” വരവ് ” ഷോർട്ട് ഫിക്ഷൻ സ്റ്റാർ ഡെയ്സിൽ

എസ് ജി എസ് സിനിമാസിന്റെ ബാനറിൽ ഷിബു ജി സുശീലൻ നിർമ്മിച്ച “വരവ് ” എന്ന ഷോർട്ട് ഫിക്ഷൻ ചിത്രം സ്റ്റാർ ഡെയ്സ് യൂട്യൂബ് ചാനലിൽ റിലീസായി.ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാർത്ഥിയായവിഷ്ണു ഭവാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷിജിന, സന്തോഷ്, രവി, നിമ്മല എന്നിവരും അഭിനയിക്കുന്നു.ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ നിർവ്വഹിക്കുന്നു.”ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ് ഞാൻ ഈ ചാനൽ തുടങ്ങുന്നത്.ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ സഹായം അവരിൽ എത്തി ചേരും “നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞു.എഡിറ്റർ-നിതിൻ രാജ് ആരോൾ,സംഗീതം-വസീം-മുരളി,ക്രിയേറ്റിവ് ഡയറക്ഷൻ-സായി ശ്യാം, തിരക്കഥ-വിഷ്ണു ദാസ്, കെ വി,സൗണ്ട് ഡിസൈൻ-ഷൈജു എം,അരുൺ പി എ,കല-സൗരബ്‌ കൃഷ്ണൻ,അസോസിയേറ്റ് ഡയറക്ഷൻ-രാഹുൽ ടോം, പോസ്റ്റർ ഡിസൈൻ-…

Read More

ബി ജെ പിയുമായുള്ള അവിഹിത ബന്ധത്തിലൂടെ കോണ്‍ഗ്രസിനെയും കേരളത്തെയും തകര്‍ക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട-കെ. സുധാകരന്‍

തിരുവനന്തപുരം: അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്ക് വേണ്ടി ഏത് വർഗ്ഗീയ വാദികളോടും കൂട്ടുകൂടാൻ സിപിഎമ്മിന് മടിയില്ല എന്ന് കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയം വ്യക്തമാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. യുഡിഎഫിന്റെ നഗരസഭാ ഭരണം അട്ടിമറിക്കാൻ സിപിഎമ്മും ബിജെപിയും പരസ്യസഖ്യത്തിൽ ഏർപ്പെട്ടത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്നും സുധാകരൻ പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം – ആർഎസ്എസ് രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന സത്യം കൂടുതൽ വെളിവാകുന്നു. ജീർണ്ണിച്ച രാഷ്ട്രീയമാണ് സിപിഎമ്മിന്റെ അധികാര ദുർമോഹത്തിലൂടെ പുറത്ത് വരുന്നത്. ഈരാറ്റുപേട്ടയിൽ തീവ്ര വർഗ്ഗീയവാദികളായ എസ്ഡിപിഐയ്ക്കൊപ്പം ചേർന്ന് അഭിമന്യുവിന്റെ ഓർമ്മകളെ പരിഹസിച്ച നാണം കെട്ട പാർട്ടിയാണ് സിപിഎം. യാതൊരു വിധ നയങ്ങളും നിലപാടുകളും ഇല്ലാതെ അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയായി സി പി എം മാറിയിരിക്കുന്നു.’അരിവാൾ താമര നക്ഷത്രം അതാണ് നമ്മുടെ അടയാളം’ എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരുവോരങ്ങളിൽ മുഴങ്ങുന്ന കാലം അതിവിദൂരമല്ല. എങ്കിലും…

Read More

ബൈ​ഡൻ ജി സഹായിക്കണം ; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് സഹായം അഭ്യർത്ഥിച്ച് കർഷക നേതാവ്

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​നോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി ക​ർ​ഷ​ക സ​മ​ര നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത്. ബി​ജെ​പി സ​ർ​ക്കാ​രി​ൻറെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ക്കു​ന്ന സ​മ​ര​ത്തെ​ക്കു​റി​ച്ച്‌ പ​രാ​മ​ർ​ശി​ച്ചാ​ണ് ടി​കാ​യ​ത് ബൈ​ഡ​നെ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് ചെ​യ്ത​ത്.മോ​ദി സ​ർ​ക്കാ​രി​ൻറെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ലാ​ണ്. 11 മാ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ൽ 700 ക​ർ​ഷ​ക​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഈ ​ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച്‌ ത​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ടി​ക്കാ​യ​ത്ത് അ​ഭ്യ​ർ​ഥി​ച്ചു. ന​രേ​ന്ദ്ര മോ​ദി-​ജോ ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്കു മു​ൻ​പാ​യി​രു​ന്നു ടി​കാ​യ​ത്തി​ൻറെ ട്വീ​റ്റ്.കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻറെ ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ 2020 ന​വം​ബ​ർ മു​ത​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ഇ​തി​ൻറെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 27 ന് ​ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Read More

