സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

ന്യുഡൽഹി: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 89 വയസായിരുന്നു. കൽപകത്തിന്റെ ആഗ്രഹമനുസരിച്ച് മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസിനു കൈമാറി. ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ‘ഇന്ത്യയും യു.എൻ. രക്ഷാസമിതിയും’ എന്ന വിഷയത്തിൽ ഒസ്മാനിയ സർവകലാശാലയിൽനിന്ന് എം.ഫിലും കരസ്ഥമാക്കി. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു കൽപകം യെച്ചൂരി. ഭർത്താവ്: പരേതനായ സർവേശ്വര സോമയാജലു യെച്ചൂരി. മക്കൾ: സീതാറാം യെച്ചൂരി, ബീമാ ശങ്കർ. content highlights:cpm general secretary sitaram yechuris mother kalpakam yechuri passes away

Read More

കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിലേക്ക് പ്രതിഷേധ സൈക്കിൾ യാത്രയുമായി വിഷ്ണുവും ; വി കെ ശ്രീകണ്ഠൻ എം പി ഫ്ലാഗ്ഓഫ് ചെയ്തു

പാലക്കാട്‌ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സി വിഷ്ണുവിന്റെ സൈക്കിൾ യാത്ര വി കെ ശ്രീകണ്ഠൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി എച് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, മുൻ എംഎൽഎ കെ എ ചന്ദ്രൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഇന്ന് ആരംഭിച്ച സൈക്കിൾ യാത്ര 2700 കിലോമീറ്റർ താണ്ടി 50 ദിവസങ്ങൾ കൊണ്ട് ഡൽഹിയിൽ എത്തും. ഓരോ പ്രദേശങ്ങളിലും വിഷ്ണുവിന് ഗംഭീര സ്വീകരണങ്ങൾ ലഭിക്കുകയുണ്ടായി. കൊല്ലത്തുനിന്ന് യൂത്ത് കോൺഗ്രസ് നേതാവ് റാഫിയും പ്രതിഷേധ സൈക്കിൾ യാത്ര ആരംഭിച്ചിട്ടുണ്ട്. ഇരുവരും തൃശൂരിൽ വച്ച് ഒരുമിച്ച് ആകും തുടർയാത്ര.

Read More

ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും ; തനിക്കൊപ്പം കനയ്യകുമാറും ഉണ്ടാകും : ജിഗ്നേഷ് മേവാനി

ഈ വരുന്ന ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി. തനിക്കൊപ്പം ജെഎൻയു സമര നേതാവ് കനയ്യകുമാറും കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വാദ്ഗാം സീറ്റില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജിഗ്നേഷ് മേവാനിക്ക് കോൺ​ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. വരാനിരിക്കുന്ന  ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.  ഇരുവരും കോണ്‍ഗ്രസിലെത്തുമ്പോള്‍ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും. വരാനിരിക്കുന്ന തെരഞ്‍ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കൂടുതല്‍ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുല്‍ഗാന്ധിയുടെ നീക്കം.

Read More

മലബാർ കലാപം ഹിന്ദുക്കൾക്ക് എതിരെ ജിഹാദികൾ നടത്തിയ വംശഹത്യ ,സ​ത്യം ആ​ദ്യം പുറത്തുകൊ​ണ്ടു​വ​ന്ന​ത് വീ​ര സ​വ​ർ​ക്ക​ർ; യോഗി ആദിത്യ നാഥ്‌

