ഇന്ത്യ- യു.എ.ഇ വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നാരംഭിക്കും .

ദുബായ് : ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ആദ്യഘട്ട ചർച്ചകൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നത് . രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണിതെന്ന്  വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ  ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു.  ആഭ്യന്തരമായ നിയമ നടപടിക്രമങ്ങളും അംഗീകാരവും പൂർത്തിയാക്കിയ ശേഷം 2022 മാർച്ചിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (C.E.P.A) എന്ന് ഈ കരാർ ഔദ്യോഗികമായി അറിയപ്പെടും. നിലവിൽ ഇന്ത്യയുടെ  മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. അതുപോലെ  തന്നെ യു.എസിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രവുമാണ് യു.എ.ഇ

Read More

മലയാളി നേഴ്‌സായ ജിൻസി ജെറിക്ക് പുരസ്‌കാരം

കാനഡ : ജനീവയിലെ അന്തർദേശീയ കോൺഫറൻസ് ഓൺ പ്രിവൻഷൻ ആൻഡ് ഇൻഫെക്ഷൻ കൺട്രോളിൻറെ (ഐ.സി.പി.ഐ.സി) മികവിനുള്ള ബഹുമതിക്ക് ഐർലൻഡിലെ ഇന്ത്യൻ ഗവേഷക ജിൻസി ജെറി അർഹയായി.ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആണ് രണ്ട് വർഷത്തിലൊരിക്കൽ ഇത്തരത്തിലൊരു സമ്മേളനം നടത്തുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളാണ് എല്ലാ വർഷവും ഐ.സി.പി.ഐ.സിയിൽ പങ്കെടുക്കാറുള്ളത്. ഡബ്ലിനിലെ മേറ്റർ മിസറികോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻൻറ് കൺട്രോൾ (ഐ.പി.സി) അസിസ്റ്റൻറ് ഡയറക്ടർ ആയ ജിൻസി ജെറിക്ക് അഭിനന്ദനങ്ങൾ.

Read More

അമേരിക്കയിൽ പെൺ കുട്ടികളുടെ ചേലാകർമം ; ഇന്ത്യൻ വംശജയായ ഡോക്ടർ അറസ്റ്റിൽ

അമേരിക്കയിൽ ഏഴുവയസ്സ് മാത്രം പ്രായമുള്ള ഒൻപത് പെൺ കുട്ടികളുടെ ചേലാകർമം നിർവഹിച്ച കേസിൽ ഇന്ത്യൻ വംശജയായ ഡോക്ടർ ജുമാന നാഗർവാലയെ അറസ്റ്റ് ചെയ്തു . ഷിയാ വിഭാഗത്തിൽപെട്ട ദാവൂദി ബോറാ സമുദായക്കാരായ കുട്ടികളുടെ ചേലാകർമ്മമാണ് ഡോക്ടർ രഹസ്യമായി നിർവഹിച്ചത് . ക്ലിനിക്കിന്റെ ഉടമയായ ഡോ. ഫക്രുദ്ദീൻ അത്തറിന് എതിരെയും കേസുണ്ട്. അമേരിക്കയിലാകെ പെൺചേലാകർമ്മത്തിനായി പ്രവർത്തിക്കുന്ന രഹസ്യശൃംഖലയിലെ അംഗങ്ങളാണ് ഇവരെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കേസെടുത്തത് . ചേലാകർമത്തിനിടെ കുട്ടികൾ കരഞ്ഞു ബഹളം വെച്ചതായും , ചിലകുട്ടികൾക്ക് രക്തസ്രാവം ഉണ്ടായതായും , ഒരു കുട്ടിയെ ശാന്തനാക്കുവാനായി ഉറക്ക ഗുളിക കൊടുത്തതായും കോടതി രേഖകൾ പറയുന്നു . അമേരിക്കയിൽ ഇതാദ്യമായല്ല ചേലാകർമം റിപ്പോർട് ചെയ്യുന്നത് 2017 നവംബറിൽ ലിവോണിയയിൽ ഇതിനുമുൻപ് ഇത്തരത്തിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു.എൻ അടക്കം നിരോധിച്ച കാര്യമായതിനാൽ അതീവ രഹസ്യമായാണ് ചേലാകർമം ഇത്തരക്കാർ നടത്തുന്നത് .

Read More

വിട്ടുമാറാത്ത കൊവിഡ് രോഗ ലക്ഷണമുള്ളവർക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രഖ്യാപിച്ച് ദുബായ് .