നിങ്ങളെ സ്പര്‍ശിക്കാന്‍ ഞങ്ങള്‍ ലജ്ജിക്കുന്നു; തിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. എന്തുകൊണ്ടാണ് സി.പി.എമ്മിനെതിരെ ഒരിക്കലും സി.ബി.ഐ അല്ലെങ്കിൽ ഇ.ഡി അന്വേഷണം ഉണ്ടാകാത്തത്. സി.പി.എം നിരവധി അനീതികൾ ചെയ്തിട്ടുണ്ട്, അവർക്കെതിരെ ഒരു സി.ബി.ഐ അല്ലെങ്കിൽ ഇ.ഡി കേസെങ്കിലും ഉണ്ടായിട്ടുണ്ടോ? വളരെ ധീരമായി പോരാടിയ നമ്മുടെ പാർട്ടിയെ വെറുതെ വിടുന്നില്ല. തങ്ങളുടെ ഫോൺ പെഗാസസ് ഉപയോഗിച്ച്‌ ട്രാക്ക് ചെയ്യുന്നതായും വാനിപൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ആരോപിച്ചു. ബി.ജെ.പി അങ്ങേയറ്റം അക്രമിയും ക്രൂരരും കൊലപാതകിയുമാണ്. അവർ എല്ലാ ദിവസവും ഗുണ്ടായിസം നടത്തുന്നു. അവർ സ്വന്തം വീടിന് നേരെ ബോംബ് എറിയുകയും തങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് പറയുകയും ചെയ്യുന്നു. ആരാണ് നിങ്ങളെ ആക്രമിക്കുക? നിങ്ങളെ സ്പർശിക്കാൻ ഞങ്ങൾ ലജ്ജിക്കുന്നു, ടി.എം.സി ഗുണ്ടകളുടെ പാർട്ടിയല്ല എന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് ശേഷം ഒരു ബി.ജെ.പി…

Read More

വീണ്ടും ക്രൂര പീഡനം ; പതിനഞ്ചു കാരിയെ പീഡിപ്പിച്ചത് 30 ൽ അതികം പേർ

മുംബൈയിലെ താനെയിൽ പതിനഞ്ചുകാരിക്കെതിരെ ക്രൂര പീഡനം . ഒൻപതു മാസത്തിനെതിരെ കുട്ടിയെ പീഡനത്തിനിരയാക്കിയത് 30ൽ അതികം പേർ .കേസിൽ അറസ്റ്റിലായ 28 പേരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ് . കൂടുതൽ പ്രതികളെ പിടികൂടുന്നതിനായും കൂടുതൽ വിശദംശങ്ങൾ അന്വേഷിക്കുന്നതിനായും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി . പെൺ കുട്ടിയുടെ സുഹൃത്ത് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത് . പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി നിരന്തരം പ്രതി കുട്ടിയെ പീഡിപ്പിക്കുമായിരുന്നു . തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളും ദൃശ്യങ്ങൾ കാണിച് ഭീഷണി പെടുത്തി കുട്ടിയെ പീഡനത്തിനിരയാകുകയായിരുന്നു . പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ക്രൂരകൃത്യങ്ങൾ പുറംലോകം അറിയുന്നത് .കേസിൽ പിടിയിലാവാനുള്ള പ്രതികൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അന്വഷണ ഉദ്യോഗസ്ഥൻ എസ്പി സൊണാലി ധോൾ പറഞ്ഞു.

Read More

‘കോവിഡ് ബംബർ’ സർക്കാരിന് , മാനദണ്ഡങ്ങൾ ലംഘിച്ചതിന് പോലീസ് പിരിച്ചത് 85.91 കോടി

കൊച്ചി: കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിൽ ജനങ്ങളിൽനിന്ന് പോലീസ് കഴിഞ്ഞ ഒരുവർഷം പിഴയായി പിരിച്ചെടുത്തത് 85,91,39,800 രൂപ. 2020 ജൂലായ് 16 മുതൽ ഈ വർഷം ഓഗസ്റ്റ് 14 വരെ ഈടാക്കിയതാണിത്. 2020 ജൂലായ് മുതൽ ഈ വർഷം മാർച്ച് 31 വരെ 37.09 കോടി രൂപ പിഴയായി ഈടാക്കിയപ്പോൾ ഏപ്രിൽ മുതൽ ഓഗസ്റ്റ് 14 വരെയുള്ള അഞ്ചുമാസംകൊണ്ട് 48.82 കോടി രൂപയാണ് പിരിച്ചെടുത്തത്.പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ്‌ എം.കെ. ഹരിദാസിന് പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. എറണാകുളം ജില്ലക്കാണ് പിഴ നൽകിയതിൽ ഒന്നാം സ്ഥാനം.എറണാകുളം സിറ്റിയിലും റൂറലിൽ നിന്നുമായി 11.59 കോടി രൂപയാണ് ഈടാക്കിയത്. 10.91 കോടി രൂപ പിഴ നൽകിയ തിരുവനന്തപുരം ജില്ലക്കാരാണ് രണ്ടാം സ്ഥാനത്ത്. പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥന് ഇൻസെന്റീവ് നൽകുന്നുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ…

