽ, നിയാസ്, തൻവീർ ,ഹിരൺ, ഫയാസ് , ജുനൈസ് എന്നിവർ നേതൃത്വം നൽകി

Read More

അബ്ദുളള കുട്ടി ഹീറോ അല്ല വെറും സീറോ – ആയിഷ സുൽത്താന

തിരുവനന്തപുരം: അബ്ദുളള കുട്ടി ഹീറോ അല്ല വെറും സീറോയാണെന്ന് ആയിഷ സുൽത്താന.ലക്ഷദ്വീപ് വിവാദങ്ങളിൽ നിറഞ്ഞു നിന്ന സിനിമാ പ്രവർത്തകയാണ് ഐഷ സുൽത്താന. സമൂഹമാധ്യമത്തിൽ ഐഷ പങ്കുവച്ച ഒരു പോസ്റ്റിനു താഴെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ പുകഴ്തത്തിക്കൊണ്ടുള്ള കമന്റിന് താരം നൽകിയ മറുപടി ശ്രദ്ധനേടുന്നു. ‘ദ്വീപിൽ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോൾ ഹീറോ’ എന്നാണ് പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തത്. എന്നാൽ അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി. ‘ദ്വീപിൽ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോൾ ഹീറോ താത്ത കേരളത്തിൽ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേൽ ഔട്ട്‌ ആവും’,എന്നായിരുന്നു ഒരാൾ കമന്റ് ഇട്ടത്. ഇതിന് അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി.‘ലക്ഷദ്വീപുക്കാർക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ അവരെ വെല്ലാൻ ഇന്നി ലോകത്ത് വേറെ ആരും…

Read More

സൗദിയില്‍ സ്വ​ദേ​ശി​വ​ത്​​ക്കര​ണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

സൗദിയിൽ സ്വ​ദേ​ശി​വ​ത്​​ക്കര​ണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​മാ​ണ് കൂ​ടു​ത​ൽ മേ​ഖ​ല​ക​ളെ സ്വ​ദേ​ശി​വ​ൽക്ക​ര​ണ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​റ​യ്​​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ൽക്ക​ര​ണം വ​ർധി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി. നി​ല​വി​ൽ സ്വദേശി​വ​ൽക്ക​ര​ണം ന​ട​പ്പാ​ക്കി​യ ത​സ്തി​ക​ക​ളു​ടെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ കൂ​ടി സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തിന്റെ ഭാ​ഗ​മാ​യി സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർക്ക് പ്ര​ത്യേ​ക തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം ന​ൽകു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ക​ത​ക്ക​നു​സ​രി​ച്ച്‌ ഉ​ദ്യോ​ഗാ​ർഥി​ക​ളെ വാ​ർത്തെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​ന്ന​ത, ഇ​ട​ത്ത​രം ത​സ്തി​ക​ക​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ഇ​തി​ന​കം സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ടി​ങ്, എ​ൻ​ജി​നി​യ​റി​ങ്, ഫാ​ർമ​സി, ഡ​ൻ​റ​ൽ, ഐ.​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സു​പ​ർവൈ​സി​ങ്, മാ​നേ​ജ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ൽക്ക​ര​ണം ന​ട​പ്പാ​യി. മ​ന്ത്രാ​ല​യ​ത്തിന്റെ സ്വ​ദേ​ശി​വ​ൽക്ക​ര​ണ പ​ദ്ധ​തി വ​ഴി രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

Read More