ദുബായ് : കൊറോണ വൈറസ് പിടിപെട്ട് നാലാഴ്ച്ച കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികൾക്കായി പ്രത്യേക ക്ലിനിക്കുകൾ പ്രഖ്യാപിച്ച്  ദുബായിൽ അധികൃതർ. ഈ ക്ലിനിക്കുകൾ ചൊവ്വാഴ്ച്ചകളിൽ  അൽ ബർഷ ഹെൽത്ത് സെൻററിലും വ്യാഴാഴ്ച്ചകളിൽ നാദ് അൽ ഹമ്മറിലും നടക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ ) അറിയിച്ചു. ഗർഭിണികൾക്കും ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഈ സേവനം ലഭിക്കില്ല.ഓരോ രോഗിയുടെയും പ്രത്യേക കൊവിഡ് രോഗലക്ഷണങ്ങൾക്കനുസൃതമായി ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, ചികിത്സകൾ എന്നിവയുടെ സമഗ്രമായ വിലയിരുത്തൽ ക്ലിനിക് വാഗ്ദാനം ചെയ്യുന്നു. ഡി.എച്ച്.എയുടെ  കോൾ സെനറർ 800-342 എന്ന നമ്പർ വഴി രോഗികൾക്ക് അപ്പോയിൻമെൻറ്  ബുക്ക് ചെയ്യാം. അല്ലെങ്കിൽ ഒരു ഡി.എച്ച്.എ ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ ഒരു ഡോക്ടറിൽ നിന്നോ, അല്ലെങ്കിൽ ഡി.എച്ച്.എയുടെ ‘ഡോക്ടർ ഫോർ എവരി സിറ്റിസൺ’ സേവനത്തിൽ നിന്നുള്ള ടെലിമെഡിസിൻ റഫറൽ നേടേണ്ടതുണ്ട്.

Read More

എക്സ്പോ 2020 ദുബായ് ; എമിറേറ്റ്സ് പവലിയനായി ബുക്കിംഗ് ആരംഭിച്ചു.

എക്‌സ്‌പോ 2020 ദുബായിലെ സന്ദർശകർക്ക് വാണിജ്യ വ്യോമയാനത്തിൻറെ ഭാവിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എമിറേറ്റ്‌സ് പവലിയൻ അവസരം ഒരുക്കുന്നു. ഒക്ടോബർ 1 ന് പവലിയൻ  പ്രവർത്തനം ആരംഭിക്കും. എമിറേറ്റ്സ് പവലിയനുവേണ്ടിയുള്ള അവസാന മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച്ച മുതൽ സന്ദർശകർക്ക് പവലിയൻ കാണാനായി ഇഷ്ടപ്പെട്ട തീയ്യതിയും സമയവും മുൻകൂട്ടിബുക്ക് ചെയ്യാമെന്നും എയർലൈൻ പ്രഖ്യാപിച്ചു.അൽ വാസൽ ഡോമിൻറെ നടക്കാനുള്ള ദൂരത്തിൽ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് എമിറേറ്റ്സ് പവലിയൻ സ്ഥിതിചെയ്യുന്നത്. ഇത് വാണിജ്യ വ്യോമയാനത്തിൻറെ ഭാവിക്കായി ഒരു പ്രദർശനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ അടുത്ത 50 വർഷത്തെ വിമാനയാത്രയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും വഹിക്കുന്ന പങ്കും ഇതിലൂടെ  പുനർനിർമ്മിക്കപ്പെടുന്നു. 2019 മാർച്ചിൽ ആരംഭിച്ച എമിറേറ്റ്സ് പവലിയൻറെ നിർമ്മാണം 2021 ജൂണിലാണ് പൂർത്തിയായത്.പവലിയൻറെ ഉയരം കൂടിയ നാല് നിലയും മുൻഭാഗവും ഒരു വിമാനത്തിൻറെ ചിറകുകൾ പറക്കുന്ന മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിട ഘടനയുടെ രണ്ട് വശങ്ങൾ അലുമിനിയം കൊണ്ട് പൊതിഞ്ഞ്…

Read More

തൊഴിലാളി വിരുദ്ധ സമീപനം ; കേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) പ്രത്യക്ഷ സമരത്തിലേക്ക്

തൃശൂർ : കേരളത്തിലെ ഇരുമ്പുരുക്ക് വ്യവസായ രംഗത്ത് സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് പ്രവർത്തനക്ഷമത ഇല്ലായ്മയും എംഡിയുടെ ധാർഷ്ട്യത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ ഓൾ കേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ ഐഎൻടിയുസി പ്രത്യക്ഷ സമരത്തിലേക്ക്. 1980കളിൽ പ്രവർത്തനമാരംഭിച്ചു വിവിധമേഖലകളിൽ കാസ്റ്റിംഗ്, ഫോർജിങ്, ഫാബ്രിക്കേഷൻ, ഷിപ്പ് ബിൽഡിംഗ്, ഷിപ്പ് ബ്രേക്കിംഗ്, ബോഡിബിൽഡിങ്, ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റുകൾ പാലങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ സേവനം കാഴ്ച വയ്ക്കുന്നതിന് കമ്പനിക്ക് കഴിവുറ്റ നേതൃത്വം നൽകുവാൻ പ്രാപ്തരായ എംഡി മാരും കമ്പനി വിദഗ്ദ്ധന്മാരും ഉണ്ടായിരുന്ന സിൽക്ക് ഇന്ന് കമ്പനിയുടെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരും എംഡിയും ഒരു ബാധ്യതയായിരിക്കുന്നു. കഴിവുകെട്ട എച്ച്ആർ, ഫൈനാൻസ്, മാർക്കറ്റിംഗ് മുതലായ സ്ഥാനങ്ങളിൽ ഉള്ളവരും ഇവർക്ക് ഓശാന പാടുന്ന സിൽക്ക് എന്ന പൊതുമേഖലയ്ക്ക് അനുയോജ്യമല്ലാത്ത ഒരു എംഡിയും കമ്പനിയുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. അംഗീകൃത…