ല​ക്നോ: മ​ല​ബാ​ർ ക​ലാ​പം ജി​ഹാ​ദി​ക​ൾ ഹി​ന്ദു​ക്ക​ൾ​ക്കെ​തി​രേ ന​ട​ത്തി​യ വം​ശ​ഹ​ത്യ​യെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ആ​ർ​എ​സ്‌എ​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ പാ​ഞ്ച​ജ​ന്യ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ലാ​ണ് യോ​ഗി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മ​ല​ബാ​ർ ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തി​യ​ത് ഗൂ​ർ​ഖാ റൈ​ഫി​ൾ​സി​ലെ ഭ​ട​ന്മാ​രെ​ന്ന അ​വ​കാ​ശ​വാ​ദ​വും യോ​ഗി ഉ​ന്ന​യി​ച്ചു. മ​ല​ബാ​ർ ക​ലാ​പ​ത്തി​ൽ ഹി​ന്ദു​ക്ക​ളെ ര​ക്ഷി​ച്ച​ത് ഗൊ​ര​ഖ്പൂ​രി​ൽ നി​ന്നെ​ത്തി​യ ഗൂ​ർ​ഖ​ക​ളാ​ണെ​ന്നാ​ണ് യോ​ഗി​യു​ടെ അ​വ​കാ​ശ വാ​ദം. മ​ല​ബാ​ർ വം​ശ​ഹ​ത്യ​യെ​ക്കു​റി​ച്ചു​ള്ള സ​ത്യം ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത് വീ​ര സ​വ​ർ​ക്ക​ർ ആ​ണെ​ന്നു പ​റ​ഞ്ഞ യോ​ഗി, അ​ക്കാ​ര്യം അ​ദ്ദേ​ഹം ഒ​രു പു​സ്ത​ക​ത്തി​ൽ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ന്തം ച​രി​ത്രം അ​റി​യാ​ത്ത ഒ​രു രാ​ഷ്ട്ര​ത്തി​ന് അ​തി​ൻറെ ഭൂ​മി​ശാ​സ്ത്രം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തി കുറിക്കരുത്; പി.സി. വിഷ്ണുനാഥ്

കുണ്ടറ: സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തിക്കുറിക്കുവാനുള്ള ചരിത്ര ഗവേഷണ കൗൺസിലിന്റെ നീക്കത്തിനെതിരെ പി.സി. വിഷ്ണുനാഥ് എം.എൽ.എ. കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കടയിൽ കേന്ദ്ര സർക്കാർ ചരിത്ര വസ്തുതകൾ മാറ്റി കുറയ്ക്കുന്നതായി ആരോപിച്ച്‌സംഘടിപ്പിച്ച സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. എം.എൽ.എ.സായാഹ്ന സദസിൽ അസോ. ഉപജില്ലാ പ്രസിഡന്റ് എം.പി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.

Read More

ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് അതു വിനയാകും: മോദി അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് ഇന്ത്യ വളരുമ്പോൾ ലോകവും വളരുമെന്ന് യുഎൻ പൊതുസഭയിൽ പ്രധാന മന്ത്രി

ന്യൂയോര്‍ക്ക്: ഭീകരതയെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലോകമെങ്ങും തീവ്രവാദവും മൗലികവാദവും വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് തന്നെ അത് വിനയാകുമെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് യു.എന്‍ പൊതുസഭയില്‍ പ്രധാന മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുകയാണ്. അഫ്ഗാനിസ്ഥാനെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും മോദി പറഞ്ഞു.ഇന്ത്യ വളരുമ്പോൾ ലോകവും വളരുകയാണ്. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വർധിപ്പിക്കും. ഇന്ത്യ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകത്തിന്റെ മുഖച്ഛായതന്നെ മാറും. വികസനമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.കഴിഞ്ഞ ഒന്നര വർഷക്കാലമായ ലോകം 100 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ…

Read More

കെ.സുരേന്ദ്രനെ വിശ്വ ഹിന്ദു പരിഷത്ത്​ വേദിയില്‍ വിമര്‍ശിച്ച്‌​ നടന്‍ സന്തോഷ്​

തൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച്‌ നടൻ സന്തോഷ്. ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും അതിന് ഭഗവാൻ അറിഞ്ഞുകൊടുത്ത ശിക്ഷയാണ് ഇപ്പോൾ കാണുന്നതെന്നും സന്തോഷ് പറഞ്ഞു. തൃശൂർ പാട്ടുരായ്ക്കലിൽ തുവ്വൂർ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത്​ സംഘടിപ്പിച്ച ഹിന്ദു ധർമ ജനജാഗ്രത സദസ്സ്​​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാൻ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ്​ പാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞുവെന്ന് കെ. സുരേന്ദ്ര​െൻറ പേര് പറയാതെ സന്തോഷ് തുറന്നടിച്ചു. ഹിന്ദുവിൻറെ അവസ്ഥക്ക്​ കാരണം ഹിന്ദുക്കൾ തന്നെയാണ്​. ഓരോരുത്തർക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാൻ തന്നെയാണ് കൊടുത്തത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മൾ കാണുന്നുണ്ട്. ​കോടാനുകോടി ദൈവങ്ങളുള്ള ഹിന്ദുവിന്​ ആൾദൈവങ്ങളെ ആവശ്യമില്ലെന്നും സന്തോഷ് പറഞ്ഞു. ശബരിമല വിവാദ കാലത്ത് സംഘ്​പരിവാർ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന…