Read More

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര കായികമന്ത്രി വിലയിരുത്തി

ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് മുന്നോടിയായി കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയ കേന്ദ്രമന്ത്രിയെ ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി യൂണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഗെയിംസ്  മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാരും  കേന്ദ്ര യുവജനകാര്യ- കായിക വകുപ്പും  നല്‍കുന്ന പിന്തുണയ്ക്ക് യൂണിവേഴ്സിറ്റി ചാന്‍സിലര്‍ നന്ദി രേഖപ്പെടുത്തി. ദേശിയ അന്തര്‍ദേശിയ തലങ്ങളില്‍ വിവിധ കായിക വിഭാഗങ്ങളിലായി വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയെന്ന ജെയിന്‍ യൂണിവേഴ്സിറ്റിയുടെ പ്രധാന വീക്ഷണം കൂടിക്കാഴ്ചയില്‍ ചാന്‍സിലര്‍ പങ്കുവെച്ചു. രാജ്യത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ യൂണിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ…

Read More

ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറിൽ ലൈംഗിക ബന്ധം ; രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമായി

ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന ആരോപണത്തെത്തുടർന്ന് രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമായി . ഇംഗ്ലണ്ടിലെ സറേ കൗണ്ടിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .2019 ൽ നടന്ന സംഭവത്തിൽ റിച്ചാർഡ് പാറ്റൺ മോളി എഡ്വേർഡ്‌സ് തുടങ്ങിയ ഉദ്യോഗസ്ഥർക്കാണ് തങ്ങളുടെ ജോലി നഷ്ടമായത് . ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിന്റെ ശബ്ദം വയർലെസ്സിലൂടെ പുറത്തു പോയതാണ് ഇരുവർക്കും വിനയായത് . രണ്ടടിയന്തിര കോളുകൾ അവഗണിച്ചാണ് ഇവർ കൃത്യനിർവഹണം നടത്തിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തി . സമീപത്തുള്ള കടയിൽ കവർച്ച നടന്നപ്പോൾ സഹായം അഭ്യർത്ഥിച്ചുള്ള ഫോൺ കോളും നൈറ്റ്ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയുള്ള മറ്റൊരു ഫോൺ കോളും ഇവർ അവഗണിച്ചതായും വിചാരണയ്ക്കിടെ കണ്ടെത്തുകയായിരുന്നു. സംഭവത്തെ ഗുരുതരമായ കൃത്യവിലോപം എന്നാണ് അച്ചടക്കസമിതി വിശേഷിപ്പിച്ചത് . തുടർന്ന് ഇരുവരും സമ്മർദ്ദത്തിന്…

Read More

സിവിൽസർവ്വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; ആറാം റാങ്ക് നേടിയത് മലയാളിയായ കെ.മീര

ഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 836 പേർ യോഗ്യത നേടി. ശുഭം കുമാർ, ജാഗൃതി അവസ്ഥി, അങ്കിത ജയിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. മലയാളിയായ കെ മീരാ ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് 12 ആം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. അപർണ്ണ രമേഷ് 35, അശ്വതി ജിജ 41, നിഷ 51 വീണ എസ് സുധൻ 57, എംബി അപർണ്ണ 62 തുടങ്ങിയവരാണ് മറ്റു മലയാളികൾ

Read More

കോഴിക്കോട്ട് വീടിന്റെ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട്: പെരുമണ്ണ കൊളാത്തൊടി മേത്തലിൽ വീടിന്റെ മതിൽ പണിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. മൂന്നു പേരെ രക്ഷപ്പെടുത്തി. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. മറ്റ് മൂന്ന് പേരെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രയിലാക്കി. മഴയെ തുടർന്ന് സുരക്ഷയ്ക്കായി മൂന്ന് വീടുകളോട് ചേർന്ന മതിലാണ് കെട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ പണി തുടങ്ങിയത്. മണ്ണിടിച്ചിൽ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയർത്തി ക്കെട്ടാൻ ശ്രമം നടത്തുകയായിരുന്നു. ഇതിനായി മണ്ണ് നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ താഴെ നിന്ന് ജോലി ചെയ്യുന്നവരുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.മതിൽ കെട്ടുന്ന സ്ഥലത്ത് പൈപ്പിന് പൊട്ടലുണ്ടായിരുന്നതിനെ തുടർന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിരുന്നു. ഇങ്ങനെ മണ്ണ് കുതിർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉൾപ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകി. ഒരു മണിക്കൂറോളം അപകടത്തിൽപ്പെട്ട് ബൈജു മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു. നാട്ടുകാരും പ്രദേശവാസികളുമെത്തിയാണ്…

Read More