Read More

നിയമസഭാ കയ്യാങ്കളി കേസിലെ ദൃശ്യങ്ങൾ വ്യാജം ; പുതിയ വാദവുമായി പ്രതികൾ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പുതിയ വാദവുമായി പ്രതികൾ. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിലുള്ളതെല്ലെന്നും സംഘർഷം ഉണ്ടാക്കിയത് വാച്ച് ആൻഡ് വാർഡ് ആയി എത്തിയ പോലീസുകാരാണെന്നും ഉൾപ്പെടെയുള്ള വാദമുഖങ്ങളാണ് പ്രതികൾ കോടതിയിൽ അവതരിപ്പിച്ചത്. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുളള വിടുതൽ ഹർജിയിൽ സിജെഎം കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് പുതിയ വാദവുമായി പ്രതികൾ എത്തിയത്. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, അജിത് സി കെ ,സദാശിവൻ കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പോലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. നിയമസഭയിൽ കയ്യാങ്കളി നടത്തുകയും സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറും അടക്കമുള്ള സാധനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസിൽ കയറിയത്. തോമസ് ഐസക്, വി എസ് സുനിൽകുമാർ പി ശ്രീരാമകൃഷ്ണൻ അടക്കം ഇരുപതോളം എംഎൽഎമാരാണ്…

Read More

എൻ സി പി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു ; സംസ്ഥാന ഭാരവാഹി ഉൾപ്പെടെയുള്ളവരാണ് അംഗത്വം സ്വീകരിച്ചത്

തിരുവനന്തപുരം: എൻസിപി യിൽ നിന്നും കോൺഗ്രസിലേക്ക് എത്തിയ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ വിജയേന്ദ്ര കുമാറിനെയും പ്രവർത്തകരെയും ഇന്ദിരാഭവനിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായിരുന്നു

Read More

ഉറിയിൽ നുഴഞ്ഞു കയറ്റശ്രമം ; മൂന്നു ഭീകരരെ വധിച്ചു

ജമ്മുകാശ്മീർ ഉറിയിൽ നുഴഞ്ഞു കയറ്റത്തിനിടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു .റാംപുർ സെക്ടറിലെ വന മേഖലയിൽ നടന്ന സംഭവത്തിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പാകിസ്താൻ ബന്ധം വ്യക്തമാക്കുന്ന രേഖകളും പിടിച്ചെടുത്തു . ഭീകര സാന്നിധ്യം തിരച്ചറിഞ്ഞതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തുകയായിരുന്നു. തുടർന്ന് നടന്ന ഭീകരവിരുദ്ധ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരവാദികളെ വധിച്ചത്. സൈന്യം വധിച്ച ഭീകരവാദികളിൽ ഒരാൾ പാകിസ്താൻ സ്വദേശിയാണ്.

Read More

സാന്ത്വന പരിചരണ പദ്ധതി വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

കല്‍പ്പറ്റ: നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റീവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി വയനാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി 2021- 22 സാമ്പത്തിക വര്‍ഷം 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതില്‍ 55 ലക്ഷം രൂപ വിനിയോഗിച്ചു. ബാക്കി 20 ലക്ഷം രൂപ പരിശീലന പരിപാടിക്കായി മാറ്റിവെക്കും. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമുള്ള കാന്‍സര്‍ രോഗികള്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍, പക്ഷാഘാതം ബാധിച്ചവര്‍, അവയവം മാറ്റിവെച്ചവര്‍, മറ്റ് രോഗങ്ങളാല്‍ കിടപ്പിലായവര്‍ തുടങ്ങിയ നിത്യരോഗികള്‍ക്കാണ് പദ്ധതി മൂലം ആശ്വാസം കിട്ടുന്നത്. ഒരുമാസം പതിനാറ് ദിവസം വീടുകളില്‍പ്പോയി പാലീയേറ്റീവ് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കും. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നിന്ന്…

Read More