Read More

വ്യത്യസ്തമായൊരു ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി

 ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ്  ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സ്ട്രോബെറി സർക്കിളാണ് വ്യത്യസ്തമായൊരു  ചിത്രരചന മത്സരം നടത്തുന്നത്.  കൈയടയാളം കൊണ്ട് മനോഹരമായൊരു ചിത്രം തീർക്കാം എന്നതാണ് ഈ ചിത്ര രചന മത്സരത്തിന്റെ പ്രത്യേകത. കുട്ടികളുടെ കൈയടയാളം കൊണ്ട് ചിത്രങ്ങൾ വരക്കുന്നതിന്റ 2 മിനിറ്റ് നേരമുള്ള വീഡിയോ സംഘടകർക്ക്  9288026158 എന്ന നമ്പറിൽ വാട്സാപ്പ് അയച്ചുകൊടുക്കയാണ് വേണ്ടത്. ഇത് ചിത്രരചന രംഗത്ത് കുട്ടികൾക്കൊരു പുതിയ അനുഭവമാകുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്.കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ചിത്ര രചന മത്സരത്തിൽ ഏത് വിഭാഗത്തിനും പങ്കെടുക്കാം. സെപ്റ്റംബർ 30 ആണ് വീഡിയോ അയക്കാനുള്ള അവസാന തീയ്യതി  താല്പര്യമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് : 9288026158 വെബ്സൈറ്റ് : https://ncdconline.org/

Read More

എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വിഡി സതീശൻ

കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. നേവിസിന്റെ അവയവങ്ങളുമായി വരുന്ന വാഹനത്തിന് വഴിയൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ആംബുലൻസ് വരുന്ന വഴിയുടെ റൂട്ട്മാപ്പും വിശദീകരിച്ചു. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച്‌ നേവിസിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ബന്ധുക്കൾ ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച നേവിസിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക…

Read More

മറ്റ് പ്രമുഖ 8 ഒടിടി ചാനലുകള്‍ കൂടി ആമസോണ്‍ പ്രൈമില്‍

കൊച്ചി: മറ്റ് പ്രമുഖ ഒടിടി ചാനലുകളുടെ പരിപാടികളും സിനിമകളും മറ്റും ആമസോണ്‍ പ്രൈം വിഡിയോ ചാനലില്‍ ലഭ്യമാക്കുന്ന ആമസോണ്‍ പ്രൈം വിഡിയോ ചാനല്‍ എന്ന സവിശേഷ സേവനത്തിന് ഇന്ത്യയിലും തുടക്കമായി. ആദ്യഘട്ടത്തില്‍ 8 ഒടിടി ചാനലുകളാണ് ഇങ്ങനെ ലഭ്യമാവുക. ആഡ്-ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലായിരിക്കും ഈ സേവനമെന്ന് ആമോസണ്‍ പ്രൈം വിഡിയോയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിസ്‌കവറി പ്ലസ്, ലയണ്‍ഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യൂബേ, മൂബി, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷോര്‍ട്‌സ് ടിവി എന്നീ 8 പ്ലാറ്റ്‌ഫോമുകളാണ് ഇങ്ങനെ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. ഏത് പ്ലാറ്റ്‌ഫോമാണോ ഉപയോഗിക്കുന്നത് അതിനു മാത്രം പണം നല്‍കിയാല്‍ മതിയാകും. പ്രൈം വിഡിയോ ചാനല്‍ സേവനമാരംഭിക്കുന്ന പന്ത്രണ്ടാമത് രാജ്യമാണ് ഇന്ത്യയെന്ന് ആമസോണ്‍ പ്രൈം വിഡിയോ ഇന്ത്യ കണ്‍ട്രി മാനേജര്‍ ഗൗരവ് ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ 99% പിന്‍കോഡുകളിലും കാഴ്ച്ചക്കാരുള്ള പ്രൈം വിഡിയോ ആണ് ഇത്തരത്തില്‍ വിവിധ സ്ട്രമീംഗ്…

Read More